FLASH NEWS

Saturday, December 31, 2011

ഏവര്‍ക്കും ന്യൂ ഇയര്‍ ആശംസകള്‍ ...........


ഏവര്‍ക്കും ന്യൂ ഇയര്‍ ആശംസകള്‍

Wednesday, December 28, 2011

ജാമ്യമെടുക്കാനെത്തിയ നടി സംഗീതാ മോഹനെ നാട്ടുകാര്‍ തടഞ്ഞു.....


കാര്‍ ഇടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ്‌ സ്‌റ്റേഷനില്‍ ജാമ്യമെടുക്കാനെത്തിയ സീരിയല്‍ നടി സംഗീതാ മോഹനെ മരിച്ചയാളുടെ ബന്ധുക്കളും നാട്ടുകാരും പോലീസ്‌ സ്‌റ്റേഷനു മുന്നില്‍ തടഞ്ഞുവച്ചു. എറണാകുളത്തു ഷൂട്ടിംഗ്‌ കഴിഞ്ഞ്‌ തിരുവനന്തപുരത്തേക്കു മടങ്ങിയ സംഗീതാ മോഹന്‍ ഓടിച്ചിരുന്ന കാറിടിച്ച്‌ ബൈക്ക്‌ യാത്രികനായ തഴവ സ്വദേശി ഷിബു ഗോപിനാഥ്‌ (43) ആണു മരിച്ചത്‌. 21 നായിരുന്നു അപകടം. കാറിടിച്ച്‌ തെറിച്ചുവീണ ഷിബുവിന്റെ കാലില്‍ പിന്നാലെത്തിയ ട്രെയിലര്‍ കയറിയിറങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പിറ്റേന്നു രാവിലെയാണു ഷിബു മരിച്ചത്‌. അപകടത്തിനു ശേഷം നിര്‍ത്താതെ ഓടിച്ചുപോയ കാര്‍ പോലീസ്‌ പിന്നീടു കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

ബന്ധുക്കളായ ഷീലാകുമാരി, ശ്രീജിത്ത്‌, സീരിയല്‍ നടന്‍ ആദിത്യ എന്നിവര്‍ക്കൊപ്പമാണ്‌ ജാമ്യത്തിനായി സംഗീതാ മോഹന്‍ ഇന്നലെ രാവിലെ കരുനാഗപ്പള്ളി പോലീസ്‌ സ്‌റ്റേഷനില്‍ എത്തിയത്‌. സംഗീത എത്തുമെന്നറിഞ്ഞ്‌ ഷിബുവിന്റെ ബന്ധുക്കളും രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുമടക്കം നാട്ടുകാര്‍ സ്‌റ്റേഷന്‍ പരിസരത്ത്‌ കാത്തുനിന്നിരുന്നു. കാര്‍ തടഞ്ഞുനിര്‍ത്തിയ ഇവര്‍ നടിയെ കാറില്‍നിന്നു പുറത്തിറങ്ങാന്‍ സമ്മതിച്ചില്ല. അമിതവേഗത്തില്‍ വാഹനം ഓടിച്ച്‌ മരണത്തിനിടയാക്കിയ സംഗീതാ മോഹനെ അറസ്‌റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം.

പ്രതിഷേധം രൂക്ഷമായതോടെ കരുനാഗപ്പള്ളി എ.സി.പി: ഡി. രാജേന്ദ്രന്‍, സി.ഐ: രാധാകൃഷ്‌ണ പിള്ളയും സ്‌ഥലത്തെത്തി. ഇതോടെ നടിക്കും പോലീസിനും എതിരേ നാട്ടുകാര്‍ മുദ്രാവാക്യം മുഴക്കി. സംഗീതാ മോഹനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ എ.സി.പി. ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ്‌ ജനക്കൂട്ടം ശാന്തരായത്‌.

തുടര്‍ന്നു പോലീസ്‌ സംരക്ഷണത്തില്‍ നടിയെ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ഇതിനിടെ നടി കരയുന്നതു കാണാമായിരുന്നു. മാതൃസഹോദരിയുടെയും അവരുടെ മകന്റെയും ജാമ്യത്തിലും സ്വന്തം ജാമ്യത്തിലും 25,000 രൂപയുടെ ബോണ്ടിലും സംഗീതയ്‌ക്കു പോലീസ്‌ ജാമ്യം അനുവദിച്ചു.

കൂരിയാട് ജംഗ്ഷനില്‍ വാഹനാപകടം; ഒരു മരണം...

മലപ്പുറം ജില്ലയിലെ കൂരിയാട് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കോട്ടക്കല്‍ സ്വാഗതമാട് സ്വദേശി അന്‍വര്‍ ആണ് മരിച്ചത്. അന്‍വറിന്റെ കൂടെയുണ്ടായിരുന്ന സ്വാഗതമാട്ടിലെ തന്നെ പ്രഭീഷിനെ സാരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്ടക്കലില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും അതേ ദിശയില്‍ നിന്ന് വന്ന ചരക്ക് ലോറിയും തമ്മില്‍ ഇടിച്ചാണ് അപകടമുണ്ടായത്. താഴെ വീണ അന്‍വറിനെ പതിനഞ്ച് മീറ്ററോളം ദൂരത്തില്‍ ലോറി വലിച്ചിഴച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ജെസിബി കൊണ്ടുവന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മെഡിക്കല്‍ കോളെജിലേക്കുള്ള യാത്രാമധ്യെയാണ് അന്‍വര്‍ മരണപ്പെട്ടത്.

Tuesday, December 27, 2011

ഗാനഗന്ധര്‍വന്‌ എന്തുപറ്റി?....

ഇത്രയും നാള്‍ മ്യൂസിക്‌ റിയാലിറ്റി ഷോകളെ കുറ്റം പറഞ്ഞ്‌ നടന്നിരുന്ന നമ്മുടെ പ്രിയ ഗായകന്‍ യേശുദാസ്‌ ഒരു പ്രമുഖ ചാനലിന്റെ മ്യൂസിക്‌ റിയാലിറ്റി ഷോയില്‍ സെലിബ്രിറ്റി ഗസ്‌റ്റായി വന്നതില്‍ ആര്‍ക്കും ആശയക്കുഴപ്പം തോന്നിയേക്കാം. പാട്ടുകാരന്‍ ഭിക്ഷ യാചിക്കും പോലെ എസ്‌.എം.എസ്‌ യാചിക്കരുത്‌, പാട്ടുകാരന്‌ ആത്മാഭിമാനം വേണം, പാട്ടുപാടുന്നവര്‍ തുള്ളരുത്‌ എന്നെല്ലാം ചാനലുകളിലെ റിയാലിറ്റി ഷോകളെയും അതില്‍ പങ്കെടുക്കുന്നവരെയും വിമര്‍ശിച്ചു നടന്നിരുന്ന നമ്മുടെ പ്രിയ ഗായകന്‍ എങ്ങനെ അവരുടെ വലയില്‍ വീണു എന്ന്‌ അന്വേഷിക്കുമ്പോഴാണ്‌ എല്ലാം പണത്തിന്റെ 'പവറല്ലേ' എന്ന തോന്നല്‍ ശക്‌തമാവുന്നത്‌.

ഗായകന്റെ ആലാപനത്തിന്റെ അന്‍പതാം വര്‍ഷത്തിന്റെ ആഘോഷമുള്‍പ്പടെ എല്ലാം കൂടി ഒരു വന്‍ തുക കൊടുത്ത്‌ ചാനല്‍ വിലയ്‌ക്കു വാങ്ങുകയായിരുന്നത്രെ. മ്യൂസിക്‌ റിയാലിറ്റി ഷോയുടെ അഞ്ചാം ഗ്രാന്‍ഡ്‌ ഫിനാലെ നടക്കുമ്പോള്‍ ഗായകനെ രാത്രി പന്ത്രണ്ടു മണി വരെ വേദിയില്‍ ഇരുത്തുന്നതിലും ചാനലിന്‌ സാധിച്ചു. ജൂറിമാര്‍ വിധി പറയും മുന്‍പേ ഒരു ഫൈനലിസ്‌റ്റിനെ പുകഴ്‌ത്തിക്കൊണ്ട്‌ എഴുന്നേറ്റ്‌ നിന്ന്‌ കൈയ്യടിച്ച ഗായകന്‍ എസ്‌.എം.എസില്‍ പിന്നിലായിരുന്ന ഗായികയെ മുന്നിലെത്തിക്കുകയും ചെയ്‌തു!

മാറിയുടുക്കാന്‍ വസ്‌ത്രമില്ലാതിരുന്നതിനാല്‍ വെള്ള നിറം ഉപയോഗിച്ചതും, ചെമ്പൈയുടെ കാര്‍ഷെഡില്‍ ഉറങ്ങിയതും, ഡ്രൈവറായ സുഹൃത്തു നല്‌കിയ പതിനാറു രൂപയും കൊണ്ട്‌ മദ്രാസിനു പോയതുമൊക്കെ നാഴികയ്‌ക്ക് നാല്‌പതുവട്ടം ക്യാമറകള്‍ക്കു മുന്നിലും പത്രക്കാരോടുമെല്ലാം ഗായകന്‍ പറയാറുണ്ട്‌. എന്നാലിന്ന്‌ യേശുദാസ്‌ ഏറ്റവും മികച്ച ഗായകന്‍ മാത്രമല്ല മികച്ച ബിസിനസുകാരന്‍ കൂടിയാണ്‌ എന്നാണോ ഈ അണിയറക്കഥകള്‍ വ്യക്‌തമാക്കുന്നത്‌?

പെണ്ണുങ്ങള്‍, പണ്ഡിറ്റ്‌ തോറ്റു!‍‍ .....

സന്തോഷ്‌ പണ്ഡിറ്റ്‌ തിരക്കിലാണ്‌. ജിത്തു ഭായി എന്ന ചോക്ലേറ്റ്‌ ഭായി എന്ന രണ്ടാം സിനിമയുടെ പണിപ്പുരയില്‍ ഉറക്കമൊഴിക്കുന്ന സന്തോഷിനു മുന്നില്‍ ഇപ്പോള്‍ വലിയൊരു വെല്ലുവിളി കൂടി അവശേഷിക്കുന്നു-എട്ട്‌ നായികമാരെ തെരഞ്ഞെടുക്കുക. ഇത്‌ വലിയൊരു കാര്യമാണെന്നാണ്‌ സന്തോഷിന്റെ പക്ഷം!

സന്തോഷിന്റെ നായികയാവാന്‍ നൂറുകണക്കിന്‌ പെണ്‍കുട്ടികളാണത്രേ കാത്തിരിക്കുന്നത്‌. ജിത്തു ഭായിയില്‍ അഭിനയിക്കാന്‍ തയാറായി മുന്നോട്ട്‌ വന്നിരിക്കുന്ന പെണ്‍കുട്ടികളില്‍ നിന്ന്‌ എട്ട്‌ സുന്ദരിമാരെ മാത്രം തെരഞ്ഞെടുക്കുക അത്ര എളുപ്പമല്ല എന്നാണ്‌ സന്തോഷ്‌ അഭിപ്രായപ്പെടുന്നതത്രെ. പോരാത്തതിന്‌ തന്റെ മികച്ച ഇമേജും കാത്തു സൂക്ഷിക്കേണ്ടതുണ്ടല്ലോ!

എന്തായാലും 'സിനിമാക്കളി'യില്‍ ഒരു കൈ നോക്കാന്‍ തന്നെയാണ്‌ സന്തോഷിന്റെ തീരുമാനമെന്നാണ്‌ ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ഒരു സിനിമകൊണ്ട്‌ സന്തോഷ്‌ വീട്ടിലിരിക്കും എന്ന്‌ പ്രവചിച്ചവര്‍ കൃഷ്‌ണനും രാധയും അപ്രതീക്ഷിത വിജയം നേടിയപ്പോള്‍ നാവടക്കി. അതേസമയം, കൃഷ്‌ണനും രാധയും മലയാളിക്ക്‌ പറ്റിയ അബദ്ധമാണെന്നും രണ്ടാം സിനിമയോടെ സന്തോഷ്‌ പെട്ടിമടക്കും എന്നുമാണ്‌ പുതിയ പ്രവചനം. എന്നാല്‍, സന്തോഷും രണ്ടും കല്‍പ്പിച്ചാണ്‌. അടുത്ത സിനിമയ്‌ക്ക് മുമ്പേ ഫാന്‍സ്‌ അസോസിയേഷന്‍ ശക്‌തമാക്കാനും സന്തോഷ്‌ ശ്രമിക്കുന്നുണ്ട്‌ എന്നാണ്‌ ലഭിക്കുന്ന വിവരം

Monday, December 26, 2011

മെല്‍ബണ്‍: ആദ്യദിനം ഓസീസ്‌ 277/6‍...


മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ മെല്‍ബണ്‍ ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ ആറു വിക്കറ്റ്‌ നഷ്‌ടത്തില്‍ 277 റണ്‍സ്‌ നേടി. അരങ്ങേറ്റ ടെസ്‌റ്റ് കളിച്ച ഓപ്പണര്‍ എഡ്‌ കോവന്‍ (68) മുന്‍നായകന്‍ റിക്കി പോണ്ടിങ്ങിന്റെയും പിന്‍ബലത്തിലാണ്‌ ഓസീസ്‌ ആദ്യ തകര്‍ച്ചയില്‍ നിന്ന്‌ കരകയറിയത്‌. ബ്രാഡ്‌ ഹാഡിനിലും (21) പീറ്റര്‍ സിഡിലിലുമാണ്‌ (34) ക്രീസിലുളളത്‌. ഡേവിഡ്‌ വാര്‍ണര്‍ (37), ഷോണ്‍ മാഷ്‌ (0), മൈക്കല്‍ ക്ലാര്‍ക്ക്‌ (31), മൈക്ക്‌ ഹസ്സി (0) എന്നിവരുടെ വിക്കറ്റാണ്‌ ഇന്ന്‌ വീണത്‌.

ഇന്ത്യയ്‌ക്കുവേണ്ടി സഹീര്‍ ഖാനും ഉമേഷ്‌ യാദവും മികച്ച ബോളിംഗ്‌ പ്രകടനം നടത്തി.ഉമേഷ്‌ യാദവ്‌ മൂന്നും സഹീര്‍ ഖാന്‍ രണ്ടും അശ്വിന്‍ ഒരു വിക്കറ്റും വീഴ്‌ത്തി. ക്യാപ്‌റ്റന്‍ ധോണി മൂന്ന്‌ ക്യാച്ച്‌ എടുത്തു

Sunday, December 25, 2011

ബോക്‌സിംഗ്‌ ഡേ ടെസ്‌റ്റ് : ധോണിപ്പട റെഡി....

മെല്‍ബണ്‍: ഇന്ത്യക്കെതിരേ തിങ്കളാഴ്‌ച തുടങ്ങുന്ന ബോക്‌സിംഗ്‌ ഡേ ടെസ്‌റ്റിനുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ ടീമില്‍നിന്ന്‌ ഓള്‍റൗണ്ടര്‍ ഡാനിയേല്‍ ക്രിസ്‌റ്റ്യനെ ഒഴിവാക്കി. ഇടംകൈയന്‍ ബൗളര്‍ മിച്ചല്‍ സ്‌റ്റാര്‍കിനെയും ഒഴിവാക്കിയിട്ടുണ്ട്‌. ഓപ്പണര്‍ എഡ്‌ കോവനാണ്‌ ടീമിലെ ഏക പുതുമുഖം. പേസ്‌ ബൗളര്‍ ബെന്‍ ഹില്‍ഫെന്‍ഹാസിനെ തിരിച്ചെടുത്തിട്ടുണ്ട്‌. ആഷസ്‌ പരമ്പരയ്‌ക്കു ശേഷം ആദ്യമായാണു ഹില്‍ഫെന്‍ഹാസ്‌ കളിക്കുന്നത്‌.

പരുക്കില്‍നിന്നു മോചിതനായ ഷോണ്‍ മാര്‍ഷ്‌, ഫോം കണ്ടെത്താന്‍ ബദ്ധപ്പെടുന്ന മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്‌, മൈക്ക്‌ ഹസി എന്നിവര്‍ സ്‌ഥാനം നിലനിര്‍ത്തി. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്‌, വീരേന്ദര്‍ സേവാഗ്‌, വി.വി.എസ്‌. ലക്ഷ്‌മണ്‍ തുടങ്ങിയ പരിചയ സമ്പന്നമായ ഇന്ത്യന്‍ ബാറ്റിംഗ്‌ നിരയ്‌ക്കു മുന്നില്‍ നാല്‌ സ്‌പെഷലിസ്‌റ്റ് ബൗളര്‍മാരെ മാത്രം കളിപ്പിക്കാനുള്ള ഓസീസ്‌ നീക്കം 'ഞാണിന്‍മേല്‍' കളിയാകുമെന്നാണു കളിയെഴുത്തുകാര്‍ വിലയിരുത്തുന്നത്‌. എന്നാല്‍ പാര്‍ട്ട്‌ ടൈം ബൗളര്‍മാരായി താന്‍ ഉള്‍പ്പെടെയുള്ളവരുള്ളതിനാലാണ്‌ നാല്‌ സ്‌പെഷലിസ്‌റ്റ് ബൗളര്‍മാരെ മാത്രം ഉപയോഗിക്കുന്നതെന്ന്‌ ഓസീസ്‌ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക്‌ പറഞ്ഞു. മൈക്ക്‌ ഹസി, റിക്കി പോണ്ടിംഗ്‌, ഡേവിഡ്‌ വാര്‍ണര്‍ എന്നിവര്‍ പാര്‍ട്ട്‌ ടൈം ബൗളര്‍മാരുടെ റോളില്‍ തിളങ്ങുന്നവരാണെന്നും ക്ലാര്‍ക്ക്‌ ചൂണ്ടിക്കാട്ടി.

മെല്‍ബണ്‍ ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ ടോസ്‌ നിര്‍ണായകമാകും. ടോസ്‌ നേടുന്നവര്‍ മത്സരത്തില്‍ മേല്‍ക്കൈ നേടിയ ചരിത്രമാണ്‌ ഇവിടെയുള്ളത്‌. ക്യൂറേറ്റര്‍ കാമറോണ്‍ ഹോഡ്‌കിംഗ്‌സ് ഇത്‌ ഉറപ്പിക്കുന്നു. ആദ്യത്തെ മുപ്പത്‌ ഓവറുകള്‍ ബൗളര്‍മാരുടെ പറുദീസയായിരിക്കും. പിന്നീടായിരിക്കും ബാറ്റ്‌സ്മാന്‍മാര്‍ ആധിപത്യം നേടുക. കഴിഞ്ഞ വര്‍ഷം ഇവിടെ ഓസീസ്‌ ബാറ്റിംഗ്‌ നിര ഇംഗ്ലണ്ടിനു മുന്നില്‍ 98 റണ്‍സിന്‌ ഓള്‍ഔട്ടായിരുന്നു. മറുപടി ബാറ്റിംഗ്‌ തുടങ്ങിയ ഇംഗ്ലണ്ട്‌ അന്നു തന്നെ ഒരു വിക്കറ്റ്‌ നഷ്‌ടത്തില്‍ 157 റണ്‍സെടുക്കുകയും ചെയ്‌തിരുന്നു. മെല്‍ബണില്‍ തിങ്കളാഴ്‌ച മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും നേരിയ മഴയ്‌ക്കു സാധ്യതയുണ്ടെന്നുമാണു കാലാവസ്‌ഥ പ്രവചനം. കണക്കുകള്‍ എന്തു പറഞ്ഞാലും 'കൂളായി' നേരിടാനാണ്‌ ഇന്ത്യന്‍ നായകന്‍ എം.എസ്‌. ധോണിയുടെ തീരുമാനം. ടീമിനെ പരുക്കൊന്നും അലട്ടുന്നില്ലെന്ന്‌ ഇന്ത്യന്‍ നായകന്‍ പറഞ്ഞു. ഒന്നാം ടെസ്‌റ്റില്‍ ഇഷാന്ത്‌ ശര്‍മയും സഹീര്‍ ഖാനും കളിക്കുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയെ തോല്‍പിക്കുകയാണ്‌ ഇന്ത്യയുടെ ലക്ഷ്യമെന്നും ധോണി പറഞ്ഞു. ഓപ്പണറും വെടിക്കെട്ട്‌ ബാറ്റ്‌സ്മാനുമായ വീരേന്ദര്‍ സേവാഗിന്റെ പ്രകടനം പരമ്പരയില്‍ നിര്‍ണായകമാകുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
നാലു ടെസ്‌റ്റുകളുടെ പരമ്പരയില്‍ ടെസ്‌റ്റ് റാങ്കിംഗില്‍ ഒന്നാം നമ്പര്‍ സ്‌ഥാനത്തു തിരിച്ചെത്താന്‍ ഇന്ത്യക്ക്‌ അവസരം ലഭിക്കും. നിലവില്‍ ഇംഗ്ലണ്ടിനു പിന്നില്‍ രണ്ടാംസ്‌ഥാനക്കാരാണ്‌ ഇന്ത്യ. 37 മത്സരങ്ങളില്‍നിന്ന്‌ 125 റേറ്റിംഗ്‌ പോയിന്റുമായാണ്‌ ഇംഗ്ലണ്ടിന്റെ മുന്നേറ്റം. 41 മത്സരങ്ങളില്‍നിന്ന്‌ 118 പോയിന്റാണ്‌ ഇന്ത്യയുടെ സമ്പാദ്യം. ദക്ഷിണാഫ്രിക്കയ്‌ക്കു പിന്നില്‍ നാലാം സ്‌ഥാനത്താണ്‌ ഓസ്‌ട്രേലിയ(103 റേറ്റിംഗ്‌ പോയിന്റ്‌). ശ്രീലങ്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പരയില്‍ 1-0 ത്തിനു മുന്നിലുള്ള ദക്ഷിണാഫ്രിക്കയ്‌ക്ക് 116 റേറ്റിംഗ്‌ പോയിന്റുണ്ട്‌. ജനുവരി 28 ന്‌ അവസാനിക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പരയും ജനുവരി ഏഴിന്‌ അവസാനിക്കുന്ന ദക്ഷിണാഫ്രിക്ക- ശ്രീലങ്ക ടെസ്‌റ്റ് പരമ്പരയ്‌ക്കും ശേഷം മാത്രമേ യഥാര്‍ഥ ചിത്രം തെളിയു. ഓസ്‌ട്രേലിയ 4-0 ത്തിനു പരമ്പര നേടുകയാണെങ്കിലും ഇന്ത്യയെ മറികടക്കാനാകില്ല. ഒരു പോയിന്റിന്റെ വ്യത്യാസം അപ്പോഴുമുണ്ടാകും. ഓസീസ്‌ 3-1 നു പരമ്പര നേടുകയാണെങ്കില്‍ ഇന്ത്യയുടെ റേറ്റിംഗ്‌ പോയിന്റ്‌ 113 ആയി കുറയും. എതിരാളികള്‍ 108 റേറ്റിംഗ്‌ പോയിന്റിലെത്തും. പരമ്പര 2-2 നു സമനിലയാകുകയാണെങ്കില്‍ ഓസീസിന്‌ രണ്ട്‌ റേറ്റിംഗ്‌ നേടാനാകും. ഇന്ത്യക്ക്‌ അതേ സമയം രണ്ട്‌ റേറ്റിംഗ്‌ പോയിന്റ്‌ നഷ്‌ടപ്പെടും. ഇന്ത്യ പരമ്പര തൂത്തുവാരുകയാണെങ്കില്‍ 122 റേറ്റിംഗ്‌ പോയിന്റ്‌ നേടും. ഇംഗ്ലണ്ടുമായി മൂന്നു പോയിന്റിന്റെ വ്യത്യാസം മാത്രമേ അപ്പോഴുണ്ടാകു. 3-1 ന്റെ പരമ്പര നേട്ടം ഇന്ത്യക്ക്‌ 120 റേറ്റിംഗ്‌ പോയിന്റ്‌ സമ്മാനിക്കും. ഓസീസ്‌ 101 റേറ്റിംഗ്‌ പോയിന്റിലേക്ക്‌ ഇടിയും. 2-1 നാണു പരമ്പര ജയിക്കുന്നതെങ്കില്‍ ധോണിയുടെ സംഘത്തിന്‌ ഒരു പോയിന്റാകും സമ്മാനം. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ ഇരുരാജ്യങ്ങളിലും വച്ച്‌ സച്ചിന്‍ തെണ്ടുല്‍ക്കറാണു മുമ്പന്‍. രാജ്യാന്തര ക്രിക്കറ്റില്‍ നൂറാം സെഞ്ചുറി തികയ്‌ക്കാനൊരുങ്ങുന്ന സച്ചിന്‍ ടെസ്‌റ്റ് റാങ്കിംഗില്‍ ആറാമനാണ്‌. ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ്‌ (ഒന്‍പത്‌), വി.വി.എസ്‌. ലക്ഷ്‌മണ്‍ (14), വീരേന്ദര്‍ സേവാഗ്‌ (19) എന്നിവര്‍ ആദ്യ ഇരുപതിലുണ്ട്‌. മൈക്ക്‌ ഹസി (17), മൈക്കിള്‍ ക്ലാര്‍ക്ക്‌ (18) എന്നിവര്‍ മാത്രമാണ്‌ ആദ്യ ഇരുപതിലുള്ള ഓസീസ്‌ ബാറ്റ്‌സ്മാന്‍മാര്‍. ടോപ്‌ ടെന്നില്‍ ഓസീസ്‌ താരങ്ങളാരുമില്ല. ബൗളര്‍മാരുടെ റാങ്കിംഗിലും അങ്ങനെ തന്നെ. ആറാമനായ സഹീര്‍ ഖാനാണ്‌ ഏറ്റവും മുന്നില്‍. 12 ാമനായ പീറ്റര്‍ സിഡില്‍, 14 ാമനായ ഷെയ്‌ന്‍ വാട്‌സണ്‍, 15 ാമനായ മിച്ചല്‍ ജോണ്‍സണ്‍ എന്നിവരാണ്‌ ആദ്യ ഇരുപതിലുള്ള ഓസീസ്‌ ബൗളര്‍മാര്‍.

ടീം ഇന്ത്യ: എം.എസ്‌. ധോണി (നായകന്‍), വീരേന്ദര്‍ സേവാഗ്‌, ഗൗതം ഗംഭീര്‍, അജിന്‍ക്യ രഹാനെ, രാഹുല്‍ ദ്രാവിഡ്‌, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വി.വി.എസ്‌. ലക്ഷ്‌മണ്‍, വിരാട്‌ കോഹ്ലി, രോഹിത്‌ ശര്‍മ, വൃദ്ധിമാന്‍ സാഹ, അഭിമന്യു മിഥുന്‍, സഹീര്‍ ഖാന്‍, വിനയ്‌ കുമാര്‍, ഉമേഷ്‌ യാദവ്‌, ഇഷാന്ത്‌ ശര്‍മ, ആര്‍. അശ്വിന്‍, പ്രഗ്യാന്‍ ഓജ.

ടീം ഓസ്‌ട്രേലിയ: ഡേവിഡ്‌ വാര്‍ണര്‍, എഡ്‌ കോവന്‍, ഷോണ്‍ മാര്‍ഷ്‌, റിക്കി പോണ്ടിംഗ്‌, മൈക്കിള്‍ ക്ലാര്‍ക്ക്‌ (നായകന്‍), മൈക്ക്‌ ഹസി, ബ്രാഡ്‌ ഹാഡിന്‍, പീറ്റര്‍ സിഡില്‍, ജെയിംസ്‌ പാറ്റിന്‍സണ്‍, നഥാന്‍ ലിയോണ്‍, ബെന്‍ ഹില്‍ഫെന്‍ഹാസ്‌.

അലിഗഡ് ഓഫ് കാംപസ് സെന്റര്‍ : അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും -മുഖ്യമന്ത്രി...

അലിഗഡ് മുസ്ലീം യൂനിവേസിറ്റിയുടെ ഓഫ് കാംപസ് സെന്ററിന് വേ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്‍കി. സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള കുതിച്ച് ചാട്ടത്തിന് തുടക്കം കുറിക്കുകയാണ് യൂനിവേസിറ്റി. അതിനാല്‍ 12-ാം പഞ്ചവത്സര പദ്ധതിയില്‍ യൂനിവേസിറ്റിയുടെ വികസനത്തിന് ആവശ്യമായ ഫ് അനുവദിക്കണമെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
മലയാളം യൂനിവേസിറ്റിയുടെ ആസ്ഥാനം ഉടന്‍ കാലിക്കറ്റ് യൂനിവേസിറ്റിയില്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

അലിഗഡ് മലപ്പുറം ക്യാംപസ് നാടിന് സമര്‍പ്പിച്ചു...

ചേലാമലക്കുന്നിന്‍ മുകളില്‍നിന്ന് സര്‍ സയ്യിദ് അഹമ്മദ് ഖാന്‍െറ സ്വപ്നം ഇനി വിജ്ഞാനത്തിന്‍െറ മഹാനദിയായി ഒഴുകും. നാട് കാത്തിരുന്ന സ്വപ്നസാക്ഷാത്കാരത്തിലേക്ക് പെരിന്തല്‍മണ്ണയുടെ കുന്നിന്‍ചെരിവ് നടന്നടുത്തപ്പോള്‍ സാക്ഷികളാകാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍. ചേലാമലയില്‍ ആഘോഷത്തിന്‍െറ തിരമാലകളുയര്‍ത്തിയെത്തിയ ജനതതിയെ സാക്ഷിയാക്കി അലീഗഢ് മുസ്ലിം സര്‍വകലാശാലയുടെ മലപ്പുറം കാമ്പസ് കേന്ദ്ര മാനവശേഷി വികസന മന്ത്രി കപില്‍ സിബല്‍ നാടിന് സമര്‍പ്പിച്ചു.
സര്‍വകലാശാലകളുടെ നാടാകാന്‍ കുതിക്കുന്ന മലപ്പുറത്തിന്‍െറ മണ്ണിലെ രണ്ടാമത്തെ ഉന്നതവിദ്യാകേന്ദ്രം ഇനി രാജ്യത്തിന് സ്വന്തം.
വിവാദങ്ങളുടെ മല കടന്നെത്തിയ അലീഗഢ് സെന്‍ററിന്‍െറ കുതിപ്പിന് വരും നാളുകള്‍ സാക്ഷ്യം വഹിക്കുമെന്ന് മന്ത്രി കപില്‍ സിബലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉറപ്പ് തന്നു. കാമ്പസിന്‍െറ വികസനത്തിന് പണം തടസ്സമാകില്ളെന്ന കപില്‍ സിബലിന്‍െറ പ്രഖ്യാപനം കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. 12ാം പദ്ധതിയില്‍ വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും അലീഗഢ് മലപ്പുറം കാമ്പസിന് മുന്തിയ പരിഗണന ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി ചെയ്യുമെന്ന് അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാമ്പസിന്‍െറ ഭരണകാര്യാലയത്തിന് കേന്ദ്ര മാനവശേഷി, വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് തറക്കല്ലിട്ടു. കാമ്പസിലെ വൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ആര്യാടന്‍ മുഹമ്മദും വെബ്സൈറ്റ് ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും നിര്‍വഹിച്ചു. മന്ത്രി എ.പി. അനില്‍കുമാര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.ഐ. ഷാനവാസ് എം.പി, മഞ്ഞളാംകുഴി അലി എം.എല്‍.എ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാട്, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. വീരാന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. വൈസ്ചാന്‍സലര്‍ ഡോ. പി.കെ. അബ്ദുല്‍ അസീസ് പ്രവര്‍ത്തന റിപ്പോര്‍ട്ടവതരിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് സ്വാഗതവും സര്‍വകലാശാല രജിസ്ട്രാര്‍ പ്രഫ. വി.കെ. അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, അലീഗഢ് കോര്‍ട്ടംഗം ബഷീറലി ശിഹാബ് തങ്ങള്‍, മുന്‍മന്ത്രി നാലകത്ത് സൂപ്പി, ഇ. മുഹമ്മദ് കുഞ്ഞി, എം.എല്‍.എമാരായ ടി.എ അഹമ്മദ് കബീര്‍, എം. ഉമ്മര്‍, കെ. മുഹമ്മദുണ്ണി ഹാജി, അബ്ദുറഹിമാന്‍ രണ്ടത്താണി, മുന്‍ രാജ്യസഭാംഗം പി.വി. അബ്ദുല്‍ വഹാബ്, മലപ്പുറം ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ്, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Thursday, December 22, 2011

അങ്ങാടിപ്പുറം പോളിയില്‍ സംഘര്‍ഷം; എട്ടോളം വിദ്യാര്‍ഥികള്‍ക്കു പരുക്ക്‌....

അങ്ങാടിപ്പുറം പോളിടെക്‌നിക്കില്‍ ഇരു വിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. എട്ടോളം വിദ്യാര്‍ഥികള്‍ക്കു പരുക്ക്‌. ഒരാള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്‌. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച എം.എസ്‌.എഫ്‌-കെ.എസ്‌.യു പ്രവര്‍ത്തകരുടെ മെമ്പര്‍ഷിപ്പ്‌ കാമ്പയിനെതിരെ എസ്‌.എഫ്‌.ഐ വിഭാഗം അക്രമം നടത്തിയതായി ആരോപണമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്നലെ രാവിലെ പത്തോടെ ഇരു വിഭാഗവും പോളിയില്‍ പ്രകടനം ആരംഭിച്ചതോടെ സംഘര്‍ഷത്തിലെത്തുകയായിരുന്നു. യു.ഡി.എസ്‌.എഫിന്റെ രണ്ടാം സെമസ്‌റ്റര്‍ വിദ്യാര്‍ഥികളായ രണ്ടു പേര്‍ മൗലാന ആശുപത്രിയില്‍ ചികില്‍സയിലാണ്‌. ഇതില്‍ ഒരു വിദ്യാര്‍ഥിയാണു തീവ്രപരിചരണ വിഭാഗത്തിലുള്ളത്‌. എസ്‌.എഫ്‌.ഐയുടെ നാലാം സെമസ്‌റ്റര്‍ വിദ്യാര്‍ഥികളായ രണ്ടു പേര്‍ ഇ.എം.എസ്‌. സഹകരണ ആശുപത്രിയിലാണുള്ളത്‌. യു.ഡി.എസ്‌.എഫിലെ കെ. ദിപീഷ്‌, പി.പി ഇര്‍ഷാദ്‌, ടി. മുഹമ്മദ്‌, ടി. അജയ്‌ എന്നിവരാണ്‌ മൗലാനയിലുള്ളത്‌. അര്‍ജുന്‍, അഫ്‌സല്‍ എന്നീ എസ്‌.എഫ്‌.ഐ വിദ്യാര്‍ഥികള്‍ ഇ.എം.എസ്‌ സഹകരണ ആശുപത്രിയിലും മറ്റു രണ്ടു പേര്‍ പെരിന്തല്‍മണ്ണ ഗവ. ആശുപത്രിയിലും ചികിത്സയിലുണ്ട്‌.

എസ്‌.എഫ്‌.ഐ. ക്വട്ടേഷന്‍ സംഘമായി അധഃപതിച്ചതിന്റെ തെളിവാണ്‌ അങ്ങാടിപ്പുറം പോളിടെക്‌നിക്കില്‍ നടന്ന അക്രമമെന്ന്‌ കെ.എസ്‌.യു. സംസ്‌ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പില്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. എസ്‌.എഫ്‌.ഐ. റിപ്പര്‍ ചന്ദ്രനെ മാതൃകയാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എസ്‌.എഫ്‌.ഐ. നടപടിയില്‍ പ്രതിഷേധിച്ച്‌ ഇന്നു സംസ്‌ഥാന വ്യാപകമായി പഠിപ്പുമുടക്കി പ്രതിഷേധിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

പരപ്പനങ്ങാടിയിലേക്കുള്ള ബസുകള്‍ സര്‍വീസ്‌ മുടക്കുന്നുവെന്ന്‌ ...

വള്ളിക്കുന്ന്‌: കോഴിക്കോട്ടു നിന്നു ഫറോഖ്‌ കോട്ടക്കടവ്‌ വഴി പരപ്പനങ്ങാടിയിലേക്കുള്ള ബസുകള്‍ സര്‍വീസ്‌ മുടക്കുന്നതു യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പന്ത്രണ്ടോളം ബസുകള്‍ സര്‍വീസ്‌ നടത്തുന്ന റൂട്ടില്‍ പകുതിയോളം ബസുകള്‍ കൃത്യമായി ഓടുന്നില്ലെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു. രേഖകള്‍ പ്രകാരം കോഴിക്കോട്ടു നിന്നു രാത്രി 8.40 വരെ ഈ റൂട്ടില്‍ ബസുകള്‍ ഉണ്ടെങ്കിലും 7.30 ന്‌ ശേഷം ബസുകള്‍ ഇല്ലാത്ത അവസ്‌ഥയാണ്‌്. ഈ സമയത്തിനിടയിലുള്ള ബസുകള്‍ കൃത്യമായി ഓടുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. ഇതു കാരണം കോഴിക്കോട്ടു നിന്നു മലപ്പുറം ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളായ ആനങ്ങാടി, പള്ളിപ്പടി, അത്താണിക്കല്‍, കച്ചേരിക്കുന്ന്‌, ബോര്‍ഡ്‌ സ്‌കൂള്‍, വള്ളിക്കുന്ന്‌, ചെട്ടിപ്പടി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ്‌ ദുരിതം അനുഭവിക്കുന്നത്‌. കോഴിക്കോടു നഗരത്തില്‍ നിന്ന്‌ ജോലി കഴിഞ്ഞു വരുന്ന സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ്‌ ഏറെ കഷ്‌ടപ്പാട്‌. രാത്രിയില്‍ ഒന്നിലധികം ബസുകള്‍ മാറിക്കയറിയാണ്‌ ഇവര്‍ വീടുകളിലെത്തുന്നത്‌. നേരത്തെ റൂട്ടില്‍ കെ.എസ്‌.ആര്‍.ടി.സി സര്‍വീസ്‌ നടത്തിയിരുന്നെങ്കിലും സര്‍വീസ്‌ നിലച്ചിരിക്കുകയാണ്‌. സ്വകാര്യ ബസുകളുടെ ഇടപെടലാണു കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ നിലക്കാന്‍ കാരണമെന്നു യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. രാവിലെ തിരക്കുള്ള സമയങ്ങളിലും പരപ്പനങ്ങാടിയില്‍ നിന്ന്‌ കോഴിക്കോട്ടേക്കുള്ള ബസുകള്‍ ട്രിപ്പ്‌ മുടക്കുന്നതായി പരാതിയുണ്ട്‌. ഇതു കാരണം വിദ്യാര്‍ഥികള്‍ക്കും ജോലിക്കു പോകുന്നവര്‍ക്കും കൃത്യസമയത്ത്‌ ലക്ഷ്യസ്‌ഥാനത്ത്‌ എത്താനാകാത്ത അവസ്‌ഥയാണ്‌. പ്രശ്‌നം പലതവണ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും നടപടിയുണ്ടായിട്ടില്ല. നഗരത്തിലേക്ക്‌ കോഴിക്കോട്‌ റെയില്‍വേ സ്‌റ്റേഷന്‍ വഴിയാണ്‌ ഈ ബസുകള്‍ ഓടേണ്ടതെങ്കിലും മീഞ്ചന്ത ബൈപാസ്‌ വഴി തിരിഞ്ഞു പോകുന്നതും പതിവായിരിക്കുകയാണ്‌. ഇതു കാരണം റെയില്‍വേ സ്‌റ്റേഷന്‍, സിറ്റി സ്‌റ്റാന്റ്‌ ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ മീഞ്ചന്തയിലിറങ്ങി വേറെ ബസ്‌ കയറി പേകേണ്ടിവരും. സ്വകാര്യ ബസുകാരുടെ കൃത്യനിഷ്‌ഠയില്ലായ്‌മക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ്‌ യാത്രക്കാരുടെ ആവശ്യം.

Wednesday, December 21, 2011

ജനറല്‍ ആശുപത്രിക്ക്‌ ബോംബ്‌ ഭീഷണി: രോഗികള്‍ പരിഭ്രാന്തരായി ....

മഞ്ചേരി ജനറല്‍ ആശുപത്രി ബോംബ വച്ചു തകര്‍ക്കുമെന്നു അജ്‌ഞാതന്റെ ഫോണ്‍ ഭീഷണിയില്‍ ആശുപത്രിയും പരിസരവും മണിക്കൂറുകളോളം ആശങ്കയുടെ നിഴലിലായി. ഇന്നലെ ഉച്ചക്ക്‌ ഒന്നരയോടെ മഞ്ചേരി പോലിസ്‌ സ്‌റ്റേഷനിലേക്കാണു ഫോണ്‍ വന്നത്‌. ഉടന്‍ മഞ്ചേരി സി.ഐ: സി.എം ദേവദാസന്‍ മലപ്പുറം ബോംബു സ്‌ക്വാഡിനെ വിവരമറിയിച്ചു. ഏ.ആര്‍ ക്യാമ്പില്‍ നിന്ന്‌ ബോംബു സ്‌ക്വാഡ്‌ ഇന്‍സ്‌പെക്‌ടര്‍ വിനു, ഡോഗ്‌ സ്‌ക്വാഡിലെ ഇന്‍സ്‌പെക്‌ടര്‍ ബെഗിന്‍ അലക്‌സ്, അനീഷ്‌, പൊലീസ്‌ നായ ടിന്‍സി എന്നിവര്‍ ബോംബ്‌ ഡിറ്റക്‌ടറും മറ്റു ആധുനിക ഉപകരണങ്ങളുമായി സ്‌ഥലത്തെത്തി. എ, ബി, സി ബ്ലോക്കുകളിലെ അത്യാഹിത വിഭാഗത്തിലും മറ്റെല്ലാ വാര്‍ഡുകളിലും സൂക്ഷ്‌മ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. രണ്ടര മണിക്കൂര്‍ സമയ നീണ്ടുനിന്ന പരിശോധന കഴിഞ്ഞ്‌ സംഘം തിരിച്ചു പോയി. മഞ്ചേരി അഡീഷണല്‍ എസ്‌ ഐ കെ വി ശിവാനന്ദന്‍, ഹെഡ്‌ കോണ്‍സ്‌റ്റബിള്‍ മുഹമ്മദ്‌ കുട്ടി എന്നിവരും പരിശോധനക്കു നേതൃത്വം നല്‍കി. മഞ്ചേരി നഗരത്തിലെ ഒരു കോയിന്‍ ബോക്‌സില്‍ നിന്നാണ്‌ ഫോണ്‍ സന്ദേശം വന്നതെന്ന്‌ പൊലീസ്‌ സൈബര്‍ സെല്‍ കണ്ടെത്തി. കോയിന്‍ ബോക്‌സ് ഉടമയെ ചോദ്യം ചെയ്‌തെങ്കിലും മതിയായ വിവരങ്ങള്‍ ലഭിച്ചില്ല. തമിഴ്‌ ചുവയുള്ള മലയാളത്തിലായിരുന്നു ഭീഷണി. അസംഭ്യം പറഞ്ഞതായും പൊലീസ്‌ പറഞ്ഞു...

Tuesday, December 20, 2011

ഇതും കോപ്പിയടിച്ചത്........ഒന്ന് കണ്ടുനോക്കു..

ഇതും കോപ്പിയടിച്ചത്........ഒന്ന് കണ്ടുനോക്കു...
BIG B & SHAKIRA


ഇതിന്‍റെ ഒറിജിനല്‍

മെഹന്തി മേള: മൈലാഞ്ചിയിടല്‍ മത്സരം 25 ന്‌...

കഴിഞ്ഞ വര്‍ഷത്തെ ക്രാഫ്‌റ്റ്സ്‌മേളയിലെ മുഖ്യ ആകര്‍ഷണങ്ങളിലെ ഒന്നായിരുന്ന മെഹന്തി മേള ഇത്തവണയും കോട്ടക്കുന്നില്‍ സംഘടിപ്പിക്കും. 25 നു വൈകീട്ട്‌ അഞ്ചിന്‌ അരങ്ങ്‌ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലാണ്‌ മൈലാഞ്ചിയിടല്‍ മത്സരം നടക്കുക. 15നും 30നും ഇടയില്‍ പ്രായമുള്ള സ്‌ത്രീകള്‍ക്ക്‌ മത്സരത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ 23 നു വൈകീട്ട്‌ ഏഴിനകം കോട്ടക്കുന്ന്‌ മേള ഓഫീസിലോ 9447516144, 9497159613 എന്ന നമ്പറുകളിലോ വിളിച്ച്‌ പേര്‌ രജിസ്‌റ്റര്‍ ചെയ്യണം. രജിസ്‌റ്റര്‍ ചെയ്‌തവര്‍ 25നു വൈകീട്ട്‌ നാലിനു മുമ്പ്‌ കോട്ടക്കുന്ന്‌ മേള ഓഫീസില്‍ എത്തണമെന്നു ജില്ലാ വ്യവാസ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.

Sunday, December 18, 2011

ഫുട്ബാള്‍ മത്സരത്തിനിടെ യുവാവിന് കുത്തേറ്റു; നാലുപേര്‍ക്കെതിരെ കേസ്.........

തിരൂരങ്ങാടി: കൊടിഞ്ഞി ജനകീയ ഫ്ളഡ്ലിറ്റ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ കളി കാണുന്നതിനിടെ യുവാവിന് കുത്തേറ്റു. നന്നമ്പ്ര തെയ്യാല ഞാറക്കാട്ടില്‍ ഷമീലിനാണ് (25) കുത്തേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇയാള്‍ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തിരൂരങ്ങാടി പൊലീസ് വധശ്രമത്തിന് കേസെടുത്തു. പന്താരങ്ങാടി പതിനാറുങ്ങല്‍ സ്വദേശികളായ ഫവാസ്, യഅ്കൂബ്, കൊടിഞ്ഞി സ്വദേശി സലിം, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഷമീലിന്‍െറ സഹോദരനോടുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു...

ജില്ലയില്‍ എന്റെറോവൈറസ്‌ -71 കണ്ടെത്തി: ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം ....

ജില്ലയില്‍ എന്റെറോവൈറസിന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നു ജില്ലാ കലക്‌ടര്‍ എം.സി.മോഹന്‍ദാസ്‌ അറിയിച്ചു.കൊണ്ടോട്ടി കുഴിമണ്ണയിലെ 11 മാസം പ്രായമുള്ള പെണ്‍കുട്ടിയിലാണു വൈറസ്‌ കണ്ടെത്തിയത്‌. കടുത്ത പനിമൂലം സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടിയുടെ രക്‌തം, തൊണ്ടയിലെ സ്രവം സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ്‌, മലത്തിന്റെ സാമ്പിള്‍ എന്നിവ മണിപ്പാല്‍ മെഡിക്കല്‍ കോളജിലെ വൈറോളജി വകുപ്പിലേക്ക്‌ അയച്ചു കൊടുത്തിരുന്നു. തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ കേരളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത എന്റെറോവൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി വൈറോളജി വകുപ്പു മേധാവി ഡോ. അരുണ്‍ സ്‌ഥിരീകരിച്ചു. 10 വയസിന്‌ താഴെയുള്ള കുട്ടികളിലാണു രോഗം കാണാന്‍ സാധ്യത. ജില്ലയില്‍ കൂടുതല്‍ ആളുകള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിനാല്‍ കടുത്ത പനിയുമായി ആശുപത്രിയില്‍ എത്തുന്ന കേസുകളില്‍ സംശയമുള്ളവ ഉടന്‍ റിപ്പോര്‍ട്ട്‌ ചെയ്യണമെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന അറിയിച്ചു. കടുത്ത പനിമൂലം കൈ - വായ- കാല്‍പാദം എന്നിവയില്‍ കുമിളകള്‍ രൂപപ്പെടുന്ന അവസ്‌ഥ ഇതിനുമുമ്പും ജില്ലയില്‍ ഉണ്ടായിട്ടുണ്ട്‌. സാധാരണ വൈറസുകളാണ്‌ ഇത്തരം രോഗങ്ങള്‍ക്ക്‌ കാരണമാകുന്നത്‌. എന്നാല്‍ കടുത്ത പനിയോ ഹാന്‍ഡ്‌ - ഫൂട്ട്‌ - മൗത്ത്‌ ഡിസീസുമായോ ചികിത്സയ്‌ക്ക് എത്തുന്ന കുട്ടികളില്‍ കൂടുതല്‍ തളര്‍ച്ച , പിടലി വേദന, കൂടുതല്‍ ഉറക്കം, ബ്രെയില്‍ ഫീവര്‍ എന്നീ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. മണിപ്പാല്‍ മെഡിക്കല്‍ കോളജിനോടനുബന്ധിച്ച്‌ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ലാബില്‍ സൗജന്യ പരിശോധനയ്‌ക്കുള്ള സംവിധാനങ്ങളുണ്ട്‌. 24 മണിക്കൂറിനുള്ളല്‍ പരിശോധനാ ഫലം നല്‍കാനാകുമെന്ന്‌ ഡോ. അരുണ്‍ അറിയിച്ചു.

പോളിയോ കഴിഞ്ഞാല്‍ കുട്ടികളില്‍ ഏറ്റവും കൂടുതല്‍ വൈകല്യമുണ്ടാകാനുള്ള സാധ്യത എന്റെറോവൈറസ്‌ 71 മൂലമാണ്‌. കടുത്ത പനി തലച്ചോറിനെ ബാധിച്ച്‌ ശരീരം തന്നെ തളരുന്ന അവസ്‌ഥ ഉണ്ടാവാം. അതിനാല്‍ പനിബാധിച്ച കുട്ടികളെ സ്‌കൂളിലേക്ക്‌ അയക്കുകയോ പൊതുസ്‌ഥലങ്ങളില്‍ കൊണ്ടുപോവുകയോ ചെയ്യരുത്‌. മലവിസര്‍ജനം വെള്ളത്തില്‍ കലരുന്നതിലൂടെയാണ്‌ രോഗം പകരുന്നത്‌. കൈ നന്നായി കഴുകിയതിനുശേഷം മാത്രമേ ഭക്ഷണം കഴിക്കാവു. തെക്ക്‌ - കിഴക്ക്‌ - ഏഷ്യന്‍ രാജ്യങ്ങളിലും ചൈനയിലുമാണ്‌ ഈ വൈറസ്‌ കണ്ടെത്തിയിരുന്നത്‌. 2009-10 കാലയളവില്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നെടുത്ത 61 സാംപിളുകളില്‍ ഒന്നില്‍ ഈ വൈറസ്‌ കണ്ടെത്തിയിരുന്നതായി നാഷണല്‍ ഇന്‍സ്‌റ്റിട്യൂട്ട്‌ ഓഫ്‌ വൈറോളജി പ്രസിദ്ധീകരിച്ച പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്‌. അതിനുശേഷം ഇപ്പോള്‍ മലപ്പുറത്താണ്‌ വൈറസ്‌ കണ്ടെത്തിയിരിക്കുന്നത്‌. ഒരു കേസ്‌ കണ്ടെത്തിയാല്‍ സമാനമായ കേസുകള്‍ തൊട്ടടുത്ത പ്രദേശങ്ങളില്‍ കാണാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കുഴിമണ്ണക്ക്‌ തൊട്ടടുത്ത പ്രദേശങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇത്‌ സംബന്ധിച്ച്‌ കൂടുതല്‍ പഠനത്തിനായി ഡോ. അരുണിന്റെ നേതൃത്വത്തില്‍ വൈറോളജി വിദഗ്‌ധരുടെ സംഘം 20 നുശേഷം ജില്ല സന്ദര്‍ശിക്കും...
mangalam

Saturday, December 17, 2011

മലപ്പുറം ക്രാഫ്‌റ്റ് മേള തുടങ്ങി; ക്രാഫ്‌റ്റ്മേളക്ക്‌ സ്‌ഥിരം സംവിധാനമൊരുക്കും-കുഞ്ഞാലിക്കുട്ടി ....

അഞ്ചാമത്‌ മലപ്പുറം ക്രാഫ്‌റ്റ്മേളക്ക്‌ കോട്ടക്കുന്നില്‍ പ്രൗഢഗംഭീരതുടക്കം. 22 സംസ്‌ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിന്‌ കരകൗശലവിദഗ്‌ദരും കലാകാരന്‍മാരും അണിനിരക്കുന്ന മേളയുടെ ഒന്നാം ദിവസം വര്‍ധിച്ച ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. വ്യവസായ-ഐ.ടി.വകുപ്പ്‌ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി മേള ഉദ്‌ഘാടനം ചെയ്‌തു. മലപ്പുറത്ത്‌ ക്രാഫ്‌റ്റ്മേളക്ക്‌ സ്‌ഥിരം സംവിധാനമൊരുക്കുമെന്നു കുഞ്ഞാലിക്കുട്ടി അറിയിച്ചു. രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള വിദഗ്‌ദരുടെ സേവനം ഉപയോഗപ്പെടുത്തി വ്യവസായ വളര്‍ച്ചയുടെ വേഗം കൂട്ടും. ദേശീയ-അന്തര്‍ദേശീയ ശ്രദ്ധ ആകര്‍ഷിപ്പിക്കുന്ന തരത്തില്‍ മലപ്പുറം ക്രാഫ്‌റ്റ്മേളയുടെ രൂപവും ഭാവവും പ്രവര്‍ത്തരീതിയും മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയോദ്‌ഗ്രഥനത്തിന്‌ സഹായകമാകും വിധത്തിലുള്ള മേള രാജ്യത്തിന്‌ തന്നെ മാതൃകയാണെന്ന്‌ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ അഭിപ്രായപ്പെട്ടു. മേളയിലെ തീം പവലിയന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറത്ത്‌ ക്രാഫ്‌റ്റ് വില്ലേജ്‌ സ്‌ഥാപിക്കുമെന്ന്‌ ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു. സ്‌ഥിരം സംവിധാനമെന്ന നിലയിലാണ്‌ ക്രാഫ്‌റ്റ് വില്ലേജ്‌ രൂപകല്‍പന ചെയ്യുന്നത്‌. ഇതിന്റെ പ്രവര്‍ത്തനരൂപരേഖ ഉടന്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.ഉബൈദുല്ല എം.എല്‍.എ.അധ്യക്ഷത വഹിച്ചു. തുര്‍ക്കി എമ്പസിയിലെ സാംസ്‌കാരിക ടൂറിസം കൗണ്‍സിലര്‍ ഓസ്‌കൂര്‍ ഐ തുര്‍ക്ക്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌, ജില്ലാ കലക്‌ടര്‍ എം.സി.മോഹന്‍ദാസ്‌, വ്യവസായവകുപ്പ്‌ സെക്രട്ടറി അല്‍കേഷ്‌ കുമാര്‍, മലപ്പുറം നഗരസഭ ചെയര്‍മാന്‍ കെ.പി.മുഹമ്മദ്‌ മുസ്‌തഫ, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.കെ.കുഞ്ഞു, കെ.എം.ഗിരിജ, വി.എം.ഷൗക്കത്ത്‌, വി.രാജഗോപാല്‍, എ.ജെ.അബ്‌ദുല്‍ ലത്തീഫ്‌, ടി.അബ്‌ദുല്‍ വഹാബ്‌, പാലോളി കുഞ്ഞുമുഹമ്മദ്‌, വീക്ഷണം മുഹമ്മദ്‌, പി.പി.സുബൈര്‍, വ്യവസായവാണിജ്യവകുപ്പ്‌ ഡയറക്‌ടര്‍ ടി.ഒ.സൂരജ്‌ പ്രസംഗിച്ചു.

Friday, December 16, 2011

ബ്രൗണ്‍ഷുഗര്‍ വില്‍പനക്കിടെ രണ്ടുപേര്‍ അറസ്‌റ്റില്‍ ....

മലപ്പുറം ബസ്സ്റ്റാന്‍ഡില്‍ ബ്രൗണ്‍ഷുഗര്‍ വില്‍പനക്കിടെ രണ്ടുപേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറം കൂരക്കുന്നില്‍ അബ്‌ദുറഹ്‌മാന്‍ (41), പടിഞ്ഞാറ്റുമുറി വള്ളിക്കപ്പറ്റ വേളേക്കാട്ടില്‍ സമീര്‍ (28) എന്നിവരാണു പിടിയിലായത്‌. 10 ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തു.

രഹസ്യവിവരത്തെത്തുടര്‍ന്നു എസ്‌.ഐ. എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുളള പോലീസ്‌ സംഘമാണു പ്രതികളെ പിടികൂടിയത്‌. ഇരുവരെയും വടകര നാര്‍കോട്ടിക്ക്‌ കോടതി റിമാന്‍ഡ്‌ ചെയ്‌തു.

നേരത്തെ വിദേശത്തു ജോലി ചെയ്‌തിരുന്ന അബ്‌ദുറഹ്‌മാന്‍അവിടെ മയക്കുമരുന്നു കേസില്‍ നാലുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌. കേസില്‍ കൂടുതല്‍ കണ്ണികളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും തുടരന്വേഷണത്തിനു പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങുമെന്നും പോലീസ്‌ പറഞ്ഞു...

Tuesday, December 13, 2011

വൃക്ക തകരാറിലായി ചികില്‍സയില്‍ കഴിയുന്ന ബാലികയ്‌ക്ക് മുഖ്യമന്ത്രിയുടെ ധനസഹായമെത്തി...

വൃക്ക തകരാറിലായി ഒന്നര വര്‍ഷമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ബാലികയ്‌ക്ക് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി അടിയന്തര സഹായം അനുവദിച്ചു. തേഞ്ഞിപ്പലം കടക്കാട്ടുപാറ പുതുകുളങ്ങര പണിക്കത്തൊടി മൊയ്‌തീന്‍കുട്ടിയുടെ മകള്‍ ഫാത്തിമാസുല്‍ത്താന(11)ക്കാണ്‌ മുഖ്യമന്ത്രിയുടെ ചികിത്സാ ഫണ്ട്‌ ലഭിച്ചത്‌. 25,000 രൂപയാണ്‌ ലഭിച്ചത്‌. രൂപ ഇന്നലെ കെ.എന്‍.എ ഖാദര്‍ എം.എല്‍.എ വീട്ടിലെത്തി പിതാവിനെ ഏല്‍പിച്ചു. ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന്‌ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പ്‌ നല്‍കിയിരുന്നു. ഒരു മാസം 15,000 രൂപയാണ്‌ ബാലികക്ക്‌ ചികിത്സക്കായി ചെലവാകുന്നത്‌. ഇവരുടെ വീട്ടിലേക്ക്‌ അടിയന്തര ഗ്യാസ്‌ കണക്ഷന്‍ നല്‍കണമെന്നു കെ.എന്‍.എ ഖദര്‍ എം.എല്‍.എ കലക്‌ടറോട്‌ ആവശ്യപ്പെട്ടു. തിരൂരങ്ങാടി തഹസില്‍ദാര്‍ അബ്‌ദുല്‍ റഷീദ്‌, തേഞ്ഞിപ്പലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കളളിയില്‍ ഫിറോസ്‌, പഞ്ചായത്ത്‌ പ്രതിനിധികളായ വി.കെ ബഷീര്‍, എം. സശീല എന്നിവരും എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു.

അപകടത്തിപെട്ട ബൈക്കില്‍ നിന്ന്‌ പോലിസിനു ലഭിച്ചതു മുക്കാല്‍ലക്ഷം രൂപ....

എടപ്പാള്‍: അപകടത്തില്‍പെട്ട ബൈക്കില്‍ നിന്ന്‌ പോലീസിനു ലഭിച്ചത്‌ മുക്കാല്‍ലക്ഷം രൂപ. വ്യക്‌തമായ രേഖകളുമായെത്തിയ ഉടമയ്‌ക്ക് ചങ്ങരംകുളം എസ്‌.ഐ: സി.പി വേലായുധന്‍ പണം തിരിച്ചു നല്‍കി. ചങ്ങരംകുളത്തിനടത്ത പാവിട്ടപ്പുറത്താണ്‌ ബൈക്കും കാറും കൂട്ടിയിടിച്ചിരുന്നത്‌. ഇതില്‍ ബൈക്ക്‌ യാത്രക്കാരന്‌ പരുക്കേറ്റിരുന്നു. ഇയാളെ കണ്ടെത്താനായി ബൈക്കിലെ രേഖകള്‍ പരിശോധിക്കുമ്പോഴാണു പണം കണ്ടെത്തിയത്‌. ഗുരുവായൂരിലേക്ക്‌ പൂജാസാധനങ്ങള്‍ വാങ്ങാനായി പോവുകയായിരുന്നു ബൈക്ക്‌ യാത്രികന്‍. കുറ്റിപ്പുറം സ്വദേശിയാണ്‌....

Sunday, December 11, 2011

ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി...

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ജീവനക്കാരനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. ആര്യവൈദ്യശാല പവര്‍ഹൗസ് ജീവനക്കാരനും മാറാക്കര സ്വദേശിയുമായ പടിഞ്ഞാറ്റീരി മനയ്ക്കല്‍ സതീശന്‍ നമ്പൂതിരി(48)യെയാണ് വ്യാഴാഴ്ച മുതല്‍ കാണാതായതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കുമുമ്പ് ജോലിക്കിടയില്‍ പ്രത്യേക അനുമതിവാങ്ങി പുറത്തുപോയ സതീശന്‍ പിന്നീട് ജോലിസ്ഥലത്തോ വീട്ടിലോ തിരിച്ചെത്തിയില്ലെന്നാണ് പരാതി.

ഫാക്ടറിയില്‍നിന്നും പുറത്തിറങ്ങിയ ഇദ്ദേഹം ആര്യവൈദ്യശാല പാര്‍ക്കിങ് ഏരിയയില്‍ എത്തിയ കാറിനുള്ളില്‍ കയറി സംസാരിച്ചിരുന്നത് കണ്ടവരുണ്ട്. പിന്നീട് എസ്.ബി.ടി ശാഖയില്‍ എത്തിയതായും പറയുന്നുണ്ട്. അതിനുശേഷം ആര്യവൈദ്യശാലയ്ക്കടുത്തുള്ള എ.ടി.എമ്മില്‍നിന്ന് തുക പിന്‍വലിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. സതീശന്റെ മൊബൈല്‍ ഫോണ്‍ വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം പ്രവര്‍ത്തിക്കുന്നില്ല. സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

സാഫ് കപ്പ് ഇന്ത്യയ്ക്ക് ....

സ്റ്റാര്‍ സ്‌ട്രൈക്കര്‍ ബൈച്ചുങ് ബൂട്ടിയയുടെ വിരമിക്കലിനുശേഷം ആദ്യ കിരീടം ലക്ഷ്യമിട്ട് സാഫ് ഫുട്‌ബോള്‍ ഫൈനലിന് ഇറങ്ങിയ ഇന്ത്യയ്ക്ക് പിഴച്ചില്ല. അഫ്ഗാനിസ്ഥാനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ തുടര്‍ച്ചയായ രണ്ടാംതവണ കിരീടം ചൂടി. സാഫ് കപ്പില്‍ ഇന്ത്യയുടെ ആറാമത്തെ കിരീട നേട്ടവും കൂടിയാണിത്.

ഇന്ത്യന്‍ താരം സുനില്‍ ഛേത്രിയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. ഫിനിഷിങ് മികവില്‍ ബൂട്ടിയയ്ക്ക് ചേര്‍ന്ന പകരക്കാരനാണ് താനെന്ന് ഛേത്രി ടൂര്‍ണമെന്റിലുടനീളം തെളിയിച്ചു. ഫൈനല്‍ കാണാനായി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെത്തിയ കാണികളെ പന്തടക്കവും വേഗതയും കൊണ്ട് ഇരുടീമുകളും ആവേശഭരിതരാക്കി.

മികച്ച നീക്കങ്ങളുണ്ടായെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ നേടാന്‍ ഇരുടീമുകള്‍ക്കുമായില്ല. രണ്ടാംപകുതിയാണ് നാല് ഗോളുകളും അഫ്ഗാന്‍ വലയില്‍ വീണത്. സുശീല്‍കുമാര്‍ സിങ്, ജെ.ജെ, മിറാന്‍ഡ, ഛേത്രി എന്നിവരാണ് ഗോള്‍ നേടിയത്. കളിയുടെ എഴുപത്തൊന്നാം മിനിറ്റിലാണ് പെനാല്‍റ്റിയിലൂടെ സുനില്‍ ഛേത്രി ആദ്യഗോള്‍ നേടിയത്...

പളളിയില്‍ മോഷണ ശ്രമം...

പാണ്ടിക്കാട്‌ ബസ്‌ സ്‌റ്റാന്‍ഡ്‌ സമീപത്തെ മസ്‌ജിദ്‌ തൗഹീദിലാണു കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണ ശ്രമം നടന്നത്‌. പള്ളിയുടെ വാതിലിന്റെ പൂട്ട്‌ കമ്പിപ്പാര ഉപയോഗിച്ചു തകര്‍ത്ത നിലയിലാണ്‌.അലമാരകളില്‍ സൂക്ഷിച്ചിരുന്ന പുസ്‌തകങ്ങളും മറ്റും വാരി വിതറിയ നിലയിലാണ്‌. പള്ളി സെക്രട്ടറി പോലീസില്‍ പരാതി നല്‍കി.

Saturday, December 10, 2011

ജില്ലാ ശാസ്ത്രമേള: കൊട്ടൂക്കരയുടെ മികവില്‍ കൊണ്ടോട്ടിക്ക് കിരീടം...

ജില്ലാ സ്കൂള്‍ ശാസ്ത്രമേള -സാമൂഹികശാസ്ത്ര -ഗണിത ശാസ്ത്രമേളയില്‍ കൊണ്ടോട്ടി ഉപജില്ലക്ക് കിരീടം. ശാസ്ത്രമേളയില്‍ എല്‍.പി, ഹൈസ്കൂള്‍ വിഭാഗത്തിലും സാമൂഹിക ശാസ്ത്രമേളയില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഗണിത ശാസ്ത്രമേളയില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലുമാണ് കൊണ്ടോട്ടി ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാരായത്. സാമൂഹിക ശാസ്ത്രമേളയില്‍ ഹൈസ്കൂള്‍ വിഭാഗത്തിലും ഗണിത ശാസ്ത്രമേളയില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും കൊട്ടൂക്കര പി.പി.എം എച്ച്.എസ് സ്കൂളാണ് ഒന്നാം സ്ഥാനത്തെത്തിയത്.

പ്രവൃത്തിപരിചയ
മേളയില്‍ പരപ്പനങ്ങാടി
ജില്ലാ സ്കൂള്‍ പ്രവൃത്തിപരിചയ മേളയില്‍ പരപ്പനങ്ങാടി ഉപജില്ലക്ക് കിരീടം.
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിഭാഗങ്ങളിലെല്ലാം പരപ്പനങ്ങാടി ഉപജില്ല ആധിപത്യം നേടി. തൃക്കുളം എ.എം.എല്‍.പി സ്കൂള്‍, വെളിമുക്ക് വി.ജെ പള്ളി എ.എം.യു.പി സ്കൂള്‍, പരപ്പനങ്ങാടി എസ്.എന്‍.എം.എച്ച്.എസ്.എസ്, മൂന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി, അരിയല്ലൂര്‍ എം.വി എച്ച്.എസ്.എസ്, വള്ളിക്കുന്ന് സി.ബി.എച്ച്.എസ്.എസ് എന്നീ വിദ്യാലയ മികവിലാണ് പരപ്പനങ്ങാടി ഉപജില്ല പ്രവൃത്തിപരിചയമേള തൂത്തുവാരിയത്.

ഐ.ടിയില്‍ വേങ്ങര
ഐ.ടി മേളയില്‍ വേങ്ങര ഉപജില്ല ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ജേതാക്കളായി. യു.പി വിഭാഗത്തില്‍ മലപ്പുറം ഉപജില്ലയാണ് ഒന്നാമത്.
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസ് നേടിയ ഒന്നാം സ്ഥാനമാണ് വേങ്ങര ഉപജില്ലക്ക് കിരീടമണിയിച്ചത്.

വനിതാ ഹോസ്‌റ്റലില്‍ മോഷണം. 21 കാരി പിടിയില്‍...

മഞ്ചേരി സരോജിനിയമ്മ മെമ്മോറിയല്‍ വനിതാ ഹോസ്‌റ്റല്‍ അന്തേവാസിനിയുടെ ആഭരണങ്ങള്‍ മോഷണം പോയതായി പരാതി. മഞ്ചേരി ലാന്റ്‌ ട്രിബ്യൂണല്‍ ഓഫീസിലെ സീനിയര്‍ സര്‍വെയര്‍ കൊല്ലം പെരിങ്ങാട്‌ വെള്ളിമണി അഭിലാഷ്‌ ഭവനത്തില്‍ സതീദേവി (52)യുടെ മൂന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളാണ്‌ കളവു പോയത്‌. പരാതിക്കാരിയെ ഹോസ്‌റ്റല്‍ അധികൃതര്‍ ഇറക്കി വിടാന്‍ ശ്രമിച്ചുവെന്നും അന്വേഷണത്തിനെത്തിയ പോലീസുമായി സഹകരിക്കാന്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്‌. സംഭവത്തില്‍ ഹോസ്‌റ്റലിലെ മറ്റൊരു താമസക്കാരിയായ 21 കാരിയില്‍ നിന്നും പോലീസ്‌ കളവു മുതലുകള്‍ കണ്ടെടുത്തു. ഇവര്‍ കസ്‌റ്റഡിയിലാണ്‌..

ധനകാര്യ സ്‌ഥാപനമുടമ തട്ടിപ്പുനടത്തി മുങ്ങിയതായി പരാതി...

എടപ്പാള്‍: ജംഗ്‌ഷനിലെ കുറ്റിപ്പുറം റോഡില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ധനകാര്യ സ്‌ഥാപനമുടമ ലക്ഷണക്കിനു രൂപ തട്ടിപ്പു നടത്തി മുങ്ങിയതായി പരാതി. ഷെയര്‍ മാര്‍ക്കറ്റ്‌ ബിസിനസ്‌ നടത്തിയ ഈ സ്‌ഥാപനത്തിലെ ചില ജീവനക്കാര്‍ സ്വകാര്യ വ്യക്‌തികളില്‍ നിന്നും വന്‍ ലാഭം വാഗ്‌ദാനം ചെയ്‌തു ലക്ഷക്കണക്കിനു രൂപ നിക്ഷേപമായി സ്വീകരിച്ചിരുന്നു. നിക്ഷേപം സ്വീകരിച്ച്‌ ആദ്യമാസങ്ങളില്‍ ലാഭവിഹിതം കൃത്യമായി നല്‍കിവന്നിരുന്നു. ഇതോടെയാണു സ്‌ഥാപനത്തില്‍ വിശ്വാസമര്‍പ്പിച്ചു കൂടുതല്‍ ആളുകള്‍ നിക്ഷേപം നടത്തിയിരുന്നത്‌. നാലു ദിവസം മുമ്പ്‌ അരീക്കോട്‌ സ്വദേശിയായ സ്‌ഥാപനമുടമയെ കാണാനില്ലെന്നാണു നിക്ഷേപകര്‍ പറയുന്നത്‌. പൊന്നാനി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ ഒട്ടേറെ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണു പറയുന്നത്‌. ഏകദേശം ഒന്നരക്കോടിയോളം രൂപ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നു പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

സാഫ് ഫുട്‌ബോള്‍: ഇന്ത്യ ഫൈനലില്‍...

വാശിയേറിയ പോരാട്ടത്തില്‍ മാലിദ്വീപിനെ 3-1 ന് തോല്‍പ്പിച്ച് നിലവിലുള്ള ചാമ്പ്യന്‍മാരായ ഇന്ത്യ സാഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. റഹിം നബിയിലൂടെ 25ാം മിനിറ്റില്‍ ഇന്ത്യ ലീഡ് നേടി. 58ാം മിനിറ്റില്‍ ഇന്ത്യന്‍ ഗോളി കരണ്‍ജിത്തിന് തീര്‍ത്തും നിഷ്പ്രഭമാക്കി കൊണ്ട് ഷംവീല്‍ ഖാസിം മാലിദ്വീപിനു വേണ്ടി സമനില നേടി.
67ാം മിനിറ്റില്‍ സുനില്‍ ഛെത്രിയെ പെനല്‍റ്റി ബോക്‌സിനുള്ളില്‍ അപകടകരമായി ടാക്കിള്‍ ചെയ്തതിനെ തുടര്‍ന്ന് പെനല്‍റ്റി. കിക്കെടുത്ത ഛെത്രിക്ക് പിഴച്ചില്ല. കളിയുടെ അവസാന മിനിറ്റില്‍ ഛെത്രി വീണ്ടും വലകുലുക്കി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ അഫ്ഗാന്‍-നേപ്പാള്‍ മല്‍സത്തിലെ വിജയികളുമായി ഇന്ത്യ ഏറ്റുമുട്ടും

സലീംകുമാര്‍ കോളിവുഡിലേക്ക്....


ആദാമിന്റെ മകന്‍ അബുവിലൂടെ ദേശീയ ചലചിത്ര അവാര്‍ഡ് നേടിയ സലിംകുമാര്‍ കോളിവുഡിലേക്ക്. കഴിഞ്ഞവര്‍ഷം സലിംകുമാറിന് ദേശീയ അവാര്‍ഡ് സമ്മാനിച്ച ജൂറിയിലെ അംഗം കൂടിയായ ഭാരത് ബാല ഒരുക്കുന്ന ചിത്രത്തിലൂടെയാണ് സലീംകുമാര്‍ കോളിവുഡില്‍ തുടക്കമിടുന്നത്. ഏത് തരത്തിലുള്ള വേഷവും തനിക്ക് നന്നായി ഇണങ്ങുമെന്ന് സലിംകുമാര്‍ തെളിയിച്ചിട്ടുണ്ടെങ്കിലും തന്നെ ജനപ്രിയനാക്കിയ കോമഡി വേഷങ്ങള്‍ ചെയ്യാനാണ് അദ്ദേഹത്തിന് ഏറെയിഷ്ടം.
മമ്മൂട്ടി നായകനായ വെനീസിലെ വ്യാപാരിയെന്ന ചിത്രമാണ് സലിംകുമാറിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. മായാവതി, പുലിവാല്‍ കല്ല്യാണം, ചോക്ലേറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ സലിംകുമാറിന് മികച്ച വേഷങ്ങള്‍ നല്‍കിയ ഷാഫിയുടെ ചിത്രമാണ് വെനീസിലെ വ്യാപാരി. ഡിസംബര്‍ 16നാണ് വെനീസിലെ വ്യാപാരി പുറത്തിറങ്ങുന്നത്. എസ്.എം വസന്ത് സംവിധാനം ചെയ്യുന്ന മറ്റൊരു തമിഴ് ചിത്രത്തിലും സലിംകുമാര്‍ വേഷമിടുന്നുണ്ട്.

Friday, December 9, 2011

വീരപുത്രന്‍.....ഇന്ത്യയ്ക്ക്153 റണ്‍സ് ജയം; പരമ്പര..


വീരേന്ദര്‍ സെവാഗിന്റെ ഇരട്ട ശതകവും ഇന്ത്യയുടെ മികച്ച ടീം ടോട്ടലും കൊണ്ട് റെക്കോഡ് പുസ്തകത്തിലേക്ക് റണ്ണൊഴുകിയ നാലാം ഏകദിനത്തില്‍ ആതിഥേയര്‍ക്ക് 153 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സെവാഗിന്റെ മികവില്‍ 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 418 റണ്‍സെന്ന കൂറ്റന്‍ സ്കോറിലാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. വിന്‍ഡീസിന്റെ മറുപടി 49.2 ഓവറില്‍ 265 റണ്‍സിലൊതുങ്ങി. ഇതോടെ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3^1ന് സ്വന്തമാക്കി. 149 പന്തില്‍ 25 ബൌണ്ടറിയും ഏഴു സിക്സും ചേര്‍ത്ത് 219 റണ്‍സ് നേടിയ സെവാഗാണ് കളിയിലെ കേമന്‍.
96 റണ്‍സെടുത്ത വിന്‍ഡീസ് താരം ദിനേശ് രാംദിന്റെ പ്രകടനം വൃഥാവിലായി. ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റക്കാരന്‍ രാഹുല്‍ ശര്‍മയും രവീന്ദ്ര ജദേജയും മൂന്ന് വീതം വിക്കറ്റെടുത്തു. സുരേഷ് റെയ്ന രണ്ടു പേരെ മടക്കി.
ഇന്ത്യക്ക് വേണ്ടി അര്‍ധ സെഞ്ച്വറി നേടി ഗൌതം ഗംഭീറും (67) റെയ്നയും (55) സെവാഗിന് ഉറച്ച പിന്തുണ നല്‍കി. ഒന്നാം വിക്കറ്റില്‍ ഗംഭീറുമായി ചേര്‍ന്ന് 176 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ സെവാഗ് രണ്ടാം വിക്കറ്റില്‍ റെയ്നക്കൊപ്പം 140 റണ്‍സ് ചേര്‍ത്തു.
തുടര്‍ച്ചയായ നാലാം മത്സരത്തിലും ടോസ് സെവാഗിനൊപ്പം നിന്നു. പതിവിന് വിപരീതമായി ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള തീരുമാനത്തെ ശരിവെച്ചുകൊണ്ടാണ് സെവാഗും ഗംഭീറും തുടങ്ങിയത്. ആദ്യ ഓവറുകളില്‍ തന്നെ ബൌണ്ടറികളും സിക്സുകളും പറന്നപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ശരവേഗത്തില്‍ മുന്നോട്ടുകുതിച്ചു. 15ാം ഓവറില്‍ ഇന്ത്യ നൂറു റണ്‍സും സെവാഗ് അര്‍ധ ശതകവും തികച്ചു. 41ാം പന്തില്‍ സുനില്‍ നാരായണെ സിക്സറടിച്ചാണ് ക്യാപ്റ്റന്‍ 50 കടന്നത്. നേരിട്ട 51ാം പന്തില്‍ ഗംഭീര്‍ ഏകദിനത്തിലെ 28ാം അര്‍ധ ശതകം നേടി.
തുടര്‍ന്ന് ഗംഭീറിനെ കാഴ്ചക്കാരനാക്കി സെവാഗ് തകര്‍ത്താടുന്നതാണ് കണ്ടത്. 20 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യ 149ലെത്തിയിരുന്നു. 69ാം പന്തില്‍ കീറോണ്‍ പൊള്ളാര്‍ഡിനെ ബൌണ്ടറിയടിച്ച് സെവാഗ് സെഞ്ച്വറിയും തികച്ചു. എന്നാല്‍, തൊട്ടടുത്ത പന്തില്‍ തന്നെ ഇന്ത്യയുടെ ഓപണിങ് കൂട്ടുകെട്ടിന് അന്ത്യമായി. 67 പന്തില്‍ 11 ബൌണ്ടറിയുള്‍പെടെ 67 റണ്‍സ് നേടിയ ഗംഭീറിനെ മര്‍ലോണ്‍ സാമുവല്‍സ് റണ്ണൌട്ടാക്കുകയായിരുന്നു. ഇന്ത്യ ഒന്നിന് 176.
ഗംഭീര്‍ നിര്‍ത്തിയിടത്ത് നിന്ന് റെയ്ന തുടങ്ങി. സെവാഗിനൊപ്പം ചേര്‍ന്ന് കരീബിയന്‍ ബൌളര്‍മാരെ കൈകാര്യം ചെയ്ത റെയ്ന പന്തിനേക്കാള്‍ മുന്നില്‍ സ്കോര്‍ കൊണ്ടുപോയി. 30 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 225 റണ്‍സ്. കെമര്‍ റോഷ്, രവി രാംപോള്‍, സുനില്‍ നാരായണ്‍, പൊള്ളാര്‍ഡ്, ഡാരന്‍ സമ്മി, ആന്ദ്രെ റസ്സല്‍, സാമുവല്‍സ് തുടങ്ങിയ ബൌളര്‍മാരുടെ പന്തുകളില്‍ റണ്ണൊഴുകിക്കൊണ്ടിരുന്നു. 40 ഓവറില്‍ ഇന്ത്യ 311ലെത്തി. ഇതിനിടെ നേരിട്ട 42ാം പന്തില്‍ റെയ്ന തന്റെ 20ാം അര്‍ധ സെഞ്ച്വറി തികച്ചിരുന്നു. 41ാം ഓവറില്‍ റെയ്നക്ക് മടക്ക ടിക്കറ്റ് ലഭിച്ചു. ഗംഭീറിനെപ്പോലെ റണ്ണൌട്ടാവാനായിരുന്നു വിധി. റസ്സലിന്റെ ഏറാണ് ഇത്തവണ ലക്ഷ്യത്തിലെത്തിയത്. 44 പന്തില്‍ ആറ് ബൌണ്ടറിയും റെയ്നയുടെ ഇന്നിങ്സില്‍ പിറന്നു. ഇന്ത്യ രണ്ടിന് 311.
തുടര്‍ന്നെത്തിയ രവീന്ദ്ര ജദേജക്ക് അല്‍പായുസ്സായിരുന്നു. 10 പന്തില്‍ 10 റണ്‍സായിരുന്നു സമ്പാദ്യം. 44ാം ഓവര്‍ എറിഞ്ഞ റസ്സല്‍ ജദേജയെ റസ്സലിനെ ഏല്‍പിച്ചു. തൊട്ടടുത്ത പന്തില്‍ ബൌണ്ടറിയടിച്ച് സെവാഗ് ഏകദിനത്തിലെ രണ്ടാമത്തെ ഇരട്ട ശതകത്തിന് ഉടമയായി. അവസാന പന്ത് സിക്സറിന് പറത്തിയ ക്യാപ്റ്റന്‍ ഇന്ത്യയെ 350 കടത്തി. വ്യക്തിഗത സ്കോര്‍ 194ലെത്തിയപ്പോള്‍ ഏകദിനത്തില്‍ 8000 റണ്‍സും സെവാഗ് തികച്ചു.
തകര്‍പ്പനടികളുമായി മുന്നേറവെ സെവാഗിന്റെ പടുകൂറ്റന്‍ ഇന്നിങ്സിന് അപ്രതീക്ഷിത അന്ത്യമായി. പൊള്ളാര്‍ഡ് എറിഞ്ഞ 47ാം ഓവറിലെ രണ്ടാം പന്ത് ബൌണ്ടറിയടിച്ച വീരുവിന് അടുത്ത പന്ത് സിക്സറടിക്കാനുള്ള ശ്രമത്തില്‍ പിഴച്ചു. സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡര്‍ ആന്റണി മാര്‍ട്ടിന്‍ ക്യാച്ചെടുത്തു. അപ്പോഴേക്കും ഇന്ത്യ 376ലെത്തിയിരുന്നു. ഏകദിന ഇന്നിങ്സില്‍ കൂടുതല്‍ ഫോറടിച്ച (25) സചിന്റെ റെക്കോഡിനൊപ്പമെത്തി സെവാഗ്.
കഴിഞ്ഞ മൂന്നു മത്സരങ്ങളിലും മികച്ച സ്കോര്‍ കണ്ടെത്തിയ രോഹിത് ശര്‍മ വീണ്ടും കത്തിക്കയറിയെങ്കിലും കെമര്‍ റോഷിന്റെ യോര്‍ക്കറില്‍ കീഴടങ്ങി. റോഷിനെ തുടര്‍ച്ചയായി രണ്ട് ബൌണ്ടറിയടിച്ചതിന്റെ തൊട്ടടുത്ത പന്തിലായിരുന്നു ഇത്. 16 പന്തില്‍ മൂന്ന് ഫോറുള്‍പ്പെടെ ഞൊടിയിടയില്‍ 27 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. അവസാന ഓവറുകളില്‍ വിരാട് കോഹ്ലിയും പാര്‍ഥിവ് പട്ടേലും ചേര്‍ന്ന് ഇന്ത്യയെ റെക്കോഡ്് സ്കോറിലെത്തിച്ചു. 49ാം ഓവറിലാണ് ടീം 400 കടന്നത്. കോഹ്ലിയും (11 പന്തില്‍ 23) പാര്‍ഥിവും (മൂന്ന്) പുറത്താവാതെ നിന്നു...
madhayamam

വ്യാജ സീഡികള്‍ പിടികൂടി...

വീഡിയോ ഷോപ്പില്‍നിന്ന് ആയിരത്തില്‍പരം വ്യാജ സീഡികളും 30ഓളം അശ്ളീല സീഡികളും പൊലീസ് പിടികൂടി. മലപ്പുറം കോട്ടപ്പടിയിലെ സ്പെയ്സ് വീഡിയോയില്‍നിന്നാണ് എസ്.ഐ എ. പ്രേംജിത്തിന്‍െറ നേതൃത്വത്തിലുള്ള സംഘം സീഡികള്‍ പിടികൂടിയത്. സെയില്‍സ്മാനെ കസ്റ്റഡിയിലെടുത്തു....

Thursday, December 8, 2011

ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരേന്ദ്ര സെവാഗ് ഏകദിന ക്രിക്കറ്റിലെ അത്യപുര്‍വതയായ ഡബിള്‍ സെഞ്ച്വറിക്കും ലോക റെക്കോര്‍ഡിനും ഉടമ....


ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരേന്ദ്ര സെവാഗ് ഏകദിന ക്രിക്കറ്റിലെ അത്യപുര്‍വതയായ ഡബിള്‍ സെഞ്ച്വറിക്കും ലോക റെക്കോര്‍ഡിനും ഉടമയായ നാലാം ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 418 റണ്‍സാണ് എടുത്തത്.

140 പന്തില്‍നിന്ന് 200 റണ്‍സ് തികച്ച വീരേന്ദ്ര സെവാഗ് വിന്‍ഡീസ് ബൌളിംഗ് നിരയെ അക്ഷരാര്‍ഥത്തില്‍ അമ്മാനമാടുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ കഴിഞ്ഞ വര്‍ഷം സചിന്‍ കുറിച്ച 200 റണ്‍സ് എന്ന റെക്കോര്‍ഡ് സെവാഗ് അനായാസമായിരുന്നു മറികടന്നത്. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ താളം കിട്ടാതെ വലഞ്ഞ സെവാഗേ ആയിരുന്നില്ല ഇന്‍ഡോറിലെ ക്രീസില്‍. 219 റണ്‍സെടുത്താണ് സെവാഗ് തന്റെ പടയോട്ടം അവസാനിപ്പിച്ചത്. എഴ് സിക്സറുകളും 25 ബൌണ്ടറികളും സെവാഗ് പായിച്ചായിരുന്നു റെക്കോര്‍ഡിലേക്കുള്ള സെവാഗിന്റെ കുതിപ്പ്...

Monday, December 5, 2011

വേങ്ങര ബസ് സ്കൂട്ടറിലിടിച്ച് പിതാവും മകളും മരിച്ചു...

വേങ്ങര ചേറ്റിപ്പുറമാടിനടുത്ത് ബസ് സ്കൂട്ടറിലിടിച്ച് പിതാവും മകളും മരിച്ചു. വേങ്ങര കച്ചേരിപ്പടി സ്വദേശി ടി.വി അഷ്‌റഫ്‌ (കുഞ്ഞുട്ടി)യും മകളുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറില്‍ കോഴിക്കോട്-വേങ്ങര റൂട്ടിലോടുന്ന എ.ടി.ബി ബസ്സിടിക്കുകയായിരുന്നു.

Friday, December 2, 2011

നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ എയ്‌ഡ്സ്‌ ദിനമാചരിച്ചു...

നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ലോക എയഡ്‌സ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പൊന്നാനി ചമ്രവട്ടം ജംഗ്‌ഷനില്‍ നിന്ന്‌ തുടങ്ങിയ റാലി നഗരസഭ പൊതുമരാമത്ത്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്‌ണന്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. പൊതു സമ്മേളനം ക്ഷേമകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ എം. ഹൈദര്‍ അലി ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ ജില്ലാ യൂത്ത്‌ കോഡിനേറ്റര്‍ എം. അനില്‍കുമാര്‍ അധ്യക്ഷനായി. പൊന്നാനി സി.ഐ അബ്‌ദുല്‍ മുനീര്‍, കൗണ്‍സിലര്‍മാരായ അബ്‌ദുള്‍ ജബ്ബാര്‍, പി.കെ. ഷാഹുല്‍, പി.റ്റി. അലി ഇബ്രാഹിം കുട്ടി, അഞ്‌ജു എബ്രഹാം, പി.റ്റി. ഷിഹാബ്‌ എന്നിവര്‍ സംസാരിച്ചു.

നെഹ്‌റു യുവകേന്ദ്രയുടെ കീഴിലുള്ള റെഡ്‌ റിബണ്‍ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ റാലികള്‍, സന്ദേശ യാത്രകള്‍, പൊതുസമ്മേളനം എന്നിവ സംഘടിപ്പിച്ചു. കുറ്റിപ്പുറം, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി റെയില്‍വെ സേ്‌റ്റഷനുകളില്‍ നടന്ന ബോധവല്‍കരണ പരിപാടികള്‍ക്ക്‌ ബി. അലി സാബിന്‍, എം. അനില്‍കുമാര്‍, എന്‍.വൈ.സിമാരായ സി. മുഹമ്മദ്‌ റാഷിദ്‌, അബ്‌ദുള്‍ റാഫി, ജുറുനൈദ്‌, മിനി, അബുദാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.കുറ്റിപ്പുറത്ത്‌ നടന്ന സ്വീകരണ ചടങ്ങില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.പി. വേലായുധന്‍ അധ്യക്ഷനായി....

Wednesday, November 30, 2011

വിദ്യാര്‍ഥികളെ കുത്തി നിറച്ചുള്ള യാത്ര അപകടങ്ങള്‍ക്കു കാരണമാകുന്നു...

വിദ്യാര്‍ഥികളെ കുത്തിനിറച്ചുള്ള യാത്ര അപകടങ്ങള്‍ക്കു കാരണമാകുന്നു. എന്നാല്‍ ഇതിനെതിരേ നടപടിയെടുക്കുന്നില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. പലപ്പോഴും ഓട്ടോകളിലും ബസുകളിലും ജീപ്പുകളിലുമായി വിദ്യാര്‍ഥികളെ കുത്തിനിറച്ചു കൊണ്ടുപോകുന്നതു സ്‌ഥിരം കാഴ്‌ചയാണ്‌. എന്നാല്‍ ഇതിനു നടപടിയെടുക്കേണ്ട നിയമ പാലകരാകട്ടെ കണ്ടില്ലെന്നു നടിക്കുകയാണ്‌. ചെറുപ്പക്കാരായ ഡ്രൈവര്‍മാരും കാലപ്പഴക്കം ചെന്ന പല വാഹനങ്ങളുമാണു ഇപ്പോഴും പല സ്‌കൂള്‍ അധികൃതരും സ്‌കൂള്‍ ബസായി ഉപയോഗിക്കുന്നത്‌. കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ട ബസിലും കയറ്റാവുന്നതിലധികം കുട്ടികളെ കയറ്റിയതാണ്‌ അപകടത്തില്‍ പരുക്കേറ്റവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്‌. അപകടം ഉണ്ടാകുമ്പോള്‍ മാത്രം നടപടി കര്‍ശനമാക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാടിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്‌.

എന്നാല്‍ ബസ്‌ മറിഞ്ഞുണ്ടായ അപകടത്തില്‍ വന്‍ ദുരന്തം ഒഴിവായതു തലനാരിഴക്കാണ്‌. നിറയെ വിദ്യാര്‍ഥികളുമായി വരികയായിരുന്ന ബസ്‌ റോഡരികിലെ മതിലില്‍ ഇടിച്ചു നിര്‍ത്തിയതിനാലാണു വന്‍ അപകടം ഒഴിവായത്‌. അപകട സമയത്ത്‌ 80 ലധികം വിദ്യാര്‍ഥികളാണു ബസിലുണ്ടായിരുന്നത്‌. നിയന്ത്രണം വിട്ട സമയത്ത്‌ റോഡരികില്‍ ഉണ്ടായിരുന്ന ഇലക്‌ട്രിക്‌ പോസ്‌റ്റുകളില്‍ ഇടിക്കാതെ രക്ഷപ്പെട്ടതിനാലും സമീപത്തെ 20 അടിയോളം താഴ്‌ചയുള്ള കരിങ്കല്‍ക്വാറിയിലേക്കു മറിയാതെ രക്ഷപ്പെട്ടതുമാണ്‌ അപകടത്തിന്റെ തീവ്രത കുറച്ചത്‌. ബസ്‌ നിയന്ത്രണം വിട്ടതറിഞ്ഞ ഡ്രൈവര്‍ ഗോപിനാഥന്‍ ബസിലെ വിദ്യാര്‍ഥികളോടു സൈഡ്‌ ഷട്ടറുകള്‍ താഴ്‌ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഷട്ടര്‍ താഴ്‌ത്തിയതിനാല്‍ ബസിനകത്തെ വിദ്യാര്‍ഥികള്‍ പുറത്തേക്കു തെറിച്ചു വീഴാതെ രക്ഷപ്പെട്ടു..
mangalam

പാണ്ടിക്കാട്‌ വളരാടില്‍ സ്‌കൂള്‍ ബസ്‌ മറിഞ്ഞ്‌ 60 വിദ്യാര്‍ഥികള്‍ക്കു പരുക്ക്‌....

പാണ്ടിക്കാട്‌ വളരാടില്‍ സ്‌കൂള്‍ ബസ്‌ മറിഞ്ഞ്‌ 60 വിദ്യാര്‍ഥികള്‍ക്കും രണ്ട്‌ അധ്യാപകര്‍ക്കും ഡ്രൈവര്‍ക്കും പരുക്കേറ്റു. വെള്ളുവങ്ങാട്‌, കിഴക്കുംപറമ്പ്‌, ആമക്കാട്‌ ഭാഗങ്ങളില്‍ നിന്നു എടയാറ്റൂര്‍ ഡി.എന്‍.എം.എ യു.പി സ്‌കൂളിലേക്കു വിദ്യാര്‍ഥികളുമായി പോകുന്ന ബസാണു രാവിലെ ഒമ്പതരയോടെ മറിഞ്ഞത്‌. കുത്തനെയുള്ള ഇറക്കം ഇറങ്ങിവരുന്നതിനിടെ നിയന്ത്രണം വിട്ടു സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ച്‌ 40 മീറ്റര്‍ മുന്നോട്ടു പോയി റോഡരികിലെ മണ്‍ഭിത്തിയില്‍ ഇടിച്ച്‌ മറിഞ്ഞായിരുന്നു അപകടം. ഉടന്‍ നാട്ടുകാരും സമീപവാസികളും ചേര്‍ന്ന്‌ പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ എത്തിച്ചു. പാണ്ടിക്കാട്‌ എസ്‌.ഐ: കെ.സി ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം രക്ഷാപ്രവര്‍ത്തനത്തിനും തുടര്‍ നടപടികള്‍ക്കും നേതൃത്വം നല്‍കി.

അപകടത്തെ തുടര്‍ന്ന്‌ എടയാറ്റൂര്‍, വളരാട്‌, പാണ്ടിക്കാട്‌ റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പരുക്കേറ്റവരെ പാണ്ടിക്കാട്‌, പെരിന്തല്‍മണ്ണ, മഞ്ചേരി, കോഴിക്കോട്‌ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പാണ്ടിക്കാട്‌ നിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍:- കിഴക്കുംപറമ്പ്‌ സ്വദേശികളായ കോല്‍തൊടി ഉമ്മറിന്റെ മകന്‍ റാഷിദ്‌(11), മകള്‍ മാജിദ(12), ഒറ്റകത്ത്‌ ഇബ്രാഹീമിന്റെ മകള്‍ ഷാലിമ(ഒമ്പത്‌), മകന്‍ മുഹമ്മദ്‌ അസ്ലം(11), മാതാരി കുപ്പേങ്ങല്‍ ഹംസയുടെ മകള്‍ റാബിയ(12), ഇര്‍ഷാന മുംതാസ്‌, പൂതക്കോടന്‍ മുഹമ്മദിന്റെ മകന്‍ ഉനൈസ്‌(11), ഒറ്റകത്ത്‌ മുഹമ്മദിന്റെ മകള്‍ ഹസീന(12), കിടങ്ങയം ആമക്കാട്‌ സ്വദേശികളായ ഹന്ന(ഒമ്പത്‌), അസ്‌ന(ഒമ്പത്‌), റിഷാല്‍(11), പുഴക്കല്‍ അസീസിന്റെ മകന്‍ അഫീഫ്‌(11), ആറ്റിങ്ങല്‍ ചന്ദ്രന്റെ മക്കളായ ആദിത്യന്‍(ആറ്‌), അഭിനന്‍(എട്ട്‌), അന്തന്‍(എട്ട്‌), വെള്ളവങ്ങാട്‌ സ്വദേശികളായ മുള്ളന്‍മടക്കല്‍ അബ്‌ദുറഹിമാന്റെ മകന്‍ ആസിഫ്‌(12), ജസീല്‍(11), വേരേങ്ങല്‍ അബ്‌ദുല്‍ കരീമിന്റെ മകന്‍ സുഹൈല്‍(10), മകള്‍ ഷഹ്ല(13), കല്ലിടുമ്പന്‍ അബ്‌ദുറഹിമാന്റെ മകള്‍ ജുബൈരിയ(13), പീച്ചമണ്ണില്‍ മുഹമ്മദിന്റെ മകള്‍ അഫീന(13), വടക്കാങ്ങര അലവിക്കുട്ടിയുടെ മകന്‍ മിസ്‌ഹബ്‌(12), കാരക്കാടന്‍ മുഹമ്മദ്‌ ഫൈസിയുടെ മകന്‍ സല്‍മാന്‍(11), പാണ്ടിക്കാട്‌ മോഴക്കല്ല്‌ പട്ടാണി റംലയുടെ മകന്‍ മുഹമ്മദ്‌ ഷമീല്‍(ഏഴ്‌), തമ്പാനങ്ങാടി മഠത്തില്‍ മുജീബ്‌ റഹ്‌മാന്റെ മകള്‍ ഫാത്തിമ ഹിസാന(10), മുടിക്കോട്‌ വടക്കുപ്പറമ്പ്‌ കുപ്പിക്കുഴിയില്‍ ഇബ്രാഹീമിന്റെ മകന്‍ നിയാസ്‌(10), കിടങ്ങയം അല്‍-ഇഹ്‌സാന്‍ അനാഥ മന്ദിരത്തിലെ വിദ്യാര്‍ഥികളായ റംഷാദ്‌(11), ഹുസൈബ്‌(11), മുബഷിര്‍(12), സഫ്‌വാന്‍(12), ഹബീബ്‌(11), ഫാസില്‍(13), കിഴക്കുംപറമ്പ്‌ മന്‍ഹജുസുന്ന ദര്‍സ്‌ വിദ്യാര്‍ഥികളായ പുല്‍പ്പറ്റ സ്വദേശികളായ സാമ്പ്രിക്കല്ല്‌ അലിയുടെ മകന്‍ മുഹമ്മദ്‌ ഇഖ്‌ബാല്‍(14), വട്ടപ്പാറ ഹംസയുടെ മകന്‍ നംഷാദ്‌(12). പാണ്ടിക്കാട്‌ പി.കെ.എം ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചവര്‍:-ഒറവില്‍പുറം പട്ടാണി അസീസിന്റെ മകന്‍ ഫസലുറഹ്‌മാന്‍(എട്ട്‌). കിഴക്കുംപറമ്പ്‌ ഒറ്റകത്ത്‌ ഇബ്രാഹീമിന്റെ മകള്‍ സമീന(11)യെ പെരിന്തല്‍മണ്ണ അല്‍ശിഫയിലും പ്രവേശിപ്പിച്ചു.

Monday, November 28, 2011

ആദ്യ ഏകദിനം ഇന്ന്.....

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ചൊവ്വാഴ്ച കട്ടക്ക് ബരാബതി സ്റ്റേഡിയത്തില്‍ നടക്കും. ടെസ്റ്റ് പരമ്പരയിലെ മേധാവിത്വം നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആതിഥേയ നിരയിലെ വന്‍തോക്കുകളുടെ അഭാവവും സ്വന്തം ബാറ്റ്സ്മാന്മാര്‍ ഫോമിലേക്ക് തിരിച്ചുവന്നതും സന്ദര്‍ശകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ബൗളിങ് നയിക്കേണ്ട പ്രവീണ്‍ കുമാര്‍ പരിക്കുമൂലം പിന്‍മാറിയത് വീരേന്ദര്‍ സെവാഗിന് കീഴില്‍ കളത്തിലിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടിയാകും.
ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി, സചിന്‍ ടെണ്ടുല്‍കര്‍, യുവരാജ് സിങ് എന്നീ കരുത്തരുടെ സേവനം ഇന്ത്യക്ക് ലഭിക്കില്ല. ധോണിക്കും സചിനും ആസ്ട്രേലിയന്‍ പര്യടനത്തിനുമുമ്പായി വിശ്രമം അനുവദിക്കുകയായിരുന്നെങ്കില്‍ യുവരാജ് അസുഖം മൂലം പിന്‍വാങ്ങുകയായിരുന്നു. പകരമിറങ്ങുന്ന പാര്‍ഥിവ് പട്ടേല്‍, രോഹിത് ശര്‍മ, രവീന്ദ്ര ജദേജ എന്നിവര്‍ക്ക് ഇവരുടെ കുറവ് നികത്താനാവുമോ എന്ന് കണ്ടറിയണം. സെവാഗ്, ഗൗതം ഗംഭീര്‍, സുരേഷ് റെയ്ന കഴിഞ്ഞാല്‍ വിരാട് കോഹ്ലിയും പാര്‍ഥിവും മാത്രമാണ് അല്‍പമെങ്കിലും അനുഭവ സമ്പത്തുള്ളവര്‍.
പാര്‍ഥിവ്, രോഹിത്, ഗംഭീര്‍ ഇവരിലൊരാളായിരിക്കും സെവാഗിനൊപ്പം ഇന്നിങ്സ് ഓപണ്‍ ചെയ്യുക. തുടര്‍ന്ന് കോഹ്ലി, റെയ്ന, ജദേജ എന്നിവരെത്തും. അവസാന ടെസ്റ്റില്‍ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച ആര്‍. അശ്വിനും ബാറ്റിങ്ങില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ജദേജയുടെ ഓള്‍റൗണ്ട് മികവ് ഇന്ത്യന്‍ സാഹചര്യത്തില്‍ ടീമിന് മുതല്‍കൂട്ടാവുമെന്നാണ് കരുതുന്നത്.
പതിവുപോലെ ബൗളിങ്ങാണ് ഇന്ത്യക്ക് തലവേദനയാവുന്നത്. കൈമുട്ടിന് പരിക്കേറ്റ പ്രവീണ്‍ കളിക്കില്ളെന്ന് സെവാഗ് അറിയിച്ചതോടെ പരിചയ സമ്പന്നനായ ഒരു ബൗളര്‍പോലും ടീമിലില്ലാതായി. 11 ഏകദിനങ്ങള്‍ മാത്രം കളിച്ച വിനയ് കുമാറാവും ആദ്യ പന്തെടുക്കുക. കൂട്ടിന് ഉമേഷ് യാദവോ വരുണ്‍ ആരോണോ ഉണ്ടാവും. അശ്വിനൊപ്പം ഒരു സ്പെഷലിസ്റ്റ് സ്പിന്നറെ കൂടി കളിപ്പിക്കേണ്ടതിനാല്‍ രാഹുല്‍ ശര്‍മയുടെ ഏകദിന അരങ്ങേറ്റത്തിന് ഇന്ന് അവസരമൊരുങ്ങിയേക്കും. യുവതാരങ്ങള്‍ക്ക് തിളങ്ങാനുള്ള സുവര്‍ണാവസരമാണ് ഈ പരമ്പരയെന്ന് ക്യാപ്റ്റന്‍ സെവാഗ് പറഞ്ഞു.
മറുഭാഗത്ത് വിന്‍ഡീസ് തികഞ്ഞ പ്രതീക്ഷയിലാണ്. റണ്ണൊഴുകുന്ന ഇന്ത്യന്‍ പിച്ചുകളില്‍ തങ്ങളുടെ ബാറ്റ്സ്മാന്മാര്‍ മികച്ച സ്കോര്‍ കണ്ടെത്തിയത് തുണയാവുമെന്നാണ് ക്യാപ്റ്റന്‍ ഡാരന്‍ സമ്മിയുടെ വിശ്വാസം. പരിക്കുമൂലം ടീമിന് പുറത്തായിരുന്ന ഓപണര്‍ ലെന്‍ഡല്‍ സിമ്മണ്‍സിന്‍െറയും വെടിക്കെട്ട് ബാറ്റ്സ്മാന്‍ കീറോണ്‍ പൊള്ളാര്‍ഡിന്‍െറയും സാന്നിധ്യം കരുത്താവും. ഇന്ത്യക്കെതിരെ വിന്‍ഡീസില്‍ നടന്ന ഏകദിന പരമ്പരയില്‍ സിമ്മണ്‍സ് മികവു കാട്ടിയിരുന്നു. പൊള്ളാര്‍ഡിനു പുറമെ ആന്ദ്രെ റസ്സലും മികച്ച ഓള്‍റൗണ്ടറാണ്. ബ്രയാന്‍ ലാറയുടെ പിന്‍ഗാമിയായി വിശേഷിപ്പിക്കുന്ന ഡാരന്‍ ബ്രാവോ, ഓപണര്‍ അഡ്രിയാന്‍ ബരത്, കീറോണ്‍ പവല്‍, ഇന്ത്യയില്‍ പരിചിതനായ മര്‍ലോണ്‍ സാമുവല്‍സ് തുടങ്ങിയവര്‍ക്ക് എത്രവലിയ ഇന്ത്യന്‍ ടോട്ടലിനെയും മറികടക്കാന്‍ കഴിയുമെന്നാണ് കരീബിയന്‍ പ്രതീക്ഷ. രവി രാംപോളും കെമര്‍ റോഷും പേസ് ആക്രമണം നടത്തുമ്പോള്‍ സ്പിന്നര്‍മാരായി ആന്‍റണി മാര്‍ട്ടിനും അരങ്ങേറ്റക്കാരന്‍ സുനില്‍ നാരായണും രംഗത്തെത്തും. ധോണിയെപ്പോലൊരു ‘ഫിനിഷര്‍’ ടീമിലില്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാണെന്ന് സമ്മി അഭിപ്രായപ്പെട്ടു.

ടീമുകള്‍
ഇന്ത്യ: വീരേന്ദര്‍ സെവാഗ് (ക്യാപ്റ്റന്‍), ഗൗതം ഗംഭീര്‍, വിരാട് കോഹ്ലി, സുരേഷ് റെയ്ന, പാര്‍ഥിവ് പട്ടേല്‍, രോഹിത് ശര്‍മ, രവീന്ദ്ര ജദേജ, അജിന്‍ക്യ രഹാനെ, ആര്‍. അശ്വിന്‍, വിനയ്കുമാര്‍, ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍, മനോജ് തിവാരി, രാഹുല്‍ ശര്‍മ, അഭിമന്യു മിഥുന്‍.
വിന്‍ഡീസ്: ഡാരന്‍ സമ്മി (ക്യാപ്റ്റന്‍), ലെന്‍ഡല്‍ സിമ്മണ്‍സ്, അഡ്രിയാന്‍ ബരത്, ഡാരന്‍ ബ്രാവോ, ഡന്‍സ ഹിയാത്ത്, മര്‍ലോണ്‍ സാമുവല്‍സ്, ദിനേശ് രാംദിന്‍, കീറോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രെ റസ്സല്‍, ആന്‍റണി മാര്‍ട്ടിന്‍, ജെയ്സണ്‍ മുഹമ്മദ്, സുനില്‍ നാരായണ്‍, കീറോണ്‍ പവല്‍, രവി രാംപോള്‍, കെമര്‍റോഷ്....

പഴക്കംചെന്ന മരങ്ങള്‍ വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാവുന്നു ....

കാലപ്പഴക്കത്താല്‍ ദ്രവിച്ചു വീഴാറായ വന്‍മരങ്ങള്‍ വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാവുന്നു. പെരിന്തല്‍മണ്ണ -കോട്ടയ്‌ക്കല്‍ റൂട്ടില്‍ ചട്ടിപ്പറമ്പ്‌ മുതല്‍ അങ്ങാടിപ്പുറം വൈലോങ്ങര വരെയും പടപ്പറമ്പ്‌ മുതല്‍ കൊളത്തുര്‍ വരെയുമായി റോഡിന്റെ ഇരുവശങ്ങളില്‍ നൂറുകണക്കിനു തണല്‍വൃക്ഷങ്ങളാണ്‌ അപകടം ക്ഷണിച്ചുവരുത്തുന്നത്‌. ഇവ പൂര്‍ണമായും നടുറോഡിലേക്കു ചെരിഞ്ഞു നില്‍ക്കുന്നതിനാല്‍ അപകടസാധ്യത കൂടുതലാണ്‌. ഈ വന്‍മരങ്ങള്‍ വെട്ടിമാറ്റി പുതിയ തണല്‍വൃക്ഷങ്ങള്‍ നടാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ അധികൃതര്‍ക്കു പരാതി നല്‍കിയിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതിനിടെയാണു കഴിഞ്ഞ ദിവസം കടുങ്ങപുരം സ്‌കൂള്‍പടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിനു മുകളിലേക്ക്‌ മരം പൊട്ടിവീണത്‌. യാത്രക്കാര്‍ അത്ഭുതകരമായാണു രക്ഷപ്പെട്ടത്‌. മരങ്ങള്‍ വെട്ടിമാറ്റാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നു ഗ്രാമപഞ്ചായത്ത്‌ സ്‌ഥിരംസമിതി ചെയര്‍മാന്‍ എം.പി.ശശിമേനോന്‍ ആവശ്യപ്പെട്ടു.....

ഹോട്ടലുടമയെ വധിക്കാന്‍ ശ്രമം: ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍...

കച്ചവടം തകര്‍ക്കാന്‍ ഹോട്ടലുടമയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സമീപത്തെ ഹോട്ടലുടമയെയും മൂന്ന് ക്വട്ടേഷന്‍ സംഘാംഗങ്ങളെയും അറസ്റ്റ് ചെയ്തു. തിരൂര്‍ ബി.പി. അങ്ങാടി ബൈപാസ് റോഡില്‍ ഹോട്ടല്‍ നടത്തുന്ന പറവണ്ണ വടക്കേ കാരണവളപ്പില്‍ ഷബീറിനെ (27) ആക്രമിച്ച കേസില്‍ ബൈപാസ് റോഡില്‍ സംസം ഹോട്ടല്‍ നടത്തുന്ന ബി.പി. അങ്ങാടി കണ്ണംകുളം മുട്ടിക്കാനകത്ത് മൊയ്തീന്‍കുട്ടി (38), ക്വട്ടേഷന്‍ സംഘത്തിലെ കണ്ണികളായ ബി.പി. അങ്ങാടി പടാട്ടില്‍പടി കൃഷ്ണകുമാര്‍ എന്ന ചെളി ബാബു (26), വെങ്ങാലൂര്‍ മുട്ടിക്കല്‍ തിരുടിപ്പറമ്പില്‍ ജാഫര്‍ (27), മുട്ടിക്കല്‍ പുതുവീട്ടില്‍ മുഹമ്മദ് റഫീഖ് (22) എന്നിവരെയാണ് തിരൂര്‍ സി.ഐ ആര്‍. റാഫിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. സംഘത്തലവന്‍ ബി.പി. അങ്ങാടി സ്വദേശി ശാഹിദ് ഒളിവിലാണ്. സെപ്റ്റംബര്‍ പന്ത്രണ്ടിനാണ് ഷബീറിന് നേരെ ആക്രമണമുണ്ടായത്. ശബീറിന്‍െറ ഹോട്ടലില്‍ കച്ചവടം വര്‍ധിച്ചതിനാല്‍ മൊയ്തീന്‍കുട്ടിയുടെ കടയില്‍ ആളു കുറഞ്ഞതിനെ തുടര്‍ന്നാണ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയതെന്ന് പൊലീസ് അറിയിച്ചു.
ഹോട്ടല്‍ പൂട്ടണമെന്ന് മൊയ്തീന്‍കുട്ടി ഷബീറിനോട് ആവശ്യപ്പെട്ടിരുന്നത്രെ. രാത്രി ഹോട്ടല്‍ പൂട്ടിപ്പോകുന്നതിനിടെയായിരുന്നു രണ്ട് ബൈക്കുകളിലായെത്തിയ സംഘം ഷബീറിനെ വധിക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷബീര്‍ ഏറെക്കാലം കോട്ടക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്ന് തവണകളിലായി 35,000 രൂപ ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയെന്ന് മൊയ്തീന്‍കുട്ടി പൊലീസിന് മൊഴി നല്‍കി.
ഷബീറിന് നേരെയുള്ള ആക്രമണം ഏറെ ദുരൂഹതകളുയര്‍ത്തിയിരുന്നു. പ്രതികളെ തിരൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. മൊയ്തീന്‍കുട്ടിക്കെതിരെ പുണെയില്‍ കേസുള്ളതായി പൊലീസിന് വിവരം ലഭിച്ചു. പിടികിട്ടാനുള്ള ശാഹിദ് ഒട്ടേറെ ക്വട്ടേഷന്‍ ആക്രമണ കേസുകളില്‍ പ്രതിയാണെന്ന് സംശയിക്കുന്നു. പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സി.ഐ ആര്‍. റാഫി അറിയിച്ചു. എസ്.ഐ സി.പി. വാസു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ. പ്രമോദ്, അബ്ദുല്‍ അസീസ്, സത്യനാരായണന്‍, രാമചന്ദ്രന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു...

ട്രാഫിക് നിയമലംഘനം: പിഴ ബാങ്കില്‍ അടയ്ക്കാം ..

ട്രാഫിക് നിയമം ലംഘിച്ച് പോലീസ്‌വലയില്‍ കുടുങ്ങിയാല്‍ ഇനി ബാങ്കില്‍ പിഴയടച്ച് തടിയൂരാം. പിഴയൊടുക്കാന്‍ കൈയില്‍ പണമില്ലെങ്കില്‍ പോലീസുകാര്‍ ഒരു ചെലാന്‍ തരും. പോലീസ്‌സ്‌റ്റേഷനില്‍ കയറുന്നതിനു പകരം ചെലാനുമായി അടുത്തുള്ള എസ്.ബി.ടി. ബാങ്കിലെത്തി സൗകര്യംപോലെ, ബാങ്ക് ഇടപാടുകാര്‍ക്കൊപ്പം നിന്ന് പെറ്റി അടയ്ക്കാം.

കേരള പോലീസും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറും സഹകരിച്ച് നടപ്പാക്കുന്ന 'ട്രാഫിക്ഇചെലാന്‍' സംവിധാനമാണ് ലളിതവും സൗകര്യപ്രദവുമായി പെറ്റിയൊടുക്കാന്‍ അവസരമൊരുക്കുന്നത്. നിയമലംഘനത്തിന് പിടിക്കപ്പെട്ടാല്‍ കൈയില്‍ പണമില്ലെങ്കില്‍ പോലീസ് ഉദ്യോഗസ്ഥര്‍ 10 അക്ക നമ്പരടങ്ങിയ ബാങ്ക് ചെലാന്‍ നല്‍കും. ഇന്ത്യയിലെ ഏത് എസ്.ബി.ടി. ശാഖയിലൂടെയും നിശ്ചിത സമയപരിധിക്കുള്ളില്‍ പിഴയൊടുക്കാം. ഈ സേവനം ക്രമേണ അക്ഷയ കേന്ദ്രങ്ങളുമായി സഹകരിച്ചും നടപ്പാക്കും. പരീക്ഷണാര്‍ത്ഥം തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം 17ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും...

Sunday, November 27, 2011

ജ്വല്ലറിയുടെ പിറകുവശത്തെ ചുമര്‍ തുരന്ന്‌ കവര്‍ച്ചാ ശ്രമം...

വണ്ടുര്‍ ചെറുകോട്ടില്‍ എം.ടി.എ ജ്വല്ലറിയുടെ പിറകുവശത്തെ ചുമര്‍ തുരന്ന്‌ കവര്‍ച്ചാ ശ്രമം. ജ്വല്ലറിക്കു സമീപത്തെ സിന്‍ഡോസ്‌ മൊബൈല്‍ ഷോപ്പ്‌, പൊന്നൂസ്‌ ഫാന്‍സി എന്നിവിടങ്ങളില്‍ നിന്നും ആറായിരം രൂപയുടെ റീചാര്‍ജ്‌ കൂപ്പണുകള്‍ നഷ്‌ടപ്പെട്ടിട്ടുണ്ട്‌. ഇന്നലെ രാവിലെ മൊബൈല്‍ ഷോപ്പ്‌ തുറക്കാനെത്തിയയവരാണു ആദ്യം മോഷണ വിവരം അറിഞ്ഞത്‌. കടയുടെ ഷട്ടറുകള്‍ കമ്പിപ്പാര ഉപയോഗിച്ച്‌ തകര്‍ത്ത നിലയിലായിരുന്നു. ഇതറിഞ്ഞ ജ്വല്ലയുടെ പിറകു വശത്തെ ഷട്ടര്‍ തുറന്ന്‌ പരിശോധിച്ചപ്പോഴാണു ജ്വല്ലറിയുടെ ചുമരും തുരന്ന നിലയില്‍ കാണപ്പെട്ടത്‌. ചുമരത്തിന്റെ കാല്‍ഭാഗം തുരന്ന്‌ മോഷ്‌ടാക്കള്‍ അകത്തുകടക്കാന്‍ ശ്രമിച്ചെങ്കിലും വിജയിക്കാത്തതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ജ്വല്ലറി ഉടമ എം.ടി.എം കരീം ഹാജിയുടെ പരാതിപ്രകാരം പോലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി. ജ്വല്ലറിയുടെ ചുമര്‍ തുരക്കാന്‍ ഉപയോഗിച്ചുവെന്ന്‌ കരുതുന്ന കമ്പിപ്പാര, ഉളി, ഹാമര്‍ എന്നിവ സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്‌.

മമ്പുറം ആണ്ടു നേര്‍ച്ചയ്‌ക്ക് ഇന്നു തുടക്കം ...

ഒരാഴ്‌ച നീണ്ടു നില്‍ക്കുന്ന മമ്പുറം ആണ്ടു നേര്‍ച്ചയ്‌ക്കു ഇന്നു തുടക്കം കുറിക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ടു അഞ്ചിനു അഹമ്മദ്‌ ജിഫ്രി തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന്‌ ഏഴിനു നടക്കുന്ന സമ്മേളനം പാണക്കാട്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി അധ്യക്ഷത വഹിക്കും. വി.പി സെയ്‌തു മുഹമ്മദ്‌ നിസാമി പ്രഭാഷണം നടത്തും. 28 മുതല്‍ രണ്ടുവരെ രാത്രി ഏഴിനു വിവിധ പണ്ഡിതരുടെ മതപ്രഭാഷണങ്ങള്‍ നടക്കും. പ്രഭാഷണ പരമ്പരയുടെ ഉദ്‌ഘാടനം മുനവ്വറലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിക്കും. 28 നും 29 നും മുസ്‌തഫാ ഹുദവി ആക്കോട്‌ പ്രഭാഷണം നടത്തും. 29 നു ബഷീറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. 30 നു ഹമീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനവും ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി പ്രഭാഷണവും നിര്‍വഹിക്കും. രണ്ടിനു സാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം നിര്‍വഹിക്കുന്ന പരിപാടിയില്‍ മഅ്‌മൂന്‍ ഹുദവി വണ്ടുര്‍ പ്രസംഗിക്കും. ഡിസംബര്‍ നാലിനു രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്‌ക്കു രണ്ടുവരെ നടക്കുന്ന അന്നദാന വിതരണത്തിന്റെ ഉദ്‌ഘാടനം പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിക്കും.അബ്‌ദുറഹിമാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട്‌ അധ്യക്ഷത വഹിക്കും. വൈകിട്ടു ചെറുശേരി സൈനുദ്ദീന്‍ മുസ്ല്യാരുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ്‌ ഖത്മ് ദുആയോടെ ഒരാഴ്‌ച നീണ്ടു നില്‍ക്കുന്ന ആണ്ടു നേര്‍ച്ചയ്‌ക്കു സമാപനമാകും. പത്രസമ്മേളത്തില്‍ എസ്‌.എം ജിഫ്രി തങ്ങള്‍ കക്കാട്‌, ഡോ. ബാഹാവുദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, കെ.എം സെയ്‌തലവി ഹാജി കോട്ടയ്‌ക്കല്‍, യു.ശാഫി ഹാജി, ഇല്ലത്ത്‌ മൊയ്‌തീന്‍ ഹാജി വേങ്ങര, സി.കെ മുഹമ്മദ്‌ ഹാജി പങ്കെടുത്തു.....

ജില്ലാ കേരളേത്സവം ഡിസംബര്‍ അഞ്ച്‌ മുതല്‍ തിരൂരില്‍...

കേരളേത്സവത്തിന്റെ ജില്ലാതല മത്സരങ്ങള്‍ ഡിസംബര്‍ അഞ്ചു മുതല്‍ 11 വരെ തിരൂരില്‍ നടക്കും. സംസ്‌ഥാന യുവജനക്ഷേമ ബോഡിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെയാണു കേരളോത്സവം നടത്തുന്നത്‌്. ഡിസംബര്‍ അഞ്ചു മുതല്‍ എട്ടു വരെ കായിക മത്സരങ്ങളും ഒമ്പതു മുതല്‍ 11 വരെ കലാമത്സരങ്ങളും നടക്കും. ജില്ലയിലെ 15 ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ നിന്നും ഏഴു നഗരസഭകളില്‍ നിന്നും വിജയികളാകുന്നവരാണു ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുക.

പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക്‌ രൂപംനല്‍കി. തിരൂര്‍ മുന്‍സിപ്പല്‍ ഓഫീസില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ. സഫിയ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി ജല്‍സീമിയ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ പി.സൈതലവി, വെട്ടം ആലിക്കോയ, പി.പി. മെഹറുന്നിസ, തിരൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എം. അബ്‌ദുള്ളകുട്ടി, തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.പി. ഗോവിന്ദന്‍കുട്ടി, ജില്ലാ പഞ്ചായത്ത്‌ ജൂനിയര്‍ സൂപ്രണ്ട്‌ എന്‍. റഷീദ്‌, ജില്ലാ യൂത്ത്‌ പ്രോഗ്രാം ഓഫീസര്‍ കെ. പ്രസീദ, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ പി.പി. ലക്ഷമണന്‍, കെ. ബാവ, കെ.കെ. സലാം, സി.എം.ടി. ബാവ, ഇ. അബ്ബാസലി, നാസര്‍ കൊട്ടാരത്തില്‍, മുജീബ്‌ താനാളൂര്‍ എന്നിവര്‍ പ്രസംഗിച്ചു. തിരൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ. സഫിയ ടീച്ചര്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്തംഗം ടി. സൈതലവി കണ്‍വീനറും മൂജീബ്‌ താനാളൂര്‍ കോ-ഓഡിനേറ്ററുമായി സംഘാടക സമിതി രൂപീകരിച്ചു.
mangalam

Thursday, November 24, 2011

ശരത്പവാറിന്റെ മുഖത്തടിച്ചു....


കേന്ദ്ര മന്ത്രി ശരത് പവാറിന് നേരെ യുവാവിന്റെ കൈയ്യേറ്റം. ന്യൂദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ സെന്ററിലാണ് സംഭവം. ഹര്‍വീന്ദര്‍ സിങ് എന്നാണ് ഇയാളുടെ പേര്. ശരത് പവാറിന്റെ ചെകിടത്തടിച്ച ഹര്‍വീന്ദറിന്റെ കൈവശം കത്തിയുമുണ്ടായിരുന്നുഅവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചാണ് താന്‍ മന്ത്രിയെ അടിച്ചതെന്നാണ് അക്രമി പറയുന്നത്. ദല്‍ഹി കോടതി വളപ്പില്‍ വെച്ച് സുഖ്റാമിനെ കൈയ്യേറ്റം ചെയ്ത വ്യക്തി തന്നെയാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സുരക്ഷാ ഉദ്യോഗസഥര്‍ ഇടപെട്ട് ഇയാളെ സംഭവസ്ഥലത്ത് നിന്നും മാറ്റി കൂടുതല്‍ അന്വേഷണത്തിനായി പൊലീസിനെ ഏല്‍പിച്ചു

ജനസമ്പര്‍ക്ക പരിപാടി: ആദ്യ ധനസഹായം ഷമീമിന്...

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ആദ്യ ധനസഹായം ലഭിച്ചത് ഏറനാട് താലൂക്കിലെ കീഴുപറമ്പ് പഞ്ചായത്തിലെ ആലുംകണ്ണിയില്‍ ഷമീമിന്. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായ പരുക്കേറ്റ ഷമീമിന് തുടര്‍ ചികിത്സക്കായി ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലാണ് നടപടി. ആംബുലന്‍സില്‍ കിടന്ന് ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയിലെത്തിയ ഷമീമിന് 50000 രൂപയുടെ ചെക്ക് മുഖ്യമന്ത്രി കൈമാറി.
19 വയസ് പ്രായമുള്ള വി.എച്ച്.എസ്.ഇ വരെ പഠിച്ച ഷമീം വീട്ടിലെ പ്രാരാബ്ധം കാരണം ചെറുപ്പത്തില്‍ തന്നെ വാഹനങ്ങള്‍ കഴുകിയും ഹോട്ടലില്‍ പണിയെടുത്തുമാണ് കുടുംബം പുലര്‍ത്തിയിരുന്നത്. അതിനിടയിലാണ് 2010 ഏപ്രിലില്‍ വാഹനാപകടം സംഭവിക്കുന്നത്. അപകടത്തില്‍ കൈയ്ക്കും കാലിനും പൊട്ടലുണ്ടാവുകയും ഇടുപ്പിന്റെ ഭാഗം പൂര്‍ണമായി തകരുകയും ചെയ്തുവെങ്കിലും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാല് മാസത്തെ ചികിത്സയ്ക്ക് ശേഷം ഇടുപ്പിന് ശസ്ത്രക്രിയ ചെയ്തു. എങ്കിലും നിരന്തരമായ അണുബാധയും പഴുപ്പും അസഹ്യമായ വേദനയും കാരണം ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ്...
malappuramnews

Wednesday, November 23, 2011

വീട്ടമ്മയുടെ മാല മോഷ്‌ടിച്ച കേസില്‍ ശിക്ഷിച്ചു...

വീട്ടില്‍ കയറി മാല മോഷ്‌ടിച്ച കേസില്‍ പ്രതിക്ക്‌ മഞ്ചേരി ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി രണ്ടു വകുപ്പുകളിലായി ആറുവര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. മഞ്ചേരി ചന്തക്കുന്ന്‌ ചോലക്കല്‍ അബ്‌ദുല്‍ സമദി(43) നെയാണ്‌ ശിക്ഷിച്ചത്‌. 451- ാം വകുപ്പനുസരിച്ചു മൂന്നു വര്‍ഷം കഠിന തടവ്‌ 5000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ്‌, 380, 451 ാം വകുപ്പനുസരിച്ച്‌ മൂന്നു വര്‍ഷം കഠിന തടവ്‌ 5000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ്‌ എന്നിങ്ങനെയാണ്‌ ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. 2008 ഫെബ്രുവരി 8 നാണ്‌ സംഭവം. മഞ്ചേരി അരുകിഴായ അമ്മണത്തൊടി ശശിധരന്റെ ഭാര്യ പാര്‍വതിയമ്മ(56) യുടെ രണ്ടു പവന്റെയും 2.5 പവന്റെയും മാലകളാണ്‌ മോഷ്‌ടിച്ചത്‌. അരുകിഴായയിലെ തന്നെ കല്‍പകശേരി മാധവന്‍ നായരുടെ വീട്ടില്‍ അതിക്രമിച്ചു കയറി മകള്‍ ജ്യോതിയുടെ രണ്ടു പവന്‍ തൂക്കം വരുന്ന മാല കവര്‍ന്ന കേസില്‍ ഇയാളെ ഇതേ കോടതി നേരത്തെ മൂന്നുവര്‍ഷം കഠിന തടവിനും 1000 രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. നിരവധി മോഷണ കേസുകളില്‍ പ്രതിയായ അബ്‌ദുസ്സമദ്‌ മഞ്ചേരി ഇറച്ചി മാര്‍ക്കറ്റിലെ ജീവനക്കാരനാണ്‌....

പൊലീസിനെ കണ്ട് ഓടിയ ശീട്ടുകളി സംഘത്തിലെ രണ്ടുപേര്‍ കിണറ്റില്‍വീണു....

പെരുവള്ളൂര്‍ പഞ്ചായത്തിലെ പറമ്പില്‍പീടിക വരപ്പാറയില്‍ പൊലീസിനെ കണ്ട് വിരണ്ടോടിയ ശീട്ടുകളി സംഘത്തിലെ രണ്ടുപേര്‍ കിണറ്റില്‍വീണു. ആറുപേര്‍ പിടിയിലായി. വീണുപരിക്കേറ്റ രണ്ടുപേരും ആശുപത്രിയിലാണ്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രഹസ്യ വിവരത്തെതുടര്‍ന്ന് ജില്ലാ പൊലീസ് സൂപ്രണ്ടിന്‍െറ നിര്‍ദേശാനുസരണം കരിപ്പൂര്‍ പൊലീസാണ് സ്ഥലത്ത് റെയ്ഡ് നടത്തിയത്. വരപ്പാറ അങ്ങാടിക്കടുത്ത് ശീട്ടുകളിയില്‍ ഏര്‍പ്പെട്ട സംഘം പൊലീസിനെ കണ്ട ഉടനെ ചിതറിയോടി. പിന്തുടര്‍ന്ന പൊലീസ് ആറുപേരെ പിടികൂടി. ഒരാള്‍ കിണറ്റില്‍ വീഴുന്നത് പൊലീസ് കണ്ടു. ഉടനെ നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിടിയിലായവരാണ് തങ്ങള്‍ക്കൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞത്. തെരച്ചിലില്‍ ഇയാളെ മറ്റൊരു പൊട്ടകിണറ്റില്‍ കണ്ടെത്തി. രാത്രി പത്തുമണിയോടെ ഇയാളെയും കരക്കുകയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പറമ്പില്‍പീടിക സ്വദേശി അലിബാവയും(48) സൂപ്പര്‍ബസാര്‍ കാരിയോടത്ത് സെയ്തലവിയും(38) ആണ് കിണറ്റില്‍ വീണത്...

തിരൂരങ്ങാടിയില്‍ ലീഗ് വിമത വൈസ് പ്രസിഡന്‍റായി...

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് വിമതയായി മത്സരിച്ച് ജയിച്ച സ്വതന്ത്രാംഗത്തെ ലീഗ് പിന്തുണയോടെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ഒമ്പത് അംഗങ്ങളും ഒരു ഇടതുപക്ഷ അംഗവും യോഗത്തില്‍നിന്ന് വിട്ടുനിന്നു. 23 അംഗ ഭരണസമിതിയിലെ 13 അംഗങ്ങള്‍ മാത്രമാണ് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ഹാജരായത്.
17ാം വാര്‍ഡില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥി ലവ സൈനബ ടീച്ചറെ 82 വോട്ടിന് തോല്‍പ്പിച്ച കാലൊടി സുലൈഖ എന്ന സുലുവിനെയാണ് 12 മുസ്ലിംലീഗ് അംഗങ്ങളും ഐകകണ്ഠ്യേന വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. സുലുവിന്‍െറ പേര് 13ാം വാര്‍ഡംഗം കെ.കെ. മന്‍സൂര്‍ നിര്‍ദേശിച്ചു. 11ാം വാര്‍ഡംഗം ടി.കെ. റംല പിന്താങ്ങി. മറ്റാരും മത്സരിക്കാനില്ലാത്തതിനാല്‍ വരണാധികാരി പി. ഹരിദാസന്‍, സുലുവിനെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലീഗ് വിമത സ്ഥാനാര്‍ഥിയായി മത്സരിച്ച സുലുവിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം പ്രചാരണത്തിനിറങ്ങിയതോടെയാണ് തിരൂരങ്ങാടി ടൗണ്‍ വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. ലീഗിനെ തറപറ്റിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിനുള്ള മധുരപ്രതികാരമായാണ് സുലുവിന് വൈസ് പ്രസിഡന്‍റ് പദവി നല്‍കിയതെന്നാണ് ലീഗ് പ്രവര്‍ത്തകരുടെ വിശദീകരണം.
സ്വതന്ത്രരായി മത്സരിച്ചു ജയിച്ച കൊണ്ടാണത്ത് ബീരാന്‍ഹാജി, സി.പി. അന്‍വര്‍ സാദത്ത് എന്നിവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് പഞ്ചായത്തില്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തത്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് കൂറുമാറിയെന്നാരോപിച്ച് ഈ രണ്ടംഗങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചതോടെ ലീഗും കോണ്‍ഗ്രസും രണ്ട് തട്ടിലായി.
‘പുര’ പദ്ധതിയില്‍ ബസ്സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതോടെ കോണ്‍ഗ്രസ് പ്രതിനിധിയായ വൈസ് പ്രസിഡന്‍റിനെ ലീഗ് അവിശ്വാസത്തിലൂടെ പുറത്താക്കി. ഈ ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചത്.
മുന്നണിക്കെതിരെ മത്സരിച്ച് ജയിച്ച അംഗത്തെ വൈസ് പ്രസിഡന്‍റാക്കിയത് ലീഗിന്‍െറ പതനമാണെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. പ്രസിഡന്‍റ് കെ.പി. അബ്ദുല്‍മജീദ് ഹാജി അധ്യക്ഷത വഹിച്ചു...
madhyamam

Tuesday, November 22, 2011

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി: എം.എസ്‌.പി. ഒരുങ്ങി...


എം.എസ്‌.പി. ഗ്രൗണ്ടില്‍ 24 നു നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കു സൗകര്യങ്ങളൊരുക്കാന്‍ എം.എസ്‌.പിയുടെ ഇരുന്നൂറോളം ട്രെയിനികളും മേല്‍മുറി ക്യാമ്പിലെ നൂറോളം പേരും വളണ്ടിയര്‍മാരായി രംഗത്തുണ്ടാവും. അസിസ്‌റ്റന്റ്‌ കമാന്‍ഡന്റ്‌ ഇ.കെ. വിശ്വംഭരനാണ്‌ നോഡല്‍ ഓഫീസര്‍.പരിപാടി തീരുന്നതുവരെ ഗ്രൗണ്ടിന്റെ നാലു ദിശയിലും എം.എസ്‌.പിയുടെ കാന്റീനുകള്‍ പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്കായി രണ്ടര രൂപയ്‌ക്കു ചായയും അഞ്ചു രൂപയ്‌ക്ക് പഴംപൊരി, വട എന്നിവയും കാന്റീനില്‍ ലഭിക്കും. കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുന്നതിനു ഗ്രൗണ്ടിന്റെ നാലു ദിശയിലും കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.

എം.എസ്‌.പി സ്‌കൂള്‍ മൈതാനത്ത്‌ വാഹനങ്ങള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്‌. എ.ആര്‍. ഗ്രൗണ്ടിലും പൊതുജനങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാന്‍ സൗകര്യമൊരുക്കും. ഔദ്യോഗിക വാഹനങ്ങള്‍ക്കു റെയ്‌ഞ്ച് വര്‍ക്ക്‌ ഷോപ്പില്‍ പാര്‍ക്ക്‌ ചെയ്യാന്‍ സംവിധാനമുണ്ട്‌. എം.എസ്‌.പി ആശുപത്രിയുടെ സേവനവും ലഭ്യമാക്കും. പൊതുജനങ്ങള്‍ക്ക്‌ പ്രാഥമികാവശ്യത്തിനുള്ള സൗകര്യവും എം.എസ്‌.പി ഒരുക്കുമെന്ന്‌ അസി. കമാന്‍ഡന്റ്‌ അറിയിച്ചു.

പരിപാടിയുടെ ഭാഗമായി പന്തല്‍കെട്ടല്‍ പ്രവൃത്തി അവസാനഘട്ടത്തിലാണ്‌. പന്തലിനുള്ള തൂണുകള്‍ എല്ലാം ഉറപ്പിച്ചു കഴിഞ്ഞു. നാളത്തോടെ എല്ലാ ജോലികളും പുര്‍ണമാകും. ആയിരങ്ങളെ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ളതാണു പന്തല്‍. പരാതികള്‍ പതിനായിരം കവിഞ്ഞതിനാല്‍ കൂടുതല്‍ പേര്‍ ഇവിടെയെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്‌...
mangalam

Monday, November 21, 2011

ക്ഷേത്രത്തിന്‌ ഉസ്‌മാന്‍ ഹാജി ഭൂമി വിട്ടുകൊടുത്തു; താനാളൂര്‍ മതസൗഹാര്‍ദത്തിനു മാതൃകയായി....

മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും ചരിത്രത്തില്‍ മലപ്പുറം ജില്ല ഒരിക്കല്‍ കൂടി മാതൃകയായി. ചരിത്ര പ്രസിദ്ധമായ താനാളൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്ര കമ്മിറ്റിയും സ്വകാര്യ വ്യക്‌തിയും തമ്മിലുള്ള ഭൂമി തര്‍ക്കം രമ്യമായി പരിഹരിച്ചുകൊണ്ടാണു താനാളൂര്‍ മാതൃക സൃഷ്‌ടിച്ചത്‌. ക്ഷേത്രത്തിനോടു ചേര്‍ന്നുകിടക്കുന്ന ഭൂമിയില്‍ ഇരുവിഭാഗവും തമ്മില്‍ അവകാശവാദം ഉന്നയിച്ചത്‌ ഒട്ടേറെ തവണ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഏറ്റവും ഒടുവില്‍ തിരൂര്‍ ആര്‍.ഡി.ഒ. കെ. ഗോപാലന്‍, തിരൂര്‍ ഡി.വൈ.എസ്‌.പി. കെ. സലീം, തഹസില്‍ദാര്‍ കെ. രാധാകൃഷ്‌ണന്‍ എന്നിവര്‍ മുന്‍കൈയെടുത്ത്‌ നടത്തിയ മധ്യസ്‌ഥശ്രമമാണ്‌ സൗഹാര്‍നത്തിനു വഴിയൊരുക്കിയത്‌. മത സൗഹാര്‍ദ ദിനമായ കഴിഞ്ഞ ദിവസം വൈകിട്ട്‌ താനാളൂര്‍ ക്ഷേത്ര പരിസരത്ത്‌ പ്രത്യേകം കെട്ടിയുയര്‍ത്തിയ വേദിയില്‍ വെച്ച്‌ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സ്‌ഥലം ഉടമ ഒ.ഉസ്‌മാന്‍ ഹാജി തിരൂര്‍ ആര്‍.ഡി.ഒ. കെ. ഗോപാലന്‌ വസ്‌തുവിന്റെ രേഖ കൈമാറുകയും അദ്ദേഹം ക്ഷേത്രകമ്മിറ്റി പ്രസിഡന്റ്‌ ടി. വിശ്വനാഥന്‌ ഏല്‍പ്പിക്കുകയും ചെയ്‌തു. ചടങ്ങ്‌ അബ്‌ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.പി. സുലൈഖ അധ്യക്ഷത വഹിച്ചു. ഒ. ഉസ്‌മാന്‍ ഹാജിയെ മലപ്പുറം ജില്ലാ കളക്‌ടര്‍ എം.സി. മോഹന്‍ദാസ്‌ ആദരിച്ചു. ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ കെ. സേതുരാമന്‍ ഉപഹാര സമര്‍പ്പണം നടത്തി. കെ. നാരായണന്‍ , എന്‍. മൂസക്കുട്ടി ഹാജി, വി.പി.എം. അബ്‌ദുറഹിമാന്‍, കള്ളിക്കല്‍ റസാഖ്‌, ടി. വിശ്വനാഥന്‍ പ്രസംഗിച്ചു. ഇതോ

ടുകൂടി പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പ്രശ്‌നത്തിന്‌ ശാശ്വതമായ പരിഹാരം ഉണ്ടായി. ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ ലഡുവിതരണം ചെയ്‌താണു സന്തോഷത്തില്‍ പങ്കാളികളായത്‌. സ്‌ത്രീകളും കുട്ടികളും അടക്കം താനാളൂരിലെ ജനങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമായി...
mangalam

Sunday, November 20, 2011

ഡീഗോ മറഡോണയുടെ മാതാവ്‌ അന്തരിച്ചു....


ഫുട്‌ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണയുടെ മാതാവ്‌ ഡല്‍മ ഫ്രാന്‍കോ ഡി മറഡോണ (ഡോണ ടോട്ട-81) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ബ്യൂണസ്‌ ഏരീസിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്‌ചയായിരുന്നു അന്ത്യം. രോഗം മൂര്‍ച്‌ഛിച്ചതിനെത്തുടര്‍ന്ന്‌ വെള്ളിയാഴ്‌ച ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദുബായിലായിരുന്ന മറഡോണ അമ്മയുടെ അസുഖ വിവരം അറിഞ്ഞ്‌ നാട്ടിലേക്ക്‌ തിരിച്ചുവെങ്കിലും വിമാനത്തില്‍ വച്ച്‌ മരണവാര്‍ത്ത അറിഞ്ഞു...

ഫുട്‌ബോള്‍ ഗ്രൗണ്ട്‌ഉദ്‌ഘാടനം ഇന്ന്‌...

പൈക്ക പദ്ധതി പ്രകാരം പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്‌ നവീകരിച്ച അറവങ്കരയിലെ ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ ഉദ്‌ഘാടനം ഇന്നു വൈകിട്ടു അഞ്ചിനു പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിക്കും. ഉദ്‌ഘാടനത്തോടനുബന്ധിച്ചു പഴയകളിക്കാരെ അണി നിരത്തി പൂക്കോട്ടൂരും മലപ്പുറവും തമ്മിലുള്ള പ്രദര്‍ശന ഫുട്‌ബോള്‍ മത്സരവും നടക്കും. ആറു ലക്ഷം രൂപയുടെ കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെ നവീകരിച്ച ഫുട്‌ബോള്‍ ഗ്രൗണ്ടിനോടനുബന്ധിച്ചു ഒരു വോളിബോള്‍ കോര്‍ട്ടും അത്‌ലറ്റിക്‌ കോര്‍ട്ടും ഉണ്ടാവും. ഗ്രാമപഞ്ചായത്തിന്റെ ധനസഹായത്തോടെ ഗ്രൗണ്ട്‌ സംരക്ഷണ മതില്‍ പുനര്‍നിര്‍മാണം നടത്തും. കെട്ടി നില്‍ക്കുന്ന വെള്ളം ഒഴിവാക്കുന്നതിനു ഗ്രൗണ്ടിനു ചുറ്റുഭാഗത്തും ഡ്രൈനേജ്‌ നിര്‍മിക്കും....

താനൂര്‍ ഉപജില്ലാ കലോത്സവം തുടങ്ങി...

മൂന്നു ദിവസങ്ങളിലായി നടക്കുന്ന താനൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്‌ ചെട്ടിയാംകിണര്‍ ഗവ: വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വര്‍ണാഭമായ തുടക്കം. കലോത്സവത്തിന്റെ ഔപചാരികമായ ഉദ്‌ഘാടനം അബ്‌ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ നിര്‍വ്വഹിച്ചു. കലയെ ആസ്വാദനത്തിന്റെ മാധ്യമമെന്നതുപോലെ പ്രതിരോധത്തിന്റെ ആയുധമാക്കിയും മാറ്റിയ പാരമ്പര്യമാണു മാനവസമൂഹത്തിനുള്ളതെന്നു അദ്ദേഹം പറഞ്ഞു. പടപ്പാട്ടിലൂടെ കരതമാകുന്ന ഊര്‍ജവും ബ്രിട്ടീഷ്‌ വിരുദ്ധ പോരാട്ടത്തിന്‌ ഉപയോഗിച്ച മലബാറിലെ സ്വാതന്ത്രസമര സേനാനികള്‍ ഇതിന്‌ മികച്ച ഉദാഹരണമാണെന്നും എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി.കെ.എ. റസാഖ്‌ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സുഹറ മമ്പാട്‌ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.സി. ഗോപി, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍മാരായ വെട്ടം ആലിക്കോയ, പി.പി. മെഹ്‌റുന്നിസ, ഓഴൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ നൂഹ്‌ കരിങ്കപ്പാറ, താനൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍മാരായ സല്‍മ അഷ്‌റഫ്‌, പി.കെ. ഹൈദ്രോസ്‌, പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ പി. ഫാത്തിമ്മ, സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ പൊതുവത്ത്‌ മുസ്‌തഫ, മെമ്പര്‍മാരായ ഗോപി കണ്ടഞ്ചിറ, സി.കെ. മുഹമ്മദലി, താനൂര്‍ എ.ഇ.ഒ. സി. അബൂബക്കര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ റഹീം കുണ്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കലോത്സവത്തിന്‌ മുന്നോടിയായി കോഴിച്ചെനയില്‍ നിന്നും ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര നാടന്‍ കലാരൂപങ്ങളുടെയും വാദ്യഘോഷങ്ങളുടെയും വിദ്യാര്‍ത്ഥി-വിദ്യാര്‍ഥിനികളുടേയും പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി...

വാഗണ്‍ ദുരന്തത്തിന് തൊണ്ണൂറാണ്ട്...ചരിത്ര മ്യൂസിയമെന്ന സ്വപ്നം യാഥാര്‍ഥ്യമാകാതെ തിരൂര്‍...

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സമാനതകളില്ലാത്ത, വാഗണ്‍ ദുരന്തത്തിന് സാക്ഷ്യം വഹിച്ച തിരൂരിന് ചരിത്ര മ്യൂസിയം ഇനിയും സ്വപ്നം. നാശത്തിന്‍െറ വക്കിലെത്തിയ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ മാത്രമാണ് തിരൂരില്‍ സ്മാരകമായുള്ളത്. തൊണ്ണൂറാണ്ട് ആയിട്ടും പുതുതലമുറക്കും ചരിത്ര കുതുകികള്‍ക്കും ദുരന്തത്തെ കുറിച്ച് വിവരം നല്‍കാന്‍ തിരൂരിലുള്ളത് ഖബറിടങ്ങളും തകര്‍ന്നു തുടങ്ങിയ ടൗണ്‍ഹാളുമാണ്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ടൗണ്‍ഹാള്‍ വാഗണ്‍ ദുരന്ത സ്മാരകമെന്ന പ്രൗഢിയുമായാണ് നിലകൊള്ളുന്നത്. 1987ലായിരുന്നു ടൗണ്‍ഹാളിന്‍െറ ഉദ്ഘാടനം. എന്നാല്‍ വര്‍ഷങ്ങളായി ടൗണ്‍ഹാള്‍ ശോച്യാവസ്ഥയിലാണ്. ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ പേര് പ്രദര്‍ശിപ്പിച്ച ബോര്‍ഡും നാശത്തിന്‍െറ വക്കിലാണ്.
ഹാളിനകത്തെ കസേരകള്‍ പലതും തകര്‍ന്ന് കിടക്കുകയാണ്. അടിയില്‍ കരിങ്കല്ലും മറ്റും സ്ഥാപിച്ച് പല ഇരിപ്പിടങ്ങളും താങ്ങി നിര്‍ത്തിയിരിക്കുകയാണ്. മേല്‍ക്കൂര അടര്‍ന്ന് തകര്‍ന്ന് വീണ് കൊണ്ടിരിക്കുന്നു. കെട്ടിടത്തിലും വ്യാപകമായി വിള്ളല്‍ വീണിട്ടുണ്ട്. ചില ഭാഗങ്ങളില്‍ ചുമരും തൂണും തമ്മിലുള്ള വിടവ് അപകടകരമായ നിലയിലാണ്. വേദിയും തകര്‍ച്ചയിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് വാങ്ങിയ ജനറേറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമായിട്ടില്ല. സമീപത്തെ പൂന്തോട്ടം കാടുമൂടി നശിച്ചു. പ്രവേശ കവാടത്തിന് സമീപത്തെ അലങ്കാര ജലധാര നോക്കുകുത്തിയായിട്ട് വര്‍ഷങ്ങളായി. നഗരസഭയുടെ മാലിന്യ വാഹനങ്ങള്‍ കഴുകുന്നത് മൂലം ടൗണ്‍ഹാള്‍ പരിസരം ദുര്‍ഗന്ധമയവുമായി. ടൗണ്‍ഹാളിന്‍െറ ശോച്യാവസ്ഥ പലകുറി കൗണ്‍സില്‍ യോഗങ്ങളില്‍ ചര്‍ച്ചാ വിഷയമായെങ്കിലും പരിഹാര നടപടികളുണ്ടായിട്ടില്ല. ടൗണ്‍ഹാള്‍ ശോച്യാവസ്ഥയിലായതോടെ ഇത് വാടകക്കെടുക്കാന്‍ ആളുകള്‍ മടിക്കുകയാണ്. ഇതുമൂലം നഗരസഭക്ക് വരുമാനം കുറഞ്ഞിട്ടുമുണ്ട്. നഗരസഭയുടെ നേതൃത്വത്തില്‍ ചരിത്രമ്യൂസിയം നിര്‍മിക്കുമെന്നത് വര്‍ഷങ്ങളായുള്ള പ്രഖ്യാപനമാണ്. നിലവിലെ ഭരണസമിതിയും ഈ വാഗ്ദാനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ പ്രാഥമിക നടപടികള്‍ പോലുമായില്ല.
1921 നവംബര്‍ ഇരുപതിനായിരുന്നു നാടിനെ നടുക്കിയ ദുരന്തം. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എം.എസ്.എല്‍.വി 1711 നമ്പര്‍ വാഗണില്‍ 90 പേരെ കുത്തിനിറച്ചായിരുന്നു ബ്രിട്ടീഷ് അധികൃതരുടെ കിരാത നടപടി. 72 പേരാണ് രക്തസാക്ഷിത്വം വരിച്ചത്. ഇവരെ തിരൂര്‍ കോരങ്ങത്ത് മസ്ജിദ് ഖബറിസ്ഥാനിലും കോട്ട് ജുമാമസ്ജിദ് ഖബറിസ്ഥാനിലുമാണ് ഖബറടക്കിയത്.....
madhayamam

Tuesday, November 15, 2011

തവനൂരില്‍ സ്‌ഥാപിക്കുന്ന ജില്ലാ ജയില്‍ സെന്‍ട്രല്‍ ജയിലാക്കി ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും - മുഖ്യമന്ത്രി...

തവനൂരില്‍ നിലവില്‍ ഭരണാനുമതി ലഭിച്ച ജില്ലാ ജയില്‍ സെന്‍ട്രല്‍ ജയിലായി ഉയര്‍ത്തി ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. തവനൂരിലെ തൃക്കണാപുരത്തു ജയില്‍ കെട്ടിടത്തിന്റെ ശിലാസ്‌ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജയില്‍ വകുപ്പില്‍ നിന്ന്‌ ഒരു ഉദ്യോഗസ്‌ഥനെ നിയമിക്കും. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത്‌ 420 പേരെ താമസിപ്പിക്കാനുള്ള ജയിലിനാണ്‌ അനുമതി ലഭിച്ചത്‌. 80 പേര്‍ക്ക്‌ കൂടി താമസിക്കാനുള്ള സൗകര്യത്തോടെ സെന്‍ട്രല്‍ ജയിലായി ഉയര്‍ത്താനുള്ള അനുമതി ഉടന്‍ ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സെന്‍ട്രല്‍ ജയില്‍ സ്‌ഥാപിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ 20 കോടി അനുവദിക്കും.

ജനങ്ങള്‍ കുറ്റം ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കിലും നിയമ വ്യവസ്‌ഥ അനുശാസിക്കുന്ന സൗകര്യങ്ങള്‍ ജയിലുകളില്‍ ഒരുക്കാന്‍ സര്‍ക്കാറിനു ബാധ്യതയുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

തവനൂരില്‍ നിലവില്‍ വൃദ്ധസദനം, മാനസിക - ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പ്രതീക്ഷ ഭവന്‍, റെസ്‌ക്യു ഹോം കുട്ടികളുടെ ഒബ്‌സര്‍വേഷന്‍ സെന്റര്‍ എന്നിവ സ്‌ഥിതി ചെയ്യുന്ന സ്‌ഥലത്തിനടുത്തു ജെറിയാട്രിക്‌ പാര്‍ക്ക്‌ നിര്‍മിക്കാനുള്ള പദ്ധതി രൂപരേഖ ചടങ്ങില്‍ അധ്യക്ഷനായ കെ.ടി. ജലീല്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക്‌ കൈമാറി. മുന്‍ എം.പി സി. ഹരിദാസ്‌, തൃത്താല എം.എല്‍.എ എ.വി.ടി. ബല്‍റാം, ജില്ലാ കലക്‌ടര്‍ എം.സി. മോഹന്‍ദാസ്‌, ജനപ്രതിനിധികള്‍, രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പത്തൊമ്പതുകാരന്‍ റിമാന്‍ഡില്‍...

പത്താം ക്ലാസ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പത്തൊമ്പതുകാരന്‍ തിരൂര്‍ സി.ഐ ഓഫീസില്‍ കീഴടങ്ങി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്‌തു. കുറ്റിപ്പുറം സ്വദേശിയാണ്‌ യുവാവ്‌. ഇയാളുടെ വീട്ടില്‍ പ്രസവ ശുശ്രൂഷയ്‌ക്കു നിന്നിരുന്ന സ്‌ത്രീയുടെ മകളാണു വിദ്യാര്‍ഥിനി. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കൗണ്‍സിലിംഗിലാണു പെണ്‍കുട്ടി പീഡനത്തിനിരയായ കാര്യം ബന്ധപ്പെട്ടവരോടു പറഞ്ഞത്‌. തുടര്‍ന്ന്‌ പോലീസ്‌ കേസെടുക്കുകയായിരുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും തള്ളിക്കളഞ്ഞു..

താനൂര്‍, പരപ്പനങ്ങാടി, കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കും -ഇ.ടി...

കുറ്റിപ്പുറം, താനൂര്‍, പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ കെട്ടിടങ്ങള്‍ നവീകരിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. കേരളാധീശ്വരപുരത്ത് ഗവ. ഐ.ടി.ഐ കെട്ടിടോദ്ഘാടന ചടങ്ങിനെത്തിയ അദ്ദേഹം ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. നവീകരണ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയാറാക്കി വരികയാണ്. നിര്‍മാണം താമസിയാതെ തുടങ്ങും. റെയില്‍വേ സ്റ്റേഷന്‍ പ്ളാറ്റ്ഫോമുകളുടെ നീളം കൂട്ടുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. കിഴക്കല്‍ മേഖലയിലുള്ളവര്‍ക്ക് താനൂരുമായി ബന്ധപ്പെടാനുള്ള ഫൂട്ട് ഓവര്‍ ബ്രിഡ്ജ് മൂന്നാം നമ്പര്‍ പ്ളാറ്റ്ഫോമിലേക്ക് മാറ്റുന്ന കാര്യം പരിഗണനയിലുണ്ട്. താനൂരില്‍ ഇന്‍റര്‍സിറ്റി, യശ്വന്ത്പൂര്‍ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ യശ്വന്ത്പൂര്‍ എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കാന്‍ ശ്രമം നടത്തും. ഇന്‍റര്‍സിറ്റി എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പുള്ളതു കാരണം താനൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ സാധിക്കില്ല. സ്റ്റേഷന് മുമ്പില്‍ വാഹന പാര്‍ക്കിങിനുള്ള സൗകര്യം വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കുമെന്നും എം.പി പറഞ്ഞു...
madhyamam

താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് അപകടം പതിയിരിക്കുന്നു...

താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് ട്രെയിനപകട സാധ്യതയേറെ. അടുത്തിടെയായി നിരവധി ട്രെയിന്‍ യാത്രക്കാര്‍ക്കാണ് താനൂര്‍ റെയില്‍വേ ഭാഗത്തുവെച്ച് ഗുരുതര പരിക്കേറ്റത്.
രണ്ടാം പ്ളാറ്റ്ഫോമിന്‍െറ തെക്കുഭാഗം ഉയരം കൂട്ടിയിട്ടുണ്ട്. 50 മീറ്ററോളം നീളത്തില്‍ പഴയ പ്ളാറ്റ്ഫോമിനോട് ചേര്‍ത്ത ഭാഗമാണ് ഉയരം കൂട്ടിയത്. ട്രെയിനുകളുടെ ചവിട്ടുപടിയില്‍ അശ്രദ്ധമായി ഇരുന്ന് യാത്ര ചെയ്തിരുന്ന നിരവധി പേര്‍ക്ക് ഈ ഭാഗത്തുവെച്ച് അപകടം സംഭവിച്ചു. കാലിനും കണ്ണിനും ഗുരുതരമായി പരിക്കേറ്റ് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്ളാറ്റ്ഫോം ഒരേ ഉയരത്തില്‍ പുതുക്കി പണിതാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരം ഉണ്ടാകൂ.
മൂന്നാം ട്രാക്കിലൂടെ ട്രെയിന്‍ കടന്നുവരുന്നത് കാണാന്‍ കഴിയാത്തവിധം ട്രാക്കിന്‍െറ ഓരത്ത് പുല്‍ച്ചെടികള്‍ പന്തലിച്ചിട്ടുണ്ട്. ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഇല്ലാത്തതിനാല്‍ കാട്ടിലങ്ങാടി, ഒഴൂര്‍ ഭാഗങ്ങളില്‍നിന്ന് വരുന്ന കാല്‍നട യാത്രക്കാര്‍ ഈ ലൈന്‍ ക്രോസ് ചെയ്താണ് താനൂര്‍ നഗരത്തില്‍ എത്തുന്നത്. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ വടക്കു ഭാഗത്തുനിന്ന് വരുന്ന ട്രെയിന്‍ കാല്‍നട യാത്രക്കാരെ ഏതു നിമിഷവും തട്ടിയിടാം എന്ന അവസ്ഥയാണ്. ഫൂട്ട് ഓവര്‍ ബ്രിഡ്ജ് കിഴക്കു ഭാഗത്തേക്കു കൂടി നീട്ടി നിര്‍മിക്കുകയാണ് ഇതിന് പരിഹാരം.
പ്രശ്നം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ബ്രിഡ്ജ് നീട്ടി നിര്‍മിക്കുകയും റെയിലിന്‍െറ കിഴക്കു ഭാഗം കമ്പിവേലി കെട്ടുകയും ചെയ്താല്‍ അപകട സാധ്യത കുറക്കാന്‍ സാധിക്കും. പ്ളാറ്റ്ഫോമിലേക്കുള്ള വഴിയിലൂടെ അതിവേഗത്തില്‍ കടന്നുവരുന്ന യാത്രക്കാര്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുമ്പോഴും അപകടം സംഭവിച്ചേക്കും. പ്ളാറ്റ്ഫോമില്‍ നിന്ന് ട്രാക്കിലേക്ക് ഇറങ്ങി ചാടിക്കടക്കുന്നതിനിടെ എതിരെ വരുന്ന ട്രെയിന്‍ ശ്രദ്ധയില്‍പെടില്ല.
അപകട സാധ്യതക്കൊപ്പം സാമൂഹികദ്രോഹികളുടെ ശല്യവും ഇവിടെ പതിവായിട്ടുണ്ട്. ...
madhyamam

Saturday, November 12, 2011

പിടിയിലായത് പൊലീസിന്‍െറയും നാട്ടുകാരുടെയും ഉറക്കം കെടുത്തിയവര്‍...

ഏറെനാള്‍ നാട്ടുകാരുടെയും പൊലീസിന്‍െറയും ഉറക്കം കെടുത്തിയ കവര്‍ച്ചാസംഘമാണ് പെരിന്തല്‍മണ്ണ പൊലീസിന്‍െറ പിടിയിലായത്. ആക്രമണ ശൈലിയിലുള്ള കവര്‍ച്ചാരീതിയില്‍നിന്ന് തമിഴ്നാട്ടിലെ കുറുവ സംഘങ്ങളാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്ന് പൊലീസിന് സൂചനയുണ്ടായിരുന്നു. ശല്യം വര്‍ധിക്കുകയും സൈ്വര്യജീവിതത്തിന് ഭീഷണിയാവുകയും ചെയ്ത ഘട്ടത്തിലാണ് ജനമൈത്രി പൊലീസിന്‍െറ സഹായത്തോടെ ഗ്രാമങ്ങള്‍തോറും ജനജാഗ്രതാ സമിതി രൂപവത്കരിച്ചത്. നാട്ടുകാരുടെയും പൊലീസിന്‍െറയും സംയുക്ത പട്രോളിങ് പലഭാഗത്തും നടന്നു. ഇതിനിടയിലും പല സ്ഥലങ്ങളിലും കവര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു. പൂപ്പലത്ത്നിന്നാണ് മോഷണം കഴിഞ്ഞ് മടങ്ങുന്ന സംഘാംഗത്തെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇയാളില്‍നിന്ന് ലഭിച്ച വിവരങ്ങളാണ് മറ്റ് രണ്ടുപേരെ പിടിക്കാന്‍ സഹായിച്ചത്. കള്ളന്‍മാര്‍ മാത്രം താമസിക്കുന്ന, കളവ് കുലത്തൊഴിലായി സ്വീകരിച്ച, തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമക്കാരാണ് പിടിയിലായവര്‍. തഞ്ചാവൂര്‍, മധുരൈ, തേനി, തിരുനല്‍വേലി തുടങ്ങി ഒട്ടേറെ പ്രദേശങ്ങളില്‍ മോഷ്ടാക്കള്‍ കുടുംബസമേതം താമസിക്കുന്ന ഗ്രാമങ്ങളുണ്ട്. വേനലാകുന്നതോടെയാണ് കേരളത്തിലേക്ക് ഇവരുടെ പ്രവാഹം.
ചെറുസംഘങ്ങളായും കുടുംബസമേതവും എത്തും. വാടക വീടുകളിലും റെയില്‍വേ ലൈനുകളിലും പുറമ്പോക്ക് ഭൂമികളിലും ടെന്‍റ് കെട്ടി താമസിക്കുന്ന ഇവര്‍ പകല്‍ പഴയ സാധനങ്ങളും മറ്റും പെറുക്കി നടന്ന് കവര്‍ച്ച നടത്തേണ്ട വീടുകള്‍ കണ്ടുവെക്കും. വൈകുന്നേരം എട്ടോടെ മദ്യപിച്ച് സമീപത്തെ റെയില്‍വേ സ്റ്റേഷനിലോ ബസ്സ്റ്റോപ്പിലോ കിടന്നുറങ്ങുന്ന സംഘം രാത്രി 12 ഓടെയാണ് ‘ജോലി’ ആരംഭിക്കുക. മോഷണത്തിന് പെരിന്തല്‍മണ്ണ തെരഞ്ഞെടുക്കാന്‍ കാരണം റെയില്‍വേ സ്റ്റേഷനുകള്‍ ഉണ്ടെന്നതാണ്. പലര്‍ക്കും മലയാളം നന്നായി അറിയും. പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. സി.എച്ച്. ആഷിഖ് എന്നിവരുടെ വീടുകള്‍ക്ക് പുറമെ ഓരാടംപാലം അയ്യാലില്‍ ഹസ്സന്‍, വലമ്പൂര്‍ കിളിയില്‍ പാറുകുട്ടി അമ്മ, പൂകുന്നന്‍ അബ്ബാസ്, പള്ളിയാലില്‍തൊടി നൗഫല്‍, കക്കൂത്ത് കിഴക്കേക്കര റെജീബ്, ജൂബിലിറോഡ് പാറക്കല്‍ നിഷാദ്, കീഴാറ്റൂര്‍ മഖാംപടി മേലെപുരക്കല്‍ വേലായുധന്‍, എലിപ്പറ്റ മുരളീധരന്‍, കീഴാറ്റൂര്‍ പനമ്പൂര്‍ ചേറോണ, വലമ്പൂര്‍ മുട്ടത്തില്‍ മുഹമ്മദ് ആസിഫ്, പൊന്ന്യാകുര്‍ശി കലകപ്പാറ ഖദീജ, വീരാന്‍കുട്ടി, സുലൈമാന്‍, ചേരിയാടന്‍ സെയ്തലവി, കോട്ടക്കല്‍ ചക്കിങ്ങല്‍ അലവി, കോഴിക്കോട് ചേവായൂര്‍ ശിവതീര്‍ഥം ബാലകൃഷ്ണന്‍, പൂര്‍ണിമ വീട്ടില്‍ ബാലകൃഷ്ണന്‍, കോഴിക്കോട് ഫാത്തിമ ഹില്‍സ് ആശുപത്രിയിലെ ഡോ. സാബിറ എന്നിവരുടെ വീടുകളിലും എട്ടുമാസ കാലയളവില്‍ ഈ സംഘം കവര്‍ച്ച നടത്തിയതായി പൊലീസ് പറഞ്ഞു.
അതിനിടെ, പെരിന്തല്‍മണ്ണയില്‍ പൊലീസ് കണ്‍ട്രോള്‍ റൂം ആരംഭിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഒരാഴ്ചക്കകം ഇത് യാഥാര്‍ഥ്യമാകുമെന്നും ഇതോടെ മോഷണ കേസുകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നും ഡിവൈ.എസ്.പി കെ.പി. വിജയകുമാര്‍ പറഞ്ഞു. ഇതിനാവശ്യമായ വാഹനം ഒരുങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു...
madhyamam

മന്ത്രവാദ തട്ടിപ്പ്: സിദ്ധന്‍ വേങ്ങരയില്‍നിന്ന് തട്ടിയത് രണ്ട് ലക്ഷം...

വിവാഹതട്ടിപ്പും മന്ത്രവാദ ചികിത്സയും വഴി സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കൊണ്ടോട്ടി മുസ്ലിയാരങ്ങാടി പറപ്പൂരാന്‍ അബ്ദുല്‍കരീം (34) വേങ്ങരയില്‍നിന്ന് തട്ടിയത് ആറ് പവന്‍ സ്വര്‍ണവും 70000 രൂപയും. ആറ് മാസം മുമ്പാണ് വേങ്ങര നെടുമ്പറമ്പിലെ പറമ്പത്ത് സെയ്തലവിയുടെ വീട്ടില്‍ അബ്ദുല്‍കരീം മന്ത്രവാദ ചികിത്സക്കെത്തിയത്. മാതാവിന്‍െറ തളര്‍വാതം സുഖപ്പെടുത്താന്‍ പ്രത്യേക ചികില്‍സക്ക് എത്തിയതാണിയാള്‍. 30,000 തവണ മന്ത്രം ജപിക്കാനും ചില മരുന്ന് കഴിക്കാനും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പ് ബോധ്യപ്പെട്ടതോടെ ഒരാഴ്ച മുമ്പ് വീട്ടുകാര്‍ കൊണ്ടോട്ടിയിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടയിലാണ് സമാന കേസില്‍ കാസര്‍കോട്ട് പിടിയിലായതും തെളിവെടുപ്പിന് വേങ്ങരയിലെത്തുന്നതും. കൂടുതല്‍ അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് വേങ്ങര എസ്.ഐ ഇ. വേലായുധന്‍ അറിയിച്ചു...

Friday, November 11, 2011

ജീപ്പ് റോഡരികിലെ മരത്തിലിടിച്ച് ഒമ്പത് പേര്‍ക്ക് പരിക്ക്...

ദേശീയപാതയില്‍ ജീപ്പ് റോഡരികിലെ മരത്തിലിടിച്ച് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശികളായ ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. എന്‍.എച്ച് 17 മതിലകം മതില്‍മൂലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 6.30 ഓടെയായിരുന്നു അപകടം.
സാരമായി പരിക്കേറ്റ മലപ്പുറം കോട്ടക്കല്‍ തിരുത്തിക്കാടി പിലാക്കല്‍ അലിമുഹമ്മദിന്‍െറ മകന്‍ അഷറഫ് (52), മകള്‍ ഫൗസിയ (32), പൊന്നാനി ആണ്ടിപ്പിള്ളി മുഹമ്മദലിയുടെ മകള്‍ അനീഷ (18), തിരൂര്‍ എരിഞ്ഞിക്കല്‍ അഹമ്മദ് കുട്ടി ബാവയുടെ മകന്‍ ഇബ്രാഹിം ഷെഫീഖ് (35), ഭാര്യ റസിയ (30) എന്നിവരെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ മറ്റുള്ളവരുടെ പരിക്ക് സാരമല്ല. കോവളം ഉള്‍പ്പെടെ സ്ഥലങ്ങളില്‍ വിനോദയാത്രക്ക് ശേഷം ജീപ്പില്‍ നാട്ടിലേക്ക് തിരിച്ചുപോകുകയായിരുന്നു എല്ലാവരും. ജീപ്പ് നിയന്ത്രണം വിട്ട് റോഡിന് വലതുഭാഗത്തെ മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് വഴിവെച്ചതെന്ന് പറയുന്നു. സമാന രീതിയിലുള്ള അപകടങ്ങള്‍ ദേശീയപാതയില്‍ പതിവാണ്....
madhaymam

കുട്ടിയെ സ്റ്റാന്‍ഡില്‍ മറന്നു; തുഞ്ചന്‍പറമ്പ് കാണാനെത്തിയ യുവതികള്‍ വെട്ടിലായി...

വീട്ടുകാര്‍ അറിയാതെ തുഞ്ചന്‍പറമ്പിലെത്തിയ യുവതികള്‍ കുട്ടിയെ ബസ്സ്റ്റാന്‍ഡില്‍ മറന്നു. ചെമ്മാട് സി.കെ.പാറ സ്വദേശിനികളാണ് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. സ്റ്റാന്‍ഡില്‍നിന്ന് തുഞ്ചന്‍ പറമ്പിലേക്ക് ഓട്ടോയില്‍ പുറപ്പെട്ടപ്പോള്‍ ഒരു കുട്ടി കയറാത്തത് ശ്രദ്ധിച്ചില്ല. അര മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് ഇവര്‍ക്ക് കുട്ടിയെ തിരിച്ചു ലഭിച്ചത്.
ബസ്സ്റ്റാന്‍ഡ് പരിസരത്ത് കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ നാട്ടുകാര്‍ പൊലീസ് എയ്ഡ് പോസ്റ്റിലെത്തിക്കുകയായിരുന്നു. ഇന്‍ഫര്‍മേഷന്‍ കേന്ദ്രത്തില്‍നിന്ന് അനൗണ്‍സ് ചെയ്തിട്ടും കുട്ടിയെ തേടി ആരും എത്താതിരുന്നതിനാല്‍ വിവരം പൊലീസിനെ അറിയിക്കുകയും പൊലീസ് കുട്ടിയെ കൊണ്ടുപോകുകയും ചെയ്തു.
തുഞ്ചന്‍ പറമ്പില്‍ ഓട്ടോ ഇറങ്ങിയപ്പോഴാണ് കുട്ടി ഇല്ലാത്ത വിവരം യുവതികള്‍ അറിഞ്ഞത്. ഇവരോടൊപ്പം ഏഴ് കുട്ടികളാണ് ഉണ്ടായിരുന്നത്. ഉടന്‍ സ്റ്റാന്‍ഡിലേക്ക് തന്നെ തിരിച്ചു. ഇവിടെ നിന്ന് നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് സ്റ്റേഷനിലെത്തി കുട്ടിയെ ഏറ്റു വാങ്ങുകയായിരുന്നു.
madhyamam

Thursday, November 10, 2011

തിരൂരങ്ങാടി താലൂക്ക്‌ മിനി സിവില്‍ സേ്‌റ്റഷന്‍ ഉദ്‌ഘാടനം ഇന്ന്‌......

തിരൂരങ്ങാടി താലൂക്ക്‌ മിനി സിവില്‍സ്‌റ്റേഷന്‍ ഇന്നു രാവിലെ 10ന്‌ റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിസരത്ത്‌ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്‌ദുറബ്ബ്‌ അധ്യക്ഷനാവും. വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്‌ വിശിഷ്‌ടാതിഥിയാവും. ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി മുഖ്യപ്രഭാഷണം നടത്തും.

പൊതുസമ്മേളന ഉദ്‌ഘാടനം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും താക്കോല്‍ ദാനം പൊതുമരാമത്ത്‌ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞും നിര്‍വഹിക്കും

തിരൂരങ്ങാടി താലൂക്കിന്റെ പരിധിയില്‍ വരുന്ന സിവില്‍ സപ്ലൈസ്‌, എംപ്ലോയ്‌മെന്റ്‌, ലീഗല്‍ മെട്രോളജി, മൈനര്‍ ഇറിഗേഷന്‍, സെയില്‍സ്‌ ടാക്‌സ്, അസി. ലേബര്‍, താലൂക്ക്‌ ഓഫീസുകള്‍ തുടങ്ങിയവ പുതിയ കെട്ടിടത്തിലേക്ക്‌ മാറ്റും.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌, ജില്ലാ കലക്‌ടര്‍ എം.സി. മോഹന്‍ദാസ്‌, ത്രിതല പഞ്ചായത്ത്‌ അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ സ്വാഗതം പറയും. പൊതുമരാമത്ത്‌ കെട്ടിട വിഭാഗം ചീഫ്‌ എന്‍ജിനിയര്‍ പി.കെ. സതീശന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും...

കാലിക്കറ്റ്‌ സര്‍വകലാശാല യൂത്ത്‌ലീഗിന്‌ തീറെഴുതി കൊടുത്തതല്ല- വി.ശശികുമാര്‍....

യൂത്ത്‌ലീഗിന്‌ തീറെഴുതി കൊടുത്തതല്ല കാലിക്കറ്റ്‌ സര്‍വകലാശാലയും മലപ്പുറം ജില്ലയുമെന്നു മുന്‍ എം.എല്‍.എ. വി. ശശികുമാര്‍. കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ ഇടതുപക്ഷ അനുകൂല ജീവനക്കാര്‍ നടത്തിവരുന്ന സമരം മലബാറിന്റെ ഉന്നതവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും ഇതു നേരിടുമെന്നുമുള്ള യൂത്ത്‌ലീഗിന്റെ പ്രസ്‌താവനക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലയില്‍ നടന്നു വരുന്ന ഇടതുപക്ഷ ജീവനക്കാരുടെ നിരാഹാരസമരത്തിന്‌ അദ്ദേഹം അഭിവാദ്യമര്‍പ്പിച്ചു. പാതയോരത്തെ പൊതുയോഗം നിരോധിച്ചിട്ടില്ല. എന്നാല്‍ ഇതു നിയന്ത്രണ വിധേയമാക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. നാടിനും ജനങ്ങള്‍ക്കും പൗരാവകാശത്തിനായി ശബ്‌ദിക്കുന്നവരെ പ്രതികാര ബുദ്ധിയോടെ ശിക്ഷിക്കുന്നതു നീതീകരിക്കാനാവില്ലെന്നും അത്‌ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്‌ഥാന സങ്കല്‍പങ്ങളെ ദോഷകരാമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ നടന്നു വരുന്ന ഇടതുപക്ഷ സംഘടനകളുടെ സമരത്തിന്‌ ജില്ലയിലെ നാല്‍പതിനായിരം തൊഴിലാളികളുടെ പിന്തുണ നല്‍കുമെന്നും ശശികുമാര്‍ പറഞ്ഞു. ജീവനക്കാരുടെ പ്രൊബേഷനും പ്രൊമേഷനും കോടതി വിധി അനുസരിച്ചായിരിക്കും എന്ന തീരുമാനത്തിന്‌ വിധേയമായി കേരളത്തിലെ മറ്റു സര്‍വകലാശാലകളില്‍ തീരുമാനം എടുത്തിട്ടുണ്ടെന്നും അതുപ്രകാരം ഇവിടെയും അതാകാമെന്നും അദ്ദേഹം പറഞ്ഞു. ടി. ഭാസ്‌ക്കരന്‍, പി. അശോകന്‍, കെ.ജെ. ചെല്ലപ്പന്‍, സ്‌റ്റാന്‍ലിന്‍, കായമ്പടം വേലായുധന്‍, പി. ഒമര്‍, എസ്‌. സദാനന്ദന്‍ പ്രസംഗിച്ചു...

ജില്ലയില്‍ ബാലപീഡനം വര്‍ധിക്കുന്നു....

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജില്ലയില്‍ ഈ വര്‍ഷം ബാലപീഡനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയത്തിന് കീഴിലെ മലപ്പുറത്തെ ചൈല്‍ഡ് ലൈനിന്‍െറ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
2011 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പ്രതിമാസ റിപ്പോര്‍ട്ട് ഇക്കാര്യം ശരിവെക്കുന്നു. ആണ്‍കുട്ടികളെ പീഡിപ്പിക്കുന്ന പ്രവണത വര്‍ധിക്കുകയാണ്. മിക്ക കേസുകളിലും അയല്‍വാസികളും അടുത്ത ബന്ധുക്കളുമാണ് പ്രതിപ്പട്ടികയിലെന്ന് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. വിദ്യാലയങ്ങളിലും ഇത്തരം പ്രവണതയുണ്ട്. മാതാപിതാക്കളുടെ അജ്ഞതയാണ് ആണ്‍കുട്ടികള്‍ക്കെതിരെ അതിക്രമം വര്‍ധിക്കാന്‍ കാരണം. മാതാക്കളെ വിവരം അറിയിക്കുമ്പോള്‍ കുട്ടികളെ അവിശ്വസിക്കുകയാണ് ചെയ്യുന്നത്-കൗണ്‍സലിങ് വിദഗ്ധര്‍ പറയുന്നു.
ശാരീരിക-ലൈംഗികാതിക്രമങ്ങള്‍ക്ക് പുറമെ മാനസിക പീഡനവും പീഡനത്തിന്‍െറ പരിധിയില്‍ വരും. ഓരോ മാസവും ചൈല്‍ഡ്ലൈനില്‍ ബന്ധപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. ഇത് 1400നും 2000നുമിടയിലാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ജനുവരിയില്‍ 16 കേസുകളും ഫെബ്രുവരിയില്‍ 12 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് പത്ത്, ഏപ്രില്‍ 12, മെയ് അഞ്ച്, ജൂണ്‍ 24, ജൂലൈ 16, ആഗസ്റ്റ് ആറ്, സെപ്റ്റംബര്‍ അഞ്ച് എന്നിങ്ങനെയാണ് ഓരോ മാസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍

ഡ്രൈവറെ മര്‍ദിച്ചെന്ന്; ചെമ്മാട്-തിരൂര്‍ റൂട്ടിലെ ബസ് സമരം ജനത്തെ വലച്ചു....

ബസ് ഡ്രൈവറെ മര്‍ദിച്ചെന്നാരോപിച്ച് തിരൂര്‍-ചെമ്മാട് റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് യാത്രക്കാരെ വലച്ചു.
ചൊവ്വാഴ്ച രാത്രി ഏഴരയോടെ കോറാട്ടാണ് താനാളൂര്‍ ചുങ്കത്തെ കുവൈത്ത് ബസ്ഡ്രൈവര്‍ നാസര്‍ ബാവയെ (30) ഒരു സംഘം മര്‍ദിച്ചത്. ഗാനമേളക്ക് പിരിവ് നല്‍കിയില്ളെന്ന കാരണത്താലാണത്രെ മര്‍ദനം. എന്നാല്‍, ചളിവെള്ളം തെറിപ്പിച്ചെന്നാരോപിച്ചാണ് ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചതെന്നാണ് നാട്ടുകാരുടെ മൊഴി. പരിക്കേറ്റ ഡ്രൈവര്‍ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് മുന്നറിയിപ്പില്ലാതെയാണ് ബസ് ജീവനക്കാര്‍ പണിമുടക്കിയത്. ഈ റൂട്ടിലോടുന്ന മുഴുവന്‍ ബസുകളും പണിമുടക്കിയതോടെ വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ വലഞ്ഞു.
ചെമ്മാട്, കൊടിഞ്ഞി, വെള്ളിയാമ്പുറം, തെയ്യാല, വൈലത്തൂര്‍, താനാളൂര്‍, ചെമ്പ്ര വഴിയോടുന്ന ബസുകളാണ് പണിമുടക്കിയത്. ഡ്രൈവറെ മര്‍ദിച്ചവരെ പിടികൂടണമെന്ന് താലൂക്ക് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
madhyamam

Wednesday, October 26, 2011

മുളക് പൊടിയെറിഞ്ഞ് ആഭരണം തട്ടാന്‍ ശ്രമം; യുവാവിനെ നാട്ടുകാര്‍ പിടികൂടി...

തിരൂര്‍: വീട്ടുജോലിക്കിടെ മുളക് പൊടിയെറിഞ്ഞ് ആഭരണം തട്ടിപ്പറിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. കൂട്ടായി കാട്ടിലപ്പള്ളി ഹംസക്കോയ (24) ആണ് പിടിയിലായത്. പുറത്തൂര്‍ പടിഞ്ഞാറെക്കരയില്‍ ഹംസക്കുട്ടിയുടെ ഭാര്യ നബീസക്കു നേരെ ചൊവ്വാഴ്ച രാവിലെയാണ് തട്ടിപ്പറി ശ്രമമുണ്ടായത്. നബീസ നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു..

Saturday, October 22, 2011

ജീവനക്കാരില്ല; ജില്ലാ മൃഗാശുപത്രി പ്രവര്‍ത്തനം താളം തെറ്റുന്നു...

ഗോരക്ഷ ഉള്‍പ്പെടെയുള്ള ബൃഹത്തായ പദ്ധതികള്‍ നടപ്പാക്കാനുള്ളപ്പോഴും കലക്ടറേറ്റിന് സമീപത്തുള്ള ജില്ലാ മൃഗാശുപത്രി ജീവനക്കാരില്ലാതെ വലയുന്നു.
സീനിയര്‍ വെറ്ററിനറി സര്‍ജന്‍, മൊബൈല്‍ ഡയഗനോസ്റ്റിക് ലബോറട്ടറി ക്ളിനിക്കല്‍ ലേബറായ വെറ്ററിനറി സര്‍ജന്‍, ജില്ലാ വെറ്ററിനറി സര്‍ജന്‍ തുടങ്ങി മൂന്ന് ഡോക്ടര്‍മാരുടെയും ഒരു ക്ളര്‍ക്കിന്‍െറയും ലാബ് ടെക്നീഷ്യന്‍െറയും ഒഴിവാണുള്ളത്.
ജില്ല മുഴുവന്‍ മരുന്ന് വിതരണം ചെയ്യേണ്ട മൊബൈല്‍ ഡയഗനോസ്റ്റിക് ലബോറട്ടറിയില്‍ ഡോക്ടര്‍, ലൈവ് സറ്റോക് ഇന്‍സ്പെക്ടര്‍, അറ്റന്‍ഡര്‍ എന്നിവരുടെ ഒരോ തസ്തിക ഒഴിഞ്ഞ് കിടക്കുന്നു. ക്ളിനിക്കല്‍ ലേബറില്‍ ഒരു വെറ്ററിനറി സര്‍ജന്‍ ഉണ്ടെങ്കിലും ഇയാള്‍ക്ക് ജില്ലാ മൃഗസംരക്ഷണ ഓഫിസിന്‍െറ ചുമതല കൂടിയുണ്ട്.
അതിനാല്‍ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നത് പതിവാണ്. ജില്ലാ വെറ്ററിനറി സര്‍ജന്‍മാരുടെ രണ്ട് തസ്തികയുള്ളതില്‍ ഒരാള്‍ കഴിഞ്ഞ ദിവസം മുതല്‍ ദീര്‍ഘാവധിയിലാണ്. ദിവസവും ഒ.പി പരിശോധനയുള്‍പ്പെടെ ചെയ്യേണ്ടത് ഇവരാണ്. ദിനംപ്രതി അമ്പതിലധികം ഒ.പിയാണ് ആശുപത്രിയിലെത്തുന്നത്. കൂടാതെ വീടുകളില്‍ പോയുള്ള പരിശോധന ആവശ്യമായി വരുമ്പോള്‍ പുറത്തേക്ക് പോകേണ്ടി വരുന്നതും പതിവാണ്.
ഗസറ്റഡ് തസ്തിക ആയതിനാല്‍ ഒപ്പ് വെക്കാന്‍ വരുന്നവരുടെ എണ്ണവും കൂടുതലാണ്. ഇതിനിടെ ഒരാളുടെ കുറവ് കാരണം ഏറെ പ്രയാസപ്പെടുകയാണ് ജിവനക്കാരും ജനങ്ങളും. നിലവില്‍ ഒരു ഡോക്ടറുടെ ഡ്യൂട്ടി സമയം രാവിലെ എട്ട് മുതല്‍ രണ്ട് വരെയാണ്. ബദല്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ തുടര്‍ സേവനം നടക്കാത്ത അവസ്ഥയാണ്.
ജില്ലയിലെ മുഴുവന്‍ കന്നുകാലികളെയും ഉള്‍പ്പെടുത്തിയുള്ള കുളമ്പ് രോഗ നിയന്ത്രണ പദ്ധതിയായ ഗോരക്ഷയുടെ ചുമതലയും ജില്ലാ വെറ്ററിനറി സര്‍ജനാണ്.
ജില്ലയില്‍ 91,152 പശുക്കളും 11,295 എരുമകളും 1115 പന്നികളും ഗോരക്ഷ പദ്ധതിയില്‍പ്പെടും. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ രൂപം നല്‍കിയ 123 വാക്സിനേഷന്‍ സംഘത്തെ നിയന്ത്രിക്കേണ്ടത് ജില്ലാ വെറ്ററിനറി സര്‍ജനാണ്.
നഗരസഭാ പരിധിയിലെ മുഴുവന്‍ കന്നുകാലികളുടെയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചുമതലയും ഇവര്‍ക്ക് തന്നെ...

Friday, October 21, 2011

പ്രതിരോധ കുത്തിവെപ്പ്: ജില്ല ഏറ്റവും പിന്നില്‍...

കുഞ്ഞുങ്ങളിലെ പ്രതിരോധ കുത്തിവെപ്പിന് വിമുഖത കാട്ടുന്നതില്‍ മുന്നില്‍ മലപ്പുറം ജില്ല. പ്രതിരോധ മരുന്ന് നല്‍കിയ ഒന്നുമുതല്‍ അഞ്ച് വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ കണക്കില്‍ ജില്ല 14ാം സ്ഥാനത്താണെന്ന് തിരുവനന്തപുരം കമ്യൂണിറ്റി ഹെല്‍ത്ത് വിഭാഗം തലവന്‍ ഡോ. വിജയകുമാര്‍ വ്യക്തമാക്കി.
ജില്ലയില്‍ ഒന്നു മുതല്‍ അഞ്ച് വരെ പ്രായമുള്ള 3,32,823 കുട്ടികളില്‍ ഒരുവിധ പ്രതിരോധ കുത്തിവെപ്പും എടുക്കാത്ത 8196 കുഞ്ഞുങ്ങളുണ്ട്. 29,274 പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ ഭാഗികമായേ ലഭിച്ചിട്ടുള്ളൂ. ആഗസ്റ്റ് 31 വരെ ജില്ലാ ആരോഗ്യ വകുപ്പ് തയാറാക്കിയ കണക്കിലാണ് ഈ വിവരം. സംസ്ഥാനത്തുനിന്ന് തുടച്ചുനീക്കിയെന്ന് അവകാശപ്പെടുന്ന ഡിഫ്തീരിയ (തൊണ്ടമുള്ള്) കാളികാവ് അഞ്ചച്ചവിടിയിലെ കുടുംബത്തിലെ ഒമ്പതും 11ഉം പ്രായമുള്ള സഹോദരിമാര്‍ക്ക് കാണപ്പെട്ട സാഹചര്യത്തിലാണ് പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച കണക്കെടുത്തത്. വളവന്നൂര്‍ പി.എച്ച്.സിയുടെ പരിധിയിലാണ് കുത്തിവെപ്പ് ലഭിക്കാത്ത കുട്ടികള്‍ കൂടുതല്‍ - 911. വണ്ടൂരില്‍ 894, വേങ്ങരയില്‍ 798, വെട്ടത്ത് 791, പൂക്കോട്ടൂരില്‍ 633, കുറ്റിപ്പുറത്ത് 612 കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് ലഭിച്ചിട്ടില്ല. നിലമ്പൂര്‍ താലൂക്ക് ആശുപത്രി പരിധിയിലെ എല്ലാ കുഞ്ഞുങ്ങള്‍ക്കും കുത്തിവെപ്പ് നല്‍കിയെങ്കിലും ഇവിടെ ഒമ്പത് കുട്ടികള്‍ക്ക് മുഴുവന്‍ കുത്തിവെപ്പ് എടുത്തിട്ടില്ളെന്നും കണക്കുകള്‍ കാണിക്കുന്നു.
കാളികാവില്‍ ഡിഫ്തീരിയ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന അറിയിച്ചു. കുത്തിവെപ്പിലൂടെ രോഗം ചെറുക്കാമെന്ന അവബോധം സൃഷ്ടിക്കാന്‍ പഞ്ചായത്ത് ജനപ്രതിനിധികളെയും സാമൂഹികപ്രവര്‍ത്തകരെയും ഏകോപിപ്പിച്ച് ജനകീയ ആരോഗ്യ വിദ്യാഭ്യാസ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
ഗ്രാമപഞ്ചായത്തുകളെ സമ്പൂര്‍ണ കുത്തിവെപ്പെടുത്ത പ്രദേശങ്ങളായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനങ്ങളും പ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരോട് സഹകരിക്കണമെന്ന് ഡി.എം.ഒ അഭ്യര്‍ഥിച്ചു.....
by madhyamam

പെരിന്തല്‍മണ്ണയിലെ മോഷണം: വന്‍ കവര്‍ച്ചാസംഘം വലയിലായതായി പൊലീസ്....

പെരിന്തല്‍മണ്ണയുടെ സമീപ പ്രദേശങ്ങളില്‍ വ്യാപകമായ കവര്‍ച്ചകള്‍ക്ക് പിന്നിലെ കുറ്റവാളികളില്‍ ഏറെ പേരും വലയിലായതായി പൊലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി കെ.പി. വിജയകുമാറാണ് ഇക്കാര്യം അറിയിച്ചത്.
നാട്ടുകാര്‍ അന്വേഷണത്തില്‍ പൊലീസിനെ നന്നായി സഹായിച്ചിട്ടുണ്ട്. കവര്‍ച്ചക്കാരുടെ ആക്രമണ സ്വഭാവം കണക്കിലെടുത്ത് തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമക്കാരായ കൊറവ സമുദായാംഗങ്ങളാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ ശരിവെക്കുന്നതാണ് ഇപ്പോള്‍ അന്വേഷണത്തിലുണ്ടായ പുരോഗതി.
ഇവര്‍ അടുത്ത ദിവസംതന്നെ പിടിയിലാകുമെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ, പെരിന്തല്‍മണ്ണയില്‍ പൊലീസ് കണ്‍ട്രോള്‍ റൂം ആരംഭിക്കാന്‍ എസ്.പി അനുമതി നല്‍കിയതായും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഡിവൈ.എസ്.പി അറിയിച്ചു....

Thursday, October 20, 2011

നിരവധി പേരില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത മദ്രസാധ്യാപകന്‍ അറസ്‌റ്റില്‍ ....

താനൂര്‍: നിരവധി പേരില്‍ നിന്ന്‌ ലക്ഷങ്ങള്‍ തട്ടിയെടുത്ത മദ്രസാ അധ്യാപകനെ പോലീസ്‌ പിടികൂടി. എടരിക്കോട്‌ ചൊടലപാറ നന്നാട്ടില്‍ ശിഹാബുദ്ദീന്‍ മുസ്ല്യാര്‍ (29) ആണ്‌ പോലീസ്‌ പിടിയിലായത്‌.

തട്ടിപ്പിന്‌ ഇരയായവരുടെ പരാതിയെ തുടര്‍ന്നാണ്‌ അറസ്‌റ്റ്. താനൂര്‍ ദേവധാര്‍ മസ്‌ജിദ്‌ മദ്രസയില്‍ അധ്യാപകനായി ജോലിചെയ്യുന്നതിനിടെയാണ്‌ രാഷ്‌ട്രീയ സമുദായ നേതാക്കളകുടെ അടുത്ത ബന്ധുവാണെന്ന്‌ പരിചയപ്പെടുത്തി പണം കടം വാങ്ങിയത്‌.

പാണക്കാട്‌ തങ്ങളുടേയും അബ്‌ദുറഹ്‌മാന്‍ രണ്ടത്താണി എം.എല്‍.എയുടേയും ബന്ധുവാണെന്ന്‌ പറഞ്ഞാണ്‌ പണം വാങ്ങിയിരുന്നത്‌.

ആറ്‌ മാസത്തിനിടയില്‍ തനൂരിലെ ഒരാളില്‍ നിന്ന്‌ 80000 രൂപയും ദേവധാര്‍ മസ്‌ജിദില്‍ നിന്ന്‌ 60000 രൂപയും ഇയാള്‍ കൈപ്പറ്റിയിരുന്നു.

ഇതിനിടെ ഇയാള്‍ ഓടിച്ചിരുന്ന ബൈക്ക്‌ അപകടത്തില്‍ പെട്ട്‌ ഒരാള്‍ക്ക്‌ പരിക്കേറ്റു. ഇതിനു ശേഷം ഇയാള്‍ നാട്ടിലേക്ക്‌ പോയി. തിരിച്ച്‌ ജോലിക്കെത്താത്തതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ്‌ പലരില്‍ നിന്നായി വന്‍തുക കടം പറ്റിയതായി അിറയാന്‍ കഴിഞ്ഞത്‌.

ഇതിനിടെ ചമ്രവട്ടത്തെ ഒരു മദ്രസയില്‍ ജോലി ചെയ്യവെ സമാന രീതിയില്‍ പണം കടം വാങ്ങി ആളുകളെ വഞ്ചിച്ചിരുന്നു.

ഇയാളുടെ വീട്ടില്‍ നിന്ന്‌ നിരവധി സിംകാര്‍ഡുകളും പോലീസ്‌ കണ്ടെടുത്തു. തിരൂര്‍ പോലീസ്‌ പിടികൂടിയ ശിഹാബുദ്ദീനെ താനൂപോലീസിനു കൈമാറി.

താനൂര്‍ പോലീസ്‌ മുസ്ല്യാരെ മെഡിക്കല്‍ പരിശോധന നടത്തി. കേസെടുത്ത്‌ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്റ്‌ ചെയ്‌തു.

വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഡയറക്ടറി ഇപ്പോള്‍ ബുക്ക് ചെയ്യാം...

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലും വിദേശത്തും പഠിക്കുന്നതിന് ലഭ്യമാകുന്ന സഹായങ്ങളെ സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യത്തെ സ്‌കോളര്‍ഷിപ്പ് ഡയറക്ടറിക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം.
കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍, വിദേശ രാജ്യങ്ങള്‍, എംബസികള്‍, സര്‍ക്കാരിതര സംഘടനകള്‍ തുടങ്ങിയ ആയിരത്തോളം സ്ഥാപനങ്ങള്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പ്, ഫെലോഷിപ്പ്, എന്‍സേവ്‌മെന്റ്, സാമ്പത്തിക സഹായം എന്നിവയെ സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുന്ന സമഗ്ര ഡയറക്ടറിയാണിത്. മെഡിക്കല്‍, എഞ്ചിനിയറിങ്, മറ്റ് പ്രൊഫഷനല്‍ കോഴ്‌സുകള്‍ ഉള്‍പ്പടെ സ്‌കൂള്‍തലം മുതല്‍ പി.എച്ച്.ഡി വരെയുള്ളവര്‍ക്ക് ലഭിക്കുന്നതാണ് ഓരോ സ്‌കോളര്‍ഷിപ്പും.
ഓരോ ജില്ലയില്‍ നിന്നും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 1000 വിദ്യാര്‍ത്ഥികള്‍ക്ക് 460 രൂപ മുഖവിലയുള്ള ഡയറക്ടറി 300 രൂപയ്ക്ക് ലഭിക്കും. ഡയറക്ടറി ആവശ്യമുള്ളവര്‍ ഡയറക്ടര്‍, എസ്.ആര്‍.സി കേരള, മെഡിക്കല്‍ കോളജ്, കോഴിക്കോട് 673 008 വിലാസത്തില്‍ മണിയോര്‍ഡര്‍ അയച്ചാല്‍ ലഭിക്കും. ഡയറക്ടറി 9539144473 നമ്പറില്‍ ബുക്ക് ചെയ്യാം

അപൂര്‍വ രോഗം ബാധിച്ച യുവാവ് സഹായം തേടുന്നു...

എടപ്പാള്‍: അപൂര്‍വ രോഗത്തിന്‍െറ പിടിയിലമര്‍ന്ന യുവാവിന്‍െറ ജീവന്‍ രക്ഷിക്കാന്‍ ഒരു ഗ്രാമം മുഴുവന്‍ അശ്രാന്ത പരിശ്രമത്തില്‍. കാലടി പഞ്ചായത്തിലെ പോത്തനൂര്‍ കൊരണപറ്റ അബ്ദുട്ടി- ഫാത്തിമ ദമ്പതികളുടെ ഏക മകനായ ഉബൈദ് (30) ആണ് ശരീരത്തില്‍ ചെമ്പിന്‍െറ അംശം കൂടുതലാകുന്നതിനാലുണ്ടാകുന്ന വില്‍സണ്‍ ഡിസീസ് എന്ന അപൂര്‍വ രോഗത്തിന്‍െറ പിടിയിലമര്‍ന്ന് ദുരിതമനുഭവിക്കുന്നത്.
ഏഴ് വര്‍ഷത്തിലധികമായി രോഗം പിടികൂടിയിട്ട്. ചികിത്സക്കായി ഇതിനകം വലിയ സംഖ്യ ചെലവഴിച്ചു.
രണ്ടാഴ്ച മുമ്പ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ ഉബൈദിന്‍െറ കരള്‍ അറുപത് ശതമാനം നശിച്ചതായി കണ്ടെത്തി. കരള്‍ മാറ്റിവെച്ചാല്‍ മാത്രമേ ജീവന്‍ സംരക്ഷിക്കാന്‍ കഴിയൂവെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഇതിന് 20 ലക്ഷത്തോളം രൂപ ചെലവ് വരും. ഈ അസുഖം ബാധിച്ച് ഉബൈദിന്‍െറ രണ്ട് സഹോദരിമാര്‍ മരിച്ചിരുന്നു. ഒരു വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്ത ഈ യുവാവ് അസുഖത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്ത് ജീവിക്കുകയായിരുന്നു.
ഉബൈദ് കിടപ്പിലായതോടെ പ്രായമായ മാതാപിതാക്കളും ഗര്‍ഭിണിയായ ഭാര്യയുമടങ്ങുന്ന കുടുംബം ദുരിതത്തിലാണ്. ശസ്ത്രക്രിയാ ഫണ്ട് ശേഖരിക്കുന്നതിന് മഹല്ല് പ്രസിഡന്‍റ് കെ.പി. മാനു ഹാജി ചെയര്‍മാനും എം.വി. മുഹമ്മദ് കുട്ടി കണ്‍വീനറും എന്‍.കെ. സൈനുദ്ദീന്‍ ഹാജി ട്രഷററുമായി ചികിത്സാ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്കിന്‍െറ എടപ്പാള്‍ ശാഖയില്‍ ഉബൈദ് ചികിത്സാ സഹായ സമിതിയുടെ പേരിലുള്ള എക്കൗണ്ട് നമ്പര്‍ 257ല്‍ സംഭാവനകള്‍ അയക്കണമെന്ന് സമിതി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു...

മഞ്ചേരിയില്‍ പ്ളാസ്റ്റിക്ക് കവറുകളും പാന്‍മസാലകളും പിടികൂടി...

മൊത്തവില്‍പനക്കുവെച്ച എട്ടുചാക്കോളം പ്ളാസ്റ്റിക് കവറുകളും ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍നിന്ന് പാന്‍മസാലയും നഗരസഭാ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. വിവിധ കച്ചവട സ്ഥാപനങ്ങളില്‍ മൂന്നാഴ്ചയോളം പരിശോധന നടത്തിയാണ് പിടിച്ചെടുത്തത്. കര്‍ശന നിരോധമുണ്ടായിട്ടും 40 മൈക്രോണില്‍ താഴെയുള്ള പ്ളാസ്റ്റിക് കവറുകളാണ് മഞ്ചേരിയില്‍ മൊത്തവിതരണത്തിനെത്തുന്നത്. സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പാന്‍മസാല വില്‍ക്കുന്നിടങ്ങളിലും പരിശോധിച്ചു. പാന്‍പരാഗ് വില്‍ക്കാനുള്ള നിയന്ത്രണം നീക്കിയതായി കാണിച്ച് കോടതിവിധിയുടെ പകര്‍പ്പ് വ്യാപാരി സംഘടനാ പ്രതിനിധികള്‍ കാണിച്ചു. എന്നാല്‍, നിരോധിത പ്ളാസ്റ്റിക് കവറുകളിലാണ് ഇവ വില്‍ക്കുന്നതെന്നും പൊതുനിയമത്തിന്‍െറ ഭാഗമായി തുടരുന്ന നടപടികളോട് വ്യാപാരികള്‍ സഹകരിക്കണമെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. മുഹമ്മദ്കുട്ടി, ജൂനിയര്‍ എച്ച്.ഐമാരായ മന്‍സൂര്‍ കാരാട്ടുചാലില്‍, കെ.പി. സലീം, ടി. റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. പരിശോധനയും ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കലും വ്യാപകമായതോടെ വ്യാപാരികള്‍ പ്രതിഷേധവുമായി നഗരസഭയിലേക്ക് ബുധനാഴ്ച രാവിലെ പ്രകടനം നടത്തി. ലൈസന്‍സില്ലാത്ത കച്ചവട സ്ഥാപനങ്ങള്‍ നിരവധിയുണ്ടായിട്ടും അവ കണ്ടില്ളെന്നു നടിച്ചാണ് ചെറുകിട കച്ചവടക്കാര്‍ക്കെതിരെ തിരിഞ്ഞതെന്ന് ഇവര്‍ ആരോപിച്ചു..

Monday, October 17, 2011

ജില്ലാ ആശുപത്രി പാര്‍ക്കിങ് കേന്ദ്രം രാത്രി സാമൂഹിക വിരുദ്ധരുടെ പിടിയില്‍

ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാല്‍ ജില്ലാ ആശുപത്രിയിലെ പാര്‍ക്കിങ് കേന്ദ്രം രാത്രി സാമൂഹിക വിരുദ്ധരുടെ പിടിയില്‍. വിജനത മുതലെടുത്താണ് ഇവിടെ സാമൂഹിക വിരുദ്ധര്‍ തമ്പടിക്കുന്നത്.
നേരത്തെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുണ്ടായിരുന്ന ഭാഗമാണ് ഇപ്പോള്‍ ആശുപത്രിയിലെത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങിന് ഉപയോഗിക്കുന്നത്. ആശുപത്രിയില്‍ നിന്നും റോഡില്‍ നിന്നും ആരുടെയും നോട്ടം എത്തിപ്പെടില്ളെന്നതാണ് സാമൂഹിക വിരുദ്ധര്‍ ഇവിടം തെരഞ്ഞെടുക്കാന്‍ കാരണം. ചുറ്റും മരങ്ങളും മതില്‍ക്കെട്ടും ആശുപത്രി കെട്ടിടങ്ങളുമാണെന്നത് സാമുഹിക വിരുദ്ധര്‍ക്ക് സൗകര്യം കൂട്ടുന്നു. ആശുപത്രിയിലേക്കെന്ന വ്യാജേന വളപ്പിലെത്തുന്ന വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യും.
മദ്യപിക്കാനും അനാശാസത്തിനും പലപ്പോഴും വാഹനങ്ങളില്‍ ഇവിടെ സംഘങ്ങളെത്തുന്നുണ്ട്. കേസുകളുടെ ആവശ്യത്തിനായി ദിവസവും പൊലീസ് രണ്ടും മൂന്നും തവണ ആശുപത്രിയിലെത്താറുണ്ടെങ്കിലും ഇവിടേക്ക് നോട്ടം എത്താറില്ല.
സന്ധ്യയാകുന്നതോടെ ഇവിടം ഇരുട്ടാകുമെന്നതിനാല്‍ മറ്റാരും പാര്‍ക്കിങ് കേന്ദ്രത്തിലെത്താറില്ല. പാര്‍ക്കിങ് കേന്ദ്രത്തോട് ചേര്‍ന്ന പാരാമെഡിക്കല്‍ കെട്ടിടം സാമൂഹിക വിരുദ്ധ കേന്ദ്രമാണെന്ന് നേരത്തെ തന്നെ പരാതിയുണ്ട്. ഇവിടെ നിന്ന് മദ്യക്കുപ്പികള്‍ പല തവണ ലഭിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തുന്നവര്‍ക്കായി ഇവിടം കേന്ദ്രീകരിച്ച് വിദേശമദ്യ വില്‍പ്പന നടക്കുന്നതായും സൂചനയുണ്ട്.
കഴിഞ്ഞയാഴ്ച ആശുപത്രിയിലെ വനിതാ കുളിമുറിയിലെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചത് കൈയോടെ പിടികൂടിയിരുന്നു. അതിനെ തുടര്‍ന്ന് ആശുപത്രിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. എക്സറേ, ലാബ്, രക്തബാങ്ക് എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിങ്ങളുടെ പിറകിലായതിനാല്‍ ഇവിടേക്ക് വെളിച്ചമൊരുക്കുക പ്രയാസകരമല്ളെന്ന് ചൂണ്ടിക്കാട്ടുന്നു.

Thursday, October 13, 2011

എസ്.ഐയെ മാറ്റാന്‍ മണല്‍മാഫിയ നാല് ലക്ഷം രൂപ പിരിച്ചു...

മണല്‍മാഫിയക്ക് മൂക്കുകയറിട്ട എസ്.ഐയെ സ്ഥലംമാറ്റാന്‍ അനധികൃത മണല്‍കടവുകളില്‍നിന്ന് നാല് ലക്ഷം രൂപ പിരിച്ചെടുത്തു. തിരൂരങ്ങാടി എസ്.ഐ അനില്‍കുമാര്‍ ടി. മേപ്പള്ളിയെ സ്ഥലംമാറ്റാനാണ് പണപ്പിരിവ് നടത്തിയത്. മണല്‍മാഫിയക്കെതിരെ ശക്തമായ നടപടിയെടുത്ത എസ്.ഐയാണ് അനില്‍കുമാര്‍. നേരത്തെ വേങ്ങര എസ്.ഐയായിരിക്കെ 150ല്‍പരം അനധികൃത മണല്‍വാഹനങ്ങളാണ് ഇദ്ദേഹം പിടിച്ചത്. പുതിയ ലോറികളടക്കം ഇത്തരത്തില്‍ പിടിച്ചെടുത്തിരുന്നു. കടവുകളില്‍ അടിക്കടി മിന്നല്‍ പരിശോധന നടത്തിയും മണല്‍ വേട്ട തുടര്‍ന്നു. തിരൂരങ്ങാടിയിലെ മണല്‍മാഫിയാ നേതാവിന് ഇതുവഴി ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഇതോടെ എസ്.ഐ മണല്‍ക്കടത്തുകാരെ സഹായിക്കുന്നതായി മാഫിയ വ്യാജ പരാതി നല്‍കുകയായിരുന്നു.
കോഴിക്കോട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെ വെടിവെച്ച വിവാദ അസിസ്റ്റന്‍റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ള മലപ്പുറം നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പിയായിരിക്കെ മണല്‍മാഫിയക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കി. ഇതോടെ ഐ.ജി ബി. സന്ധ്യ എസ്.ഐ അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍, മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി പി. വിക്രമന്‍ നടത്തിയ വിശദ അന്വേഷണത്തില്‍ എസ്.ഐ കുറ്റക്കാരനല്ളെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച അനില്‍കുമാറിനെ തിരൂരങ്ങാടി എസ്.ഐയായി നിയമിച്ചത്. ഇതോടെ തിരൂരങ്ങാടിയിലെ കടവുകളില്‍നിന്ന് അനധികൃതമായി മണല്‍ കടത്താന്‍ കഴിയാത്ത സ്ഥിതിയായി. ഇതിന് പരിഹാരം തേടിയാണ് അനില്‍കുമാറിനെ തിരൂരങ്ങാടിയില്‍നിന്ന് മാറ്റാന്‍ മണല്‍മാഫിയ പണം പിരിച്ചത്.
ദിവസം ലക്ഷങ്ങളുടെ വരുമാനമുള്ള തിരൂരങ്ങാടിയിലെയും വേങ്ങരയിലെയും മണല്‍മാഫിയാ സംഘങ്ങളാണ് നാല് ലക്ഷം രൂപ പിരിച്ചെടുത്തത്. പ്രമുഖ കോണ്‍ഗ്രസ് നേതാവിന്‍െറ സഹായത്തോടെ തിരുവനന്തപുരത്തേക്ക് തിരിച്ച സംഘം എസ്.ഐയെ നെടുമ്പാശേരി എമിഗ്രേഷനിലേക്ക് മാറ്റിയ ഉത്തരവുമായാണ് മടങ്ങിയെത്തിയത്.

Thursday, September 29, 2011

ആദ്യ ഹജ്ജ് വിമാനം മുന്നൂറ് തീര്‍ഥാടകരുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു...

ആദ്യ ഹജ്ജ് വിമാനം മുന്നൂറ് തീര്‍ഥാടകരുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു. വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് വിമാനം ഫ്‌ളാഗ് ഓഫ് ചെയ്തു. ഇന്ന് രണ്ട് വിമാനങ്ങളിലായി അറുന്നൂറ് തീര്‍ഥാടകരാണ് പ്രവാചകന്റെ പാദസ്‌പര്‍ശംകൊണ്ട് അനുഗൃഹീതമായ മദീനയിലേക്ക് തിരിക്കുന്നത്.

ബുധനാഴ്ച രാവിലെ മുതല്‍ കരിപ്പൂര്‍ ഹജ്ജ് ക്യാമ്പിലേക്ക് തീര്‍ഥാടകരുടേയും യാത്രയയക്കാന്‍ എത്തിയവരുടേയും ഒഴുക്കായിരുന്നു. ഉച്ചക്ക് ശേഷമാണ് തീര്‍ഥാടകര്‍ക്കുള്ള പില്‍ഗ്രിം പാസ് വിതരണം ആരംഭിച്ചത്. ലോഹവള, വിസ സീല്‍ ചെയ്ത പാസ്‌പോര്‍ട്ട്, ദേശീയപതാക ആലേഖനം ചെയ്ത ബാഡ്ജ് എന്നിവ നല്‍കി. വിദേശ വിനിമയ തുകയും ക്യാമ്പില്‍ വിതരണം ചെയ്തു.

വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ തീര്‍ഥാടകരെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. കസ്റ്റംസ്, എമിഗ്രേഷന്‍ പരിശോധന വിമാനത്താവളത്തിലാണ് നടക്കുക. തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാന്‍ വിമാനത്താവളത്തില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി 350 കസേരകള്‍ വിമാനത്താവളത്തില്‍ എത്തിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 15 വരെ 29 സര്‍വീസാണ് സൗദി എയര്‍ലൈന്‍സ് കരിപ്പൂരില്‍ നിന്ന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തിനു പുറമേ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കും കരിപ്പൂരാണ് എംബാര്‍ക്കേഷന്‍ പോയന്റായി നിശ്ചയിച്ചിട്ടുള്ളത്...

Wednesday, September 28, 2011

സ്കോളര്‍ഷിപ്പ് നേട്ടത്തില്‍ പി.എസ്.എം.ഒ മുന്നില്‍...

പഠനത്തോടൊപ്പം വിവിധ സ്കോളര്‍ഷിപ്പുകള്‍ നേടുന്നതിലും തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് മുന്നില്‍. ആയിരത്തോളം വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്‍െറ ‘ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് പെര്‍സ്യൂട്ട് ഫോര്‍ ഇന്‍സ്പെയേഴ്സ് റിസര്‍ച് സ്കോളര്‍ഷിപ്പ്’ (80,000 രൂപ) രണ്ടു പേര്‍ക്ക് ലഭിച്ചു.
പി.ജി വരെ തുടര്‍ന്നാല്‍ നാലു ലക്ഷം ലഭിക്കുന്ന സ്കോളര്‍ഷിപ്പ് കെമിസ്ട്രി രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി വി. ശാന്തി, ഫിസിക്സ് വിദ്യാര്‍ഥിനി എസ്. ആതിര എന്നിവര്‍ക്കാണ് ലഭിച്ചത്. ആര്‍ട്സ് മേഖലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള അക്വയര്‍ സ്കോളര്‍ഷിപ്പ് (25,000 രൂപ) രണ്ടാംവര്‍ഷ ഇംഗ്ളീഷ് ബിരുദ വിദ്യാര്‍ഥിനി പി. സുമയ്യാ ബീഗം, രണ്ടാംവര്‍ഷ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥി കെ. ഷുഐബ് എന്നിവര്‍ക്ക് ലഭിച്ചു.
ഇന്ദിരാഗാന്ധി സ്കോളര്‍ഷിപ്പ് (20000 രൂപ) രണ്ട് കുട്ടികള്‍ക്കും സച്ചാര്‍ കമ്മിറ്റി നിര്‍ദേശിച്ച മുസ്ലിം ഗേള്‍സ് സ്കോളര്‍ഷിപ്പ് 124 കുട്ടികള്‍ക്കും സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പ് 132, സ്റ്റേറ്റ് മെറിറ്റ് സ്കോളര്‍ഷിപ്പ് 126, സുവര്‍ണ ജൂബിലി സ്കോളര്‍ഷിപ്പ് 64, ഹയര്‍ എജുക്കേഷന്‍ സ്കോളര്‍ഷിപ്പ് 34, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് 197, മുസ്ലിം-നാടാര്‍ സ്കോളര്‍ഷിപ്പ് 10, ബൈ്ളന്‍ഡ് സ്കോളര്‍ഷിപ്പ് രണ്ടും ഉള്‍പ്പെടെ എണ്ണൂറോളം കുട്ടികള്‍ക്കാണ് പഠനത്തോടൊപ്പം സ്കോളര്‍ഷിപ്പ് ലഭിക്കുന്നത്. ഇവക്കുപുറമെ അലുംനി സ്കോളര്‍ഷിപ്പ് നൂറിലേറെ കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. കോളജ് പ്രിന്‍സിപ്പല്‍ മേജര്‍ കെ. ഇബ്രാഹിം, ഇക്കണോമിക്സ് വിഭാഗം തലവന്‍ എസ്. ഷിബ്നു എന്നിവരുടെ നേതൃത്വത്തിലെ സ്കോളര്‍ഷിപ്പ് സെല്ലാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

...