FLASH NEWS

Tuesday, August 23, 2011

ഈദുല്‍ ഫിത്വര്‍ 31നെന്ന് മാസപിറവി നിരീക്ഷണ സമിതി...

യു.എ.ഇയിലടക്കം മിക്ക മുസ്‌ലിം രാജ്യങ്ങളിലും ഈദുല്‍ ഫിത്വര്‍ ഈമാസം 31ന് ആയിരിക്കുമെന്ന് ഇസ്‌ലാമിക മാസപിറവി നിരീക്ഷണ സമിതി (ഐ.സി.ഒ.പി) അറിയിച്ചു. റമദാന്‍ 29ന് ചന്ദ്രപിറവി കാണാന്‍ സാധ്യതയില്ലെന്ന് ശാസ്ത്രീയമായ തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ ഈമാസം 30ന് റമദാന്‍ 30 പൂര്‍ത്തിയാക്കി 31ന് ശവ്വാല്‍ ഒന്നായി കണക്കാക്കുകയാണെന്ന് സമിതി തലവന്‍ മുഹമ്മദ് ഷൗക്കത്ത് ഔദയെ ഉദ്ദരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'വാം' റിപ്പോര്‍ട്ട് ചെയ്തു.

റമദാന്‍ 29ന് സൂര്യന്‍ അസ്തമിക്കുന്നതിന് മുമ്പേയോ സൂര്യനൊപ്പമോ ചന്ദ്രന്‍ ചക്രവാളത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിനാല്‍ യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, സൗദി തുടങ്ങിയ അറബ് മേഖലയിലൊന്നും മാസപ്പിറവി ദൃശ്യമാകില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി. ഒമാനില്‍ 31നായിരിക്കും ഈദുല്‍ ഫിത്വര്‍ എന്ന് ഔഖാഫിന് കീഴിലെ മാസപിറവി നിരീക്ഷണ സമിതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.......

അബൂദബിയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു...

മുസഫയില്‍ ഞായറാഴ്ച വൈകീട്ടുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം മഞ്ചേരിക്കടുത്ത പയ്യനാട് സ്വദേശി പരേതനായ പിനാക്കോട് കൊല്ലേരി അലവിയുടെ മകന്‍ മുഹമ്മദ് ശരീഫ് (32), കരുവാരകുണ്ടിനടുത്ത ഇരിങ്ങാട്ടയിലെപരേതനായ ആമക്കുഴിയില്‍ മുഹമ്മദിന്റെ മകന്‍ ഹംസ (32) എന്നിവരാണ് മരിച്ചത്. നിലമ്പൂര്‍ കാളികാവ് സ്വദേശി അനീസിന് പരിക്കേറ്റു.

വൈകീട്ട് അഞ്ചോടെ മുസഫ കാരിഫോറിനടുത്താണ് അപകടം. അപകടത്തില്‍പെട്ട മൂവരും ഗന്ധൂത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ഓഫിസ് ജീവനക്കാരാണ്. ഇവര്‍ സഞ്ചരിച്ച കാറിന് നേരെ അമിത വേഗത്തിലെത്തിയ പിക്കപ്പ് ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പറയുന്നു. പെട്ടെന്ന് ബ്രേക്കിട്ടതോടെ കാര്‍ നിയന്ത്രണം വിട്ട് പല തവണ മറിഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൂവരും അബൂദബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെയും കെ.എം.സി.സിയുടെയും സജീവ പ്രവര്‍ത്തകരാണ്.

ഖദീജയാണ് മുഹമ്മദ് ശരീഫിന്റെ മാതാവ്. ഭാര്യ: ഇല്‍മുന്നീസ. മക്കള്‍: നുബ്‌ല ശരീഫ്, ലുബ്‌ന ഷെറിന്‍, നുഫ്‌ല ശിഫ. സഹോദരങ്ങള്‍: മൊയ്തീന്‍, സഫിയ, റൈഹാനത്ത്.

ആബിദയാണ് ഹംസയുടെ ഭാര്യ. മക്കള്‍: അമല്‍ ഇഹ്‌സാന്‍, ആദില്‍.
by madhyamam

Saturday, August 20, 2011

അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടിരുന്ന അല്‍ ഖാലിദിയ,ഷാര്‍ജ പാലങ്ങള്‍ ഇന്നലെ ഗതാഗതത്തിന് തുറന്ന് കൊടുത്തു.

ഷാര്‍ജ: അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടിരുന്ന അല്‍ ഖാലിദിയ,ഷാര്‍ജ പാലങ്ങള്‍ ഇന്നലെ ഗതാഗതത്തിന് തുറന്ന് കൊടുത്തു. 80 ലക്ഷം ദിര്‍ഹം ചിലവഴിച്ച് രണ്ട് ഘട്ടങ്ങളിലായി ആറാഴ്ച കൊണ്ടാണ് രണ്ട് പാലങ്ങളുടെയും നവീകരണം പൂര്‍ത്തിയായത്. ഷാര്‍ജ പാലത്തിന് 120 മീറ്ററും ഖാലിദിയ പാലത്തിന് 80 മീറ്ററും നീളമാണുള്ളത്. പാലങ്ങളെ താങ്ങുന്ന തൂണുകള്‍ ദൃഢമാണെന്ന് പരിശോധനയില്‍ വ്യക്തമായതിനു ശേഷമാണ് ഇവയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന് ഡയറക്ടറേറ്റ് ഓഫ് പബ്ലിക് വര്‍ക്‌സ് (ഡി.പി.ഡബ്ല്യു) റോഡ് മെയിന്റനന്‍സ് വിഭാഗം ഉപമേധാവി അമല്‍ അല്‍ ഖമീസ് പറഞ്ഞു.

ജസീറ പാര്‍ക്കിന് സമീപത്ത് കൂടെ കടന്ന് പോകുന്ന ഈ പാലങ്ങള്‍ ദുബൈയില്‍ നിന്നും വടക്കന്‍ എമിറേറ്റുകളില്‍ നിന്നും ഷാര്‍ജയിലേക്ക് പോകാനും വരാനുമായി യാത്രക്കാര്‍ സ്ഥിരമായി ഉപയോഗിക്കുന്നവയാണ്.

സ്‌കൂളുകള്‍ തുറക്കുംമുമ്പ് പൂര്‍ത്തിയാക്കുന്നത് ലക്ഷ്യമിട്ട് ധ്രുതഗതിയില്‍,ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇവയുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയതെന്ന് ട്രാഫിക് എന്‍ജിനീയറിങ് വിഭാഗം മേധാവി മുഹ്‌സില്‍ ബെല്‍വാന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഗതാഗതം താല്‍ക്കാലിക റോഡുകളിലൂടെ തിരിച്ചുവിട്ടത് കാരണം യാത്രക്കാര്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നത് ഷാര്‍ജയില്‍ പതിവ് കാഴ്ചയായിരുന്നു. ഖാലിദ് ലഗൂണ്‍, അല്‍ ജുബൈല്‍, ഖാലിദിയ, അല്‍ ലെയ്യ,മജാസ് 1,2,3 എന്നീ ഭാഗങ്ങളിലാണ് പാലങ്ങളുടെ അറ്റകുറ്റപണി മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നത്.

നിര്‍മാണ പ്രവൃത്തികള്‍ക്കായി പാലങ്ങള്‍ അടച്ച വിവരം പൊതുജനങ്ങളെ അറിയിക്കാന്‍ പ്രധാന നിരത്തുകളിലെല്ലാം അധികൃതര്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. പ്രധാന ഭാഗങ്ങളില്‍ പൊലീസിനെയും നിയോഗിച്ചിരുന്നു.

കാട്ടാന ചവിട്ടിക്കൊന്നയാളുടെ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു..

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുണ്ടേരി പൂവ്വത്തുപറമ്പില്‍ വര്‍ക്കി ജോസഫിന്റെ മൃതദേഹവുമായി നാട്ടുകാര്‍ ഒന്നര മണിക്കൂര്‍ അന്തര്‍ സംസ്ഥാന പാതയായ സി.എന്‍.ജി റോഡ് ഉപരോധിച്ചു. കാട്ടാന ആക്രമണത്തില്‍ മനുഷ്യ ജീവനുകള്‍ ഓരോന്നായി നഷ്ടപ്പെടുമ്പോഴും വനം വകുപ്പിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാവുന്നില്ലെന്നാരോപിച്ചാണ് നാട്ടുകാര്‍ മൃതദേഹവുമായി ഉപരോധ സമരം നടത്തിയത്.

വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് കാനക്കുത്ത് വനപാതയില്‍ വര്‍ക്കി ജോസഫ് കൊല്ലപ്പെട്ടത്. പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം ഉച്ചക്ക് ഒന്നോടെ നിലമ്പൂര്‍ താലൂക്കാശുപത്രിയിലെത്തിച്ച മൃതദേഹം വൈദ്യുതിയില്ലാത്തതിനാല്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഇത് നാട്ടുകാരെ ക്ഷുഭിതരാക്കി. ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നു. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് ആര്‍.ഡി.ഒ ഗോപാലനും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി കെ.പി. വിജയകുമാറും നേരത്തെ സ്ഥലത്തെത്തിയിരുന്നു. ഇവരുടെ നേതൃത്വത്തില്‍ നാട്ടുകാരെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആശുപത്രിയുടെ സമീപത്തെ ട്രാന്‍സ്‌ഫോര്‍മര്‍ തകരാര്‍ മൂലം രാവിലെ മുതല്‍ ആശുപത്രിയില്‍ വൈദ്യുതിയില്ലായിരുന്നു. വൈദ്യുതിയില്ലാത്ത വിവരം അറിഞ്ഞില്ലെന്നായിരുന്നു കെ.എസ്.ഇ.ബി അധികൃതരുടെ വാദം. എന്നാല്‍, വിവരം അറിയിച്ചിരുന്നതായി ആശുപത്രി അധികൃതരും വാദിച്ചു. ഇതിനിടെ മൃതദേഹം കാണാനെത്തിയ നിലമ്പൂര്‍ നോര്‍ത് ഡി.എഫ്.ഒ ജോര്‍ജ് മാത്തച്ചനെ ക്ഷുഭിതരായ നാട്ടുകാര്‍ തടഞ്ഞുവെച്ചു. സ്ഥലത്തുണ്ടായിരുന്ന ഇരുനൂറോളം നാട്ടുകാര്‍ മൃതദേഹം കാണാന്‍ ഡി.എഫ്.ഒയെ അനുവദിച്ചില്ല.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകുന്നേരം നാലോടെ വിട്ടുകിട്ടിയ മൃതദേഹം ആംബുലന്‍സില്‍ കയറ്റി കരിങ്കൊടിയുമേന്തി വിലാപയാത്രയുമായി നാട്ടുകാര്‍ അരകിലോമീറ്റര്‍ അകലെയുള്ള ഡി.എഫ്.ഒ ഓഫിസിലേക്ക് നീങ്ങി. വിവരം മുന്‍കൂട്ടി അറിഞ്ഞ പൊലീസ് ഓഫിസ് ഗേറ്റ് അടച്ച് നാട്ടുകാരെ തടഞ്ഞു...

Monday, August 1, 2011

ഇനി ത്യാഗത്തിന്റെ രാപ്പകലുകള്‍...

വിശ്വാസികള്‍ക്ക് ഇനി ത്യാഗനിര്‍ഭര രാപ്പകലുകള്‍. പകല്‍ നോമ്പനുഷ്ഠിച്ചും രാത്രി പ്രാര്‍ഥനകളില്‍ മുഴുകിയും തിങ്കളാഴ്ച മുതല്‍ അവര്‍ വിശുദ്ധ റമദാന്‍ മാസം ധന്യമാക്കും.

കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ തിങ്കളാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍, നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍, സംയുക്ത ഖാദിമാരായ എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, എം.എ. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.

റമദാന്‍ വ്രതം തിങ്കളാഴ്ച തുടങ്ങുമെന്ന് പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട, മണക്കാട് വലിയപള്ളി ഇമാം ഹാഫിസ് പി.എച്ച്. അബ്ദുല്‍ഗഫാര്‍ മൗലവി എന്നിവര്‍ അറിയിച്ചു. ജില്ലയിലെ വിവിധ ജമാഅത്തുകളിലെ ഇമാമുമാര്‍ പാളയം ജുമാമസ്ജിദില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

സൗദിയടക്കമുളള എല്ലാ ഗള്‍ഫ് രാഷ്ട്രങ്ങളിലും റമദാന്‍ ഒന്ന് തിങ്കളാഴ്ചയാണ്.

ഞായറാഴ്ച ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എ.പി. അബ്ദുല്‍ ഖാദര്‍ മൗലവി, കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് എ. അബ്ദുല്‍ ഹമീദ് മദീനി എന്നിവര്‍ നേരത്തേ അറിയിച്ചിരുന്നു...

വ്യാജ പാസ്‌പോര്‍ട്ട്: രണ്ടുപേര്‍ പിടിയില്‍..

റിയാദില്‍നിന്നും വ്യാജ പാസ്‌പോര്‍ട്ടില്‍ കരിപ്പൂരിലെത്തിയ രണ്ടുപേരെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി. ഞായറാഴ്ച ഉച്ചക്ക് മൂന്നിന് എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ കെ.പി. അബ്ദുല്‍ സമദ് (27) കൊല്ലം കൊട്ടിയം നവാസ് (37) എന്നിവരാണ് പിടിയിലായത്. മാവേലിക്കര സ്വദേശി ബിജു വിജയന്റെ പാസ്‌പോര്‍ട്ടില്‍ ഫോട്ടോ മാറ്റിയൊട്ടിച്ചാണ് അബ്ദുല്‍സമദ് യാത്ര ചെയ്തത്. തൃപ്പനച്ചി തെറ്റന്‍കണ്ടി മുഹമ്മദ് ഗഫൂറിന്റെ പാസ്‌പോര്‍ട്ടാണ് നവാസ് യാത്രക്ക് ഉപയോഗിച്ചത്. ഇരുവരെയും പൊലീസിന് കൈമാറി.
by madhyamam