FLASH NEWS

Thursday, September 29, 2011

ആദ്യ ഹജ്ജ് വിമാനം മുന്നൂറ് തീര്‍ഥാടകരുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു...

ആദ്യ ഹജ്ജ് വിമാനം മുന്നൂറ് തീര്‍ഥാടകരുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു. വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് വിമാനം ഫ്‌ളാഗ് ഓഫ് ചെയ്തു. ഇന്ന് രണ്ട് വിമാനങ്ങളിലായി അറുന്നൂറ് തീര്‍ഥാടകരാണ് പ്രവാചകന്റെ പാദസ്‌പര്‍ശംകൊണ്ട് അനുഗൃഹീതമായ മദീനയിലേക്ക് തിരിക്കുന്നത്.

ബുധനാഴ്ച രാവിലെ മുതല്‍ കരിപ്പൂര്‍ ഹജ്ജ് ക്യാമ്പിലേക്ക് തീര്‍ഥാടകരുടേയും യാത്രയയക്കാന്‍ എത്തിയവരുടേയും ഒഴുക്കായിരുന്നു. ഉച്ചക്ക് ശേഷമാണ് തീര്‍ഥാടകര്‍ക്കുള്ള പില്‍ഗ്രിം പാസ് വിതരണം ആരംഭിച്ചത്. ലോഹവള, വിസ സീല്‍ ചെയ്ത പാസ്‌പോര്‍ട്ട്, ദേശീയപതാക ആലേഖനം ചെയ്ത ബാഡ്ജ് എന്നിവ നല്‍കി. വിദേശ വിനിമയ തുകയും ക്യാമ്പില്‍ വിതരണം ചെയ്തു.

വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ തീര്‍ഥാടകരെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. കസ്റ്റംസ്, എമിഗ്രേഷന്‍ പരിശോധന വിമാനത്താവളത്തിലാണ് നടക്കുക. തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാന്‍ വിമാനത്താവളത്തില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി 350 കസേരകള്‍ വിമാനത്താവളത്തില്‍ എത്തിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 15 വരെ 29 സര്‍വീസാണ് സൗദി എയര്‍ലൈന്‍സ് കരിപ്പൂരില്‍ നിന്ന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തിനു പുറമേ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കും കരിപ്പൂരാണ് എംബാര്‍ക്കേഷന്‍ പോയന്റായി നിശ്ചയിച്ചിട്ടുള്ളത്...

Wednesday, September 28, 2011

സ്കോളര്‍ഷിപ്പ് നേട്ടത്തില്‍ പി.എസ്.എം.ഒ മുന്നില്‍...

പഠനത്തോടൊപ്പം വിവിധ സ്കോളര്‍ഷിപ്പുകള്‍ നേടുന്നതിലും തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് മുന്നില്‍. ആയിരത്തോളം വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്‍െറ ‘ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് പെര്‍സ്യൂട്ട് ഫോര്‍ ഇന്‍സ്പെയേഴ്സ് റിസര്‍ച് സ്കോളര്‍ഷിപ്പ്’ (80,000 രൂപ) രണ്ടു പേര്‍ക്ക് ലഭിച്ചു.
പി.ജി വരെ തുടര്‍ന്നാല്‍ നാലു ലക്ഷം ലഭിക്കുന്ന സ്കോളര്‍ഷിപ്പ് കെമിസ്ട്രി രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി വി. ശാന്തി, ഫിസിക്സ് വിദ്യാര്‍ഥിനി എസ്. ആതിര എന്നിവര്‍ക്കാണ് ലഭിച്ചത്. ആര്‍ട്സ് മേഖലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള അക്വയര്‍ സ്കോളര്‍ഷിപ്പ് (25,000 രൂപ) രണ്ടാംവര്‍ഷ ഇംഗ്ളീഷ് ബിരുദ വിദ്യാര്‍ഥിനി പി. സുമയ്യാ ബീഗം, രണ്ടാംവര്‍ഷ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥി കെ. ഷുഐബ് എന്നിവര്‍ക്ക് ലഭിച്ചു.
ഇന്ദിരാഗാന്ധി സ്കോളര്‍ഷിപ്പ് (20000 രൂപ) രണ്ട് കുട്ടികള്‍ക്കും സച്ചാര്‍ കമ്മിറ്റി നിര്‍ദേശിച്ച മുസ്ലിം ഗേള്‍സ് സ്കോളര്‍ഷിപ്പ് 124 കുട്ടികള്‍ക്കും സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പ് 132, സ്റ്റേറ്റ് മെറിറ്റ് സ്കോളര്‍ഷിപ്പ് 126, സുവര്‍ണ ജൂബിലി സ്കോളര്‍ഷിപ്പ് 64, ഹയര്‍ എജുക്കേഷന്‍ സ്കോളര്‍ഷിപ്പ് 34, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് 197, മുസ്ലിം-നാടാര്‍ സ്കോളര്‍ഷിപ്പ് 10, ബൈ്ളന്‍ഡ് സ്കോളര്‍ഷിപ്പ് രണ്ടും ഉള്‍പ്പെടെ എണ്ണൂറോളം കുട്ടികള്‍ക്കാണ് പഠനത്തോടൊപ്പം സ്കോളര്‍ഷിപ്പ് ലഭിക്കുന്നത്. ഇവക്കുപുറമെ അലുംനി സ്കോളര്‍ഷിപ്പ് നൂറിലേറെ കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. കോളജ് പ്രിന്‍സിപ്പല്‍ മേജര്‍ കെ. ഇബ്രാഹിം, ഇക്കണോമിക്സ് വിഭാഗം തലവന്‍ എസ്. ഷിബ്നു എന്നിവരുടെ നേതൃത്വത്തിലെ സ്കോളര്‍ഷിപ്പ് സെല്ലാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

...

മോഷ്ടാക്കള്‍ക്കായി ഉറക്കമില്ലാതെ പൊലീസും നാട്ടുകാരും...

പെരിന്തല്‍മണ്ണ: ടൗണിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമായ സാഹചര്യത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് കാവല്‍ ശക്തമാക്കി. രണ്ട് ദിവസമായി പെരിന്തല്‍മണ്ണയിലെ നാട്ടുകാരും പൊലീസും ഉറക്കമൊഴിച്ച് കാവല്‍ നില്‍ക്കുകയാണ്. പരിമിതമായ പൊലീസുകാര്‍ക്കൊപ്പം യുവാക്കള്‍ സജീവമായി രംഗത്തുണ്ട്.
12 ബീറ്റുകളാണ് ജനമൈത്രി പൊലീസിനുള്ളത്. വാര്‍ഡ് സമിതികള്‍ ചേര്‍ന്ന് നാട്ടുകാര്‍ക്ക് മോഷ്ടാക്കളെ നേരിടേണ്ടവിധം പൊലീസ് പഠിപ്പിച്ച് കൊടുക്കും. ഓരോ പ്രദേശത്തെയും ജനജാഗ്രതാ സമിതി രൂപവത്കരണ യോഗത്തിന് സ്ത്രീകളടക്കം നിരവധി പേരാണ് പങ്കെടുക്കുന്നത്. എരവിമംഗലം, പാതാക്കര, ഒലിങ്കര, ചീരട്ടമണ്ണ, കക്കൂത്ത് എന്നീ ഭാഗങ്ങളില്‍ ഇതിനകം യോഗങ്ങള്‍ ചേര്‍ന്നു. ബാക്കി ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ സമിതി രൂപവത്കരിച്ച് പട്രോളിങ് ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ, പല ഭാഗങ്ങളില്‍ നിന്നും സംശയസാഹചര്യത്തില്‍ പലരെയും നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുന്നുണ്ട്. മോഷണത്തിന്‍െറ രീതി നിരീക്ഷിച്ചതില്‍ തമിഴ്നാട് തിരുട്ട് ഗ്രാമങ്ങളിലെ കൊറവ സമുദായക്കാര്‍ തന്നെയാകാനാണ് സാധ്യതയെന്ന് പൊലീസ് ആവര്‍ത്തിക്കുന്നു. ജയിലും കോടതിയും ഉള്ളതിനാല്‍ മോഷ്ടാക്കള്‍ക്ക് പരസ്പരം കാണാനുള്ള അവസരം കൂടുതലാണ്. ഇതാണ് പെരിന്തല്‍മണ്ണയില്‍ ഇത്തരം കേസുകള്‍ കൂടാന്‍ കാരണമായി പൊലീസ് പറയുന്നത്. നാലോ അഞ്ചോ പേരടങ്ങിയ സംഘമാണ് ഈ ഭാഗത്ത് നടന്ന മുഴുവന്‍ മോഷണങ്ങള്‍ക്കും പിന്നിലെന്നാണ് പൊലീസ് നിഗമനം.
രാത്രി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി മോഷണം കഴിഞ്ഞ് രാവിലത്തെ വണ്ടിക്ക് തിരിച്ച് പോകാനുള്ള സാധ്യത മുന്നില്‍ കണ്ട് മഫ്തി പൊലീസിനെ സ്റ്റേഷനുകളില്‍ നിര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല.
ഡിവൈ.എസ്.പി കെ.പി. വിജയകുമാര്‍, സി.ഐ ജലീല്‍ തോട്ടത്തില്‍, എസ്.ഐ മനോജ് പറയട്ട എന്നിവര്‍ നേരിട്ടാണ് ഇപ്പോള്‍ രാത്രികാല പട്രോളിങ് നടത്തുന്നത്. ഇതിനിടെ തിങ്കളാഴ്ച വൈകുന്നേരം പാതാക്കരയില്‍ നിന്ന് മോഷ്ടാക്കള്‍ വീട്ടമ്മയുടെ മൂന്നര പവന്‍ കവര്‍ന്നു. അന്നുതന്നെ കക്കൂത്തും സമാന സംഭവമുണ്ടായി.

‘ജനമൈത്രി പൊലീസ് പുനഃസംഘടിപ്പിക്കണം’
പെരിന്തല്‍മണ്ണ: കുറ്റകൃത്യങ്ങള്‍ തടയാന്‍ പൊതുജന പങ്കാളിത്തത്തോടുകൂടി ജനമൈത്രി പൊലീസ് സംവിധാനം പുനഃസംഘടിപ്പിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഡി.സി.സി ജനറല്‍ സെക്രട്ടറി വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് അരഞ്ഞീക്കല്‍ ആനന്ദന്‍ അധ്യക്ഷത വഹിച്ചു...

Wednesday, September 21, 2011

ബസുകള്‍ ട്രിപ്പ് മുടക്കുന്നു; യാത്രക്കാര്‍ ദുരിതത്തില്‍....

മങ്കട-മലപ്പുറം, കൂട്ടില്‍-പെരിന്തല്‍മണ്ണ റൂട്ടുകളില്‍ മുമ്പുണ്ടായിരുന്ന പല ബസുകളും സര്‍വീസ് നിര്‍ത്തുകയും ചിലത് കൃത്യമായി ഓടാതിരിക്കുകയും ചെയ്യുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. മങ്കടയില്‍നിന്ന് മക്കരപ്പറമ്പ് വഴി മലപ്പുറത്തേക്കുള്ള റൂട്ടില്‍ മങ്കട, വടക്കാങ്ങര ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് പേരാണ് രാവിലെ യാത്ര ചെയ്യാറുള്ളത്. ആകെയുള്ള നാല് ബസുകളില്‍ കനത്ത തിരക്കാണ് അനുഭവപ്പെുന്നത്.
കൂട്ടില്‍-പെരിന്തല്‍മണ്ണ റൂട്ടില്‍ ബസുകള്‍ പലപ്പോഴും ട്രിപ്പുകള്‍ മുടക്കുന്നത് പ്രതിഷേധത്തിനിടയാക്കുന്നു. ഓട്ടോകള്‍ സമാന്തര സര്‍വീസ് നടത്തുന്നെന്നാരോപിച്ചാണ് ബസുകള്‍ ട്രിപ്പ് മുടക്കുന്നത്. അതേസമയം, സമാന്തര സര്‍വീസ് നടത്തുന്നെന്നാരോപിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കനത്ത പിഴ നല്‍കി ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. ഈ രണ്ട് റൂട്ടിലും കൃത്യമായി ബസുകള്‍ ഓടിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം....

Tuesday, September 20, 2011

ലോറി കടയിലേക്ക്‌ പാഞ്ഞുകയറി ഒരാള്‍ മരിച്ചു...

തേഞ്ഞിപ്പലം: പേരാമ്പ്ര ഇടിമണിക്കല്‍ പാര്‍സല്‍ലോറി കടയിലേക്ക്‌ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. 2 പേര്‍ക്ക്‌ പരുക്ക്‌. ചേലാമ്പ്ര മുണ്ടയങ്ങറ പറമ്പില്‍ രാജഗോപാലാണ്‌ (50) മരിച്ചത്‌. തെരങ്ങനാടി സ്വദേശി സദാനന്ദനും മറ്റൊരാള്‍ക്കും പരുക്കേറ്റു. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...

പാണ്ടിക്കാട്-മഞ്ചേരി റോഡ് തകര്‍ന്നു; യാത്ര ദുരിതം...

പാണ്ടിക്കാട്-മഞ്ചേരി റോഡ് തകര്‍ന്ന് ഗതാഗതം ദുരിതമാവുകയും അപകടം പതിവാകുകയും ചെയ്യുന്നു. മഴവെള്ളം നിറഞ്ഞതിനാല്‍ കുഴികളിലെ ആഴം അറിയാതെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയാണ്. ഇരുചക്ര വാഹനങ്ങളും ഓട്ടോകളുമാണ് കൂടുതല്‍ പ്രയാസപ്പെടുന്നത്. ബസ്സ്റ്റാന്‍ഡിന് സമീപത്തും പെട്രോള്‍ പമ്പുകളുടെ മുന്‍വശത്തും വലിയഗര്‍ത്തങ്ങളായി പലപ്പോഴും ഗതാഗത കുരുക്ക് അനുഭവപ്പെടുന്നു. വെള്ളുവങ്ങാട് പാലത്തിന് സമീപം റോഡ് ഉയര്‍ത്തിയത് പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. റോഡ് പണി നടക്കുമ്പോള്‍ തന്നെ ഇവിടെ പണിയിലെ അഴിമതി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.
ആദ്യമഴക്കുതന്നെ റോഡിലെ ടാറിങ് അടര്‍ന്ന് വലിയ ഗര്‍ത്തങ്ങളായിട്ടുണ്ട്. റോഡ് പണിയിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കി.

Saturday, September 17, 2011

ലാഭത്തിന്‍െറ ബാരല്‍ കണക്കുകള്‍....

എണ്ണക്കമ്പനികളുടെ ലാഭത്തില്‍ ഒരുകാലത്തും ഇടിവുണ്ടാകുന്നില്ളെന്ന് അവരുടെ തന്നെ കണക്കുകള്‍. രൂപയുടെ മൂല്യമിടിഞ്ഞതിന്ശേഷമുള്ള പഴയ പെട്രോള്‍ വിലനിലവാരമെടുത്താലും എണ്ണക്കമ്പനികള്‍ക്ക് ലാഭമായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഒരു ബാരല്‍ അസംസ്കൃത എണ്ണ ശുദ്ധീകരിക്കുമ്പോള്‍ ലഭിക്കുന്ന പെട്രോളും ഡീസലും അടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ മൂല്യമെടുത്താല്‍, കമ്പനികളുടെ വന്‍ ലാഭം വ്യക്തമാകും. ഒരു ബാരല്‍ അസംസ്കൃത എണ്ണക്ക് ഇപ്പോഴത്തെ മൂല്യമനുസരിച്ച് 5170 രൂപയാണ് ചെലവാകുന്നത്. ഒരു ബാരല്‍ എന്നുപറഞ്ഞാല്‍ ഏതാണ്ട് 158.99 ലിറ്ററാണ്. ഒരു ലിറ്ററിന് ഏതാണ്ട് 52 പൈസ സംസ്കരണചെലവ് ആകുമെന്നാണ് എണ്ണക്കമ്പനികള്‍തന്നെ നല്‍കുന്ന കണക്ക്. ഇത്കൂടി ചേര്‍ത്താല്‍ ആകെ ചെലവ് 5252 രൂപ. ഒരു ബാരല്‍ ക്രൂഡോയില്‍ ശുദ്ധീകരിച്ചാല്‍ ലഭിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ആകെ അളവ് ഏതാണ്ട് 167 ലിറ്ററോളം വരും. 8.32 ലിറ്റര്‍ അധികം. സംസ്കരണ നേട്ടം എന്നാണ് വ്യവസായഭാഷയില്‍ ഇതിന് പറയുന്നത്.ഒരു ബാരല്‍ ക്രൂഡ്ഓയില്‍നിന്ന് 73.81 ലിറ്റര്‍ പെട്രോള്‍ ആണ് കിട്ടുന്നത്. വര്‍ധനക്ക് മുമ്പുള്ള നിരക്കനുസരിച്ച് ഇതില്‍നിന്നുള്ള വരുമാനം ഏതാണ്ട് 4870 രൂപയാണ് (73.81x66). ഒരു ബാരലില്‍നിന്ന് കിട്ടുന്ന ഡീസല്‍ വിറ്റാല്‍ (34.82x44) 1532 രൂപ കിട്ടും. വിമാന ഇന്ധനം വിറ്റാല്‍ കിട്ടുന്ന 905 രൂപ (15.5x58.45) കൂടിയാകുമ്പോള്‍ വരുമാനം 7307 രൂപയാകും. പുതുക്കിയ പെട്രോള്‍വില പ്രകാരം ഇത് 7538 രൂപയായി ഉയരും. സംസ്കരണത്തിനടക്കം 5252 രൂപ ചെലവാകുമ്പോഴത്തെ കണക്കാണിത്.
പെട്രോളിനും ഡീസലിനും വിമാന ഇന്ധനത്തിനും പുറമേ നിരവധി ഉല്‍പ്പന്നങ്ങള്‍ ക്രൂഡോയില്‍ സംസ്കരിക്കുമ്പോള്‍ കിട്ടുന്നുണ്ട്. ഇവയുടെ വിപണിവിലകൂടി കണക്കിലെടുത്താല്‍ ലാഭം ഇരട്ടിയോളമാകും. ചരക്ക് നീക്കത്തിനുള്ള ചെലവ് കഴിച്ചാലും ഇതില്‍ വന്‍ കുറവൊന്നുമുണ്ടാകുന്നില്ല. ഫര്‍ണസ് ഓയില്‍ (8.7 ലിറ്റര്‍), ദ്രവീകൃത വാതകം (7.9 ലിറ്റര്‍), സ്റ്റില്‍ ഗ്യാസ് (7.9 ലിറ്റര്‍) കരി (6.81) റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമിന്‍ (4.92 ലിറ്റര്‍), പെട്രോകെമിക്കല്‍ ഫീഡ്സ്റ്റോക്സ് (4.54 ലിറ്റര്‍) ലൂബ്രിക്കന്‍ഡ് (1.89 ലിറ്റര്‍), മണ്ണെണ്ണ (0.75 ലിറ്റര്‍) മറ്റ് ഉല്‍പ്പന്നങ്ങള്‍ (1.13 ലിറ്റര്‍) എന്നിവയാണ് ഒരു ബാരല്‍ അസംസ്കൃത എണ്ണയില്‍നിന്ന് ലഭിക്കുന്നത്.
വിവിധ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വഴി എണ്ണക്കമ്പനികള്‍ക്ക് വര്‍ഷം 1.22 ലക്ഷം കോടി നഷ്ടമുണ്ടാകുമെന്ന ഒൗദ്യോഗിക കണക്കുകള്‍ പൊളിച്ചെഴുതുന്നതാണ് ഈ വിവരങ്ങള്‍. നഷ്ടങ്ങള്‍ക്കിടയിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ 10091 കോടിയും ഭാരത് പെട്രോളിയം 1537 കോടിയും ഹിന്ദുസ്ഥാന്‍ പെട്രോളിയം 1700 കോടിയും ലാഭമുണ്ടാക്കിയെന്നാണ് ഈ കമ്പനികളുടെ സാമ്പത്തിക രേഖകള്‍ വ്യക്തമാക്കുന്നത്.ഒരു ബാരല്‍ ക്രൂഡോയിലില്‍
നിന്നുള്ള ഉല്‍പ്പന്നങ്ങള്‍

പെട്രോള്‍ -73.81 ലിറ്റര്‍
ഡീസല്‍ -34.82 ലിറ്റര്‍
ജെറ്റ്ഫ്യൂവല്‍- 15.5 ലിറ്റര്‍
ഫര്‍ണസ്ഓയില്‍- 8.7 ലിറ്റര്‍
ദ്രവ വാതകം- 7.19 ലിറ്റര്‍
സ്റ്റില്‍ ഗ്യാസ്- 7.19 ലിറ്റര്‍
കരി- 6.81 ലിറ്റര്‍
ബിറ്റുമിന്‍- 4.92 ലിറ്റര്‍
പെട്രോകെമിക്കല്‍
ഫീഡ്സ്റ്റോക്സ-് 4.54 ലിറ്റര്‍
ലൂബ്രിക്കന്‍ഡ് -1.89 ലിറ്റര്‍
മണ്ണെണ്ണ -0.75 ലിറ്റര്‍
മറ്റ് ഉല്‍പ്പന്നങ്ങള്‍- 1.13 ലിറ്റര്‍.

by madhyamam

നാളെ ഇടത്, ബി.ജെ.പി ഹര്‍ത്താല്‍...

പെട്രോളിയം വില വര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് ഇടത് മുന്നണിയുടെയും ബി.ജെ.പിയുടെയും ഹര്‍ത്താല്‍. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന ആവശ്യം കൂടി ഉന്നയിച്ചാണ് ഹര്‍ത്താല്‍ നടത്താന്‍ ഇടത് മുന്നണിയുടെ അടിയന്തര യോഗം തീരുമാനിച്ചതെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയായിരിക്കും ഹര്‍ത്താല്‍.ശനിയാഴ്ച ഹര്‍ത്താല്‍ നടന്ന തിരുവനന്തപുരം ജില്ലയെ ഒഴിവാക്കില്ല. തിരുവനന്തപുരത്ത് നടന്ന ഹര്‍ത്താല്‍ പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ചായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വാഹന പണിമുടക്ക് നടത്താന്‍ നേരത്തെ മോട്ടോര്‍ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചിരുന്നു.എന്നാല്‍,പെട്രോളിയം വിലവര്‍ധന മോട്ടോര്‍ തൊഴിലാളികളെ മാത്രമല്ല ബാധിക്കുന്നത്.ഏറ്റവും കൂടുതല്‍ ദുരിതം നേരിടേണ്ടി വരുന്നത് കേരളത്തിലാണ്.
കേരള സര്‍ക്കാര്‍ നികുതി വേണ്ടെന്ന് വെച്ചതിലൂടെ വിലവര്‍ധന തടയാന്‍ കഴിയില്ല.കഴുതയുടെ പുറത്ത് അമിത ഭാരം കയറ്റിയ ശേഷം അതില്‍ നിന്ന് തൂവല്‍ എടുത്ത് മാറ്റുന്നതു പോലെയാണ് സംസ്ഥാന സര്‍ക്കാറിന്‍െറ നടപടി.
പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ബി.ജെ.പി തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ അറിയിച്ചു...
(by Madhyamam)

Tuesday, September 13, 2011

വേങ്ങര കൂരിയാട് ദേശീയപാത 17ല്‍ സ്വകാര്യബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു...



വേങ്ങര കൂരിയാട് ദേശീയപാത 17ല്‍ സ്വകാര്യബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വടക്കേ ഇന്ത്യന്‍ സ്വദേശിയാണ് മരിച്ചത്. അപകടസമയത്ത് ഇയാള്‍ ബസ്സിനടിയില്‍പ്പെടുകയായിരുന്നു. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.

ദേശീയപാതയില്‍ അപകടം തുടര്‍ക്കഥയാകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

കൂടുതല്‍ ചിത്രങ്ങള്‍ നെക്സ്റ്റ് പേജില്‍

ദേശീയപാതയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു...

ദേശീയപാത 17ല്‍ രണ്ടത്താണി സ്പീഡ്ബ്രേക്കറിന് സമീപം നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് നിസ്സാര പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. കാര്‍ യാത്രികരായ ആതവനാട് കൊമ്പത്ത് മരക്കാര്‍, ഭാര്യ ബീവി (50), മകന്‍ അഹമ്മദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോഴിക്കോട്ടുനിന്ന് ആതവനാട്ടേക്ക് പോവുകയായിരുന്ന കാര്‍ സ്പീഡ് ബ്രേക്കറിന് സമീപം നിര്‍ത്തിയപ്പോള്‍ പിറകെ വന്ന ടാങ്കര്‍ ലോറി കാറിലിടിച്ചു. അതിന് പിറകെ വന്ന ലോറി ടാങ്കര്‍ ലോറിയിലും ബസ് ലോറിയിലും ഇടിക്കുകയായിരുന്നു.
പരിക്കേറ്റ കാര്‍ യാത്രികരെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടു. ഇവര്‍ കോഴിക്കോട് കണ്ണാശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടം.
ഗതാഗതക്കുരുക്കിനെത്തുടര്‍ന്ന് കല്‍പകഞ്ചേരി പൊലീസും തിരൂര്‍ ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. അപകടത്തില്‍പെട്ട ടാങ്കര്‍ ലോറി സമീപത്തെ മരത്തില്‍ തട്ടിനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.