FLASH NEWS

Saturday, September 17, 2011

ലാഭത്തിന്‍െറ ബാരല്‍ കണക്കുകള്‍....

എണ്ണക്കമ്പനികളുടെ ലാഭത്തില്‍ ഒരുകാലത്തും ഇടിവുണ്ടാകുന്നില്ളെന്ന് അവരുടെ തന്നെ കണക്കുകള്‍. രൂപയുടെ മൂല്യമിടിഞ്ഞതിന്ശേഷമുള്ള പഴയ പെട്രോള്‍ വിലനിലവാരമെടുത്താലും എണ്ണക്കമ്പനികള്‍ക്ക് ലാഭമായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഒരു ബാരല്‍ അസംസ്കൃത എണ്ണ ശുദ്ധീകരിക്കുമ്പോള്‍ ലഭിക്കുന്ന പെട്രോളും ഡീസലും അടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ മൂല്യമെടുത്താല്‍, കമ്പനികളുടെ വന്‍ ലാഭം വ്യക്തമാകും. ഒരു ബാരല്‍ അസംസ്കൃത എണ്ണക്ക് ഇപ്പോഴത്തെ മൂല്യമനുസരിച്ച് 5170 രൂപയാണ് ചെലവാകുന്നത്. ഒരു ബാരല്‍ എന്നുപറഞ്ഞാല്‍ ഏതാണ്ട് 158.99 ലിറ്ററാണ്. ഒരു ലിറ്ററിന് ഏതാണ്ട് 52 പൈസ സംസ്കരണചെലവ് ആകുമെന്നാണ് എണ്ണക്കമ്പനികള്‍തന്നെ നല്‍കുന്ന കണക്ക്. ഇത്കൂടി ചേര്‍ത്താല്‍ ആകെ ചെലവ് 5252 രൂപ. ഒരു ബാരല്‍ ക്രൂഡോയില്‍ ശുദ്ധീകരിച്ചാല്‍ ലഭിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ആകെ അളവ് ഏതാണ്ട് 167 ലിറ്ററോളം വരും. 8.32 ലിറ്റര്‍ അധികം. സംസ്കരണ നേട്ടം എന്നാണ് വ്യവസായഭാഷയില്‍ ഇതിന് പറയുന്നത്.ഒരു ബാരല്‍ ക്രൂഡ്ഓയില്‍നിന്ന് 73.81 ലിറ്റര്‍ പെട്രോള്‍ ആണ് കിട്ടുന്നത്. വര്‍ധനക്ക് മുമ്പുള്ള നിരക്കനുസരിച്ച് ഇതില്‍നിന്നുള്ള വരുമാനം ഏതാണ്ട് 4870 രൂപയാണ് (73.81x66). ഒരു ബാരലില്‍നിന്ന് കിട്ടുന്ന ഡീസല്‍ വിറ്റാല്‍ (34.82x44) 1532 രൂപ കിട്ടും. വിമാന ഇന്ധനം വിറ്റാല്‍ കിട്ടുന്ന 905 രൂപ (15.5x58.45) കൂടിയാകുമ്പോള്‍ വരുമാനം 7307 രൂപയാകും. പുതുക്കിയ പെട്രോള്‍വില പ്രകാരം ഇത് 7538 രൂപയായി ഉയരും. സംസ്കരണത്തിനടക്കം 5252 രൂപ ചെലവാകുമ്പോഴത്തെ കണക്കാണിത്.
പെട്രോളിനും ഡീസലിനും വിമാന ഇന്ധനത്തിനും പുറമേ നിരവധി ഉല്‍പ്പന്നങ്ങള്‍ ക്രൂഡോയില്‍ സംസ്കരിക്കുമ്പോള്‍ കിട്ടുന്നുണ്ട്. ഇവയുടെ വിപണിവിലകൂടി കണക്കിലെടുത്താല്‍ ലാഭം ഇരട്ടിയോളമാകും. ചരക്ക് നീക്കത്തിനുള്ള ചെലവ് കഴിച്ചാലും ഇതില്‍ വന്‍ കുറവൊന്നുമുണ്ടാകുന്നില്ല. ഫര്‍ണസ് ഓയില്‍ (8.7 ലിറ്റര്‍), ദ്രവീകൃത വാതകം (7.9 ലിറ്റര്‍), സ്റ്റില്‍ ഗ്യാസ് (7.9 ലിറ്റര്‍) കരി (6.81) റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമിന്‍ (4.92 ലിറ്റര്‍), പെട്രോകെമിക്കല്‍ ഫീഡ്സ്റ്റോക്സ് (4.54 ലിറ്റര്‍) ലൂബ്രിക്കന്‍ഡ് (1.89 ലിറ്റര്‍), മണ്ണെണ്ണ (0.75 ലിറ്റര്‍) മറ്റ് ഉല്‍പ്പന്നങ്ങള്‍ (1.13 ലിറ്റര്‍) എന്നിവയാണ് ഒരു ബാരല്‍ അസംസ്കൃത എണ്ണയില്‍നിന്ന് ലഭിക്കുന്നത്.
വിവിധ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വഴി എണ്ണക്കമ്പനികള്‍ക്ക് വര്‍ഷം 1.22 ലക്ഷം കോടി നഷ്ടമുണ്ടാകുമെന്ന ഒൗദ്യോഗിക കണക്കുകള്‍ പൊളിച്ചെഴുതുന്നതാണ് ഈ വിവരങ്ങള്‍. നഷ്ടങ്ങള്‍ക്കിടയിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ 10091 കോടിയും ഭാരത് പെട്രോളിയം 1537 കോടിയും ഹിന്ദുസ്ഥാന്‍ പെട്രോളിയം 1700 കോടിയും ലാഭമുണ്ടാക്കിയെന്നാണ് ഈ കമ്പനികളുടെ സാമ്പത്തിക രേഖകള്‍ വ്യക്തമാക്കുന്നത്.ഒരു ബാരല്‍ ക്രൂഡോയിലില്‍
നിന്നുള്ള ഉല്‍പ്പന്നങ്ങള്‍

പെട്രോള്‍ -73.81 ലിറ്റര്‍
ഡീസല്‍ -34.82 ലിറ്റര്‍
ജെറ്റ്ഫ്യൂവല്‍- 15.5 ലിറ്റര്‍
ഫര്‍ണസ്ഓയില്‍- 8.7 ലിറ്റര്‍
ദ്രവ വാതകം- 7.19 ലിറ്റര്‍
സ്റ്റില്‍ ഗ്യാസ്- 7.19 ലിറ്റര്‍
കരി- 6.81 ലിറ്റര്‍
ബിറ്റുമിന്‍- 4.92 ലിറ്റര്‍
പെട്രോകെമിക്കല്‍
ഫീഡ്സ്റ്റോക്സ-് 4.54 ലിറ്റര്‍
ലൂബ്രിക്കന്‍ഡ് -1.89 ലിറ്റര്‍
മണ്ണെണ്ണ -0.75 ലിറ്റര്‍
മറ്റ് ഉല്‍പ്പന്നങ്ങള്‍- 1.13 ലിറ്റര്‍.

by madhyamam

No comments:

Post a Comment