FLASH NEWS

Saturday, September 17, 2011

നാളെ ഇടത്, ബി.ജെ.പി ഹര്‍ത്താല്‍...

പെട്രോളിയം വില വര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് ഇടത് മുന്നണിയുടെയും ബി.ജെ.പിയുടെയും ഹര്‍ത്താല്‍. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന ആവശ്യം കൂടി ഉന്നയിച്ചാണ് ഹര്‍ത്താല്‍ നടത്താന്‍ ഇടത് മുന്നണിയുടെ അടിയന്തര യോഗം തീരുമാനിച്ചതെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയായിരിക്കും ഹര്‍ത്താല്‍.ശനിയാഴ്ച ഹര്‍ത്താല്‍ നടന്ന തിരുവനന്തപുരം ജില്ലയെ ഒഴിവാക്കില്ല. തിരുവനന്തപുരത്ത് നടന്ന ഹര്‍ത്താല്‍ പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ചായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വാഹന പണിമുടക്ക് നടത്താന്‍ നേരത്തെ മോട്ടോര്‍ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചിരുന്നു.എന്നാല്‍,പെട്രോളിയം വിലവര്‍ധന മോട്ടോര്‍ തൊഴിലാളികളെ മാത്രമല്ല ബാധിക്കുന്നത്.ഏറ്റവും കൂടുതല്‍ ദുരിതം നേരിടേണ്ടി വരുന്നത് കേരളത്തിലാണ്.
കേരള സര്‍ക്കാര്‍ നികുതി വേണ്ടെന്ന് വെച്ചതിലൂടെ വിലവര്‍ധന തടയാന്‍ കഴിയില്ല.കഴുതയുടെ പുറത്ത് അമിത ഭാരം കയറ്റിയ ശേഷം അതില്‍ നിന്ന് തൂവല്‍ എടുത്ത് മാറ്റുന്നതു പോലെയാണ് സംസ്ഥാന സര്‍ക്കാറിന്‍െറ നടപടി.
പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ബി.ജെ.പി തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ അറിയിച്ചു...
(by Madhyamam)

No comments:

Post a Comment