
വേങ്ങര കൂരിയാട് ദേശീയപാത 17ല്‍ സ്വകാര്യബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വടക്കേ ഇന്ത്യന്‍ സ്വദേശിയാണ് മരിച്ചത്. അപകടസമയത്ത് ഇയാള്‍ ബസ്സിനടിയില്‍പ്പെടുകയായിരുന്നു. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.
ദേശീയപാതയില്‍ അപകടം തുടര്‍ക്കഥയാകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍ നെക്സ്റ്റ് പേജില്‍
No comments:
Post a Comment