FLASH NEWS

Thursday, December 13, 2012

വൃദ്ധയുടെ വായില്‍ തുണി തിരുകി ആഭരണങ്ങള്‍ മോഷ്‌ടിച്ചതായി പരാതി...


വൃദ്ധയുടെ വായില്‍ തുണി തിരുകി ആഭരണങ്ങള്‍ മോഷ്‌ടിച്ചതായി പരാതി. മൂന്നിയൂര്‍ വെളിമുക്ക്‌ പന്നിക്കോട്ടുംപടിയില്‍ വെളിമുക്ക്‌ ചാനത്ത്‌ വീട്ടില്‍ സഫിയയാണു പരാതിക്കാരി. ഇന്നലെ പുലര്‍ച്ചേ മൂന്നരയോടെയാണ്‌ സംഭവം. സഫിയയുടെ മാതാവ്‌ പ്രഭാത നമസ്‌ക്കാരത്തിന്‌ തയ്യാറെടുക്കുന്നതിനായി വീടിന്‌ പുറത്തേക്കിറങ്ങിയ സമയത്ത്‌ മാതാവിന്റെ വായില്‍ തുണി തിരുകി രണ്ടു പവനോളം ആഭരണങ്ങള്‍ മോഷ്‌ടിക്കുകയായിരുന്നു. തുടര്‍ന്ന്‌ വീട്ടില്‍ കയറിയ മോഷ്‌ടാവ്‌ സഫിയയുടെ ദേഹത്തുണ്ടായിരുന്ന മൂന്നര പവന്‍ വരുന്ന മാലയും മോഷ്‌ടിച്ചു.സഫിയയുടെ വള ഊരിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ സഫിയ ഉറക്കമുണരുകയായിരുന്നു.തുടര്‍ന്ന്‌ ബഹളം വെച്ചപ്പോള്‍ മോഷ്‌ടാവ്‌ ഓടിരക്ഷപ്പെട്ടു. വാതില്‍ തുറന്നു കിടക്കുന്നതുകണ്ട സഫിയ പുറത്തേക്ക്‌ നോക്കിയപ്പോള്‍ മാതാവ്‌ വായില്‍ തുണി തിരുകിയ നിലയില്‍ നിലത്ത്‌ വീണു കിടക്കുന്നതായി കണുകയായിരുന്നു. തിരൂരങ്ങാടി പോലീസില്‍ സഫിയ പരാതി നല്‍കി. പോലീസ്‌ അന്വേഷണം നടത്തി വരുന്നു.

Tuesday, November 27, 2012

ഇല്യാസിനെ തട്ടിക്കൊണ്ടുപോയത് കുഴല്‍പ്പണ സംഘമെന്ന് സൂചന...


വേങ്ങര: കുറ്റിപ്പുറം ശിഹാബ് വധക്കേസടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ പട്ടാപ്പകല്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ കുഴല്‍പ്പണമിടപാട് സംഘമാണെന്ന് പൊലീസിന് സൂചന ലഭിച്ചു. എ.ആര്‍. നഗര്‍ പുതിയത്തുപുറായ സ്വദേശി പാലശ്ശേരി കൂളിപ്പറമ്പില്‍ ഇല്യാസിനെയാണ് (36) ശനിയാഴ്ച രാവിലെ 11.30ന് വേങ്ങര ചേറൂര്‍ റോഡിലെ ഓഡിറ്റോറിയത്തിന് സമീപത്തുനിന്ന് നാലംഗ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി ഇന്നോവ കാറില്‍ തട്ടിക്കൊണ്ടുപോയത്. കര്‍ണാടകയില്‍വെച്ച് കുഴല്‍പ്പണം തട്ടിപ്പറിച്ചതുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. കുഴല്‍പ്പണം പിടിച്ചുപറിക്കുന്നവരെ പിടികൂടാന്‍ പൊലീസിനെപ്പോലും വെല്ലുന്ന സമാന്തര അന്വേഷണ സംവിധാനം കുഴല്‍പ്പണ ശൃംഖലയിലുള്ളവര്‍ക്കുണ്ട്. അവരില്‍നിന്നാണ് പൊലീസിന് വിവരം ലഭിച്ചത് എന്നറിയുന്നു. ഇല്യാസിനെ പെട്ടെന്ന് മോചിപ്പിച്ചേക്കുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. അതിനിടെ, കഴിഞ്ഞ ദിവസം രാത്രി ഇല്യാസിന്‍െറ മൊബൈല്‍ ഫോണില്‍നിന്ന് ഭാര്യക്ക് വിളി വന്നിരുന്നു. ഇല്യാസിന്‍െറ ശബ്ദം കേള്‍പ്പിച്ചെങ്കിലും മറ്റൊരാളാണത്രെ സംസാരിച്ചത്. ആളെ മാറി തട്ടിയതാണെന്നും ഞായറാഴ്ച വീട്ടിലെത്തിക്കുമെന്നും അറിയിച്ച ശേഷം ഫോണ്‍ ഓഫ് ചെയ്തു. തട്ടിക്കൊണ്ടുപോവല്‍ നാടകമാവാമെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. സി.ഐ ഇന്‍ചാര്‍ജ് വി.എ. കൃഷ്ണദാസിന്‍െറയും വേങ്ങര എസ്.ഐ ഹിദായത്തുല്ല മാമ്പ്രയുടെയും നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സൈബര്‍സെല്ലിന്‍െറ സഹായവും പൊലീസ് തേടിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ വീട്ടില്‍നിന്നിറങ്ങിയപ്പോള്‍ വേങ്ങരയില്‍ കൊടുക്കാനുള്ള 50,000 രൂപ ഇല്യാസിന്‍െറ കൈവശമുണ്ടായിരുന്നു എന്നാണറിയുന്നത്.

Tuesday, October 16, 2012

വിദ്യാര്‍ഥികളില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം വര്‍ധിക്കുന്നു...


വിലക്കുകള്‍ ഫലവത്താകുന്നില്ല. ജില്ലയിലെ വിദ്യാര്‍ഥികളില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം വര്‍ധിക്കുന്നു. ഏറെയും പെണ്‍കുട്ടികളാണ്‌ ചതിക്കുഴിയില്‍ വീഴുന്നത്‌. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്ക്‌ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നത്‌ അധികൃതര്‍ വിലക്കിയിട്ടുണ്ടെങ്കിലും പെണ്‍കുട്ടികള്‍ വരെ രഹസ്യമായി സദാസമയവും ഫോണ്‍ ഉപയോഗിക്കുന്നുണ്ട്‌. കോളജ്‌ കാമ്പസ്‌ വിട്ടു കഴിഞ്ഞാല്‍ ബസ്‌യാത്രക്കിടയിലും ടൗണിലും മൊബൈല്‍ ഫോണില്‍ സംസാരിച്ചും വീഡിയോ ചിത്രങ്ങള്‍ കണ്ടും സമയം കളയുന്ന വിദ്യാര്‍ഥികളെ കാണാം. മൊബൈല്‍ ഫോണിന്റെ ഉപയോഗം നിയന്ത്രിക്കാനാവാതെ അധ്യാപകര്‍ വിഷമിക്കുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിയന്ത്രണമുണ്ടെങ്കിലും ഉപയോഗം കുറയുന്നില്ല. മൊബൈല്‍ ഫോണിലൂടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുന്നത്‌ വ്യാപകമായിട്ടുണ്ട്‌. പെണ്‍കുട്ടികള്‍ക്കു വരെ കാമറയും ബ്ലൂടൂത്തും മറ്റു സൗകര്യമുള്ള മൊബൈല്‍ ഫോണുകളുണ്ട്‌. ആണ്‍കുട്ടികളില്‍ നിന്ന്‌ അശ്ലീല ചിത്രങ്ങളടങ്ങിയ മെമ്മറി കാര്‍ഡ്‌ വാങ്ങി പെണ്‍കുട്ടികളും ഇത്‌ കാണുന്നുണ്ട്‌. മുന്‍കാലങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി വിവര സാങ്കേതിക വിദ്യയുടെ വിസ്‌ഫോടനത്തോടെ ആണ്‍- പെണ്‍ സൗഹൃദങ്ങളുടെ മാനം വളരെയധികം മാറിയിട്ടുണ്ട്‌.
വിനോദത്തിനു വേണ്ടി ഒരു പരിധിവരെ എന്തുമാവാം എന്ന ചിന്താഗതിയിലേക്കുമാറിക്കൊണ്ടിരിക്കുകയാണ്‌ ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ വരെ. ഇവിടെയാണ്‌ മൊബൈല്‍ ഫോണുകള്‍ വില്ലനാകുന്നത്‌. രണ്ടു മാസം മുമ്പ്‌ കല്‍പ്പറ്റയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന കുറ്റത്തിന്‌ കോഴിക്കോട്‌ സ്വദേശിയെ അറസ്‌റ്റു ചെയ്‌തിരുന്നു. ഇവിടെയും വില്ലനായത്‌ മൊബൈല്‍ ഫോണ്‍. യാദൃശ്‌ചികമായി പരിചയപ്പെട്ട യുവാവുമായി വിദ്യാര്‍ഥിനി മൊബൈല്‍ ഫോണിലൂടെ അടുത്തു. അധികം വൈകാതെ ഇരുവരും ഒരുമിച്ച്‌ പല സ്‌ഥലത്തും കറങ്ങാന്‍ പോയി. അവസാനം പിടിക്കപ്പെട്ടപ്പോള്‍ മാനക്കേട്‌ വിദ്യാര്‍ഥിനിക്കും കുടുംബത്തിനും മാത്രം. കഴിഞ്ഞ ദിവസം മാനന്തവാടി താലൂക്കിലെ ഒരു സ്‌കൂളിലെ രണ്ടു വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ അധ്യാപകര്‍ പിടിച്ചിരുന്നു. മെമ്മറി കാര്‍ഡ്‌ പരിശോധിച്ചപ്പോള്‍ അതില്‍ നിറയെ അശ്ലീല ചിത്രങ്ങള്‍ കണ്ട്‌ അധ്യാപകര്‍ ഞെട്ടി. മെമ്മറി കാര്‍ഡുകളില്‍ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിക്കൊടുക്കുന്ന സ്‌ഥാപനങ്ങള്‍ ജില്ലയിലെ വിവിധ ടൗണുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. മുമ്പ്‌ ഇത്തരം സ്‌ഥാപനങ്ങളില്‍ പോലീസ്‌ ഇടയ്‌ക്കിടെ പരിശോധന നടത്തിയിരുന്നു. ഇപ്പോള്‍ പരിശോധനയില്ലാത്തത്‌ അശ്ലീല ചിത്രങ്ങളുടെ വ്യാപനത്തിന്‌ കാരണമായിട്ടുണ്ട്‌. ....
ചില സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയപ്പോള്‍ സമീപത്തുള്ള കടകളില്‍ കൊടുത്ത്‌ വൈകുന്നേരം തിരിച്ചുവാങ്ങുകയാണ്‌ ചെയ്യുന്നത്‌. കുട്ടികള്‍ക്ക്‌ കിട്ടുന്ന പോക്കറ്റ്‌ മണി പോലും ഇതിനായി ഉപയോഗിക്കുന്നു. അഞ്ചുമുതല്‍ എട്ടുവരെയുള്ള ക്ലാസിലെ കുട്ടികള്‍വരെ മൊബൈല്‍ ഫോണിന്റെ ഇരകളാണ്‌. കുട്ടികള്‍ ചതിക്കുഴികളില്‍ അകപ്പെടുമ്പോഴാണ്‌ രക്ഷിതാക്കള്‍ സംഭവത്തിന്റെ ഗൗരവം മനസിലാക്കുന്നത്‌. പരീക്ഷകളില്‍ പാസാകുമ്പോള്‍ രക്ഷിക്കാക്കള്‍ മക്കള്‍ക്ക്‌ വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ വാങ്ങികൊടുക്കുന്ന രീതിയാണിന്ന്‌ നിലവിലുള്ളത്‌. രാത്രി പഠനത്തിന്റെ മറവില്‍ മൊബൈല്‍ ഫോണുകളിലാണ്‌ പല വിദ്യാര്‍ഥികളും ഏറെ സമയം ചെലവഴിക്കുന്നത്‌. പി.ടി.എ യോഗത്തില്‍ അധ്യാപകര്‍ ഉദാഹരണം സഹിതം വിദ്യാര്‍ഥികളിലെ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചൂണ്ടിക്കാട്ടാറുണ്ടെങ്കിലും പല രക്ഷിതാക്കള്‍ക്കും മക്കളെ നിയന്ത്രിക്കാനാവുന്നില്ലെന്നതാണ്‌ സത്യം. link by mangalam

Sunday, October 7, 2012

തീര്‍ത്ഥാടകരെ യാത്രയാക്കാന്‍ നീണ്ട നിര....


ജനപ്രതിനിധികളും മതനേതാക്കളുമടക്കം നിരവധി പേര്‍ ആദ്യദിവസം തീര്‍ത്ഥാടകരെ യാത്രയാക്കാന്‍ വിമാനത്താവളത്തിലെത്തി. എം.പിമാരായ ഇ.ടി. മുഹമ്മദ്ബഷീര്‍, എം.ഐ. ഷാനവാസ്, മന്ത്രി എ.പി. അനില്‍കുമാര്‍, എം.എല്‍.എമാരായ കെ. മുഹമ്മദുണ്ണി ഹാജി, പി. ഉബൈദുള്ള, അഡ്വ. എം. ഉമ്മര്‍, സി.പി. കുഞ്ഞുമുഹമ്മദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്ല്യാര്‍, അസിസ്റ്റന്റ് സെക്രട്ടറി ഇ.സി. മുഹമ്മദ്, ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസ്, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം പ്രൊഫ. എ.കെ. അബ്ദുള്‍ ഹമീദ്, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, എ.കെ. അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ എത്തി. ആദ്യവിമാനത്തില്‍ 138 പുരുഷന്മാരും 162 സ്ത്രീകളുമാണുണ്ടായിരുന്നത്. രണ്ടാമത്തെ വിമാനത്തില്‍ 116 പുരുഷന്മാരും 134 സ്ത്രീകളുമടക്കം 250 തീര്‍ത്ഥാടകരാണ് പുറപ്പെട്ടത്. പ്രാര്‍ഥനയ്ക്ക് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ നേതൃത്വം നല്‍കി. www.mathrubhumi.com

കുറ്റിപ്പുറത്ത് 30,000 പാക്കറ്റ്‌ ഹാന്‍സ് പിടികൂടി


വിപണിയില്‍ 6 ലക്ഷം രൂപ വില വരുന്ന ഹാന്‍സ് കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ നിന്നും പൊലീസ് പിടികൂടി. കുറ്റിപ്പുറം സ്റ്റേഷന്‍ കന്ദ്രീകരിച്ച് തമിഴ്‌നാട്ടില്‍ നിന്ന് ഹാന്‍സ് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വളാഞ്ചേരി സി.ഐ എ.എം സിദ്ധീഖിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്ത് നിരോധിച്ച ഹാന്‍സ് പിടികൂടിയത്. 30,000 പാക്കറ്റ് ഹാന്‍സാണ് പിടികൂടിയത്. 1500 എണ്ണം വീതമുള്ള രണ്ട് കാര്‍ട്ടണുകളിലായി പത്ത് വലിയ പെട്ടികളിലാണ് ഹാന്‍സ് കുറ്റിപ്പുറത്ത് എത്തിച്ചത്. ഈറോഡ് ജംഗ്ഷനില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് ബുക്ക് ചെയ്ത പത്ത് പെട്ടികള്‍ റെയില്‍വെയുടെ അനുമതിയോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവ ബുക്ക് ചെയ്തയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്‌നാട്ടില്‍ നിരോധനമില്ലാത്തതിനാല്‍ 5 രൂപ വിലയുള്ള പാക്കറ്റ് സംസ്ഥാനത്തെത്തിച്ചാല്‍ 30 രൂപ വിലക്കാണ് വില്‍പന നടത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് തിരൂരില്‍ ഹാന്‍സ് വേട്ട നടത്തിയതോടെ ഹാന്‍സിന്റെ മൊത്തവിതരണം കുറ്റിപ്പുറത്തേക്ക് മാറ്റുകയായിരുന്നു. പിടിച്ചെടുത്ത് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെത്തിച്ച ഹാന്‍സ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ഹാന്‍സ് കുറ്റിപ്പുറത്തേക്ക് ബുക്ക് ചെയ്ത പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. by http://www.madhyamam.com

Wednesday, August 15, 2012

സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവത്തിനും ചികിത്സയ്‌ക്കും ഇനി പണം വേണ്ട....

സംസ്‌ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രസവവും മാതാവിന്റെയും കുട്ടിയുടെയും ചികിത്സയും ഇനി പൂര്‍ണമായും സൗജന്യം. ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിനു കീഴില്‍ ജനനി ശിശുസുരക്ഷാ കാര്യക്രം (ജെ.എസ്‌.എസ്‌.കെ.) പദ്ധതിയിലൂടെയാണിതു നടപ്പാക്കുന്നത്‌. ജെ.എസ്‌.എസ്‌.കെയുടെ സംസ്‌ഥാനതല ഉദ്‌ഘാടനം നാളെ രാവിലെ തൈക്കാട്‌ ഗവ. ആശുപത്രിയില്‍ മന്ത്രി വി.എസ്‌. ശിവകുമാര്‍ നിര്‍വഹിക്കും. ജില്ലയില്‍ പദ്ധതിയുടെ ഉദ്‌ഘാടനം 17 നു രാവിലെ 10.30 ന്‌ മലപ്പുറം നഗരസഭാ ടൗണ്‍ ഹാളില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. ദേശീയതലത്തില്‍ മാതൃ-ശിശു മരണ നിരക്ക്‌ പരമാവധി കുറയ്‌ക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. ഇപ്പോള്‍ ഭൂരിഭാഗം പ്രസവങ്ങളും നടക്കുന്നതു സ്വകാര്യ ആശുപത്രികളിലാണ്‌. നിര്‍ധനര്‍ മാത്രമാണു സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത്‌. സര്‍ക്കാര്‍ ആശുപത്രികളില്‍ ഗര്‍ഭിണികള്‍ക്കു വരുന്നതിനും പോകുന്നതിനും 500 രൂപ ലഭിക്കുന്നതോടൊപ്പം സാധാരണ പ്രസവമാണെങ്കിലും സിസേറിയനാണെങ്കിലും ഒരു വിധത്തിലുളള പണച്ചെലവും ആശുപത്രികളിലെത്തുന്നവര്‍ക്കുണ്ടാകുന്നില്ല എന്നതാണ്‌ പദ്ധതിയുടെ സവിശേഷത. പ്രസവിച്ച്‌ 30 ദിവസത്തിനകം ആശുപത്രികളിലെത്തുന്ന ഓരോ തവണയും 500 രൂപ വീതം ലഭിക്കും. പുതുതായി ജനിക്കുന്ന കുട്ടിക്ക്‌ അസുഖമുണ്ടെങ്കില്‍ 30 ദിവസം വരെ സൗജന്യ ചികിത്സ ലഭിക്കും. മരുന്നുകളും മറ്റും സൗജന്യമായി ലഭിക്കും. സാധാരണ പ്രസവത്തിനു മൂന്നു ദിവസവും സിസേറിയന്‌ ഏഴ്‌ ദിവസവും ആശുപത്രിയില്‍ താമസിക്കാം. രോഗനിര്‍ണയം, ഭക്ഷണം, മരുന്നുകള്‍, രക്‌തം ആവശ്യമുളള രോഗികള്‍ക്കു രക്‌തം എന്നിവ സൗജന്യമായി ലഭിക്കും. ഒരു ദിവസത്തെ ഭക്ഷണക്രമം: രാവിലെ ഏഴിന്‌ ബെഡ്‌ കോഫി, എട്ടിന്‌ പ്രഭാത ഭക്ഷണം, 10ന്‌ പഴവര്‍ഗങ്ങള്‍, ഉച്ചയ്‌ക്ക് ഒന്നിന്‌ ഉച്ച ഭക്ഷണം, നാലിന്‌ ചായയും പലഹാരവും, 7.30ന്‌ അത്താഴം. കൂടുതല്‍ ചികിത്സയ്‌ക്ക് വേണ്ടി മറ്റ്‌ ആശുപത്രികളിലേക്ക്‌ റഫര്‍ ചെയ്‌താല്‍ ആ ആശുപത്രിയിലേക്കും അവിടെനിന്നു തിരിച്ചു വീട്ടിലെത്തുന്നതിനുമുള്ള വാഹന വാടക ലഭിക്കും. ഗര്‍ഭിണികള്‍ക്കും അസുഖബാധിതരായ നവജാത ശിശുക്കള്‍ക്കും നല്‍കേണ്ട ആരോഗ്യ സുരക്ഷയ്‌ക്ക് അങ്ങേയറ്റം പ്രാധാന്യം നല്‍കുകയും അമിത ചെലവ്‌ ഇല്ലാതാക്കുകയും ചെയ്യുന്ന ഈ പദ്ധതി ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ളവര്‍ക്കും മുകളിലുള്ളവര്‍ക്കും നഗര, ഗ്രാമീണ വ്യത്യാസമില്ലാതെ രാജ്യത്തെ ഒരു കോടി ഗര്‍ഭിണികള്‍ക്ക്‌ പ്രയോജനം ചെയ്യും. 1100 കോടിരൂപയാണ്‌ 2011-12 വര്‍ഷത്തേക്ക്‌ സംസ്‌ഥാന സര്‍ക്കാരുകള്‍ക്കു ലഭിക്കുക. സാധാരണ പ്രസവത്തിന്‌ 1650 രൂപയും സിസേറിയന്‌ 3300 രൂപയും ചെലവഴിക്കാം. കേരളത്തിലെ ഇപ്പോഴത്തെ മാതൃമരണ നിരക്ക്‌ 81 (ഒരു ലക്ഷത്തിന്‌) ആണെങ്കിലും ദേശീയ ശരാശരി 212 ആണ്‌. മുഴുവന്‍ പ്രസവവും ആശുപത്രികളിലായാല്‍ പ്രസവത്തോടനുബന്ധിച്ചുള്ള മാതൃ മരണ നിരക്ക്‌ ഇനിയും കുറയ്‌ക്കാന്‍ കഴിയും. ജില്ലയ്‌ക്ക് ജെ.എസ്‌.എസ്‌.കെ. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന്‌ 4.16 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. ഗര്‍ഭിണികള്‍ക്ക്‌ 3.89 കോടിയും നവജാതശിശുക്കളുടെ ചികിത്സയ്‌ക്ക് 27.10 ലക്ഷം രൂപയുമാണ്‌ അനുവദിച്ചത്‌. പുതുതായി ജനിക്കുന്ന 15% കുട്ടികള്‍ക്കും അസുഖങ്ങളുണ്ടെന്നാണ്‌ കണക്കാക്കുന്നത്‌. ഒരു കുട്ടിക്ക്‌ 700 രൂപ വരെ ചെലവഴിക്കാം.

Friday, June 29, 2012

81.30 രൂപ മുടക്കാന്‍ തയാറാണോ? വീട്ടിലെ മാലിന്യപ്രശ്‌നം പരിഹരിക്കാം....

വീട്ടീലെ മാലിന്യപ്രശ്‌നം പരിഹരിക്കണോ? വെറും 81 രൂപയും 30 പൈസയും മാത്രം മുടക്കിയാല്‍ മതി. മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള പൈപ്പ്‌ കമ്പോസ്‌റ്റിംഗ്‌ രീതി വീടുകളില്‍ ആവിഷ്‌ക്കരിക്കാന്‍ നിശ്‌ചയിച്ചിട്ടുള്ള വില 813 രൂപയാണ്‌. എന്നാല്‍ ഇതില്‍ 75 ശതമാനം ശുചിത്വമിഷനും 15 ശതമാനം ഗ്രാമപഞ്ചായത്തും സബ്‌സിഡിയായി നല്‍കുമ്പോള്‍ ഉപഭോക്‌താവിനു ചെലവാകുന്നത്‌ തന്റെ വിഹിതമായ 10 ശതമാനം തുക മാത്രം. അതായത്‌ 81.30 രൂപ. വിലയേറിയ പദ്ധതികളായതിനാല്‍ മാലിന്യനിര്‍മാര്‍ജനം നടത്താന്‍ കഴിയുന്നില്ലെന്ന വീട്ടുകാരുടെ പരാതികള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഈ പദ്ധതി നടപ്പാക്കുന്നത്‌. ഏതൊരു സാധാരണക്കാരനും പൈപ്പ്‌ കമ്പോസ്‌റ്റിംഗ്‌ ഇനി സ്വന്തം വീട്ടില്‍ നടപ്പിലാക്കാം. കമ്പോസ്‌റ്റിംഗിനായി നിശ്‌ച്ചിയ വ്യാസത്തോടെ ഒരു മീറ്റര്‍ നീളമുള്ള രണ്ടു പൈപ്പുകള്‍ മണ്ണില്‍ കുഴിച്ചിടും. പൈപ്പിന്റെ മുകള്‍ ഭാഗത്തെ വായ മൂടുകയും ചെയ്യും. ഇതു തുറന്നു ദിവസവും വീടുകളില്‍ നിന്നുപേക്ഷിക്കുന്ന മാലിന്യം നിക്ഷേപിക്കാം. ശേഷം അടച്ചുവെക്കുകയും ചെയ്യാം. ഇതു നിറയുന്നതോടെ രണ്ടാം പൈപ്പില്‍ മാലിന്യം നിക്ഷേപിക്കാം. നിശ്‌ചിത ദിവസത്തിനു ശേഷം ഇതു വളമായി മാറും. തിരുവനന്തപുരം കോര്‍പറേഷനില്‍ ഈ രീതിയാണ്‌ കൂടുതല്‍ വീട്ടുകള്‍ സ്വീകരിച്ചിട്ടുള്ളതെന്നു മലപ്പുറത്തു നടന്ന ശില്‍പശാലയില്‍ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ വ്യക്‌തമാക്കി. മാലിന്യസംസ്‌ക്കരണത്തിനായുള്ള വിവിധ ബയോഗ്യാസ്‌ പ്ലാന്റുകളേയും കമ്പോസ്‌റ്റ് രീതിയേയും പരിചയപ്പെടുത്താനായിരുന്നു തദ്ദേശസ്‌ഥാപന അധ്യക്ഷന്‍മാര്‍ക്കായി മലപ്പുറത്തു ശില്‍പശാല നടന്നത്‌. ജില്ലാ പദ്ധതി രൂപീകരണം, ഇതിന്റെ തുടര്‍പ്രവര്‍ത്തനം, മാലിന്യസംസ്‌ക്കരണം എന്നിവ കൂടിയായിരുന്നു ശില്‍പശാലയുടെ ലക്ഷ്യം. മണ്‍കല കമ്പോസ്‌റ്റിംഗ്‌, മണ്ണിര കമ്പോസ്‌റ്റിംഗ്‌, ജൈവഭരണി, ബയോഗ്യാസ്‌ പ്ലാന്റ്‌ എന്നിവയ്‌ക്കായി ലഭിക്കുന്ന സഹായത്തെക്കുറിച്ചും ശുചിത്വമിഷന്‍ കോര്‍ഡഡിനേറ്റര്‍ വ്യക്‌തിമാക്കി. കമ്പോസ്‌റ്റിംഗ്‌ സ്‌ഥാപിക്കാന്‍ 90 ശതമാനം സബ്‌സിഡിയാണു ലഭിക്കുക. നിലവിലെ സാഹചര്യത്തില്‍ കമ്പോസ്‌റ്റിംഗ്‌ രീതി പ്രോല്‍സാഹിപ്പിക്കണമെന്നും ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ പറഞ്ഞു. ബയോഗ്യാസ്‌ പ്ലാന്റുകളില്‍ അര മീറ്റര്‍ ക്യൂബിക്കിന്‌ 6500 ഉം ഒരു മീറ്റര്‍ ക്യൂബിക്കിന്‌ 10000 രൂപയുമാണ്‌. ഇറച്ചിക്കട, ആശുപത്രി എന്നിവിടങ്ങളില്‍ ബയോഗ്യാസ്‌ പ്ലാന്റിന്‌ 50 ശതമാനം സബ്‌സിഡിയുണ്ട്‌. ബാക്കി ഉപഭോക്‌താവു വഹിക്കണം. പ്ലാസ്‌റ്റിക്‌ വസ്‌തുക്കള്‍ തുണ്ടം തുണ്ടമാക്കി സംസ്‌ക്കരിക്കാനുള്ള പ്ലാസ്‌റ്റിക്‌ ഷ്രഡിംഗ്‌ ആന്‍ഡ്‌ റീ പ്രോസസിംഗ്‌ യൂണിറ്റും ചിലയിടങ്ങളില്‍ നടപ്പിലാക്കി വരുന്നു. തദ്ദേശ സ്‌ഥാപനങ്ങള്‍ക്കാണ്‌ ഇത്രം യൂണിറ്റുകള്‍ തുടങ്ങാന്‍ എളുപ്പം. ശേഖരിക്കുന്ന പ്ലാസ്‌റ്റിക്കുകള്‍ തരംതിരിച്ച്‌ യൂണിറ്റിലെത്തിച്ചു കഷ്‌ണമാക്കുകയാണ്‌ ചെയ്യുക. ഇതു പിന്നീടു പ്ലാസ്‌റ്റിക്‌ കവര്‍ ഉല്‍പാദകര്‍ക്കു നല്‍കാനാകും. ശില്‍പശാല ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കലക്‌ടര്‍ എം.സി. മോഹന്‍ദാസ്‌, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.കെ. കുഞ്ഞു, സ്‌ഥിരസമിതി അധ്യക്ഷസ്‌ഥാനത്തുള്ള സലീം കുരുവമ്പലം, സക്കീന പുല്‍പ്പാടന്‍, ടി. വനജ, അംഗങ്ങളായ ഉമ്മര്‍ അറക്കല്‍, എ.കെ. അബ്‌ദുറഹ്‌മാന്‍, ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍ മുഹമ്മദലി, അശ്‌റഫ്‌ കോക്കൂര്‍ പങ്കെടുത്തു. mangalam..

ത്രിവേണിയുടെ സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ്‌: ജില്ലയ്‌ക്കുളള അഞ്ചു ബസുകള്‍ എത്തി...

കുറഞ്ഞ വിലയില്‍ പലവ്യഞ്‌ജനങ്ങളും പച്ചക്കറികളും വീടുകളില്‍ നേരിട്ടെത്തിക്കുന്നതിനായി ത്രിവേണിയുടെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നു. ഇതിനായി ചുറ്റുഭാഗവും കെട്ടിയ മിനിബസുകള്‍ സജ്‌ജമായി. സംസ്‌ഥാനതല ഉദ്‌ഘാടനം ജൂലൈ രണ്ടിനു വേങ്ങരയില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. മലപ്പുറം, പാലക്കാട്‌ ജില്ലകളിലായി ആകെ പത്തു ബസുകളാണ്‌ ആദ്യഘട്ടത്തില്‍ പുറത്തിറക്കിയിരിക്കുന്നത്‌. മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍, വേങ്ങര, വണ്ടൂര്‍, പെരിന്തല്‍മണ്ണ, താനൂര്‍ മണ്ഡലങ്ങളിലും പാലക്കാട്‌ ജില്ലയില്‍ തൃത്താല, പട്ടാമ്പി, പാലക്കാട്‌, മണ്ണാര്‍ക്കാട്‌, ഷൊര്‍ണുര്‍ മണ്ഡലങ്ങളിലുമാണ്‌ ബസുകള്‍ സഞ്ചരിക്കുക. ഡിസംബറില്‍ 13 ബസുകള്‍ കൂടി പുറത്തിറക്കും. ഓരോ മണ്ഡലത്തിലേക്കും ഓരോ ബസ്‌ എന്നതാണു ലക്ഷ്യം. നാലു ഭാഗവും ഗ്ലാസുകള്‍ കൊണ്ട്‌ കവചിതമാണ്‌ ബസ്‌. ഓരോ ബസിലും മൂന്നു ജീവനക്കാരുണ്ടാകുക. പലവ്യഞ്‌ജനങ്ങള്‍ സാധാരണ നിലയില്‍ നല്‍കാന്‍ റേഷന്‍കാര്‍ഡ്‌ ആവശ്യമില്ല. എന്നാല്‍ സിവില്‍സപ്ലൈസ്‌ ആവിഷ്‌ക്കരിച്ച നന്മ പദ്ധതി പ്രകാരം കൂടുതല്‍ വിലകുറച്ച്‌ സാധനങ്ങള്‍ ലഭിക്കാന്‍ റേഷന്‍കാര്‍ഡ്‌ നിര്‍ബന്ധമാണെന്ന്‌ അധികൃതര്‍ പറഞ്ഞു

Saturday, June 23, 2012

വെന്നിയൂരില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി. ...

ദേശീയപാതയില്‍ മലപ്പുറം കോട്ടപ്പുറത്തിന്‌ സമീപം വെന്നിയൂരില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി. വേങ്ങര ചെകിടക്കുന്നില്‍ ഫാത്തിമ, പരപ്പനങ്ങാടി സ്വദേശി ഷാഹിദ,പൂക്കിപ്പറന്പ് സ്വദേശി സാഖിദ് അലി എന്നിവരാണ് മരിച്ചവരില്‍ മൂന്നുപേര്‍. ഒരാളെ ഇനിയും തിരിച്ചറിയാനായിട്ടില്ല. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില്‍​ രക്ഷപെട്ട ഒന്നര വയസ്സുള്ള ഒരുകുട്ടിയെ കോട്ടയ്ക്കലെ സ്വകാര്യ ആശുപത്രിയില്‍​‍ പ്രവേശിപ്പിച്ചിരുന്നു.

Friday, June 15, 2012

എ.ടി.എമ്മില്‍നിന്ന് കീറിയതും ഒട്ടിച്ചതുമായ നോട്ടുകള്‍.....

എ.ടി.എം എന്നതിന് 'ആരും തൊടാത്ത മണി' എന്നൊരു പൂര്‍ണരൂപം കൂടി നല്‍കിയിരുന്നു നാട്ടുകാര്‍. കാരണം ആദ്യകാലത്ത് എ.ടി.എം കൗണ്ടറുകള്‍ വഴി പുത്തന്‍ നോട്ടുകളായിരുന്നു കിട്ടിയിരുന്നത്. വിവിധ ബാങ്കുകളുടെ എ.ടി.എമ്മുകള്‍ നാട്ടിലാകെ വ്യാപകമായതോടെ ഇപ്പോള്‍ പഴകിയതും കീറിയതുമായ നോട്ടുകളും കിട്ടുന്നുണ്ട്. ഏത് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും ഏത് എ.ടി.എമ്മില്‍നിന്ന് വേണമെങ്കിലും പണം പിന്‍വലിക്കാമെന്നതിനാല്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി പരാതികള്‍ കുറവാണ്. കാരണം അതത് ബാങ്കിന്റെ ഉപഭോക്താക്കളുടെ പരാതികള്‍ക്ക് മാത്രമേ അധികൃതര്‍ ചെവികൊടുക്കൂ. ബുധനാഴ്ച വേങ്ങരയിലെ എ.ടി.എം കൗണ്ടറില്‍നിന്ന് പണം പിന്‍വലിച്ച പി.എസ്.എം.ഒ കോളേജ് വിദ്യാര്‍ഥി വി.കെ. മുഹമ്മദ്‌നവാസിന് കിട്ടിയ നൂറ്‌രൂപ നോട്ടുകളില്‍ ഒന്ന് ഒട്ടിച്ചതാണ്. പഴക്കം കാരണം അരികില്‍നിന്ന് കീറിപ്പോയ വലിയൊരു ഭാഗമാണ് വെള്ളക്കടലാസുപയോഗിച്ച് ഒട്ടിച്ചിട്ടുള്ളത്. പിതൃസഹോദരന്റെ എന്‍.ആര്‍.ഇ അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ച തുകയിലാണ് പഴയ നോട്ടും ഉള്‍പ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് പരാതിയുമായി ബാങ്കിലെത്തിയ നവാസിന് അധികൃതര്‍ നോട്ട് മാറ്റി നല്‍കി. മറ്റ് എ.ടി.എമ്മുകളില്‍നിന്നും ഇതേ രീതിയിലുള്ള നോട്ടുകള്‍ കിട്ടുന്നതായി പരാതിയുണ്ട്. നൂറ്‌രൂപ നോട്ടുകളുടെ ക്ഷാമമാണ് ഇതിന് കാരണമെന്ന് ബാങ്കുകാര്‍ പറയുന്നു. കൗണ്ടറുകള്‍ വഴി പിന്‍വലിക്കാവുന്ന തുകയില്‍ ഏറ്റവും ചെറുത് നൂറ്‌രൂപയും അതിന്റെ ഗുണിതങ്ങളും ആയതിനാല്‍ നൂറിന്റെ നോട്ടിന് നല്ല ചെലവാണ്.

ഇരട്ടക്കൊലപാതകം: ബഷീറിന്‌ പങ്കുള്ളതായി സൂചനയില്ലെന്ന്‌ ഐ.ജി.

അരീക്കോട്‌ കുനിയില്‍ ഇരട്ടക്കൊലപാതകക്കേസില്‍ പി.കെ. ബഷീര്‍ എം.എല്‍.എയ്‌ക്കു പങ്കുള്ളതായി സൂചന ലഭിച്ചിട്ടില്ലെന്ന്‌ കേസന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതലയുള്ള ഐ.ജി. ഗോപിനാഥന്‍. പ്രതികാരമാണു കൊലപാതകത്തിനു കാരണമായതെന്നാണു വിവരം. പ്രതികളെക്കുറിച്ചു കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ മുഴുവന്‍ പ്രതികളെയും പിടികൂടും. കൊലപാതകത്തിനു പിന്നില്‍ രാഷ്‌ട്രീയമുണ്ടോയെന്ന്‌ അറിയില്ല. ഗള്‍ഫിലേക്കു മുങ്ങിയ മുഖ്യപ്രതിയെന്നു സംശയിക്കുന്ന മുക്‌താര്‍ റഹ്‌മാനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഐ.ജി. പറഞ്ഞു.

ട്രോളിംഗ്‌ നിരോധനം നാളെ അര്‍ധരാത്രി മുതല്‍...


നാളെ അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധ രാത്രി വരെ ട്രോളിംഗ്‌ നിരോധനം നിലവില്‍ വരുമെന്ന്‌ എ.ഡി.എം: എന്‍.കെ. ആന്റണി അറിയിച്ചു. കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ വിവിധ വകുപ്പു മേധാവികളുടെയും മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും സംയുക്‌ത യോഗത്തിലാണ്‌ ഇക്കാര്യംഅറിയിച്ചത്‌. ഇതുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ ഉത്തരവുണ്ട്‌. രണ്ടു വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിംഗും ഈ കാലയളവില്‍ നിരോധിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക്‌ എന്‍ജിന്റെ കുതിര ശക്‌തി കണക്കാക്കാതെ ഉപരിതല മീന്‍പിടിത്തം നടത്താം. നിരോധനം ലംഘിക്കുന്ന ബോട്ടുകളും വള്ളങ്ങളും മറൈന്‍ എന്‍ഫോഴ്‌സ്മെന്റിനെ ഉപയോഗിച്ച്‌ പിടിച്ചെടുത്ത്‌ കെ.എഫ്‌.എം.ആര്‍ ആക്‌ട് അനുസരിച്ചുള്ള പിഴ ഉള്‍പ്പെടെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ട്രോളിംഗില്‍ ഏര്‍പ്പെട്ടിരിക്കുന്ന അന്യ സംസ്‌ഥാന ബോട്ടുകള്‍ 14 ന്‌ ശേഷം കടലില്‍ ഇറക്കുവാന്‍ അനുവദിക്കില്ല. തീരപ്രദേശത്തുള്ള ഡീസല്‍ ബങ്കുകള്‍ ട്രോളിംഗ്‌് നിരോധന കാലയളവില്‍ പ്രവര്‍ത്തിപ്പിക്കരുത്‌. ബോട്ടുകള്‍ക്ക്‌ ഡീസല്‍ നല്‍കാന്‍ പാടില്ല. ട്രോളിംഗ്‌ നിരോധനംമൂലം തൊഴില്‍ നഷ്‌ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികള്‍ക്കും ഹാര്‍ബറുകളിലെ അനുബന്ധതൊഴിലാളികള്‍ക്കും പീലിങ്‌ തൊഴിലാളികള്‍ക്കും ഫിഷറീസ്‌ ഡയറക്‌ടറുടെ നിര്‍ദേശ പ്രകാരം 2011 ലെ ലിസ്‌റ്റ് പ്രകാരമുള്ളവര്‍ക്കും പുതുതായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ഈ കാലയളവില്‍ കടല്‍ പട്രോളിംഗിനും രക്ഷാപ്രവര്‍ത്തനത്തിനുമായി ജില്ലയില്‍ ഒരു യന്ത്രവര്‍കൃത ബോട്ടും ഒരു ഫൈബര്‍ വള്ളവും ഫിഷറീസ്‌ വകുപ്പ്‌ സജ്‌ജമാക്കിയിട്ടുണ്ട്‌.ബോട്ടുകളിലെയും വള്ളങ്ങളിലെയും തൊഴിലാളികള്‍ക്ക്‌ പുറമെ പരിശീലനം ലഭിച്ച സുരക്ഷാ ഭടന്മാരെ ഫിഷറീസ്‌ വകുപ്പ്‌ നിയോഗിക്കും. അടിയന്തിര ഘട്ടത്തില്‍ കോസ്‌റ്റ് ഗാര്‍ഡ്‌, നേവി എന്നിവരുടെ സഹായം നല്‍കും. കോസ്‌റ്റ് ഗാര്‍ഡിന്റെ ടോള്‍ ഫ്രീ നമ്പര്‍ 1554. ഫിഷറീസ്‌ വകുപ്പ്‌ മേയ്‌ 15 ന്‌ ആരംഭിച്ച കണ്‍ട്രോള്‍ റൂമിലും ജില്ലാ ആസ്‌ഥാനത്തും താലൂക്ക്‌ ഓഫീസുകളിലും പ്രവര്‍ത്തിപ്പിക്കുന്ന കണ്‍ട്രോള്‍ റൂമിലും അപകട വിവരങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട്‌ ചെയ്യാം. മത്സ്യത്തൊഴിലാളികള്‍ കാലാവസ്‌ഥാ മുന്നറിയിപ്പ്‌ അനുസരിച്ച്‌ പ്രവര്‍ത്തിക്കണം. മത്സ്യബന്ധനത്തിന്‌ പോകുന്നവര്‍ മതിയായ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, ലൈഫ്‌ ജാക്കറ്റ്‌, ലൈഫ്‌ബോയ്‌, ആവശ്യമായ ഇന്ധനം, ടൂള്‍ കിറ്റ്‌ എന്നിവ വള്ളങ്ങളില്‍ കരുതണം. തൊഴിലാളികളുടെ പൂര്‍ണ വിവരങ്ങള്‍ ഉടമകള്‍ സൂക്ഷിക്കണം. അടിയന്തിര ഘട്ടത്തില്‍ ദുരന്ത നിവാരണ സമിതി, റവന്യൂ, പൊലീസ്‌, ഫയര്‍ ആന്‍ഡ്‌ റസ്‌ക്യൂ, പോര്‍ട്ട്‌, മറ്റ്‌ അനുബന്ധ വകുപ്പുകള്‍ തദ്ദേശീയരായ മത്സ്യത്തൊഴിലാളികള്‍ എന്നിവരെ ഏകോപിപ്പിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തണം. ഈ കാലയളവില്‍ കടലോരങ്ങളിലെ ലോ ആന്‍ഡ്‌ ഓര്‍ഡര്‍ നിലനിര്‍ത്തുന്നതിന്‌ പൊലീസ്‌ വകുപ്പ്‌ ശ്രദ്ധിക്കണം.

Friday, May 25, 2012

കണ്ണീര്‍ച്ചാലായി ചാലിയാര്‍....


പുഴയില്‍നിന്നുള്ള അസാധാരണ ശബ്ദകോലാഹലം കേട്ടാണ് ജയനും ഉണ്ണികൃഷ്ണനും കൃഷ്ണകുമാറുമെല്ലാം ഓടിയെത്തിയത്. മുങ്ങിത്താഴുന്ന മക്കളെ രക്ഷപ്പെടുത്താനുള്ള ഒരമ്മയുടെ ആര്‍ത്തനാദമായിരുന്നു അതെന്ന് കടവിലെത്തിയപ്പോഴാണിവര്‍ അറിഞ്ഞത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ഫിലോമിന ചൂണ്ടിക്കാണിച്ചിടത്തേക്ക് വന്നവരെല്ലാം എടുത്ത് ചാടി. രണ്ടാള്‍വരെ ആഴത്തില്‍ വെള്ളമുള്ള കടവില്‍നല്ല ചുഴിയുണ്ടായിരുന്നതാണ് അപകടകാരണം. കുട്ടികള്‍ വെള്ളത്തില്‍ മുങ്ങി അധികം താമസിയാതെത്തന്നെ ജയനും കൂട്ടരും എത്തിയിരുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ത്തന്നെ ആദ്യത്തെ നാലുപേരെയും കിട്ടി. അല്‍പം താഴേയ്ക്ക് മാറിയാണ് അലീന കിടന്നിരുന്നത്. മറ്റുള്ളവരെയെല്ലാം വെള്ളത്തില്‍നിന്നെടുത്തപ്പോള്‍ നല്ല ചലനമുണ്ടായിരുന്നതായി ജയനും മറ്റും പറഞ്ഞു. അലീന മാത്രമാണ് കൂടുതല്‍ തളര്‍ന്നതായി തോന്നിയിരുന്നത്. കുട്ടികളെ ഓരോരുത്തരെയായി കരയ്‌ക്കെത്തിച്ച ഉടനെ കാത്തുനിന്നിരുന്ന വാഹനങ്ങളില്‍ ആസ്​പത്രിയിലേക്കയച്ചു. വീണ്ടും അടുത്തയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയും ചെയ്തു. വെള്ളത്തില്‍ മുങ്ങിത്താഴ്ന്നവരുടെ ജീവന്റെ അവസാന തുടിപ്പ് നിലനിര്‍ത്താന്‍ ആവുന്നത് ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം ഇവര്‍ക്ക് ബാക്കി.

പെട്രോള്‍ വിലവര്‍ധനയില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം.


പെട്രോള്‍ വിലവര്‍ധനയില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം. യുവജന സംഘടനകളുടെയും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. വിലക്കയറ്റം സൃഷ്ടിക്കുന്ന ദുരിതം പെട്രോള്‍ വിലവര്‍ധനയിലൂടെ ഇരട്ടിയാവുമെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തി. സി.പി.ഐ പ്രവര്‍ത്തകര്‍ മലപ്പുറത്ത് പ്രകടനം നടത്തി. അഡ്വ. കെ. മോഹന്‍ദാസ്, കെ.എ. നാസര്‍, സി.എച്ച്. നൗഷാദ്, അഡ്വ. ഇസ്മയില്‍, പാലോളി നാസര്‍, രാമന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് ദുരിതം പേറുന്ന സാധാരണക്കാര്‍ക്ക് യു.പി.എ സര്‍ക്കാറിന്‍െറ മൂന്നാം പിറന്നാള്‍ സമ്മാനമാണ് പെട്രോള്‍ വിലവര്‍ധനയെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പറഞ്ഞു. സോളിഡാരിറ്റി നഗരത്തില്‍ നടത്തിയ പ്രകടനത്തിന് ജില്ലാ പ്രസിഡന്‍റ് എ.ടി. ഷറഫുദ്ദീന്‍, ജനറല്‍ സെക്രട്ടറി കെ.പി. അബൂബക്കര്‍, എം. ഉമ്മര്‍, അനസ് വളാഞ്ചേരി, മുനീബ് കാരക്കുന്ന്, മഹ്റൂഫ് കൊടിഞ്ഞി എന്നിവര്‍ നേതൃത്വം നല്‍കി. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയില്‍ ദേശീയപാത ഉപരോധിച്ചു. വി. രമേശന്‍ സംസാരിച്ചു. ബുധനാഴ്ച വൈകീട്ട് ഡി.വൈ.എഫ്.ഐ മലപ്പുറം കുന്നുമ്മലില്‍ പ്രകടനം നടത്തി. പെട്രോള്‍ വിലവര്‍ധന വാണിജ്യ മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് ഫെനോക്കി ചെയര്‍മാന്‍ എം. മുസമ്മിലും ജനറല്‍ കണ്‍വീനര്‍ മുനീര്‍ കുറുമ്പടിയും പ്രസ്താവനയില്‍ പറഞ്ഞു. പെട്രോള്‍ വിലവര്‍ധനയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. പ്രസിഡന്‍റ് കെ. അവറുമാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി കൃഷ്ണന്‍ കുനിയില്‍, എം.എ. അബ്ദുല്‍ റഷീദ്, സുഭദ്ര വണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു. മഞ്ചേരിയില്‍ എസ്.ഐ.ഒയും സോളിഡാരിറ്റിയും പ്രതിഷേധപ്രകടനം നടത്തി. ടി. നജീബ്, പി. ഫാസില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വ്യാഴാഴ്ച ജില്ലയിലെ 17 ബ്ളോക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ ആഹ്വാനം ചെയ്തു.

Monday, April 16, 2012

പനങ്ങാങ്ങരയ്‌ക്ക് പുതിയ പേര്‌ 'അഞ്ചാം മന്ത്രിപ്പടി' ...

ഏറെക്കാത്തിരുന്ന മന്ത്രിസ്‌ഥാനം മഞ്ഞളാംകുഴി അലിക്കു ലഭിച്ചതോടെ നാട്ടിലെ മുസ്ലിം ലീഗ്‌ പ്രവര്‍ത്തകരും ഫാന്‍സുകാരും ആഹ്‌ളാദത്തില്‍. മന്ത്രിയുടെ നാടായ പനങ്ങാങ്ങരയെ 'അഞ്ചാം മന്ത്രിപ്പടി'യെ പുനര്‍നാമകരണം ചെയ്‌തും പായസവും മിഠായിയും വിതരണം ചെയ്‌തും അദ്ദേഹത്തിന്റെ ഫാന്‍സുകാര്‍ ആഹ്‌ളാദം പൊടിപൊടിച്ചു.

കോഴിക്കോട്‌-പാലക്കാട്‌ ദേശീയപാത 213 ലെ പനങ്ങാങ്ങര ടൗണിലാണു മന്ത്രിയുടെ വീട്‌. ഇന്നലെ ഈ സ്‌റ്റോപ്പിലൂടെ പോയ വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി സ്‌ഥലപ്പേര്‌ ഇനി മുതല്‍ 'അഞ്ചാം മന്ത്രിപ്പടി'യായിരിക്കുമെന്ന്‌ അറിയിച്ചു. എല്ലാ യാത്രക്കാര്‍ക്കും പായസസവും മിഠായിയും നല്‍കി. ഇതോടെ ദേശീയപാതയില്‍ നേരിയ തിരക്കും അനുഭവപ്പെട്ടു.

പരപ്പനങ്ങാടി തീരദേശത്ത്‌ രാത്രി ഭൂചലനം ....

ഒട്ടുമ്മല്‍ കടപ്പുറം മുതല്‍ പുത്തന്‍കടപ്പുറം വരെയുള്ള തീരദേശ പ്രദേശത്തു വ്യാഴാഴ്‌ച രാത്രി ഭൂചലനം. രാത്രി 11 ഓടെ ഉണ്ടായ ചലനം ജനത്തെ പരിഭ്രാന്തിയിലാക്കി. മുപ്പതോളം വീടുകളിലെ മയക്കത്തിലായിരുന്ന നിവാസികള്‍ പ്രകമ്പനം കാരണം വീടുവിട്ട്‌ ഓടി. ശക്‌തമായ മുഴക്കത്തോടെയും ഇരമ്പലോടെയുമായിരുന്നു വിറയല്‍ സംഭവിച്ചത്‌. മൂന്നു വീടുകള്‍ക്കു ചെറിയ തോതില്‍ വിള്ളല്‍ സംഭവിച്ചു. ഒട്ടുമ്മല്‍ സ്വദേശികളായ പള്ളിക്കണ്ടി മൊയ്‌തീന്‍ കോയ, കുപ്പാച്ചന്‍ ഹംസക്കോയ, പരേതനായ കുന്നുമ്മല്‍ കുഞ്ഞാന്‍ എന്നിവരുടെ വീടുകള്‍ക്കാണു വിള്ളലുണ്ടായത്‌. സംഭവമുണ്ടായ ഉടന്‍ പരപ്പനങ്ങാടിയില്‍ നിന്നും താനൂരില്‍ നിന്നും എത്തിയ പോലീസ്‌ സംഘം പരിഭ്രാന്തരായി തുറന്ന സ്‌ഥലത്ത്‌ തമ്പടിച്ചവരെ നിയന്ത്രിച്ചു. വിള്ളലുണ്ടായ വീടുകള്‍ പരപ്പനങ്ങാടി സ്‌പെഷ്യല്‍ വില്ലേജ്‌ ഓഫീസര്‍മാര്‍ സന്ദര്‍ശിച്ച്‌ കേടുപാടുകള്‍ വിലയിരുത്തി.

Thursday, April 5, 2012

കെ.എം.സി.സി. നെറ്റ്‌സോണ്‍ ഗ്ലോബല്‍ മീറ്റ്‌ വേങ്ങരയില്‍...

പ്രവാസി മലയാളികളുടെ സോഷ്യല്‍ മീഡിയ നെറ്റ്‌ വര്‍ക്കായ കെ.എം.സി.സി. നെറ്റ്‌ സോണ്‍ സംഘടിപ്പിക്കുന്ന നെറ്റ്‌സോണ്‍ ഗ്ലോബല്‍ മീറ്റ്‌ നാളെയും മറ്റന്നാളും വേങ്ങരയില്‍ നടക്കും. മാധ്യമസെമിനാര്‍, പ്രവാസി സംഗമം, സാംസ്‌കാരിക സമ്മേളനം, സംസ്‌ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മികച്ച പ്രകടനം നടത്തിയ കലാപ്രതിഭകളെ ആദരിക്കല്‍ എന്നിവ ഗ്ലോബല്‍ മീറ്റിന്റെ ഭാഗമായി നടത്തുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏഴിന്‌ ഉച്ചയ്‌ക്ക് 12ന്‌ വേങ്ങര വ്യാപാര ഭവനില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിക്കും. മുസ്ലീം ലീഗ്‌ വേങ്ങര മണ്ഡലം പ്രസിഡന്റ്‌ കെ. കുട്ടി മൗലവി ഓപ്പണ്‍ ഫോറം ഉദ്‌ഘാടനം ചെയ്യും. രണ്ട്‌ മണിക്ക്‌ നടക്കുന്ന പ്രവാസി സംഗമം എം.പി. അബ്‌ദുസമദ്‌ സമദാനി എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. നാലു മണിക്കു നടക്കുന്ന മാധ്യമ സെമിനാര്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും എട്ടിനു രാത്രി 7.30നു നടക്കുന്ന സാംസ്‌കാരിക പൊതു സമ്മേളനം വേങ്ങര

കാട്ടിക്കുളം മൈതാനിയില്‍ മുസ്ലീംലീഗ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളും ഉദ്‌ഘാടനം ചെയ്യും. വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌

മുഖ്യാതിഥിയായിരിക്കും. കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌ മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട്‌ അഞ്ചു മുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ചൈന, റഷ്യ, യു.കെ, അമേരിക്ക കൂടാതെ വിവിധ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിരവധി പ്രേക്ഷകരുള്ള കെ.എം.സി.സി. നെറ്റ്‌ സോണിന്റെ ആദ്യ സംഗമമാണ്‌ വേങ്ങരയില്‍ നടക്കുന്നത്‌. മീറ്റ്‌ സംഘാടക സമിതി ചെയര്‍മാന്‍ കെ.പി. മുഹമ്മദ്‌ കുട്ടി, നസീം കാടപ്പടി, സൈഫുദ്ദീന്‍ വലിയകത്ത്‌, താജുദ്ധീന്‍ പൊന്നാനി, മാലിക്ക്‌ മഖ്‌ബൂല്‍, എം.എം. കുട്ടി മൗലവി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Wednesday, April 4, 2012

അഞ്ചാമത്‌ ഇന്ത്യന്‍ പ്രീമിയര്‍ ട്വന്റി20 ക്രിക്കറ്റ്‌ പോരാട്ടങ്ങള്‍ക്ക്‌ ഇന്നു തുടക്കമാകും...


അഞ്ചാമത്‌ ഇന്ത്യന്‍ പ്രീമിയര്‍ ട്വന്റി20 ക്രിക്കറ്റ്‌ പോരാട്ടങ്ങള്‍ക്ക്‌ ഇന്നു തുടക്കമാകും. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ചാമ്പ്യന്‍സ്‌ ലീഗ്‌ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഇന്നു വൈകിട്ട്‌ എട്ടിനു നടക്കുന്ന മത്സരത്തോടെയാണു പോരാട്ടങ്ങള്‍ക്കു കളമൊരുങ്ങുക. ഇന്ത്യന്‍ ക്രിക്കറ്റിലെ കരുത്തുറ്റ താരങ്ങളായ എം.എസ്‌.ധോണിയും മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറും വിരുദ്ധ ചേരിയില്‍നിന്ന്‌ ഏറ്റുമുട്ടുന്ന മത്സരമെന്ന നിലയിലും ഈ മത്സരം ശ്രദ്ധിക്കപ്പെടും.

ഐ.പി.എല്‍. മത്സരങ്ങള്‍ സോണി മാക്‌സ് തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്‌. ഹാട്രിക്‌ കിരീടം തേടിയാണ്‌ നായകന്‍ എം.എസ്‌. ധോണിയും സംഘവും കളിക്കളത്തിലിറങ്ങുന്നത്‌. 10 കോടി രൂപയ്‌ക്കു ലേലത്തില്‍ പിടിച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്‌ ടൂര്‍ണമെന്റിലെ തന്നെ ശ്രദ്ധാകേന്ദ്രം. ജഡേജയുടെ ഓള്‍റൗണ്ട്‌ മികവ്‌ സൂപ്പര്‍ കിംഗ്‌സിന്റെ കിരീടപ്പോരാട്ടത്തില്‍ ഏറെ നിര്‍ണായകമാകും. ഓസ്‌ട്രേലിയന്‍ പേസ്‌ ബൗളര്‍ ബെന്‍ ഹില്‍ഫെന്‍ഹാസിന്റെ സാന്നിധ്യം ബൗളിംഗിലെ പ്രതിസന്ധികള്‍ക്കു പരിഹാരമാകുമെന്നാണു കോച്ചും ന്യൂസിലന്‍ഡ്‌ മുന്‍ നായകനുമായ സ്‌റ്റീവന്‍ ഫ്‌ളെമിംഗിന്റെ കണക്കു കൂട്ടല്‍.

കഴിഞ്ഞ സീസണിലാണ്‌ ഹില്‍ഫെന്‍ഹാസ്‌ ചെന്നൈയിലെത്തിയതെങ്കിലും പരുക്കു മൂലം കളിക്കാനായില്ല. ഓസീസിന്റെ തന്നെ ഡഗ്‌ബോലിംഗര്‍, ദക്ഷിണാഫ്രിക്കയുടെ ആല്‍ബി മോര്‍ക്കല്‍, ഫാഫ്‌ ഡു പ്ലെസിസ്‌, ഡ്വെയ്‌ന്‍ ബ്രാവോ, ജോര്‍ജ്‌ ബെയ്‌ലി എന്നിവര്‍ ടൂര്‍ണമെന്റില്‍ മുഴുവന്‍ സമയവും കളിക്കുന്നതു ചെന്നൈയ്‌ക്കു പ്ലസ്‌ പോയിന്റാണ്‌. ഹില്‍ഫെന്‍ഹാസും മൈക്ക്‌ ഹസിയും 30 നു ശേഷമേ ടീമിലെത്തു. ശ്രീലങ്കയുടെ നുവാന്‍ കുലശേഖര, സ്‌പിന്നര്‍ സുരജ്‌ രണ്‍ഡീവ്‌ എന്നിവര്‍ 10 നു ശേഷം ചെന്നൈയിലെത്തും. ട്വന്റി20 ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടറായി കണക്കാക്കുന്ന ഡ്വെയ്‌ന്‍ ബ്രാവോയുടെ സാന്നിധ്യം സൂപ്പര്‍ കിംഗ്‌സിനെ കരുത്തുറ്റവരാക്കും. ഓസീസിനെതിരേ നടന്ന ട്വന്റി20, ഏകദിന പരമ്പരകളില്‍ ബ്രാവോ മികച്ച പ്രകടനം പുറത്തെടുത്തു. ന്യൂസിലന്‍ഡിന്റെ ടിം സൗത്തി ഇത്തവണ ടീമിലില്ലാത്തത്‌ സൂപ്പര്‍ കിംഗ്‌സിനു ദോഷമായേക്കാം.

സൂപ്പര്‍ കിംഗ്‌സ് ടീം: എം.എസ്‌. ധോണി (നായകന്‍), ശ്രീകാന്ത്‌ അനിരുദ്ധ്‌, ആര്‍. അശ്വിന്‍, എസ്‌. ബദരീനാഥ്‌, ജോര്‍ജ്‌ ബെയ്‌ലി, ഡഗ്‌ ബോലിംഗര്‍, ഡ്വെയ്‌ന്‍ ബ്രാവോ, ഫാഫ്‌ ഡു പ്ലെസിസ്‌, ബെന്‍ ഹില്‍ഫെന്‍ഹാസ്‌, മൈക്ക്‌ ഹസി, രവീന്ദ്ര ജഡേജ, ഷദാബ്‌ ജകാതി, ജോഗീന്ദര്‍ ശര്‍മ, സുരജ്‌ രണ്‍ഡീവ്‌, നുവാന്‍ കുലശേഖര, യോ മഹേഷ്‌, ആല്‍ബി മോര്‍ക്കല്‍, അഭിനവ്‌ മുകുന്ദ്‌, സുരേഷ്‌ റെയ്‌ന, വൃധിമാന്‍ സാഹ, സ്‌കോട്ട്‌ സ്‌റ്റൈറിസ്‌, സുദീപ്‌ ത്യാഗി, മുരളി വിജയ്‌, ഗണപതി വിഘ്‌നേഷ്‌, കെ. വാസുദേവദാസ്‌.

സച്ചിന്‍ തെണ്ടുല്‍ക്കറുടെ സാന്നിധ്യമാണ്‌ ഇതുവരെയും കൈയിലൊതുങ്ങാത്ത ഐ.പി.എല്‍. കിരീടത്തിനായുള്ള പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനു കരുത്താകുന്നത്‌. ചെന്നൈയെക്കാള്‍ മികച്ച ബാറ്റിംഗ്‌ നിരയാണ്‌ മുംബൈയുടേത്‌.

സച്ചിനെ കൂടാതെ രോഹിത്‌ ശര്‍മ, കെയ്‌റോണ്‍ പൊള്ളാര്‍ഡ്‌, അമ്പാട്ടി റായിഡു എന്നിവരാണു പ്രധാനികള്‍. ബൗളിംഗിലും മുംബൈയുടെ താരനിര ശക്‌തമാണ്‌. ലങ്കയുടെ ലസിത്‌ മലിംഗ, ഓസീസിന്റെ മിച്ചല്‍ ജോണ്‍സന്‍, നായകന്‍ ഹര്‍ഭജന്‍ സിംഗ്‌, പ്രഗ്യാന്‍ ഓജ എന്നിവരാണു പ്രധാന ബൗളിംഗ്‌ ആകര്‍ഷണങ്ങള്‍. മുനാഫ്‌ പട്ടേലും മലിംഗയുമാകും ബൗളിംഗിനെ നയിക്കുക. ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും വേഗതയാര്‍ന്ന സെഞ്ചുറിക്കുടമയായ റിച്ചാഡ്‌ ലെവിയെ സ്വന്തമാക്കാന്‍ കഴിഞ്ഞതു മുംബൈയുടെ നേട്ടമാണ്‌. മുംബൈ താരങ്ങള്‍ക്കു രാജ്യാന്തര മത്സരങ്ങളുടെ 'ഭാര'മില്ലാത്തതിനാല്‍ മുഴുവന്‍ സീസണിലും കളിക്കാനാകുമെന്ന പ്ലസ്‌ പോയിന്റുമുണ്ട്‌. പ്രഫഷണല്‍ ക്രിക്കറ്റിനോടു വിടപറഞ്ഞ ഓസീസ്‌ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്‌സിന്റെ അഭാവം മുംബൈയെ ബാധിക്കില്ലെന്നാണു നായകന്‍ ഹര്‍ഭജന്റെ വിശ്വാസം. ടീമിന്റെ മികച്ച ഓപ്പണിംഗ്‌ ജോഡിയായ സച്ചിന്‍- ഡേവി ജേക്കബ്‌സ് കൂട്ടുകെട്ടില്ലാതെ ചാമ്പ്യന്‍സ്‌ ലീഗ്‌ ട്വന്റി20 കിരീടം നേടിയത്‌ ഐ.പി.എല്ലിലെ മറ്റു ടീമുകളുടെ ഉറക്കം കെടുത്തുന്നുണ്ട്‌.

മുംബൈ ഇന്ത്യന്‍സ്‌ ടീം : ഹര്‍ഭജന്‍ സിംഗ്‌ (നായകന്‍), സച്ചിന്‍ തെണ്ടുല്‍ക്കര്‍, അബു നെചിം, അമിടോസ്‌ സിംഗ്‌, അയ്‌ഡന്‍ ബ്ലിസാഡ്‌, യുസ്‌വേന്ദ്ര ചാഹാല്‍, ജെയിംസ്‌ ഫ്രാങ്ക്‌ളിന്‍, ഹെര്‍ഷല്‍ ഗിബ്‌സ്, ഡേവി ജേക്കബ്‌സ്, മിച്ചല്‍ ജോണ്‍സന്‍, ദിനേഷ്‌ കാര്‍ത്തിക്‌, കുല്‍ദീപ്‌ യാദവ്‌, ധവാല്‍ കുല്‍ക്കര്‍ണി, റിച്ചാഡ്‌ ലെവി, ക്ലിന്റ്‌ മകെയ്‌, ലസിത്‌ മലിംഗ, സുശാന്ത്‌ മറാതെ, സുജിത്‌ നായിക്‌, പ്രഗ്യാന്‍ ഓജ, മുനാഫ്‌ പട്ടേല്‍, തിസാര പെരേര, റോബിന്‍ പീറ്റേഴ്‌സണ്‍, കെയ്‌റോണ്‍ പൊള്ളാര്‍ഡ്‌, അമ്പാട്ടി റായിഡു, ജയദേവ്‌ ഷാ, രോഹിത്‌ ശര്‍മ, രാഹുല്‍ ശുക്ല, ആര്‍.പി. സിംഗ്‌, തിരുമല്‍സേതി സുമന്‍, പവന്‍ സുയാല്‍, ആദിത്യ താരെ, അപൂര്‍വ വാങ്കഡെ, സൂര്യകുമാര്‍ യാദവ്‌.

Sunday, March 18, 2012

ഏഷ്യാ കപ്പില്‍ പാകിസ്‌താനെതിരേ ഇന്ത്യക്ക്‌ ആറുവിക്കറ്റ്‌ വിജയം....


റണ്‍മല കാണുമ്പോള്‍ ആവേശം ഇരട്ടിക്കുന്ന വിരാട്‌ കോഹ്ലി എന്ന യുവതാരത്തിന്റെ പോരാട്ട വീര്യം ഇത്തവണ അനുഭവിച്ചത്‌ പാക്‌ ബൗളര്‍മാര്‍. കോഹ്ലിക്ക്‌ മറുപടി പറയാന്‍ പാക്‌നിരയില്‍ ബൗളര്‍മാരില്ലാതെ വന്നതോടെ അപരാജിതമായ കൂറ്റന്‍ സെഞ്ചുറിയുമായി കോഹ്ലി (183)ഇന്ത്യയെ മറ്റൊരു തിളക്കമാര്‍ന്ന വിജയത്തിലേക്കു നയിച്ചു. ഓസ്‌ട്രേലിയയില്‍ ശ്രീലങ്കയ്‌ക്കെതിരേ നടത്തിയ കടന്നാക്രമണത്തിന്റെ തുടര്‍ച്ച ഏഷ്യാകപ്പ്‌ ക്രിക്കറ്റില്‍ കോഹ്ലി പാകിസ്‌താനെതിരേ പുറത്തെടുക്കുകയായിരുന്നു. വിജയത്തോടെ ഇന്ത്യ ഫൈനലിലെത്താനുള്ള സാധ്യത നിലനിര്‍ത്തി.

സ്‌കോര്‍: പാകിസ്‌താന്‍ ആറിന്‌ 329. ഇന്ത്യ 47.5 ഓവറില്‍ നാലിന്‌ 330.

പാകിസ്‌താന്‍ മുന്നോട്ടുവച്ച 330 എന്ന വിജയലക്ഷ്യം മറികടക്കുന്നതിനിടെ ഇന്ത്യക്കു നഷ്‌ടമായത്‌ വെറും നാലുവിക്കറ്റ്‌. സച്ചിന്‍ തെണ്ടുല്‍ക്കറുടേയും രോഹിത്‌ ശര്‍മയുടേയും തകര്‍പ്പന്‍ ബാറ്റിംഗും ഇന്ത്യന്‍ വിജയ ഗാഥയ്‌ക്ക് അകമ്പടിയായി.

ഓപ്പണര്‍മാരുടെ സെഞ്ചുറിയിലൂടെ കൂറ്റന്‍ സ്‌കോര്‍ കുറിച്ച പാകിസ്‌താനെ നേരിടാന്‍ ക്രീസിലിറങ്ങിയ ഇന്ത്യക്ക്‌ ഒരു റണ്‍സെടുത്തു നില്‍ക്കുമ്പോള്‍ റണ്ണൊന്നുമെടുക്കാത്ത ഗൗതം ഗംഭീറിനെ നഷ്‌ടമായി. തുടര്‍ന്ന്‌ സച്ചിനു കൂട്ടായി കോഹ്ലി എത്തിയതോടെ ഇന്ത്യ പതുക്കെ പിടിമുറുക്കി. തകര്‍പ്പന്‍ ഫോമിലായിരുന്നു സച്ചിന്‍. 52 റണ്‍സെടുത്ത്‌ സച്ചിന്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 133. സച്ചിന്റെ ഇന്നിംഗ്‌ിസല്‍ അഞ്ചു ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നു. പിന്നീട്‌ എത്തിയ രോഹിത്‌ ശര്‍മയും (68) മികച്ച ബാറ്റിംഗ്‌ കാഴ്‌ചവച്ചു. 98 പന്തില്‍ 11 ഫോറുകളുടെ അകമ്പടിയോടെ ഇതിനിടെ കോഹ്ലി സെഞ്ചുറി പൂര്‍ത്തിയാക്കി. ഇന്ത്യന്‍ സ്‌കോര്‍ മുന്നൂറു കടന്നതിനുശേഷമാണ്‌ ശര്‍മ പുറത്താകുന്നത്‌. ശര്‍മ പുറത്തായി അധികം വൈകും മുമമ്പാ കോഹ്ലിയും വീണെങ്കിലും സിക്‌സും ഫോറുകളുമായി റെയ്‌ന ഇന്ത്യയെ വിജയതീരത്തെത്തിച്ചൂ. സ്‌കോര്‍ 318ല്‍ എത്തിയ ശേഷമാണ്‌ കോഹ്ലി ഉമര്‍ ഗുലിന്റെ പന്തില്‍ ഹഫീസ്‌ പിടിച്ച്‌ പുറത്തായത്‌. കോഹ്ലിയുടെ ഇന്നിഗംസില്‍ 22 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നു. 12 റണ്‍സേടെ റെയ്‌നയും നാലു റണ്‍സോടെ ക്യാപറ്റന്‍ ധോണിയും പുറത്താകാതെ നിന്നു.

ഇന്ത്യാ -പാക്‌ ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞുനിന്ന മത്സരത്തില്‍ പാകിസ്‌താനാണ്‌ ടോസ്‌ ലഭിച്ചത്‌. ക്യാപറ്റന്റെ തീരുമാനത്തെ ന്യാായീകരിച്ച ഓപ്പണര്‍ പാകിസ്‌താന്റെ തുടക്കം അത്യുജ്‌ജ്വലമാക്കി. മുഹമ്മദ്‌ ഹഫീസും (105) നാസിം ജാംഷെഡും (112) ചേര്‍ന്ന ഒപ്പണിംഗ്‌ സഖ്യം ആറു റണ്‍സിലധികം റണ്‍റേറ്റില്‍ നേടിയത്‌ 224 റണ്‍സ്‌. അശ്വിന്‍ എറിഞ്ഞ 36-ാം ഓവറിലെ അഞ്ചാംപന്തില്‍ ഇര്‍ഫാന്‍ പഠാന്‌ പിടികൊടുത്ത്‌ നസീര്‍ മടങ്ങുമ്പോള്‍ രണ്ട്‌ ഓപ്പണര്‍മാരും സെഞ്ചുറി കുറിച്ചിരുന്നു. ഹഫീസിനെ അശോക്‌ ദിന്‍ഡ്‌ എല്‍.ബി.ഡബ്യൂവില്‍ കുടുക്കി. ഓപ്പണര്‍ പുറത്തായിട്ടും പാക്‌ ആക്രമണത്തിനു കുറവുണ്ടായില്ല.

24 പന്തില്‍ 28 റണ്‍ശസടുത്ത ഉമര്‍ അക്‌മലും വെറും 34 പന്തില്‍നിന്ന്‌ 52 റണ്‍സെടുത്ത ക്യാപ്‌ടന്‍ മിസ്‌ബാ ഉള്‍ഹഖും ഇന്ത്യന്‍ ബൗളര്‍മാരെ പരീക്ഷിച്ചു. ഇവര്‍ രണ്ടും പുറത്താലയതിനുളേശഷമാണ്‌ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക്‌ പാക്‌ റണ്‍ ഒഴുക്കിനെ അല്‍പമെങ്കിലും നിയന്ത്രിക്കാന്‍ കഴിഞ്ഞത്‌. പിന്നീട്‌ വന്നവര്‍ക്ക്‌ കാര്യമായ സഗഭാവന നലകാന്‍ കഴിഞ്ഞില്ല. കരിയറില്‍ ഏളായിരം റണ്‍സ്‌ തികച്ചെങ്കിലും മുന്‍ ക്യാപ്‌ടന്‍ ഷാഹിദ്‌ അഫ്രീദിക്ക്‌ തിളങ്ങാന്‍ കഴിഞ്ഞില്ല.

ഇന്ത്യന്‍ ബൗളര്‍മാരില്‍ എട്ടോവറില്‍ 47 റണ്‍സ്‌ വിട്ടുകൊടുത്ത്‌ രണ്ടുവിക്കറ്റ്‌ വീഴ്‌ത്തിയ അശോക്‌ ദിന്‍ഡയും പമത്താവറില്‍ 56 റണ്‍സിന്‌ ഒരുവിക്കറ്റ്‌ വീഴ്‌ത്തിയ അവെിനുമാണ്‌ ഭേദപ്പെട്ട്‌ പ്രകടനം കാഴ്‌ചവച്ചത്‌. മറ്റു ബൗളര്‍മാരെല്ലാം പാക്‌ ബാറ്റ്‌സമാന്‍മാരുടെ മാരക പ്രഹരത്തിനിരയായി. യൂസഫ്‌ പത്താനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ്‌ കളത്തിലിറങ്ങിയത്‌. ....

ദി റിയല്‍ ഡോണ്‍ ....

രാജ്യത്തിന്റെ വിജയത്തേക്കാള്‍ വലുതാണോ ഒരു വ്യക്തിയുടെ സെഞ്ച്വറി?യ്ത്തയ്ത്ത ഒരു വര്‍ഷമായി ഓരോ ഏകദിനം വരുമ്പോഴും ടെസ്റ്റു വരുമ്പോഴും ലോകകപ്പു വരുമ്പോഴും ഈ വിജയം സച്ചിനു വേണ്ടിയാണെന്ന് ആണയിടുന്ന ഇന്ത്യന്‍ കളിക്കാരെ പരിഹസിച്ചുകൊണ്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ചോദിച്ചത്രെ.

അവര്‍ക്കങ്ങനെയേ ചോദിക്കാന്‍ കഴിയൂ. ഒരു വ്യക്തി മഹാപ്രസ്ഥാനമായി മാറുന്നതെങ്ങനെയെന്നു മനസ്സിലാക്കാന്‍ ഓസ്‌ട്രേലിയന്‍ സംസ്‌കാരത്തിനു കഴിയില്ല. ആ സംസ്‌കാരത്തില്‍ വൈകാരികതയുടെ വേരോട്ടമില്ല. മറ്റൊരാളുടെ നേട്ടത്തെ സ്വന്തം നേട്ടമായി കാണാനുള്ള ആത്മചൈതന്യവും അവര്‍ക്കില്ല.

നമുക്ക് അമിതാഭ് ബച്ചന്‍ വെറുമൊരു സിനിമാ താരമല്ലെന്ന് യൂറോപ്യന്‍മാര്‍ക്കറിയില്ല. സച്ചിന്‍ വെറുമൊരു ക്രിക്കറ്റ് താരമല്ലെന്നുമറിയില്ല. ബച്ചനും സച്ചിനുമൊക്കെ ഭാരതീയന്റെ സ്വകാര്യാഹങ്കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് അരങ്ങൊഴിയാറായി നില്‍ക്കുന്ന സച്ചിന്റെ നൂറാം സെഞ്ച്വറിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ഇന്ത്യക്കാര്‍ മുഴുവനും രാജ്യത്തിന്റെ വിജയത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നത്.


വിരക്തി ഒരുതരത്തിലും ബാധിക്കാതെ ഇത്രയും ദീര്‍ഘകാലം ഒരേ ജോലിയില്‍ വ്യാപൃതനാവുക എന്നത് വെല്ലുവിളിയാണ്.
ഇതോടൊപ്പം പ്രതീക്ഷാഭാരമെന്ന അധികച്ചുമതലയും. ഈ രണ്ടു ഘടകങ്ങളും തന്റെ പ്രകടന സ്ഥിരതയെ ബാധിക്കാതെ കൊണ്ടു നടക്കാനാവുന്നു എന്നത് സച്ചിന്റെ അപാരമായ മാനസിക നിയന്ത്രണത്തിന്റെ മികവായി കാണണം. രണ്ടു ദശാബ്ദത്തിലേറെയായി ജീവിതത്തിന്റെ എണ്‍പതു ശതമാനമെങ്കിലും പരിശീലനത്തിനും പ്രകടനങ്ങള്‍ക്കും വേണ്ടി മാറ്റിവെക്കേണ്ടി വന്നിട്ടും ആസ്വാദ്യത ചോര്‍ന്നുപോകാതെ തൊഴിലെടുക്കുന്നത് ഏതു മേഖലയിലെ ഉദ്യോഗസ്ഥനും മാതൃകയാണ്.

താരപദവിക്കപ്പുറമുള്ള ദിവ്യപദവി വരെ ജനങ്ങള്‍ കല്പിച്ചു നല്‍കിയിട്ടും രണ്ടു കാലും ഭൂമിയിലുറപ്പിച്ചുനിന്നുകൊണ്ട് സാധാരണ മനുഷ്യനായി ജീവിക്കാന്‍ സാധിക്കുന്നു എന്നതിലും സച്ചിന്‍ മാതൃകയാണ്. ദോഷൈകദൃക്കുകളുടെ ബാഹുല്യമുള്ള ഇന്ത്യന്‍ സമൂഹത്തില്‍ ശ്രദ്ധേയരെ തേജോവധം ചെയ്യുന്നതില്‍ ആനന്ദംകൊള്ളുന്ന വ്യാപാര മാധ്യമ സംഘങ്ങളുള്ള ഇന്ത്യയില്‍ അല്പംപോലും ആക്രമിക്കപ്പെടാതെ ജീവിക്കാനാവുന്നതിലും സച്ചിന്‍ അഭിനന്ദനീയനാണ്. ഇന്ത്യന്‍ കായികരംഗത്ത് ക്രെഡിബിലിറ്റിയുടെ മൂര്‍ത്തീഭാവമായാണ് സച്ചിന്‍ നിലകൊള്ളുന്നത്. കോഴ വിവാദത്തില്‍നിന്നും ഐ.സി.എല്‍. ഭീഷണിയില്‍നിന്നുമെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിനെ ഉലയാതെ പിടിച്ചുനിര്‍ത്തിയത് സച്ചിന്റെ വ്യക്തിപ്രഭാവമാണ്.

ബാറ്റിങ്ങിന്റെ മേഖലയില്‍ വന്നാല്‍ ഇത്രയും നിരീക്ഷണപാടവവും ഫ്ലെക്‌സിബിലിറ്റിയുമുള്ള ഒരു ബാറ്റ്‌സ്മാന്‍ ക്രിക്കറ്റ് ചരിത്രത്തിലുണ്ടായിട്ടില്ല. ഒരു പിച്ചിന്റെയും സാഹചര്യത്തിന്റെയും അവസ്ഥ ഏറ്റവും വേഗത്തില്‍ അപഗ്രഥിക്കാനും അതിനനുസൃതമായി എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യണ്ട എന്നു പ്ലാന്‍ ചെയ്യാനുമുള്ള പാടവമാണ് സച്ചിന്റെ പ്രകടന സ്ഥിരതയ്ക്കുള്ള പ്രധാന കാരണം. ഒരു ബ്ലോക്ക് അടിക്കുന്നതിനേക്കാള്‍ ഒരു സ്‌ട്രോക്ക് പ്രയോഗിക്കേണ്ട എന്നു തീരുമാനിക്കാനുള്ള കഴിവാണ് ഒരു ബാറ്റ്‌സ്മാന്റെ മികവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഉന്നത നിലവാരമുള്ള ഏതൊരു ബാറ്റ്‌സ്മാനും ഏതാണ്ടെല്ലാ സ്‌ട്രോക്കുകളും അടിക്കാന്‍ പരിശീലിച്ചിട്ടുണ്ടാവും. അസ്ഥാനത്തും അനവസരത്തിലും പ്രയോഗിക്കപ്പെടുന്ന സ്‌ട്രോക്കുകളാണല്ലോ ബാറ്റ്‌സ്മാന്റെ കുഴി തോണ്ടുന്നത്. മിക്ക ബാറ്റ്‌സ്മാന്മാരും (ടെസ്റ്റ് തലത്തിലായിക്കോട്ടെ, ക്ലബ് തലത്തിലായിക്കോട്ടെ) ഔട്ടായി കഴിയുമ്പോള്‍ ആ സ്‌ട്രോക്ക് കളിക്കേണ്ടിയിരുന്നില്ല എന്നു മനസ്സിലാക്കുന്നവരാണ്. എന്നാല്‍, ഈ കുഴികള്‍ മുന്‍കൂട്ടിക്കണ്ട് അവയെ ഒഴിവാക്കാനുള്ള ഔചിത്യം സച്ചിനു വേണ്ടുവോളമുണ്ട്. ഉദാഹരണത്തിന് ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ബാക്ക് ഫൂട്ടിലെ പുള്ളും ഹുക്കും സമൃദ്ധമായി കളിച്ചിരുന്ന സച്ചിന്‍ ഇന്ത്യന്‍ മണ്ണില്‍ കളിക്കുമ്പോള്‍ ഒരു ഫ്രണ്ട്ഫൂട്ട് പ്ലെയറായി മാറുന്നു. മേല്പറഞ്ഞ സ്‌ട്രോക്കുകളൊക്കെ അപ്രത്യക്ഷമാവുന്നു. ഏകദിന പരമ്പരയില്‍ ഓഫ് സ്റ്റമ്പിന് പുറത്തുപോകുന്ന പന്തുകളെ ഒഴിഞ്ഞ സ്ലിപ്പിലൂടെ ഗതിതിരിച്ചുവിടുന്ന സച്ചിന്‍ നാലുദിവസം കഴിഞ്ഞു നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇതേ പന്തുകളെ ബാറ്റുയര്‍ത്തിപ്പിടിച്ച് അവഗണിച്ചുവിടുന്നു. ഏകദിന മത്സരങ്ങള്‍ ബാറ്റ്‌സ്മാന്‍മാരെയും ഉദാഹരിച്ചുകൊണ്ടു പറയുമ്പോള്‍ ഇത് സച്ചിനു ബാധകമല്ല എന്നു പറയേണ്ടി വരുന്നു. ഇതാണ് ഞാനുദ്ദേശിച്ച ഫ്ലെക്‌സിബിലിറ്റി.

അപാരമായ ബോഡി ബാലന്‍സിനും ചടുലമായ പാദചലനത്തിനും തികഞ്ഞ സാങ്കേതികത്തികവിനും അപ്പുറം അചഞ്ചലമായ മനസ്സാന്നിധ്യംതന്നെയാണ് സച്ചിനെ ഏറെ വ്യത്യസ്തനാക്കുന്നത്.

ടെസ്റ്റ് മത്സരങ്ങളുടെയും നിശ്ചിത ഓവര്‍ മത്സരങ്ങളുടെയും സാധ്യതകളെ അപഗ്രഥിച്ചുള്ള സച്ചിന് എല്ലാ ബാറ്റിങ് ഔന്നത്യങ്ങളും പ്രാപ്യമാണ്. ഉയരങ്ങളില്‍നിന്ന് ഉയരങ്ങളിലേക്കു വളരുന്ന ഈ ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസഡറെ നമുക്ക് നമിക്കാം.
പി. ബാലചന്ദ്രന്‍ (madhayamam)

സച്ചിന്റെ സെഞ്ച്വറികള്‍

1990

119* ഇംഗ്ലണ്ട്

1992

148* ഓസ്‌ട്രേലിയ
114 ഓസ്‌ട്രേലിയ
111 ദക്ഷിണാഫ്രിക്ക

1993

165 ഇംഗ്ലണ്ട്
104* ശ്രീലങ്ക

1994

142 ശ്രീലങ്ക
110 ഓസ്‌ട്രേലിയ
115 ന്യൂസീലന്‍ഡ്
105 വെസ്റ്റിന്‍ഡീസ്
179 വെസ്റ്റിന്‍ഡീസ്

1995

112* ശ്രീലങ്ക

1996

127* കെനിയ
137 ശ്രീലങ്ക
100 പാകിസ്താന്‍
118 പാകിസ്താന്‍
122 ഇംഗ്ലണ്ട്
177 ഇംഗ്ലണ്ട്
110 ശ്രീലങ്ക
114 ദക്ഷിണാഫ്രിക്ക

1997

169 ദക്ഷിണാഫ്രിക്ക
104 സിംബാബ്‌വെ
117 ന്യൂസീലന്‍ഡ്
143 ശ്രീലങ്ക
139 ശ്രീലങ്ക
148 ശ്രീലങ്ക

1998

155* ഓസ്‌ട്രേലിയ
177 ഓസ്‌ട്രേലിയ
100 ഓസ്‌ട്രേലിയ
143 ഓസ്‌ട്രേലിയ
134 ഓസ്‌ട്രേലിയ
100* കെനിയ
128 ശ്രീലങ്ക
127* സിംബാബ്‌വെ
141 ഓസ്‌ട്രേലിയ
118* സിംബാബ്‌വെ
124* സിംബാബ്‌വെ
113 ന്യൂസീലന്‍ഡ്

1999

136 പാകിസ്താന്‍
124* ശ്രീലങ്ക
140* കെനിയ
120 ശ്രീലങ്ക
126* ന്യൂസീലന്‍ഡ്
217 ന്യൂസീലന്‍ഡ്
186* ന്യൂസീലന്‍ഡ്
116 ഓസ്‌ട്രേലിയ

2000

122 ദക്ഷിണാഫ്രിക്ക
101 ശ്രീലങ്ക
122 സിംബാബ്‌വെ
201* സിംബാബ്‌വെ
146 സിംബാബ്‌വെ

2001

126 ഓസ്‌ട്രേലിയ
139 ഓസ്‌ട്രേലിയ
122* വെസ്റ്റിന്‍ഡീസ്
101 ദക്ഷിണാഫ്രിക്ക
146 കെനിയ
155 ദക്ഷിണാഫ്രിക്ക
103 ഇംഗ്ലണ്ട്

2002

176 സിംബാബ്‌വെ
117 വെസ്റ്റിന്‍ഡീസ്
105* ഇംഗ്ലണ്ട്
113 ശ്രീലങ്ക
193 ഇംഗ്ലണ്ട്
176 വെസ്റ്റിന്‍ഡീസ്

2003

152 നമീബിയ
100 ഓസ്‌ട്രേലിയ
102 ന്യൂസീലന്‍ഡ്

2004

241* ഓസ്‌ട്രേലിയ
141 പാകിസ്താന്‍
194* പാകിസ്താന്‍
248* ബംഗ്ലാദേശ്

2005

123 പാകിസ്താന്‍
109 ശ്രീലങ്ക

2006

100 പാകിസ്താന്‍
141* വെസ്റ്റിന്‍ഡീസ്

2007

100* വെസ്റ്റിന്‍ഡീസ്
101 ബംഗ്ലാദേശ്
122* ബംഗ്ലാദേശ്

2008

154* ഓസ്‌ട്രേലിയ
153 ഓസ്‌ട്രേലിയ
117* ഓസ്‌ട്രേലിയ
109 ഓസ്‌ട്രേലിയ
103* ഇംഗ്ലണ്ട്

2009

163* ന്യൂസീലന്‍ഡ്
160 ന്യൂസീലന്‍ഡ്
138 ശ്രീലങ്ക
175 ഓസ്‌ട്രേലിയ
100* ശ്രീലങ്ക

2010

105* ബംഗ്ലാദേശ്
143 ബംഗ്ലാദേശ്
100 ദക്ഷിണാഫ്രിക്ക
106 ദക്ഷിണാഫ്രിക്ക
200* ദക്ഷിണാഫ്രിക്ക
203 ശ്രീലങ്ക
214 ഓസ്‌ട്രേലിയ
111* ദക്ഷിണാഫ്രിക്ക

2011

146 ദക്ഷിണാഫ്രിക്ക
120 ഇംഗ്ലണ്ട്
111 ദക്ഷിണാഫ്രിക്ക

2012

114 ബംഗ്ലാദേശ്

ഇന്ത്യ പാകിസ്‌താന്‍ മത്സരം ഇന്ന്‌: ധാക്കയില്‍ ഇന്ന്‌ ..

ഏഷ്യാ കപ്പ്‌ ക്രിക്കറ്റില്‍ ഇന്ന്‌ നിര്‍ണായകമായ ഇന്ത്യ-പാകിസ്‌താന്‍ പോരാട്ടം. ഉച്ചയ്‌ക്ക് 1.30 മുതല്‍ നടക്കുന്ന മത്സരം നിയോ ക്രിക്കറ്റും ദൂരദര്‍ശനും തത്സമയം സംപ്രേഷണം ചെയ്യും. പരമ്പരാഗത വൈരികളായതിനാല്‍ മിര്‍പുരിലെ ഷേരെ ബംഗ്ലാ നാഷണല്‍ സ്‌റ്റേഡിയത്തിലെ മത്സരം യുദ്ധസമാനമായാണ്‌ ആരാധകര്‍ വീക്ഷിക്കുക.

ഏഷ്യാ കപ്പ്‌ ഫൈനലിനെക്കാള്‍ പ്രാധാന്യമാണ്‌ നിരൂപകര്‍ ഇന്നത്തെ മത്സരത്തിനു നല്‍കുന്നത്‌. ബംഗ്ലാദേശിനെതിരേ നടന്ന മത്സരത്തില്‍ അഞ്ചു വിക്കറ്റിനു തോറ്റതോടെയാണ്‌ ഇന്ത്യക്ക്‌ ഇന്നത്തെ മത്സരം നിര്‍ണായകമായത്‌. ഇന്നു ജയിച്ചാല്‍ ഇന്ത്യക്കു പാകിസ്‌താനെതിരേ ഫൈനല്‍ കളിക്കാം.

ഇന്ത്യ ജയിക്കുന്നതോടെ ശ്രീലങ്കയുടെ സാധ്യത അടയും. തോറ്റാല്‍ ഇന്ത്യക്കു ഫൈനലില്‍ കടക്കാന്‍ ബംഗ്ലാദേശിന്റെയും ശ്രീലങ്കയുടെയും കാരുണ്യം വേണ്ടിവരും. ലങ്ക അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ റണ്‍റേറ്റിലൂടെയാകും ഫൈനലിസ്‌റ്റിനെ തെരഞ്ഞെടുക്കുക.

ബംഗ്ലാദേശിനെതിരേയും ശ്രീലങ്കയ്‌ക്കെതിരേയും നടന്ന രണ്ടുകളികളും ജയിച്ച്‌ ഒന്‍പതു പോയിന്റുമായി പാകിസ്‌താന്‍ നേരത്തെ ഫൈനലില്‍ സ്‌ഥാനം പിടിച്ചു. സമ്മര്‍ദമില്ലാതെ കളിക്കാനാകുമെന്നതു പാകിസ്‌താനു നേട്ടമാണ്‌.

കരിയറിലെ നൂറാം സെഞ്ചുറി തോറ്റ മത്സരത്തിലായെന്ന പോരായ്‌മ നികത്താന്‍ ഇന്ത്യയെ ഫൈനലിലെത്തിക്കാനുള്ള ശ്രമത്തിലാണു സച്ചിന്‍ തെണ്ടുല്‍ക്കര്‍. നൂറാം സെഞ്ചുറിയുടെ സമ്മര്‍ദം മാറിയ സച്ചിന്‍ ഇനി 'സ്വതന്ത്രനായി' ബാറ്റു വീശുമെന്നു കരുതാം. ഇന്നത്തെ മത്സരം സച്ചിനും പാക്‌ ഓഫ്‌ സ്‌പിന്നര്‍ സയദ്‌ അജ്‌മലും തമ്മിലുള്ള പോരാട്ടമായിരിക്കുമെന്നു പ്രവചിക്കുന്നവരും നിരവധി.

കഴിഞ്ഞ തവണ പരസ്‌പരം ഏറ്റുമുട്ടിയപ്പോള്‍ അജ്‌മല്‍ ദൂസര ഉപയോഗിച്ച്‌ മാസ്‌റ്റര്‍ ബ്ലാസ്‌റ്ററെ വീഴ്‌ത്തിയിരുന്നു. ഇത്തവണ 'തീസര'യെന്ന ആയുധവുമായാണ്‌ അജ്‌മല്‍ സച്ചിനെ നേരിടുക. മൊഹാലിയില്‍ നടന്ന കഴിഞ്ഞ ലോകകപ്പ്‌ സെമി ഫൈനലിനു ശേഷം ആദ്യമായാണ്‌ ഇന്ത്യയും പാകിസ്‌താനും തമ്മില്‍ കളിക്കുന്നത്‌. രണ്ടുടീമുകളുടെയും സമീപകാല പ്രകടനം ആശാവഹമല്ല. ഇംഗ്ലണ്ടിനെതിരേ ഏകദിന പരമ്പര (4-0) യില്‍ പാകിസ്‌താന്‍ പരാജയമായിരുന്നു.

ഓസ്‌ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ബാങ്ക്‌ സീരീസില്‍ കിരീടം നിലനിര്‍ത്താനാകാതെ ഇന്ത്യ മടങ്ങുകയായിരുന്നു. ലോകകപ്പ്‌ സെമി ഫൈനലില്‍ കളിച്ച വീരേന്ദര്‍ സേവാഗ്‌, യുവ്രാജ്‌ സിംഗ്‌, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഗ്‌, ആശിഷ്‌ നെഹ്‌റ, മുനാഫ്‌ പട്ടേല്‍ എന്നിവര്‍ നിലവിലെ ഇന്ത്യന്‍ ടീമിലില്ല. കണക്കുകളിലൂടെ നോക്കിയാല്‍ ഇന്ത്യയുടെ ബാറ്റിംഗ്‌ പാക്‌ ബൗളിംഗിനെ മെരുക്കും. ഗൗതം ഗംഭീര്‍, സച്ചിന്‍, വിരാട്‌ കോഹ്ലി എന്നിവര്‍ ഇതുവരെ ഓരോ സെഞ്ചുറികള്‍ നേടി.

കോഹ്ലി ബംഗ്ലാദേശിനെതിരേ അര്‍ധ സെഞ്ചുറി നേടുകയും ചെയ്‌തു. സുരേഷ്‌ റെയ്‌ന ഫോമിലേക്കു മടങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്‌. മൂര്‍ച്ചയില്ലാത്ത ബൗളിംഗാണ്‌ പതിവു പോലെ ഇന്ത്യയുടെ തലവേദന. ബംഗ്ലാദേശിനെതിരേ നടന്ന മത്സരത്തില്‍ അവസാന 10 ഓവറില്‍ 85 റണ്‍സാണു ബൗളര്‍മാര്‍ വിട്ടുകൊടുത്തത്‌. ഇര്‍ഫാന്‍ പഠാന്‍ ഒന്‍പത്‌ ഓവറില്‍ 61 റണ്‍സും അശോക്‌ ദിന്‍ഡ 5.2 ഓവറില്‍ 38 റണ്‍സും വഴങ്ങി. ദിന്‍ഡയ്‌ക്കു പകരം വിനയ്‌ കുമാര്‍ ഇന്നു കളിച്ചേക്കും.

ബൗളിംഗ്‌ ഓള്‍റൗണ്ടറുടെ റോളില്‍ ഇര്‍ഫാന്‍ പഠാന്‍ ഇന്നും കളിക്കും. രവീന്ദ്ര ജഡേജയും ആര്‍. അശ്വിനും തല്‍കാലം പുറത്തിരിക്കേണ്ടി വരില്ല. പാക്‌ ബാറ്റ്‌സ്മാന്‍മാരായ മുഹമ്മദ്‌ ഹഫീസ്‌, നസീര്‍ ജാംഷഡ്‌, നായകന്‍ മിസ്‌ബ ഉള്‍ ഹഖ്‌ എന്നിവര്‍ ഓരോ അര്‍ധ സെഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്‌. വെറ്ററന്‍ താരം യൂനിസ്‌ ഖാന്‍ ഫോമിലേക്കു മടങ്ങിയിട്ടില്ല. പേസര്‍മാരായ ഉമര്‍ ഗുല്ലും അയ്‌സാസ്‌ ചീമയും സയദ്‌ അജ്‌മലും മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്‌. അവര്‍ ഇതുവരെ അഞ്ചു വിക്കറ്റ്‌ വീതമെടുത്തു. ബാറ്റിംഗില്‍ കാര്യമായി തിളങ്ങിയില്ലെങ്കിലും ഷാഹിദ്‌ അഫ്രീഡി ലെഗ്‌ സ്‌പിന്നുമായി അവസരത്തിനൊയരുന്നുണ്ട്‌. ഹമ്മാദ്‌ അസമിനു പകരം ആസാദ്‌ ഷഫീകിനെ കളിപ്പിക്കാനാണു പാക്‌ തീരുമാനം.

Saturday, March 3, 2012

ത്രിരാഷ്ട്ര ക്രിക്കറ്റ് : ശ്രീലങ്ക, ആസ്ത്രേലിയ ഫൈനല്‍

മെല്‍ബണ്‍: അന്തിമ ഓവര്‍വരെ ഉദ്വേഗം മുറ്റിനിന്ന അവസാന ലീഗ് മത്സരത്തില്‍ ആസ്ട്രേലിയയെ ഒമ്പതു റണ്‍സിന് കീഴടക്കിയ ശ്രീലങ്ക ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് മുന്നേറി. ലങ്ക തോറ്റാല്‍ ആസ്ട്രേലിയക്കെതിരെ 'ബെസ്റ്റ് ഓഫ് ത്രീ' ഫൈനലില്‍ കളിക്കാന്‍ അവസരം ലഭിക്കുമായിരുന്ന ഇന്ത്യന്‍ മോഹങ്ങള്‍ ഇതോടെ തകര്‍ന്നടിഞ്ഞു. ആസ്ട്രേലിയന്‍ പര്യടനത്തില്‍ സമ്പൂര്‍ണ തിരിച്ചടിയുമായി മഹേന്ദ്ര സിങ് ധോണിയും കൂട്ടുകാരും നാട്ടിലേക്ക് മടങ്ങും. സെമിഫൈനലിന്റെ വീറും വാശിയും പ്രകടമായ മത്സരത്തില്‍ റണ്ണൊഴുക്ക് കുറഞ്ഞെങ്കിലും ആവേശത്തിന്റെ അളവൊട്ടും കുറവില്ലായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ 238 റണ്‍സെടുത്ത് പുറത്തായപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ അഞ്ച് പന്തു ബാക്കിയിരിക്കെ ആസ്ട്രേലിയ 229 റണ്‍സിന് ഔള്‍ഔട്ടായി. അവസാന ഓവറില്‍ ജയിക്കാന്‍ പത്ത് റണ്‍സ് ആവശ്യമായിരുന്ന ആസ്ട്രേലിയക്ക് ക്രീസില്‍ ഡേവിഡ് ഹസി ഉള്ളപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. കോടിക്കണക്കിന് ഇന്ത്യക്കാരും ഏറെ പ്രതീക്ഷയോടെ ഹസിയിലേക്ക് ഉറ്റുനോക്കി. നുവാന്‍ കുലശേഖര എറിഞ്ഞ 50ാം ഓവറിലെ ആദ്യപന്തില്‍ കൂറ്റനടിക്ക് മുതിര്‍ന്ന ഹസിയുടെ ശ്രമം ലോങ്ഓഫില്‍ തിലകരത്നെ ദില്‍ഷന്‍ കൈകളിലൊതുക്കിയതോടെ ലങ്കന്‍ കാണികള്‍ക്ക് മുന്‍തൂക്കമുണ്ടായിരുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് ആരവങ്ങളില്‍ മുങ്ങി. ഇന്ത്യക്കെതിരെ കഴിഞ്ഞ കളിയില്‍ 320 റണ്‍സടിച്ചിട്ടും 40 ഓവറിനകം തോല്‍വി വഴങ്ങേണ്ടിവന്ന നിരാശ ആത്മവിശ്വാസത്തെ ബാധിക്കാതെ വീറോടെ പന്തെറിഞ്ഞായിരുന്നു മഹേല ജയവര്‍ധനെയുടെയും കൂട്ടരുടെയും വിജയഭേരി. ഇന്ത്യക്കെതിരെ 7.4 ഓവറില്‍ 96 റണ്‍സ് വഴങ്ങി നാണംകെട്ട ലസിത് മലിംഗ നിര്‍ണായക മത്സരത്തില്‍ ആസ്ട്രേലിയക്കെതിരെ കണക്കുതീര്‍ത്ത് പന്തെറിഞ്ഞു. പത്തോവറില്‍ 49 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത മലിംഗയാണ് ആസ്ട്രേലിയന്‍ മുന്‍നിരയുടെ നടുവൊടിച്ചത്.
നേരത്തെ ഹാട്രിക്കടക്കം അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഡാനിയല്‍ ക്രിസ്റ്റ്യനും പരിക്കുമാറി തിരിച്ചെത്തിയ മത്സരത്തില്‍ നാലു വിക്കറ്റ് പിഴുത ജെയിംസ് പാറ്റിന്‍സണും ചേര്‍ന്നാണ് മികച്ച സ്കോറിലേക്കെന്ന് തോന്നിച്ച ശ്രീലങ്കക്ക് കൂച്ചുവിലങ്ങിട്ടത്. തുടക്കത്തില്‍ ഓപണര്‍മാരെ നഷ്ടമായ ശേഷം മധ്യനിരയില്‍ കുമാര്‍ സങ്കക്കാര (64), ദിനേഷ് ചണ്ഡിമല്‍ (75), ലാഹിറു തിരിമന്നെ എന്നിവര്‍ നേടിയ അര്‍ധസെഞ്ച്വറികളില്‍ മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്ന മരതകദ്വീപുകാര്‍ക്ക് ക്ഷണത്തില്‍ വിക്കറ്റുകള്‍ പിഴുത ക്രിസ്റ്റ്യന്‍ കനത്ത തിരിച്ചടി നല്‍കുകയായിരുന്നു. 84 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്സുമടക്കം 75 റണ്‍സെടുത്ത് തുടക്കത്തിലെ തിരിച്ചടിക്കുശേഷം ലങ്കന്‍ തിരിച്ചുവരവിന് ഊര്‍ജം പകര്‍ന്ന ചണ്ഡിമലാണ് മാന്‍ ഓഫ് ദ മാച്ച്. റൗണ്ട് റോബിന്‍ ലീഗ് മത്സരങ്ങളില്‍ ആതിഥേയരെ മൂന്നു തവണ പരാജയപ്പെടുത്തിയ ശ്രീലങ്ക നാലു ജയത്തോടെ 19 പോയന്റുമായി ഒന്നാം സ്ഥാനക്കാരായാണ് ഫൈനലില്‍ ഇടമുറപ്പിച്ചത്. ആസ്ട്രേലിയക്കും 19 പോയന്റാണുള്ളത്. എട്ടു കളിയില്‍ മൂന്നു ജയം മാത്രമുള്ള ഇന്ത്യ 15 പോയന്റുമായി അവസാന സ്ഥാനക്കാരായി. ഫൈനല്‍ മത്സരങ്ങള്‍ ഈ മാസം നാല്, ആറ്, എട്ട് തീയതികളില്‍ നടക്കും.
238 റണ്‍സ് പ്രതിരോധിക്കുകയെന്ന ശ്രമകരമായ ദൗത്യവുമായി കളത്തിലിറങ്ങിയ ശ്രീലങ്കക്ക് മലിംഗയും കുലശേഖരയും ആഗ്രഹിച്ച തുടക്കം നല്‍കി. തങ്ങളുടെ വിധി മറ്റുള്ളവരുടെ ഔദാര്യം ആശ്രയിച്ചല്ലെന്ന് പ്രഖ്യാപിച്ച ജയവര്‍ധനെക്ക് പ്രതീക്ഷ നല്‍കി വെടിക്കെട്ടുവീരാന്‍ ഡേവിഡ് വാര്‍നറാണ് (ആറു പന്തില്‍ ആറ്) ആദ്യം മടങ്ങിയത്. മലിംഗയുടെ താരതമ്യേന വേഗം കുറഞ്ഞ പന്തില്‍ കണക്കുകൂട്ടല്‍ പിഴച്ചപ്പോള്‍ ഷോര്‍ട്ട് കവറില്‍ തിസര പെരേരയുടെ തകര്‍പ്പന്‍ റിഫ്ളക്സ് ക്യാച്ച്. തൊട്ടടുത്ത ഓവറില്‍ മാത്യു വെയ്ഡിനെ (12 പന്തില്‍ ഒമ്പത്) വിക്കറ്റിനു മുന്നില്‍ കുടുക്കി കുലശേഖരയും കരുത്തുകാട്ടി. തന്റെ അടുത്ത ഓവറിലെ അവസാന പന്തില്‍ പീറ്റര്‍ ഫോറസ്റ്റിനെ (രണ്ട്) വിക്കറ്റിനു പിന്നില്‍ സങ്കക്കാരയുടെ കൈകളിലെത്തിച്ച് മലിംഗ വീണ്ടും ആഞ്ഞടിച്ചതോടെ ആസ്ട്രേലിയ മൂന്നു വിക്കറ്റിന് 26 റണ്‍സെന്ന നിലയിലെത്തി.
മൈക്കല്‍ ക്ളാര്‍ക്കിനു പകരം ടീമിനെ നയിച്ച ഷെയ്ന്‍ വാട്സനും (83 പന്തില്‍ 65) മൈക് ഹസിയും (56 പന്തില്‍ 29) ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു പിന്നെ. ശ്രദ്ധാപൂര്‍വം ബാറ്റേന്തിയ ഇരുവരും നാലാം വിക്കറ്റില്‍ 87 റണ്‍സ് ചേര്‍ത്തു. കൃത്യം 25 ഓവര്‍ പൂര്‍ത്തിയാകവെ മൈക് ഹസിയെ സങ്കക്കാരയുടെ ഗ്ളൗസിലെത്തിച്ച പാര്‍ട്ടൈം ബൗളര്‍ തിരിമന്നെയാണ് കൂട്ടുകെട്ട് തകര്‍ത്തത്. സ്കോര്‍ 140ല്‍ നില്‍ക്കെ വാട്സനും മടക്കമായി. ഫുള്‍ലെങ്ത് പന്തില്‍ വാട്സന്റെ മിഡില്‍ സ്റ്റമ്പ് തകര്‍ത്ത് മലിംഗയാണ് ലങ്കയുടെ രക്ഷകനായത്.
ഡേവിഡ് ഹസിയിലായിരുന്നു പിന്നീട് ആസ്ട്രേലിയയുടെ (ഇന്ത്യയുടെയും) പ്രതീക്ഷ. മറുവശത്ത് കൂട്ടാളികള്‍ തുടരെ കൂടാരം പുല്‍കുമ്പോഴും ഹസി അവസാനഘട്ടംവരെ അക്ഷോഭ്യനായി നിന്നു. ജയിക്കാന്‍ 18 പന്തില്‍ 23 റണ്‍സ് വേണ്ടിയിരിക്കെ 48ാം ഓവറിലെ ആദ്യ പന്തില്‍ രംഗന ഹെറാത്തിനെ സിക്സറിന് പറത്തി ഹസി വിജയപ്രതീക്ഷ നല്‍കി. അടുത്ത ഓവറില്‍ സേവ്യര്‍ ഡോഹെര്‍ട്ടി (15 പന്തില്‍ ഏഴ്) മലിംഗയുടെ ഇരയായശേഷം അവസാനക്കാരനായ ഹില്‍ഫെന്‍ഹോസിനെ കൂട്ടുനിര്‍ത്തിയായിരുന്നു ഡേവിഡിന്റെ കുതിപ്പ്. എന്നാല്‍, സിക്സര്‍ നേടി കാര്യങ്ങള്‍ എളുപ്പമാക്കാനുള്ള മോഹം ദില്‍ഷന്റെ കൈകളിലൊതുങ്ങിയതോടെ ആസ്ട്രേലിയയേക്കാള്‍ പതിന്മടങ്ങ് നിരാശ ഇന്ത്യന്‍ ആരാധകര്‍ക്കായി. ശ്രീലങ്കക്കെതിരെ ഏകദിനത്തില്‍ ആസ്ട്രേലിയക്ക് എത്തിപ്പിടിക്കാന്‍ കഴിയാതെ പോയ മൂന്നാമത്തെ കുറഞ്ഞ സ്കോറാണ് 239.നേരത്തെ രണ്ടു വിക്കറ്റിന് 17 റണ്‍സെന്ന നിലയില്‍നിന്നാണ് ശ്രീലങ്ക പൊരുതിക്കയറിയത്. രണ്ടാം ഓവറില്‍ റണ്ണിനു വേണ്ടിയുള്ള ദില്‍ഷന്റെ വിളിയോട് പ്രതികരിച്ച് ശ്രമകരമായ സിംഗ്ളിനോടിയ ജയവര്‍ധനെ (അഞ്ച്) രണ്ടാം സ്ലിപ്പില്‍നിന്ന് മൈക് ഹസിയുടെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായി. ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിയ ദില്‍ഷന് (ഒമ്പത്) രണ്ടക്കം തികക്കാന്‍ ഭാഗ്യമുണ്ടായില്ല. പാറ്റിന്‍സണിന്റെ പന്തില്‍ വിക്കറ്റിനു പിന്നില്‍ മാത്യു വെയ്ഡിന്റെ ക്യാച്ച്. പിന്നീട് സങ്കക്കാര-ചണ്ഡിമല്‍ സഖ്യം 123 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയതോടെ നില ഭദ്രമായി. മൂന്നു ഫോറടക്കം 64ലെത്തിയ സങ്കക്കാര പാറ്റിന്‍സണിന്റെ ബൗളിങ്ങില്‍ ഡീപ് സ്ക്വയര്‍ ലെഗില്‍ ഫോറസ്റ്റിന് ക്യാച്ച് സമ്മാനിച്ച ശേഷം ക്രീസിലെത്തിയ തിരിമന്നെയും ഉത്തരവാദിത്തത്തോടെ ബാറ്റുവീശി. 38.4 ഓവറില്‍ മൂന്നു വിക്കറ്റിന് 186 റണ്‍സില്‍ നില്‍ക്കെ മിഡോഫില്‍ ക്ളിന്റ് മക്കായുടെ ക്യാച്ചില്‍ ചണ്ഡിമല്‍ മടങ്ങിയത് അപ്രതീക്ഷിത തകര്‍ച്ചയുടെ തുടക്കമായിരുന്നു. പിന്നാലെ എയ്ഞ്ചലോ മാത്യൂസിനെ (അഞ്ച്) മിഡോണില്‍ ഏറെദൂരം മുന്നോട്ടോടി ഡോഹെര്‍ട്ടി എടുത്ത ക്യാച്ച് അത്യുഗ്രനായിരുന്നു. ക്രിസ്റ്റ്യന് ആദ്യ വിക്കറ്റ്.
ക്രിസ്റ്റ്യന്‍ ഏറിഞ്ഞ 44ാം ഓവറാണ് ലങ്കന്‍ ഇന്നിങ്സില്‍ നാശം വിതച്ചത്. മൂന്നാം പന്തിനെ സിക്സറിലേക്ക് പായിച്ച പെരേരയെ മിഡ്വിക്കറ്റ് ബൗണ്ടറിയില്‍ മൈക് ഹസി ക്യാച്ചെടുത്തു. കാല്‍ ബൗണ്ടറി റോപ്പില്‍ തൊടുമെന്നായപ്പോള്‍ പന്ത് ഉയര്‍ത്തിയിട്ട് വീണ്ടും കളത്തില്‍ തിരിച്ചെത്തി കൈകളിലൊതുക്കിയതോടെ ഹസിയുടെ പേരിലുമെത്തി മനോഹരമൊരു ക്യാച്ച്. അടുത്ത പന്തില്‍ സേനാനായകയെ വിക്കറ്റിനു മുന്നില്‍ കുടുക്കിയ ക്രിസ്റ്റ്യന്‍ അഞ്ചാം പന്തില്‍ കുലശേഖരയെയും അതേ രീതിയില്‍ പുറത്താക്കി. ഈ പന്ത് ലെഗ്സ്റ്റമ്പിനു പുറത്തേക്കായിരുന്നുവെന്ന് ടി.വി റീപ്ലേയില്‍ വ്യക്തമായിരുന്നു എങ്കിലും ഏകദിനത്തില്‍ ഹാട്രിക് നേടുന്ന നാലാമത്തെ ആസ്ട്രേലിയക്കാരനെന്ന ബഹുമതി ക്രിസ്റ്റ്യന്‍ സ്വന്തം പേരിലാക്കി. 59 പന്തില്‍ രണ്ടു ഫോറടക്കം 51ലെത്തിയ തിരിമന്നെയെ പാറ്റിന്‍സണ്‍ ക്ളീന്‍ ബൗള്‍ഡാക്കി. ഇന്നിങ്സിലെ അവസാന പന്തില്‍ മലിംഗയെ പുറത്താക്കിയാണ് ക്രിസ്റ്റ്യന്‍ അഞ്ചു വിക്കറ്റ് തികച്ചത്.

Tuesday, February 28, 2012

ഇന്ത്യക്ക് തകര്‍പ്പന്‍ ജയം, ഫൈനലിന് സാധ്യത


തകര്‍പ്പന്‍ സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ ശ്രീലങ്കയൊരുക്കിയ വിജയ ലക്ഷ്യം കേവലം 36.4 ഓവറില്‍ മറികടന്ന് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനല്‍ സാധ്യതയൊരുക്കി. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ശ്രീലങ്കയൊരുക്കിയ 321 റണ്‍സെന്ന ലക്ഷ്യം ഇന്ത്യ അനായാസം മറികടന്നത്. ഏഴ് വിക്കറ്റിന് ലങ്കയെ മുട്ടുകുത്തിച്ച ഇന്ത്യ ഇതോടെ ബോണസ് പോയന്റ് നേടി.

കഴിഞ്ഞ മല്‍സരത്തില്‍ ആസ്ത്രേലിയയോട് തോറ്റ ലോകചാമ്പ്യന്‍മാരുടെ തിരിച്ചു വരവ് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. തോല്‍വിയോടെ പരമ്പരയില്‍ നിന്ന് പുറത്തായതിന് മാധ്യമങ്ങളുടെ പഴി കേട്ട ഇന്ത്യന്‍ ബാറ്റ്സ്മാര്‍ മികച്ച ബാറ്റിങ് ആണ് ഇന്ന് കാഴ്ച വെച്ചത്. 40 ഓവറിനുള്ളില്‍ ലങ്കയൊരുക്കിയ ലക്ഷ്യം മറികടന്നാല്‍ ഇന്ത്യക്ക് ഫൈനല്‍ സാധ്യതയുണ്ടെന്നായിരുന്നു ക്രിക്കറ്റ് നിയമം.

ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ലങ്ക 320 റണ്‍സെടുത്ത്. ഇന്ത്യന്‍ ബൗളര്‍മാരെ കശക്കിയെറിഞ്ഞ തിലകരത്നെ ദില്‍ഷന്റെയും കുമാര്‍ സംഗക്കാരയുടെയും തകര്‍പ്പന്‍ സെഞ്ച്വറികള്‍ അവരെ തുണച്ചില്ല. ദില്‍ഷന്‍ 160 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സംഗക്കാര 105 റണ്‍സെടുത്തു. ഇന്ത്യക്കുവേണ്ടി സഹീര്‍ ഖാന്‍, പ്രവീണ്‍കുമാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നില്ല. ഏഴാമത്തെ ഓവറില്‍ 54 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. സെവാഗിനെ(30) ഫര്‍വീസ് മഹ്റൂഫിന്റെ പന്തില്‍ തിലക രത്ന പിടിച്ച് പുറത്താക്കുകയായിരുന്നു. പത്താമത്തെ ഓവറില്‍ 39 റണ്‍സെടുത്ത സചിന്‍ ടെണ്ടുല്‍കറെ ലാസിത് മലിംഗ എല്‍ ബി ഡബ്ലിയുവില്‍ കുടുക്കി. 86 റണ്‍സായിരുന്നു അപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍. തുടര്‍ന്ന് കോഹ്ലിയും ഗംഭീറും ചേര്‍ന്ന് തകര്‍പ്പന്‍ അടി തുടങ്ങി. 201 റണ്‍സിലെത്തി നില്‍ക്കെ 28 ാമത്തെ ഓവറില്‍ ഗംഭീര്‍ റണ്ണൗട്ടായി.

പിന്നാലെയെത്തിയ സുരേഷ് റെയ്ന മികച്ച പിന്തുണയാണ് കോഹ്ലിക്ക് നല്‍കിയത്. 37 ാമത്തെ ഓവറില്‍ ഇന്ത്യ വിജയം കുറിക്കുമ്പോള്‍ 133 റണ്‍സുമായി കോഹ്ലിയും 40 റണ്ണുമായി റെയ്നയും പുറത്താവാതെ നിന്നു.

ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചയായ തോല്‍വിക്കുള്ള മറുപടി കൂടിയാണ് ഇന്നത്തെ വിജയം. മാര്‍ച്ച് രണ്ടിന് ആസ്ത്രേലിയയും ശ്രീലങ്കയും തമ്മില്‍ നടക്കുന്ന മല്‍സരമാവും ഇന്ത്യയുടെ ഫൈനല്‍ പ്രവേശം തീരുമാനിക്കുക. നിലവില്‍ ബോണസ് പോയിന്റടക്കം 15 പോയന്‍ാണ് ഇന്ത്യക്കുള്ളത്. ആസ്ത്രേലിയയുമായുള്ള മല്‍സരത്തില്‍ ലങ്ക പരാജയപ്പെട്ടാല്‍ പോയന്റ് നിലയില്‍ ഇന്ത്യയും ശ്രീലങ്കയും തുല്യമാവും. ഇവിടെയാണ് ബോണസ് പോയിന്റ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനത്തിന് വഴിതെളിയിക്കുക.

പോണ്ടിങ് യുഗത്തിന് മരണമണി....

കളിച്ചില്ലേല്‍ സാക്ഷാല്‍ റിക്കിപോണ്ടിങ്ങിനെയും ആസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് എടുത്തെറിയും.തുടര്‍ച്ചയായി മോശം ഫോമിലുള്ള മുന്‍ ക്യാപ്റ്റന്‍ റിക്കിപോണ്ടിങ്ങിനെ ഏകദിന ക്രിക്കറ്റ് ടീമില്‍ നിന്നും ഒഴിവാക്കി. കോമണ്‍വെല്‍ത്ത് ബാങ്ക് ത്രിരാഷ്ട്ര പരമ്പരയിലെ ശേഷിച്ച മത്സരങ്ങളില്‍ നിന്നുമാണ് മുന്‍ നായകനെ ഒഴിവാക്കിയത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പോണ്ടിങ്ങിനെ ഒഴിവാക്കാന്‍ ഓസീസ് ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത്.



ഏകദിന ക്രിക്കറ്റില്‍ നിന്നും താന്‍ വിരമിക്കുകയാണെന്ന് റിക്കി പോണ്ടിങ്. സിഡ്നിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പോണ്ടിങ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആസ്ട്രേലിയക്ക് രണ്ട് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പോണ്ടിങ്ങിനെ മോശം ഫോമിന്റെ പേരില്‍ ഏകദിന ടീമില്‍നിന്നു പുറത്താക്കിയതിനു പിന്നാലെയാണ് മുന്‍ ഓസീസ് നായകന്റെ പ്രഖ്യാപനം.

ടീമില്‍ നിന്നു പുറത്താക്കിയ നിലക്കു ഇനി തിരിച്ചുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പോണ്ടിങ് പറഞ്ഞു. എന്നാല്‍ ടെസ്റ്റില്‍ ഓസീസിനു വേണ്ടി കളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടീമില്‍ നിന്നു പുറത്താക്കിയതിലുള്ള നിരാശ പോണ്ടിങ് മറച്ച് വെച്ചില്ല. എന്നാല്‍ ക്രിക്കറ്റ് ആസ്ട്രേലിയയുടെ തീരുമാനം പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

2015 ലോകകപ്പ് ആസ്ട്രേലിയന്‍ ടീമിനു പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ താനില്ലെന്ന് സെലക്ഷന്‍ കമ്മിറ്റിയിലെ ജോണ്‍ ഇന്‍വെരാരിറ്റി വ്യക്തമാക്കിയിരുന്നുവെന്നും കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ തന്റെ പ്രകടനം നിലവാരംകുറഞ്ഞതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനെ ആസ്ട്രേലിയന്‍ ഏകദിന ക്രിക്കറ്റ് ടീമില്‍നിന്ന് പുറത്താക്കിയതില്‍ തനിക്ക് പങ്കുണ്ടെന്ന് ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്ക്. പോണ്ടിങ്ങിനെ പുറത്താക്കാനുള്ള സെലക്ഷന്‍ പാനലിന്റെ തീരുമാനത്തോട് നൂറു ശതമാനം യോജിച്ച തന്റേത് ടീമിന്റെ നന്മക്കുവേണ്ടിയുള്ള നിലപാടാണെന്നു പറഞ്ഞ് ക്ളാര്‍ക്ക്, പോണ്ടിങ്ങും താനുമായുള്ള സൗഹൃദത്തെ അത് ബാധിക്കില്ലെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
'സെലക്ഷന്‍ പാനലിന്റെ ശരിയായ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുകയെന്നത് ക്യാപ്റ്റന്റെ കടമയാണ്. കൂട്ടമായാണ് ഞങ്ങള്‍ ആ തീരുമാനം കൈക്കൊണ്ടത്. 2015 ലോകകപ്പ് മുന്‍നിര്‍ത്തിയാണ് യോഗത്തില്‍ ചര്‍ച്ച നടന്നത്. പൂര്‍ണമായും ഞാന്‍ അതിന്റെ കൂടെയായിരുന്നു' -അഞ്ചംഗ സെലക്ഷന്‍ പാനലിലെ അംഗങ്ങളിലൊരാളായ ക്ളാര്‍ക്ക് വ്യക്തമാക്കി.

വീണ്ടും ഓസീസ് കാപട്യം.....


ഇന്ത്യയും ആസ്ട്രേലിയയും ഏറ്റുമുട്ടിയപ്പോള്‍ പതിവ് തെറ്റിയില്ല. വിവാദങ്ങളില്ലാതെ ഇന്ത്യയുടെ ആസ്ട്രേലിയന്‍ പര്യടനം അവസാനിക്കുമെന്ന് ആരാധകര്‍ കരുതിയെങ്കില്‍ തെറ്റി. പര്യടനത്തില്‍ ഇരുവരുടെയും അവസാന മത്സരവും കൊടിയിറങ്ങിയത് പുതിയൊരു വിവാദത്തിന് തുടക്കമിട്ട്.
നാലു വര്‍ഷം മുമ്പത്തെ കുപ്രസിദ്ധ 'മങ്കിഗേറ്റ്' വിവാദത്തിന്റെ രണ്ടാംഘട്ടത്തിന് സാക്ഷിയായത് സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയം തന്നെ. ജയിക്കാന്‍ ഏതു വഴിയും സ്വീകരിക്കാന്‍ മടിക്കാത്ത ആസ്ട്രേലിയ ഇന്ത്യയെ തോല്‍പിക്കാന്‍ ഒരിക്കല്‍ കൂടി സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ബലികഴിച്ചു. റണ്‍ഔട്ടില്‍നിന്ന് രക്ഷപ്പെടാന്‍ ഡേവിഡ് ഹസിയും സചിന്‍ ടെണ്ടുല്‍കറെ പുറത്താക്കാന്‍ ബ്രെറ്റ്ലീയും വഴിവിട്ട് കളിച്ചതോടെയാണ് മാന്യന്മാരുടെ കളി നാണക്കേടിലായത്.

ആസ്ട്രേലിയ ചെയ്തത്
നാടകം ഒന്ന്: ആസ്ട്രേലിയന്‍ ഇന്നിങ്സില്‍ 24ാം ഓവറിലെ അവസാന പന്തില്‍ സിംഗിളെടുക്കുമ്പോള്‍ റണ്‍ഔട്ടില്‍നിന്ന് രക്ഷപ്പെടാന്‍ പന്ത് കൈകൊണ്ട് തട്ടി ഹസി വിവാദത്തില്‍ കുരുങ്ങി. മാത്യൂ വഡെ ഷോട്ട്കവറിലേക്ക് പായിച്ച പന്ത് പിടിച്ച റെയ്ന നല്‍കിയ ത്രോ വിക്കറ്റില്‍ പതിക്കുമെന്ന് തോന്നിയപ്പോഴാണ് ഹസി ഓട്ടത്തിനിടെ കൈകൊണ്ട് തട്ടിയകറ്റിയത്. ഫീല്‍ഡിങ് മനപ്പൂര്‍വം തടസ്സപ്പെടുത്തിയതിന് ക്യാപ്റ്റന്‍ ധോണി അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍മാരായ സൈമണ്‍ ടഫലും ബില്ലി ബൗഡനും മൂന്നാം അമ്പയറുമായി ചര്‍ച്ചചെയത് നോട്ടൗട്ട് വിധിച്ചു. അമ്പയര്‍ തീരുമാനം ധോണി ചോദ്യംചെയ്തെങ്കിലും മൂന്നു മിനിറ്റ് നേരത്തെ അനിശ്ചിതാവസ്ഥയല്ലാതെ ഫലമുണ്ടായില്ല.
നാടകം രണ്ട്: സചിനും ഗംഭീറും ഇന്ത്യയെ വിജയിപ്പിക്കാന്‍ പൊരുതുന്നതിനിടെ വീണ്ടും ആസ്ട്രേലിയന്‍ കാപട്യം. ബ്രെറ്റ്ലീ എറിഞ്ഞ ഏഴാം ഓവറിലെ അവസാന പന്തില്‍ ഗംഭീര്‍ സിംഗിളിന് വിളിച്ചപ്പോള്‍ ഓടിയെത്തിയ സചിനു മുന്നില്‍ പിച്ചിലൂടെ തന്നെ ഓടിയെത്തിയ ലീ മനപ്പൂര്‍വം ബ്ലോക്കിട്ട് മറ്റൊരു റണ്‍ഔട്ട്. ഉടന്‍തന്നെ സചിന്‍ പ്രതിഷേധിച്ചെങ്കിലും കാര്യമില്ലാതെപോയി.

നിയമവും മുന്‍താരങ്ങളും
പറയുന്നത്
ഐ.സി.സി നിയമാവലിയിലെ 33ാം ചട്ടപ്രകാരം ബാറ്റ്സ്മാന്‍ ഫീല്‍ഡിങ് തടസ്സപ്പെടുത്തി പന്ത് മനപൂര്‍വം കൈകൊണ്ട് തട്ടുകയോ ബാറ്റ്കൊണ്ട് നീക്കുകയോ ചെയ്താല്‍ ഔട്ട് വിധിക്കാം.റമീസ് രാജ, ഇന്‍സിമാമുല്‍ ഹഖ്, അമര്‍നാഥ് എന്നീ മൂന്ന് ബാറ്റ്സ്മാന്മാര്‍ മാത്രമേ ഈ നിയമം വഴി ഏകദിനത്തില്‍ പുറത്തായിട്ടുള്ളൂ.

madhayamam

Friday, February 17, 2012

സൈമണ്ട്സ് പാഡഴിച്ചു...

മെല്‍ബണ്‍: ക്രിക്കറ്റിന്‍െറ കളിമുറ്റങ്ങളില്‍ ആസ്ട്രേലിയക്കുവേണ്ടി ഏറെക്കാലം വീറോടെ പൊരുതിയ പ്രതിഭാധനനായ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്സ് വിരമിച്ചു. മാസ്മരിക പ്രകടനങ്ങള്‍ക്കൊപ്പം വിവാദങ്ങളും അച്ചടക്കലംഘനങ്ങളുമെല്ലാം ചേര്‍ന്ന് സംഭവബഹുലമാക്കിയ പ്രഫഷനല്‍ കരിയറിനാണ് ഇതോടെ അവസാനമാകുന്നത്. 36ാം വയസ്സിലാണ് സൈമണ്ട്സ് പ്രഫഷനല്‍ ക്രിക്കറ്റില്‍നിന്ന് പടിയിറങ്ങുന്നതായി പ്രഖ്യാപിച്ചത്. കളിയുടെ എല്ലാ മേഖലകളില്‍നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച സൈമണ്ട്സ് ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഐ.പി.എല്ലില്‍ കളിക്കില്ളെന്നും വ്യക്തമാക്കി. കുടുംബപരമായ കാരണങ്ങളാലാണ് പൊടുന്നനെ കളിയോട് വിടപറയുന്നത്. ‘എല്ലാതരം കളികളില്‍നിന്നും ഉടനടി പിന്മാറുകയാണ്. ഇത്തവണ മുംബൈ ഇന്ത്യന്‍സിന് കളിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്. മുംബൈ ഇന്ത്യന്‍സും ഐ.പി.എല്ലും എന്നെ വളരെയേറെ പിന്തുണച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ എന്‍െറ ആദ്യ കുഞ്ഞിന്‍െറ വരവിനാണ് മുന്‍ഗണന നല്‍കുന്നത്’ -സൈമണ്ട്സ് വിശദീകരിച്ചു.
1994-95 സീസണില്‍ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റില്‍ അരങ്ങേറിയ സൈമണ്ട്സ് 1998 നവംബറില്‍ പാകിസ്താനെതിരെ ലാഹോറിലാണ് ആദ്യ ഏകദിനം കളിച്ചത്. 198 ഏകദിനങ്ങളില്‍ ആറു സെഞ്ച്വറി ഉള്‍പ്പെടെ 39.75 ശരാശരിയില്‍ 5088 റണ്‍സെടുത്തിട്ടുണ്ട്. 133 വിക്കറ്റുമെടുത്ത സൈമണ്ട്സ് 2009ലാണ് ഏകദിനത്തില്‍നിന്ന് പടിയിറങ്ങിയത്.
2004 മാര്‍ച്ചില്‍ ശ്രീലങ്കക്കെതിരെയായിരുന്നു ആദ്യ ടെസ്റ്റ്. 26 ടെസ്റ്റില്‍ രണ്ട് സെഞ്ച്വറിയടക്കം 40.61 ശരാശരിയില്‍ 1462 റണ്‍സും 24 വിക്കറ്റും നേടി. 2008ല്‍ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു അവസാന ടെസ്റ്റ്. 14 രാജ്യാന്തര ട്വന്‍റി20യില്‍ 48.14 ശരാശരിയില്‍ 337 റണ്‍സും എട്ടു വിക്കറ്റും നേടി. മറ്റു 93 ട്വന്‍റി20 മത്സരങ്ങളില്‍ 32.43 ശരാശരിയില്‍ 2141 റണ്‍സ് അടിച്ചെടുത്ത സൈമണ്ട്സിന്‍െറ സ്ട്രൈക്റേറ്റ് 147.35 ആണ്.
2008ല്‍ ഹര്‍ഭജന്‍ സിങ് വംശീയമായി അധിക്ഷേപിച്ചതിനെ ചൊല്ലിയുള്ള വിവാദവും പിന്നീട് ഓസീസ് ടീം മീറ്റിങ്ങില്‍ പങ്കെടുക്കാതെ മീന്‍പിടിക്കാന്‍ പോയതും സൈമണ്ട്സിനെ വാര്‍ത്തകളിലത്തെിച്ചു. 2009 ലോക ട്വന്‍റി20ക്കായി ടീമിലെടുത്ത താരം മദ്യപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് രാജ്യാന്തര കരിയറിന് അവസാനമാവുകയായിരുന്നു.

അച്ചനമ്പലം വളപ്പില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ സംഘടിപിച്ച നബിദിന റാലി ...

അച്ചനമ്പലം വളപ്പില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ സംഘടിപിച്ച നബിദിന റാലി











photos
Sulfikkar Mekarumbil,
Hamza K Valappil

Wednesday, February 15, 2012

ഒരു മോഷ്ടാവ് എ.റ്റി.എം. കൌണ്ടറില്‍ നിങ്ങളെ അപായപ്പെടുത്താന്‍ ശ്രമിച്ചാല്‍ ചെയേണ്ടത് ...


ഒരു മോഷ്ടാവ് എ.റ്റി.എം. കൌണ്ടറില്‍ നിങ്ങളെ അപായപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ട് നി...ങ്ങളുടെ പണം കൌണ്ടറില്‍ നിന്നും പിന്‍‍വലിയ്ക്കാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണെങ്കില്‍ നിങ്ങള്‍ അയാളില്‍ നിന്നും രക്ഷപ്പെടാനോ, പ്രതിരോധിയ്ക്കാനോ ശ്രമിയ്ക്കാതിരിയ്ക്കുക. പകരം കാര്‍ഡ് മെഷീനില്‍ നിക്ഷേപിച്ച് പണം അവരുടെ ആവശ്യപ്രകാരം പണം പിന്‍‍വലിയ്ക്കാന്‍ സമ്മതിയ്ക്കുക.
പക്ഷേ, കാര്‍ഡ് ഇട്ടതിനു ശേഷം മെഷീന്‍ പിന്‍‍നമ്പര്‍ ആവശ്യപ്പെടുമ്പോള്‍ നിങ്ങളുടെ യഥാര്‍ത്ഥ പിന്‍‍നമ്പറിനു പകരം, പിന്‍‍നമ്പര്‍ അവസാനിയ്ക്കുന്നത് ഏത് അക്കത്തില്‍ നിന്നാണോ, ആ അക്കത്തില്‍ നിന്നും റിവേഴ്സ് രീതിയില്‍ ടൈപ്പ് ചെയ്യുക.

ഉദാഃ: നിങ്ങളുടെ പിന്‍‍നമ്പര്‍ : 1234 ആണെന്നിരിയ്ക്കട്ടെ. ഈ നമ്പരിനു പകരം 4321 എന്നു ടൈപ്പ് ചെയ്യുക.

ഇങ്ങനെ പിന്‍‍നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍, നമ്മള്‍ കൊടുക്കുന്ന തുക മെഷീന്‍ പുറത്തേയ്ക്ക് വിടും. പക്ഷേ ക്യാഷ് മുഴുവനായും പുറത്തേയ്ക്ക് വരാതെ പകുതി വരുമ്പോള്‍ മെഷീനുള്ളില്‍ തന്നെ കുടുങ്ങിപ്പോകുന്നു. ഈ സമയം തന്നെ പോലീസ് സ്റ്റേഷനിലേയ്ക്കും മറ്റും മോഷ്ടാവ് അറിയാതെ ഒരു സന്ദേശം പോവുകയും ചെയ്യുന്നു. എല്ലാ എ.റ്റി.എം. കൌണ്ടറുകളിലും ഈ സേവനം ലഭ്യമാണ്.

When a thief forced you to take money from the ATM, do not argue or resist, you might not know what he or she might do to you. What you should do is to punch your PIN in the reverse...

Eg: If your PIN is 1234, you punch 4321.

The moment you punch in the reverse, the money will come out, but will be stuck into the machine half way out and it will alert the police without the notice of the thief.

Every ATM has it; It is specially made to signify danger and help. Not everyone is aware of this.

SHARE THIS TO ALL YOUR FRIENDS..........
ഈ സന്ദേശം പരമാവധി ആളുകളിലേയ്ക്ക് എത്തിയ്ക്കുക...... ...

Friday, February 3, 2012

വേങ്ങരയില്‍ ആക്രിക്കടയില്‍ തീപ്പിടുത്തമുണ്ടായത് ഏറെ നേരം പരിഭ്രാന്തിയുണ്ടാക്കി


വേങ്ങര ടൗണിനുസമീപം ഗാനിദാസ് പടിയില്‍ ആരോഗ്യ കേന്ദ്രത്തിനും ബ്ളോക്ക് ഓഫിസിനും സമീപം ആക്രിക്കടകള്‍ അഗ്നിക്കിരയായി. തൊട്ടടുത്ത പറമ്പില്‍ തീയിട്ടത് പടര്‍ന്നാണ് ആക്രിക്കടയില്‍ തീയത്തെിയതെന്നാണ് പ്രാഥമിക നിഗമനം. ഉച്ചക്ക് രണ്ടോടെയാണ് പുക ഉയരുന്നത് കണ്ടത്. ആക്രിക്കടയില്‍ ജോലിചെയ്യുന്ന പതിനഞ്ചോളം സ്ത്രീകള്‍ തീപടര്‍ന്നതുകണ്ട് ഓടി രക്ഷപ്പെട്ടു. കൂട്ടിയിട്ട പ്ളാസ്റ്റിക്, കടലാസ്, റബര്‍, ഇരുമ്പ് തുടങ്ങിയവക്കും ഷെഡിനും തീ പിടിച്ചത് നിയന്ത്രിക്കാന്‍ നാട്ടുകാരും ഫയര്‍ഫോഴ്സും മണിക്കൂറുകളോളം പാടുപെടേണ്ടിവന്നു. പരപ്പനങ്ങാടി പാലത്തിങ്ങല്‍ മൂച്ചിത്തോട്ടത്തില്‍ മുഹമ്മദ്കുട്ടി, മൂന്നിയൂര്‍ പാറക്കടവ് വാക്കത്തൊടി അബ്ദുല്‍ അസീസ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കടകള്‍. കടയില്‍ കൂട്ടിയിട്ട വിഷാംശമുള്ള സാമഗ്രികളടക്കമുള്ളവ ആളിക്കത്തിയത് പ്രദേശത്ത് ആശങ്ക പടര്‍ത്തി. സമീപത്തെ ക്വാര്‍ട്ടേഴ്സുകളിലുള്ളവരടക്കം പരിഭ്രാന്തരായി പുറത്തേക്കോടി. തീ കണ്ടയുടന്‍ പൊലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിച്ചെങ്കിലും മൂന്നരയോടെയാണ് തിരൂരില്‍നിന്നുള്ള ആദ്യ ഫയര്‍യൂനിറ്റത്തെിയത്.
മലപ്പുറം സി.ഐ ടി.സി. വിജയനും സംഘവും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മലപ്പുറത്തുനിന്ന് രണ്ട് യൂനിറ്റും മീഞ്ചന്തയില്‍നിന്ന് ഒരു യൂനിറ്റും ഫയര്‍ഫോഴ്സ് എത്തിയാണ് വൈകുന്നേരം ആറോടെ ഏറെക്കുറെ തീയണച്ചത്. വേങ്ങരയിലെ ഡിസ്കോ സര്‍വീസ്, ആരിഫ, മര്‍ഹബ തുടങ്ങിയ സ്വകാര്യ ജലവിതരണ ഏജന്‍സികളും തീയണക്കാനത്തെി. ട്രാഫിക് എസ്.ഐ ഭാസ്കരന്‍, വേങ്ങര എസ്.ഐ ഇ. വേലായുധന്‍, മലപ്പുറം എസ്.ഐ പ്രേംജിത്ത്, കണ്‍ട്രോള്‍ റൂം എസ്.ഐ ഹമീദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും തിരൂരങ്ങാടി തഹസില്‍ദാര്‍ സി. അബ്ദുറഷീദ്, വേങ്ങര വില്ളേജ് ഓഫിസര്‍ മോഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ സംഘവും സ്ഥലത്തത്തെി...
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്യുക
..

Monday, January 30, 2012

വ്യാജപാസ് നിര്‍മാണം: ഒരാള്‍കൂടി അറസ്റ്റില്‍; ഒമ്പതുപേര്‍ റിമാന്‍ഡില്‍ ...

മലപ്പുറത്ത് നടന്ന ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ സമാപന ച്ചടങ്ങിലേക്ക് വ്യാജപാസുകള്‍ നിര്‍മിച്ചുനല്‍കിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കൂട്ടിലങ്ങാടിയിലെ ടെക്‌സ്റ്റൈല്‍ ജീവനക്കാരന്‍ ഇരുമ്പുഴി ചപ്പുങ്ങന്‍കലയത്ത് സലാം (23) ആണ് അറസ്റ്റിലായത്. മലപ്പുറത്തെ സ്റ്റുഡിയോ മുഖാന്തരം ഉണ്ടാക്കിയെടുത്ത വ്യാജപാസ് വാങ്ങിയ വ്യക്തിയാണെന്ന് മലപ്പുറം പോലീസ് അറിയിച്ചു.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. സംഭവത്തില്‍ മലപ്പുറത്തെ രണ്ട് സ്റ്റുഡിയോകളില്‍ നിന്നും ഒരു ഫ്‌ളക്‌സ് പ്രിന്റിങ് സ്ഥാപനത്തില്‍ നിന്നുമായി ഒമ്പതുപേരെ ശനിയാഴ്ച പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. മലപ്പുറം കോടതിയില്‍ ഞായറാഴ്ച ഹാജരാക്കിയ ഇവരെ റിമാന്‍ഡ്‌ചെയ്തു.

ജനവരി 23ന് മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന ജി.കെ.എസ്.എഫ് സമാപനച്ചടങ്ങില്‍ കയറിക്കൂടുന്നതിന് വ്യപകമായി വ്യാജപാസുകള്‍ നിര്‍മിച്ചുനല്‍കിയ സംഭവത്തെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം നടന്നത്. 35,000 പാസുകള്‍ അധികൃതര്‍ അച്ചടിച്ചെങ്കിലും ഈ പാസുകളുടെ വ്യാജന്‍ കമ്പ്യൂട്ടറും സ്‌കാനറും ഉപയോഗിച്ച് പ്രിന്റ് ചെയ്ത് വ്യാപകമായി നല്‍കുകയായിരുന്നു. പണം ഈടാക്കിയാണ് പാസുകള്‍ നിര്‍മിച്ചുനല്‍കിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ കൂടുതല്‍ പ്രതികളുള്‍പ്പെടാന്‍ സാധ്യതയുണ്ട്. വ്യാജപാസുകള്‍ എത്രമാത്രം അച്ചടിച്ചുവെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്

ചെമ്മാട് 'ദര്‍ശന' പൊളിച്ചുതുടങ്ങി; ഒരു തിയേറ്റര്‍കൂടി ഓര്‍മയായി...

തിരൂരങ്ങാടി: മൂന്ന് പതിറ്റാണ്ടിലേറെയായി ചെമ്മാട് ടൗണിന്റെ ലാന്‍ഡ് മാര്‍ക്കായിരുന്ന 'ദര്‍ശന' തിയേറ്റര്‍ കെട്ടിടം പൊളിച്ചു നീക്കുന്നു. കഴിഞ്ഞമാസമാണ് ഇവിടെ പ്രദര്‍ശനം നിര്‍ത്തിയത്.

ജില്ലയിലെ ആദ്യകാല തിയേറ്ററുകളിലൊന്നായ ദര്‍ശന തുടങ്ങിയത് 1978-ലാണ്. സര്‍വീസ് ചാര്‍ജ് നിര്‍ത്തലാക്കിയതും വൈദ്യതി ചാര്‍ജ് വര്‍ധനയും തൊഴിലാളികളെ കിട്ടാനില്ലാത്തതും കാരണമാണ് മാനേജ്‌മെന്റ് തിയേറ്റര്‍ അടച്ചുപൂട്ടിയത്. ചിമ്പു നായകനായ മന്മഥനായിരുന്നു അവസാന ചിത്രം. കെട്ടിടത്തിന്റെ പഴയ മര ഉരുപ്പടികളും മറ്റ് സാധനങ്ങളും ഇവിടെത്തന്നെ വില്പനയ്ക്ക് വെച്ചിരിക്കുകയാണ് .

കാളികാവില്‍ മിനിബസ് മറിഞ്ഞു; 45 പേര്‍ക്ക് പരിക്ക് ...


നിയന്ത്രണംവിട്ട ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കുപറ്റിയ ആറുപേരെ മഞ്ചേരി ജനറല്‍ ആസ്​പത്രിയിലും മറ്റുള്ളവരെ കാളികാവ്, വണ്ടൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആസ്​പത്രികളിലും പ്രവേശിപ്പിച്ചു.
ഞായറാഴ്ച 11 മണിയോടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. നീലാഞ്ചേരി കാളികാവ് റോഡിന്റെ ശോച്യാവസ്ഥയെ തുടര്‍ന്ന് ഈ റൂട്ടില്‍ അധികം ബസ്സുകളും ഓടുന്നില്ല. കല്യാണം അടക്കമുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ ഉള്‍പ്പെടെ വളരെയധികം പേര്‍ അപകടത്തില്‍പ്പെട്ട ബസ്സില്‍ കയറിയിരുന്നു.
വീതികുറഞ്ഞ റോഡില്‍നിന്ന് ആനവാരി വളവില്‍ നിയന്ത്രണംവിട്ട ബസ് താഴ്ചയിലേക്ക് നീങ്ങുകയാണുണ്ടായത്. ബസ്സിന്റെ മുന്‍വശം മരത്തിലിടിച്ച് തൂങ്ങിനിന്നു. പിറകുവശം റോഡരികിലെ പാറയിലും കുടുങ്ങി. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍മൂലമാണ് അപകടത്തില്‍പ്പെട്ട ബസ്സില്‍നിന്ന് പരിക്കുപറ്റിയവരെയും മറ്റ് യാത്രക്കാരെയും പുറത്തിറക്കാന്‍ കഴിഞ്ഞത്.
പരിക്കേറ്റവര്‍
വള്ളിക്കാപറമ്പില്‍ റൈഹാനത്ത്(35), മാതാവ് ഫാത്തിമ (55), നീരിയോട്ടില്‍ ഗിരീഷ് (32), മാതാവ് ശാന്തകുമാരി (65), കളത്തിങ്ങല്‍ ചെറിയാപ്പ (35), വെള്ളയാലി മജീദ് (40) എന്നിവരാണ് മഞ്ചേരി ആസ്​പത്രിയിലുള്ളത്. കാളികാവിലെയും വണ്ടൂരിലെയും ആസ്​പത്രികളിലുള്ളവര്‍: ആയിഷ (42), സുമിത്ര (22), പുത്തന്‍വീട്ടില്‍ ഗോവിന്ദന്‍ നായര്‍ (77), ജയ (39), സബ്‌ന (19), പത്മിനി (53), ചില്ല (50), ഫസലുദ്ദീന്‍ (26), ഓട്ടുപാറ ഉനൈസ (10), ഗംഗാധരന്‍ (57), കദീജ (60), നഫീസ (45), ഹിഷ (ആറ്), ഷാന (17), ഷബില്‍ (ഏഴ്), ഹാദ (ആറ്), ചെമ്മലപ്പുറവന്‍ ബല്‍ക്കീസ് (36), അയ്യര്‍പാലി മൊയ്തീന്‍ (63), ബസ് ഡ്രൈവര്‍ അടയ്ക്കാകുണ്ടിലെ അബ്ദുറഹീം (26), പുത്തന്‍വീട് ജാനകി (60), കിളിയോല റസിയ (40), ചോക്കാട് വട്ടപറമ്പത്ത് ഗോപിനാഥന്‍ (58), കോട്ടപറമ്പില്‍ ഉമൈബ (38), മകള്‍ ഫാഹിമ (നാല്), വള്ളിക്കാപറമ്പില്‍ ഉനൈസ് (എട്ട്), ആയിശ (50), വള്ളിക്കാപറമ്പില്‍ സക്കീന (39), മക്കള്‍ അസ്‌ലം (നാല്), ഷരീഫ (12), വള്ളിക്കാപറമ്പില്‍ സുബൈദ (45), മകള്‍ ഹഫീഫ (എട്ട്), സവാദ് (നാല്), ജമീല (39), മുഹമ്മദാലി (50), നഫീസ (48), സാജിദ (35), പാര്‍വതി (65).
ആനവാരിയിലുണ്ടായ ബസ് അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്ഷയായത് നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം. തലകീഴായി നില്‍ക്കുന്ന ബസ്സില്‍നിന്ന് പരിക്കുപറ്റിയവരെ സാഹസികമായാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ പുറത്തേക്കിറക്കിയത്. ഒരുനിമിഷംപോലും പാഴാക്കാതെ യുവാക്കള്‍ ബസ്സിലുള്ളവരെ പുറത്ത് കടത്തിയപ്പോള്‍ സ്ത്രീകള്‍ പരിക്കുപറ്റിയവരെ മറ്റു വാഹനങ്ങളില്‍ കയറ്റി ആസ്​പത്രിയിലെത്തിച്ചു.

ഉറ്റവരെയും ഉടയവരെയും കാത്തുനില്‍ക്കാതെ ഗുരുതരമായി പരിക്കുപറ്റിയവരെ റഫര്‍ചെയ്ത് ആസ്​പത്രികളിലെത്തിക്കാനും ഇവര്‍ ശ്രദ്ധിച്ചു. പേടിപ്പെടുത്തുന്ന നിലയില്‍ കാണപ്പെടുന്ന ബസ്സിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്ന ഭാഗത്തിലൂടെ അകത്തുകടന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസ്സില്‍ തിരക്ക് കൂടുതലായതിനാല്‍ യാത്രക്കാരെ പുറത്തിറക്കാന്‍ വളരെയധികം പ്രയാസപ്പെട്ടു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയവരുടെ വാഹനങ്ങളിലാണ് പരിക്കുപറ്റിയവരെ ആസ്​പത്രികളിലെത്തിച്ചത്.
madhrbhumi

Tuesday, January 24, 2012

ഡോ.സുകുമാര്‍ അഴീക്കോട് അന്തരിച്ചു‍‍‍‍‍‍‍....


തൃശൂര്‍: വാക്‌ദേവതയുടെ വീരഭടന്‍ ഡോ.സുകുമാര്‍ അഴീക്കോട് (85)അന്തരിച്ചു. ഇന്നു പുലര്‍ച്ചെ 6.40 ഓടെ തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ ആയിരുന്നു അന്ത്യം. അര്‍ബുദ ബാധയെത്തുടര്‍ന്ന് രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്ന അഴീക്കോടിന്റെ ആരോഗ്യനില ശനിയാഴ്ചയോടെയാണ് വഷളായത്. ജീവന്‍രക്ഷാ മരുന്നുകളിലൂടെയും കൃത്രിമ ശ്വാസം നല്‍കിയുമായിരുന്നു ജീവന്‍ പിടിച്ചുനിര്‍ത്തിയിരുന്നത്. സന്തതസഹചാരിയായ ഡ്രൈവറും സഹോദരിയും മക്കളും മരണസമയം സമീപത്തുണ്ടായിരുന്നു. ഭൗതികദേഹം തൃശൂര്‍ ഇരവിമംഗത്തെ വസതിയിലും സാഹിത്യ അക്കാദമി ഹാളിലും കണ്ണൂര്‍ മഹാത്മാഹാളിലും പൊതുദര്‍ശനത്തിനു വച്ച ശേഷം കോഴിക്കോട്ടേക്കു കൊണ്ടുപോകും. സംസ്‌കാരം നാളെ പതിനൊന്നിന് പയ്യാമ്പലത്ത്.

മലയാളത്തിന്റെ മനസാക്ഷിയുടെ ശബ്ദമായിരുന്ന അഴീക്കോട് ഗാന്ധിയന്‍, അധ്യാപകന്‍, പത്രാധിപന്‍, സാഹിത്യകാരന്‍, വിമര്‍ശകന്‍, പ്രാസംഗികന്‍, സമൂഹ്യ പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ ചിന്തകന്‍, നിരൂപകന്‍ എന്നീ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച വ്യക്തിത്വമായിരുന്നു. പ്രൈമറിസ്കൂള്‍ തലം മുതല്‍ സര്‍വ്വകലാശാല വരെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനം പകര്‍ന്നുനല്‍കിയ അദ്ദേഹത്തെ അഴീക്കോട് മാഷ് എന്നാണ് വിദ്യാര്‍ഥികളും സുഹൃത്തുക്കളും സാംസ്‌കാരിക കേരളം ഒന്നടങ്കം വിളിച്ചിരുന്നത്.കേന്ദ്ര-കേരള സാഹിത്യ അക്കാമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

1926 മെയ് 26ന് കണ്ണൂരിലെ അഴീക്കോടാണ് അദ്ദേഹം ജനിച്ചത് . പ്രാസംഗികനും കോണ്‍ഗ്രസ് പ്രവര്‍ത്തകനും പണ്ഡിതനുമായിരുന്ന വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്റെയും കേളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറു മക്കളില്‍ നാലാമനാണ്.

കൊമേഴ്‌സില്‍ ബിരുദം നേടിയ അദ്ദേഹം മലയാളത്തിലും സംസ്‌കൃതത്തിലും ബിരുദാനന്തര ബിരുദം നേടി. ഡോക്ടറേറ്റ് നേടിയ അദ്ദേഹം ചിറയ്ക്കല്‍ രാജാസ് ഹൈസ്‌കൂള്‍, മംഗലാപുരം സെന്റ് അലോഷ്യസ് കോളജ് , കോഴിക്കോട് ദേവഗിരി കോളജ് കോഴിക്കോട് സെന്റ് ജോസഫ് എന്നീ കോളേജുകളിലും അദ്ധ്യാപകനായിരുന്നു. മൂത്തകുന്നം എസ്.എന്‍.എം ട്രെയ്‌നിംഗ് കോളജിലെ പ്രിന്‍സിപ്പലായും കോഴിക്കോട് സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍ മലയാളവിഭാഗം മേധാവിയും പ്രൊഫസറുമായും നിയമിതനാവുകയും

കാലിക്കറ്റ് സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലറായിരുന്നു. ആക്ടിംഗ് വൈസ് ചാന്‍സലറായും കുറച്ചുകാലം സേവനമനുഷ്ഠിച്ചു.

ഉപനിഷത്തുകളുടെ സമഗ്രപഠനമായ തത്ത്വമസി ഉള്‍പ്പെടെ മുപ്പത്തിയഞ്ചിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. 1985 ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിമര്‍ശനത്തിനുള്ള അവാര്‍ഡ് 'മലയാള സാഹിത്യ വിമര്‍ശനം എന്ന കൃതിക്ക് ലഭിച്ചു.

മാതൃഭൂമി പുരസ്‌കാരം (2011), വയലാര്‍ അവാര്‍ഡ് (1989), രാജാജി അവാര്‍ഡ്, സുവര്‍ണ കൈരളി അവാര്‍ഡ്, പുത്തേഴന്‍ അവാര്‍ഡ് തുടങ്ങി ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിവന്നു.

കേരള സാഹിത്യ അക്കാദമി 1991 ല്‍ വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 2004 ല്‍ കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം നേടി. നവഭാരതവേദി എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. ദീനബന്ധു, മലയാള ഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. വര്‍ത്തമാനം ദിനപത്രത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ്, നാഷനല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു.

അദ്ദേഹത്തിന്റെ തത്വമസിക്ക് കേന്ദ്ര - സംസ്ഥാന സാഹിത്യ അക്കാഡമി അവാര്‍ഡുകളും , വയലാര്‍ അവാര്‍ഡും അടക്കം 12 പുരസ്‌കാരങ്ങളാണ് ലഭിച്ചത് . 2007 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കിയെങ്കിലും ഭരണഘടനാവിരുദ്ധമെന്ന് ചുണ്ടിക്കാട്ടി അദ്ദേഹം പുരസ്‌കാരം നിരസിച്ചു.

ആശാന്റെ സീതാകാവ്യം, രാമനും മലയാള കവിതയും, മഹാത്മാവിന്റെ മാര്‍ഗം, മലയാള സാഹിത്യ വിമര്‍ശനം തുടങ്ങിയ രചനകളും അഴീക്കോട് മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക് വളമായി നല്‍കി.

തത്ത്വമസി, അഴീക്കോടിന്റെ മൂന്ന് വിമര്‍ശനങ്ങള്‍, ആശാന്റെ സീതാകാവ്യം, രമണനും മലയാളകവിതയും, മഹാത്മാവിന്റെ മാര്‍ഗ്ഗം, പുരോഗമനസാഹിത്യവും മറ്റും, മലയാള സാഹിത്യവിമര്‍ശനം, ജി. ശങ്കര കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, വായനയുടെ സ്വര്‍ഗ്ഗത്തില്‍, മലയാള സാഹിത്യപഠനങ്ങള്‍, തത്ത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിനു ഭാരതാംബേ, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍, അഴീക്കോടിന്റെ ഫലിതങ്ങള്‍, ഗുരുവിന്റെ ദുഃഖം,ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകള്‍ കാഴ്ചകള്‍, മഹാകവി ഉള്ളൂര്‍ എന്നിവയാണ് പ്രധാനകൃതികള്‍.

തത്വമസിയിലൂടെ കേരളത്തെ കീഴടക്കിയ അദ്ദേഹം ഗാന്ധിയനെന്ന നിലയിലും ജനമനസില്‍ സ്ഥാനം ഉറപ്പിച്ചു.
by mangalam

Tuesday, January 17, 2012

ആന്റണി പെരുമ്പാവൂര്‍ മോശമായി പെരുമാറിയെന്ന് എസ്.കുമാര്‍.........


ശ്രീനിവാസന്‍ തിരക്കഥയെഴുതി നായകനായി വേഷമിട്ട് സജിന്‍ രാഘവന്‍ സംവിധാനം ചെയ്ത 'പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍' എന്ന ചിത്രം സൂപ്പര്‍താരങ്ങള്‍ക്കെതിരെ രൂക്ഷപരിഹാസം ഉയര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ എസ്.കുമാറിനെ നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂര്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തല്‍.

എസ്.കുമാര്‍ തന്നെയാണ് ഒരു ചാനല്‍ ചര്‍ച്ചയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തില്‍ മോഹന്‍ലാലിനെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് മോശമായ രീതിയില്‍ തന്നോട് സംസാരിച്ചതെന്നും ശ്രീനിവാസനോട് ഇതിനെതിരെ പ്രതികരിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞതായും എസ്.കുമാര്‍ പറഞ്ഞു. വേണ്ടിവന്നാല്‍ സന്തോഷ് പണ്ഡിറ്റിനെ വെച്ച് ശ്രീനിവാസനോട് സാമ്യമുള്ള കഥാപാത്രം ചെയ്ത് താന്‍ പുറത്തിറക്കുമെന്ന് ആന്റണി പറഞ്ഞതായും എസ്.കുമാര്‍ പറഞ്ഞു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയായ ഉദയനാണ് താരത്തിന്റെ കഥാതുടര്‍ച്ചയാണ് 'പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍'. സൂപ്പര്‍താരങ്ങള്‍ക്കെതിരെ അതിരുവിട്ട പരിഹാസമാണ് ചിത്രത്തിലുള്ളതെന്ന വിമര്‍ശനം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവം. എന്നാല്‍ ചിത്രത്തില്‍ ആരെയും ബോധപൂര്‍വം മോശക്കാരനാക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് തിരക്കഥയെഴുതിയ നടന്‍ ശ്രീനിവാസന്‍ പറഞ്ഞു.

ആരെങ്കിലും ഒരാള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നത് അത്ര വലിയ കാര്യമായി തോന്നുന്നില്ലെന്നും അത് കാര്യമാക്കുന്നില്ലെന്നും ശ്രീനിവാസന്‍ ഒരു ചാനലിലൂടെ തന്നെ പ്രതികരിച്ചു. ജനുവരി 14-നാണ് ചിത്രം റിലീസ് ചെയ്തത്. ഉദയനാണ് താരം എന്ന ചിത്രത്തിലെ അതേ ഭാവത്തിലും രൂപത്തിലുമാണ് സരോജ്കുമാറായി ശ്രീനിവാസന്‍ ചിത്രത്തിലുള്ളത്.
by mathrubhumi

വേങ്ങര ടൗണിലെ കടകളില്‍ വ്യാപകമോഷണം...

ടൗണിലെ കടകളില്‍ പരക്കെ മോഷണം. ഗാന്ധിദാസ്​പടി, ബ്ലോക്ക് റോഡ് എന്നിവിടങ്ങളിലെ ആറ് കടകളിലാണ് മോഷണം നടന്നത്. പണവും മൊബൈല്‍ റീച്ചാര്‍ജ് കൂപ്പണുകളും സിഗരറ്റും നഷ്ടപ്പെട്ടു. ബ്ലോക്ക് റോഡിലെ തടത്തില്‍ മെഡിക്കല്‍സില്‍നിന്ന് പാലിയേറ്റീവ് ക്ലിനിക്കിന്റെ പെട്ടി പൊളിച്ച് 3000 രൂപ കവര്‍ന്നു. തൊട്ടടുത്ത സ്റ്റേഷനറി, ടീസ്റ്റാള്‍, ഫൂട്ട്‌വെയര്‍ എന്നിവിടങ്ങളില്‍ മോഷണം നടന്നു. 1500 രൂപയുടെ മൊബൈല്‍ റീച്ചാര്‍ജ് കൂപ്പണുകളും പണവും കവര്‍ന്നു. ഗാന്ധിദാസ് പടിയില്‍ മൊബൈല്‍ ഷോപ്പില്‍ രണ്ടുതവണയാണ് മോഷണം നടന്നത്. വേങ്ങര ബസ്സ്റ്റാന്‍ഡിലെ എ.കെ. സ്റ്റേഷനറി കുത്തിത്തുറക്കാന്‍ ശ്രമം നടത്തി. ഇരുമ്പ്ദണ്ഡ് കടയില്‍നിന്ന് കണ്ടെടുത്തു. വേങ്ങര പോലീസ് അന്വേഷണം തുടങ്ങി.

കിണറ്റില്‍ തിരയിളക്കം..

തലപ്പാറയിലെ മാലക്കോത്ത് സൈതലവിയുടെ വീട്ടുകിണറ്റില്‍ തിരയിളക്കം. തിങ്കളാഴ്ച ഉച്ചയോടെയാണ് 20 കോലോളം ആഴമുള്ള കിണറ്റില്‍നിന്ന് വെള്ളം ഉയര്‍ന്നത്. അല്പസമയത്തിന്‌ശേഷം അടിഭാഗത്തെ പടവ് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് വീണു. ചുറ്റുഭാഗത്തുനിന്ന് ഉറവ വന്ന് കിണര്‍ ആകെ കലങ്ങിയിട്ടുണ്ട്.

പാചകവാതകവും ജയില്‍മോചനവും തേടി കേന്ദ്രമന്ത്രിക്ക് മുന്നില്‍ പരാതിക്കൂമ്പാരം..

വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ നിന്ന് ഉറ്റവരുടെ മോചനവും സാമ്പത്തികസഹായവും ജോലിയും തേടി കേന്ദ്രമന്ത്രിയുടെ പക്കല്‍ പരാതികളുടെ കൂമ്പാരം. കേന്ദ്രമന്ത്രിയും മലപ്പുറം ലോക്‌സഭാമണ്ഡലം പ്രതിനിധിയുമായ ഇ.അഹമ്മദ് തിങ്കളാഴ്ച മലപ്പുറം ക്യാമ്പ് ഓഫീസില്‍ നടത്തിയ പരാതി സ്വീകരിക്കല്‍ പരിപാടിയില്‍ പാചകവാതക കണക്ഷന്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് മാത്രം കിട്ടിയത് 158 പരാതികളാണ്. സാമ്പത്തികസഹായം തേടി 63 പരാതികളും ജോലിക്കായി 44 പരാതികളും കിട്ടി. ആകെ ലഭിച്ച 434 പരാതികളില്‍ പാസ്‌പോര്‍ട്ട് സംബന്ധമായി 50 എണ്ണവും വിവിധ എംബസി സംബന്ധമായി 44 എണ്ണവും കിട്ടി. വിവിധപ്രശ്‌നങ്ങളാല്‍ പാസ്‌പോര്‍ട്ട് കിട്ടുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികളില്‍ കൂടുതലും. ഈ പരാതികള്‍ ക്യാമ്പില്‍ പങ്കെടുത്ത മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് കൈമാറി. എംബസി സംബന്ധിച്ച കേസുകള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി വേണ്ട നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

കേസുകളില്‍പ്പെട്ട് വിവിധ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നവരുടെ മോചനമായിരുന്നു പല പരാതികളിലെയും ആവശ്യം. താന്‍ വിദേശകാര്യ മന്ത്രിയായി വീണ്ടും ചുമതലയേറ്റശേഷം ഒരുവര്‍ഷത്തിനുള്ളില്‍ ജയില്‍മോചനത്തിനായി 110 പരാതികള്‍ കിട്ടിയതായി മന്ത്രി പറഞ്ഞു. അതില്‍ 35 എണ്ണത്തില്‍ മോചനം നേടിക്കൊടുത്തു. കൊലക്കേസുകള്‍ ഉള്‍പ്പെടെയുള്ളതാണ് ഇനിയും ബാക്കിയുള്ളത്.

മലപ്പുറം മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പാചകവാതക കണക്ഷന്‍ സംബന്ധിച്ച് 756 നിവേദനങ്ങള്‍ കിട്ടി. അതില്‍ 563 പേര്‍ക്ക് കണക്ഷന്‍ നേടിക്കൊടുത്തിട്ടുണ്ട്. ബാക്കി 193 എണ്ണത്തിലും ഇപ്പോള്‍ ലഭിച്ച 158 പരാതികളിലും നടപടികള്‍ ഉടനെടുക്കുമെന്നും മന്ത്രി അറിയിച്ചു. ധനസഹായം ആവശ്യപ്പെട്ട് ഒരു വര്‍ഷത്തിനിടെ 375 നിവേദനങ്ങള്‍ ലഭിച്ചതില്‍ 31.78 ലക്ഷം രൂപ നല്‍കിയതായും അദ്ദേഹം പറഞ്ഞു. ജോലിതേടി ലഭിച്ച പരാതികള്‍ അധികവും ശാരീരികമായി വെല്ലുവിളി നേരിടുന്നവരുടേതായിരുന്നു. ഈ വിഷയം കേന്ദ്ര സാമൂഹികക്ഷേമ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും.

തിങ്കളാഴ്ച ലഭിച്ച 434 പരാതികളില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായംതേടി 20 ഉം എം.പി ഫണ്ടിനായി 28ഉം റെയില്‍വേയുമായി ബന്ധപ്പെട്ട് 14ഉം കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിനായി മൂന്നും ഇസത്ത് ടിക്കറ്റിനായി 12ഉം മറ്റ് രണ്ട് പരാതികളും കിട്ടി. രാവിലെ തുടങ്ങിയ ക്യാമ്പ് ഉച്ചഭക്ഷണത്തിന് പിരിഞ്ഞശേഷം വൈകീട്ട് അഞ്ചുമണിക്ക് വീണ്ടും തുടര്‍ന്നു.

എം.എല്‍.എമാരായ പി.ഉബൈദുള്ള, ടി.എ.അഹമ്മദ് കബീര്‍, പി.കെ.ബഷീര്‍ എന്നിവരും നാലകത്ത് സൂപ്പി, ജില്ലാകളക്ടര്‍ എം.സി.മോഹന്‍ദാസ്, ജില്ലാ പോലീസ് മേധാവി കെ.സേതുരാമന്‍, മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.അബ്ദുള്‍റഷീദ്, ഡിവൈ.എസ്.പിമാരായ പി.രാജു, കെ.മോഹനചന്ദ്രന്‍, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരാതി സ്വീകരിക്കല്‍.

വികലാംഗരുടെ വാഹനങ്ങള്‍ക്ക് ഇന്ധന സബ്‌സിഡി നല്‍കണമെന്ന ആവശ്യവുമായി വികലാംഗ കൂട്ടായ്മയും വികലാംഗ സഹായസമിതിയും പരാതി നല്‍കി. ഇക്കാര്യം കേന്ദ്ര പെട്രോളിയംവകുപ്പ് മന്ത്രിയുമായി സംസാരിച്ച് വേണ്ടത് ചെയ്യാമെന്ന് അഹമ്മദ് ഉറപ്പ് നല്‍കി. മണ്ഡലത്തിലെ പരാതി സ്വീകരിക്കാന്‍ രണ്ടുമാസത്തിനകം വീണ്ടും ഇത്തരത്തില്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
by mathrubhumi

വീണുകിടന്ന മരം കെ.എസ്.ആര്‍.ടി.സി ബസില്‍ തുളച്ചുകയറി...

നിലമ്പൂര്‍: എതിരെവന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെ, റോഡരികില്‍ വീണ് കിടന്നിരുന്ന മരത്തടി കെ.എസ്.ആര്‍.ടി.സി ബസില്‍ തുളച്ചുകയറി സ്ത്രീക്കും ബാലികക്കും പരിക്കേറ്റു.
വഴിക്കടവ് കമ്പളക്കല്ലിലെ പൈക്കണ്ണൂര്‍ സീനത്തിനും (32) 11കാരിക്കുമാണ് പരിക്ക്. നാടുകാണി ചുരത്തില്‍ തേന്‍പാറക്ക് സമീപം വെറ്റിലക്കൊല്ലിയില്‍ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അപകടം.
ഗുഡല്ലൂരില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് അപകടത്തില്‍പെട്ടത്. മരത്തടി ബസിന്‍െറ മുന്‍വശത്തുകൂടി തുളഞ്ഞ് കയറിയാണ് സ്ത്രീക്കും ബാലികക്കും പരിക്കേറ്റത്. സ്ത്രീയുടെ മുഖത്തും ബാലികയുടെ കാലിനുമാണ് പരിക്ക്. ഇവര്‍ എടക്കരയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടി. അപകടത്തിനുശേഷം ചുരത്തില്‍ അര മണിക്കൂറോളം ബസ് നിര്‍ത്തിയിട്ടു. ഇതോടെ ബസിലെ യാത്രക്കാര്‍ വലഞ്ഞു.
കാട്ടാന വിഹരിക്കുന്ന വനമായതിനാല്‍ ചില യാത്രക്കാര്‍ മറ്റു ചെറിയ വാഹനങ്ങളിലായി ചുരമിറങ്ങി. വിവരമറിഞ്ഞ് ആനമറിയില്‍നിന്ന് നാട്ടുകാരും വനപാലകരും വഴിക്കടവ് പൊലീസുമെത്തി തുളച്ചുകയറിയ മരം നീക്കം ചെയ്ത് ഇതേ ബസില്‍തന്നെ യാത്രക്കാരെ ആനമറിയിലെത്തിച്ചു. പിന്നീട് ബത്തേരിയില്‍നിന്ന് വരികയായിരുന്ന മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസില്‍ കയറ്റിവിട്ടു.

Wednesday, January 11, 2012

അറബിയും ഒട്ടകവും പിന്നെ മാധവന്‍നായരും മൊത്തം പ്രിയദര്‍ശന്‍ കട്ട സിനിമ...

അങ്ങനെ അറബിയും ഒട്ടകവും പി മാധവന്‍നായരും എന്നാ സിനിമയിലെ പാട്ടുമാത്രമല്ല
മൊത്തം പ്രിയദര്‍ശന്‍ കട്ട സിനിമ ഒന്ന് കണ്ടു നോക്കു ....

Tuesday, January 10, 2012

തീവണ്ടിതട്ടി പരിക്കേറ്റു

പരപ്പനങ്ങാടി: റെയില്‍വേ ഗേറ്റിനടുത്ത് പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തീവണ്ടി തട്ടി വീണ യുവാവിനെ നാട്ടുകാര്‍ ആസ്​പത്രിയിലെത്തിച്ചു.

റെയില്‍വേഗേറ്റിനു വടക്കുഭാഗത്തു താമസിക്കുന്ന ശെല്‍വകുമാര്‍ (15) ആണ് പരിക്കേറ്റ് ആസ്​പത്രിയിലായത്. രാത്രി എട്ടുമണിയോടെ മംഗലാപുരം- തിരുവനന്തപുരം എക്‌സ്​പ്രസ്സാണ് ശെല്‍വകുമാറിനെ ഇടിച്ചത്.

വള്ളിക്കുന്നില്‍ വീണ്ടും റെയിലില്‍ വിള്ളല്‍

ആനങ്ങാടി റെയില്‍വേഗേറ്റിന് തെക്കുഭാഗത്ത് തിങ്കളാഴ്ച രാവിലെ റെയിലില്‍ വിള്ളല്‍ കണ്ടെത്തി. രാവിലെ ഏഴരമണിയോടെ നാട്ടുകാരാണ് വിള്ളല്‍ കണ്ടെത്തി അടുത്തുള്ള ഗേറ്റ്മാനെ അറിയിച്ചത്. രാവിലെ വടക്കുനിന്ന് വരുന്ന 10215-ാം നമ്പര്‍ ഗോവ- എറണാകുളം സൂപ്പര്‍ഫാസ്റ്റ് വണ്ടി കടന്നുപോയ ഉടനെയാണ് പൊട്ടല്‍ ദൃശ്യമായത്.

താത്കാലിക സംവിധാനമൊരുക്കി വേഗംകുറച്ച് തീവണ്ടികള്‍ കടന്നുപോകാന്‍ അനുവദിച്ചു. വൈകുന്നേരത്തോടെ പൊട്ടിയ റെയില്‍ മാറ്റിസ്ഥാപിച്ചു.

കടലുണ്ടിക്കും പരപ്പനങ്ങാടിക്കുമിടയില്‍ അടുത്തകാലത്തായി പത്തോളം റെയില്‍പൊട്ടല്‍ സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും പുതുതായി നിര്‍മിച്ച റെയില്‍പ്പാതയില്‍ ആദ്യമായിട്ടാണ് വിള്ളല്‍ കാണുന്നത്. എട്ടുകൊല്ലം മാത്രം പഴക്കമുള്ള പുതിയ പാളങ്ങളും അതിവേഗ തീവണ്ടികളുടെ വേഗതയും ഭാരവും താങ്ങാനാവാത്തവിധം ദുര്‍ബലമാണെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

ഇന്ത്യയ്‌ക്കെതിരെ ബയറണ് നാല് ഗോള്‍ ജയം....


ലോക ഫുട്‌ബോളിലെ മിന്നുംതാരങ്ങള്‍ ഡല്‍ഹി ജവഹര്‍ലാല്‍ സ്‌റ്റേഡിയത്തില്‍ ബൂട്ട് കെട്ടിയിറങ്ങിയപ്പോള്‍ അത് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പുതിയ അനുഭവവും ആവേശവുമായി. പക്ഷേ ഗോള്‍ വല കുലുക്കുന്ന കാര്യത്തില്‍ അവര്‍ ഒട്ടും പിശുക്ക് കാട്ടിയില്ല. ലോക ക്ലബ് ഫുട്‌ബോളിലെ മുന്‍നിര ജര്‍മന്‍ ടീമായ ബയറണ്‍ മ്യൂണിക്കും ഇന്ത്യന്‍ ദേശീയ ടീമും തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ബയറണ്‍ നാല് ഗോളിന് ജയിച്ചു. നാലും വീണത് ആദ്യപകുതിയില്‍.

സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ഫുട്‌ബോള്‍ പ്രേമികളെ സാക്ഷിനിര്‍ത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. തുടക്കത്തില്‍ മികച്ച പ്രതിരോധം തീര്‍ത്ത ഇന്ത്യയ്ക്ക് അത് നിലനിര്‍ത്താനായില്ല. ഒന്നിന് പുറകേ ഒന്നായി ഇന്ത്യന്‍ ഗോള്‍വലയ്ക്കടുത്തേക്ക് ആര്യന്‍ റോബനും മുള്ളറും ഷ്യെയ്ന്‍ സ്റ്റീഗറും ഇരമ്പിക്കയറിയപ്പോള്‍ പ്രതിരോധ ഭടന്‍മാര്‍ കാഴ്ച്ചക്കാരായി മാറി.

ആദ്യ പകുതി അവസാനിക്കുന്നതിന് 20 മിനിറ്റ് മുമ്പാണ് മൂന്ന് ഗോളുകളും പിറന്നത്. ഗോമസും ഷ്യെയ്ന്‍ സ്റ്റീഗറും ഓരോ ഗോള്‍ വീതവും മുള്ളര്‍ രണ്ട് ഗോളും നേടി. ഇടയ്ക്ക് ബൈച്ചൂങ് ബൂട്ടിയയുടെ ചില മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും അവസരം മുതലാക്കാന്‍ കഴിഞ്ഞില്ല. മികച്ച ഒരവസരം ബൂട്ടിയ പുറത്തേക്ക് അടിച്ചുകളയുകയും ചെയ്തു. നാല് ഗോള്‍ ആദ്യപകുതിയില്‍ വീണെങ്കിലും രണ്ടാംപകുതിയില്‍ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പ്രതിരോധ നിര നന്നായി പിടിച്ചുനില്‍ക്കുകയും പലപ്പോഴും ഗോള്‍മുഖത്തേക്ക് എത്തുകയും ചെയ്തു. പക്ഷേ അവസരങ്ങളൊന്നും ഗോളാക്കാന്‍ കഴിഞ്ഞില്ല. കളി തീരാന്‍ അഞ്ച് മിനിറ്റ് മാത്രമുള്ളപ്പോള്‍ ബൂട്ടിയ ബൂട്ടഴിച്ചു. പകരം മലയാളി താരം സബിത്താണ് ഇറങ്ങിയത്. ലോകകപ്പിലെ ആറ് കളിക്കാരടങ്ങിയ ജര്‍മന്‍ ക്ലബുമായുള്ള ഏറ്റുമുട്ടല്‍ ബൂട്ടിയയ്ക്കുള്ള വിടവാങ്ങല്‍ മത്സരം കൂടിയായിരുന്നു. തോല്‍വിയോടെ ബൂട്ടിയ ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയപ്പോള്‍ കരഘോഷത്തോടെയാണ് ആരാധകര്‍ അദ്ദേഹത്തെ വരവേറ്റത്.

22 തവണ ജര്‍മന്‍ ചാമ്പ്യന്മാരും നാലുതവണ യുവേഫ ചാമ്പ്യന്മാരുമായ ബയറണ്‍ മ്യൂണിക്ക് ഇതാദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ നിറഞ്ഞുകളിച്ച ആര്യന്‍ റോബനും തോമസ് മുള്ളറും ഫിലിപ്പ് ലാമും ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗറും മരിയോ ഗോമസും ഫ്രാങ്ക് റിബറിയും ഉള്‍പ്പെടെയുള്ള താരങ്ങളാണ് ഡല്‍ഹിയില്‍ കളിക്കാനിറങ്ങിയത്.

Monday, January 9, 2012

തിരൂര്‍: വെട്ടത്ത് പുതിയങ്ങാടി യാഹും തങ്ങള്‍ ഔലിയയുടെ 159-ാമത് നേര്‍ച്ചയ്ക്ക് കൊടിയേറി....

ഞായറാഴ്ച കാലത്ത് 11ന് ബി.പി. അങ്ങാടി മത്സ്യമാര്‍ക്കറ്റ് പരിസരത്തുനിന്നും പുറപ്പെട്ട കഞ്ഞിക്കാരുടെ വരവോടെയായിരുന്നു നേര്‍ച്ചയ്ക്ക് തുടക്കം. വാദ്യമേളങ്ങളുടെ അകമ്പടിയോടെ അരിച്ചാക്കുകളുമായി പുറപ്പെട്ട വരവില്‍ നിരവധിപേര്‍ പങ്കെടുത്തു. കഞ്ഞിക്കാരുടെ വരവ് ഉച്ചയോടെ ജാറത്തില്‍ എത്തി. തുടര്‍ന്ന് ഇവര്‍ കൊണ്ടുവന്ന അരി ഉപയോഗിച്ച് കഞ്ഞി തയ്യാറാക്കി വിതരണം ചെയ്തു.

ഉച്ചയ്ക്ക് 2.30നാണ് കൊടിയേറ്റവരവ് ആരംഭിച്ചത്. തിരൂര്‍ പോലീസ് സ്റ്റേഷനില്‍നിന്ന് ഡിവൈ.എസ്.പി സലീമില്‍നിന്ന് നേര്‍ച്ചക്കമ്മിറ്റി ഭാരവാഹികള്‍ കൊടി ഏറ്റുവാങ്ങി. നെറ്റിപ്പട്ടംകെട്ടിയ 10 ആനകളുടെ അകമ്പടിയോടെയാണ് വരവ് നടന്നത്. ബാന്റുമേളം, ശിങ്കാരിമേളം, പാണ്ടിമേളം, കോല്‍ക്കളി, ദഫ്മുട്ട്, ചീനിമുട്ട്, ചെണ്ടമേളം എന്നിവ വരവിന് മിഴിവേകി.

പൂഴിക്കുന്ന് വരെയുള്ള ഏഴ് കിലോമീറ്റര്‍ ദൂരം നഗരക്കാഴ്ച നടത്തിയാണ് നേര്‍ച്ചവരവ് ജാറം അങ്കണത്തില്‍ എത്തിയത്. വരവില്‍ അണിനിരന്ന നൂറുകണക്കിനാളുകള്‍ക്കുപുറമെ റോഡിന് ഇരുവശങ്ങളിലും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നേര്‍ച്ചവരവിന് ആശീര്‍വാദമര്‍പ്പിച്ചു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന നേര്‍ച്ചയില്‍ 60ല്‍ പരം ഘോഷയാത്രകള്‍ എത്തും. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് വാക്കാട്ട് നിന്നുള്ള ചാപ്പക്കാരുടെ വരവ് ജാറത്തില്‍ എത്തുന്നതോടെ നേര്‍ച്ചയ്ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കമ്പം കത്തിക്കല്‍ ചടങ്ങ് നടക്കും.

എടപ്പാളില്‍ മൂന്നിടത്തു തീപിടുത്തം....

എടപ്പാളില്‍ ഒരേസമയം മൂന്നിടത്തു തീപിടുത്തം. നടുവട്ടത്തുണ്ടായ തീപിടുത്തത്തില്‍ കൂടുതല്‍ നാശം. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നോടെയാണ്‌ നടുവട്ടത്തെ രണ്ടു സ്‌ഥലങ്ങളിലായും എടപ്പാള്‍ ജംഗ്‌ഷനിലുമായി തീപിടുത്തമുണ്ടായത്‌. നടുവട്ടം സ്വദേശിയായ ടി. രാമകൃഷ്‌ണന്റെ ഉടമസ്‌ഥതയിലുള്ള നടുവട്ടത്ത്‌ ആയിരുന്നു ആദ്യം തീ കണ്ടത്‌. മരം മുറിക്കുന്ന യന്ത്രത്തില്‍ നിന്നുണ്ടായ ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകട കാരണം. ഞായറാഴ്‌ചയായതിനാല്‍ മില്ലിന്‌ അവധിയായിരുന്നു. ഇതു വഴി നടന്നു പോകുന്ന നാട്ടുകാരാണ്‌ തീ കണ്ടത്‌. വാതില്‍, ജനല്‍, മരചിത്ര യന്ത്ര കവചം എന്നിവ കത്തിയമര്‍ന്നു. ഒരു ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. പൊന്നാനിയില്‍ നിന്ന്‌ ഫയര്‍ഫോഴ്‌സ് എത്തിയാണ്‌ തീയണച്ചത്‌. ഇതേ സമയം തന്നെ എടപ്പാള്‍ പള്ളിക്കു സമീപത്തെ മാലിന്യക്കൂമ്പാരത്തിനും തീപിടിച്ചു. പുക ജംഗ്‌ഷനിലേക്കു പകര്‍ന്നതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. നടുവട്ടത്തു റോഡരികിലെ പുല്‍ക്കാടിനും തീപിടിച്ചു. ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.

Sunday, January 8, 2012

സ്റ്റാര്‍ സിംഗര്‍ ജോബി ഇപ്പോഴും വീടില്ലാതെ...



ഏഷ്യാനെറ്റിലെ
സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഫോറില്‍ ജോബി ജോണ്‍ എന്ന ചെറുപ്പക്കാരന്‍
ജേതാവായപ്പോള്‍ മലയാളിസമൂഹം ഒന്നടങ്കം ആഹ്ലാദിച്ചു. കാരണം
കഷ്ടപ്പാടിന്‍റെയും ബുദ്ധിമുട്ടുകളുടെയും വേദനയില്‍ നിന്ന് പിച്ചവച്ച്
കയറിവന്നവനാണ് ജോബി. ഈ പാട്ടുകാരന്‍ പാടുമ്പോള്‍ അതിന് കണ്ണീരിന്‍റെ
നനവുണ്ട്. എന്നാല്‍ ഒന്നാം സമ്മാനമായ ഒരുകോടി രൂപയുടെ വീട്
സ്വന്തമായിട്ടും, അത് ഉപയോഗിക്കാനാവാത്ത നിസഹായാവസ്ഥയിലാണ് ജോബി ഇപ്പോള്‍.

ഒരുകോടി
രൂപയുടെ വീടിന്‍റെ രേഖകള്‍ സ്റ്റാര്‍സിംഗര്‍ സ്പോണ്‍സറായ ട്രാവന്‍‌കൂര്‍
ബില്‍ഡേഴ്സ് പ്രതിനിധിയുടെ കൈയില്‍ നിന്ന് ഗ്രാന്‍റ് ഫിനാലെ വേദിയില്‍ ജോബി
ഏറ്റുവാങ്ങി. പക്ഷേ ആ വീട്ടില്‍ താമസമാക്കണമെങ്കില്‍ ജോബിക്ക് ഇനിയും
കടമ്പകള്‍ ഏറെ കടക്കാനുണ്ട്. രജിസ്ട്രേഷനും ടാക്സുമൊക്കെയായി 40 ലക്ഷം രൂപ
ജോബി അടച്ചെങ്കില്‍ മാത്രമേ വീട്ടില്‍ താമസമാക്കാന്‍ കഴിയുകയുള്ളൂ.

വീടിന്‍റെ
ഉടമ ജോബി തന്നെയാണ്. പക്ഷേ അത് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥ. “ഒന്നര
വര്‍ഷത്തെ കഷ്ടപ്പാടിന് ദൈവം തന്ന പ്രതിഫലമാണ് ഈ വീട്. പക്ഷേ, ഒരുഗതിയും
പരഗതിയുമില്ലാത്ത ഞാന്‍ ഇത്രയും പണം എങ്ങനെ ഉണ്ടാക്കാനാണ്. ഏഷ്യാനെറ്റും
ട്രാവന്‍‌കൂര്‍ ബില്‍ഡേഴ്സും ഇക്കാര്യത്തേക്കുറിച്ച് പിന്നീട്
സംസാരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. തീരുമാനമെന്തെന്ന് ദൈവത്തിന് മാത്രമേ
അറിയൂ” - ഒരു പ്രമുഖ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ജോബി ജോണ്‍
വ്യക്തമാക്കി.

കോഴിക്കോട്
തൊട്ടില്‍പ്പാലത്തിനടുത്ത് ചാപ്പാം‌തോട്ടമെന്ന മലയോര ഗ്രാമത്തില്‍
മണ്‍‌ചുവരുകളുള്ള ഒരു ചെറിയ കുടിലാണ് ജോബിയുടെ വീട്. അതിനടുത്തു തന്നെ
സുഹൃത്തുക്കളുടെയും പഞ്ചായത്തിന്‍റെയും സഹായത്തോടെ ലഭിച്ച ഒരു കൊച്ചുവീടും
ജോബിയുടേതായുണ്ട്. പാടിക്കിട്ടിയ വലിയ വീട്ടിലെ താമസം ജോബിക്ക് ഒരു സ്വപ്നം
മാത്രമായി അവശേഷിക്കുകയാണ്.

Friday, January 6, 2012

തെരുവ്‌നായ്‌ക്കളുടെ ഭീതി ഒഴിഞ്ഞപ്പോള്‍ തിരൂരില്‍ മോഷ്‌ടാക്കളുടെ ഭീതി.....

തിരൂര്‍: പേപ്പട്ടി കടിച്ച്‌ നിരവധി പേര്‍ക്ക്‌ പരുക്കേറ്റതോടെ നഗരസഭയുടെ നേതൃത്വത്തില്‍ നായ്‌ക്കളെ പിടിക്കുന്നവരെ വരുത്തി തെരുവ്‌ നായ്‌ക്കളെ കൊന്നൊടുക്കി കഴിഞ്ഞതോടെ തിരൂരില്‍ കള്ളന്‍മാരുടെ ഭീതിതുടങ്ങി. രാത്രിയില്‍ മാലപൊട്ടിക്കുന്ന സംഘം സജീവമാണ്‌. തൃക്കണ്ടിയൂരിലെ നിരവധി വീടുകളില്‍ രണ്ടു ദിവസം മുമ്പ്‌ കളളന്‍കയറി. കഴിഞ്ഞ ദിവസം കണ്ണികുളങ്ങര സുന്ദരന്റെ വീട്ടില്‍ നിന്നും മൂന്നര പവന്‍ സ്വര്‍ണമാല ബൈക്കില്‍ എത്തിയ സംഘം പൊട്ടിച്ചോടി. പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. ഇന്നലെ പുലര്‍ച്ചെ നാലിന്‌ മുത്തൂര്‍ ഐ.ടി.സിക്ക്‌ സമീപം താമസിക്കുന്ന മുഹമ്മദ്‌ ഷാഫിയുടെ വീട്ടില്‍ കയറിയ മോഷ്‌ടാക്കള്‍ വീട്ടമ്മ റഹീമയുടെ കഴുത്തില്‍ നിന്നും ആറര പവന്‍ സ്വര്‍ണമാലയും കുട്ടിയുടെ ശരീരത്തില്‍ നിന്നും രണ്ടര പവന്‍ സ്വര്‍ണാഭരണവും പൊട്ടിച്ചെടുത്തു. കഴുത്തിന്‌ കത്തിവെച്ചാണ്‌ റഹീമയുടെ മാല കവര്‍ന്നത്‌. തിരൂര്‍ സി.ഐ: ആര്‍.റാഫി സ്‌ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്‌ധരുടെ പരിശോധനയ്‌ക്ക് ശേഷം കേസ്‌ ഊര്‍ജിതമായി അന്വേഷിക്കും. തെരുവ്‌ നായ്‌ക്കളെ കൊന്നൊടുക്കിയതോടെ രാത്രിയില്‍ റോഡുകള്‍ വിജനമാണ്‌. തെരുവ്‌ നായ്‌ക്കള്‍ ഉണ്ടായിരുന്ന സമയത്ത്‌ ഇവ സംശയാസ്‌പദ സാഹചര്യത്തില്‍ കാണുന്നവരെ വിരട്ടി ഓടിക്കുമായിരുന്നു. അതേ സമയം തെരുവ്‌ നായ്‌ക്കള്‍ ആരേയും കടിച്ചിട്ടുമില്ല. പേപ്പട്ടി വിഷബാധയുടെ മറവില്‍ തെരുവ്‌ നായ്‌ക്കളെ കൊന്നൊടുക്കണമെന്നാവശ്യപ്പെട്ടതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. തിരൂരില്‍ ഇപ്പോഴും നായ്‌ക്കളെ പിടികൂടുന്നവര്‍ ഇരു ചക്രവാഹനങ്ങളില്‍ കറങ്ങുന്നുണ്ട്‌. ഇവര്‍ നായ്‌ക്കളെ കണ്ടെത്താനെന്ന പേരില്‍ സ്വകാര്യ വ്യക്‌തികളുടെ വീട്ടുവളപ്പിലെ മതില്‍ ചാടിക്കടന്ന്‌ പരിസരം വീക്ഷിക്കാറുണ്ടെന്നും രാത്രി എട്ടിനു ശേഷവും നായ്‌ക്കളെ പിടികൂടാനാണെന്നും പറഞ്ഞു നടക്കുന്നതായും നാട്ടുകാര്‍ പറയുന്നു. നായ്‌ക്കളെ പിടിക്കാനെത്തിയവരെ ഉടന്‍ തിരിച്ചയക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്‌....

Wednesday, January 4, 2012

രണ്ടാം ദിനത്തിലും വേങ്ങര ഉപജില്ല മുന്നില്‍......

മലപ്പുറം റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം രണ്ടു ദിവസം പിന്നിട്ടതോടെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വേങ്ങര ഉപജില്ല മുന്നേറ്റം തുടരുന്നു. 37 ഇനങ്ങള്‍ പൂര്‍ത്തിയായതോടെ വേങ്ങരക്ക്‌ 109 പോയിന്റുണ്ട്‌. 105 പോയിന്റോടെ മങ്കടയാണ്‌ രണ്ടാം സ്‌ഥാത്ത്‌. 102 പോയിന്റുള്ള എടപ്പാള്‍ മൂന്നാം സ്‌ഥാനത്താണ്‌.

യു. പി.വിഭാഗത്തില്‍ ഏഴിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മലപ്പുറം ഉപജില്ല ഒന്നാം സ്‌ഥാനത്താണ്‌. 30 പോയിന്റ്‌. മഞ്ചേരി (26), വണ്ടൂര്‍(22) എന്നിവയാണു രണ്ടും മൂന്നും സ്‌ഥാനങ്ങളില്‍.

44 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 117 പോയിന്റുമായി വേങ്ങര മുന്നില്‍. 116 പോയിന്റുമായി നിലമ്പൂര്‍ ഉപജില്ല തൊട്ടുപിറകിലുണ്ട്‌. 110 പോയിന്റുമായി മലപ്പുറമാണ്‌ മൂന്നാം സ്‌ഥാനത്ത്‌. യു.പി വിഭാഗം സംസ്‌കൃതോത്സവത്തില്‍ 54 പോയിന്റോടെ നിലമ്പൂര്‍ ഒന്നാം സ്‌ഥാത്ത്‌. 53 പോയിന്റുമായി മങ്കട രണ്ടാമതും 52 പോയിന്റുമായി പരപ്പങ്ങാടി മൂന്നാമതുമാണ്‌. ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോല്‍സവത്തില്‍ മലപ്പുറം 46 പോയിന്റുമായി ഒന്നാം സ്‌ഥാത്താണ്‌. പരപ്പങ്ങാടിയാണ്‌ രണ്ടാമത്‌, 45 പോയിന്റ്‌. 42 പോയിന്റുമായി എടപ്പാള്‍ മൂന്നാം സ്‌ഥാത്താണ്‌.

അറബി കലോത്സവത്തില്‍ യു. പി വിഭാഗത്തില്‍ മേലാറ്റൂര്‍ 35 പോയിന്റോടെ ഒന്നാം സ്‌ഥാത്താണ്‌. മഞ്ചേരി 33 പോയിന്റുമായി രണ്ടാം സ്‌ഥാനത്തുണ്ട്‌. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 49 പോയിന്റുമായി പരപ്പങ്ങാടിയാണ്‌ ഒന്നാമത്‌. 45 പോയന്റുള്ള മലപ്പുറം, പെരിന്തല്‍മണ്ണ ഉപജില്ലകള്‍ രണ്ടാമത്‌. 44 പോയിന്റുമായി വേങ്ങര, അരീക്കോട്‌ എന്നിവരാണ്‌ മൂന്നാമത്‌.........

Tuesday, January 3, 2012

Mailanchi Remix.(മൈലാഞ്ചി )

ബ്യൂട്ടിഫുള്‍ കോപ്പിയടി!




കഥയുടെ പുതുമ കൊണ്ടും ട്രീറ്റ്‌മെന്റിന്റെ വ്യത്യസ്‌തത കൊണ്ടും മലയാളികളെ ഇപ്പോഴും തിയേറ്ററുകളിലേക്കാകര്‍ഷിച്ചു കൊണ്ടിരിക്കുന്ന ബ്യൂട്ടിഫുള്‍ 'ഇന്‍ടച്ചബിള്‍'എന്ന ഫ്രെഞ്ച്‌ ചിത്രത്തിന്റെ നഗ്നാനുകരണമാണെന്ന വാര്‍ത്ത പുറത്തുവന്നു. ഒലിവര്‍ നകാച്ചെയും എറിക്‌ ടൊലെ ഡാനോയും ചേര്‍ന്ന്‌ സംവിധാനം ചെയ്‌ത ഇന്‍ടച്ചബിള്‍ പറയുന്നത്‌ സാഹസികമായ പാരാ ഗ്‌ളൈഡിംഗിനിടെ അപകടത്തില്‍പ്പെട്ട്‌ ശരീരം തളര്‍ന്ന്‌ ശയ്യാവലംബിയായിപ്പോവുന്ന ഫിലിപ്പിയുടേയും അയാളെ പരിചരിക്കാനെത്തുന്ന ഡ്രിസ്സിന്റെയും കഥയാണ്‌.

ഡ്രിസ്സ്‌ വളരെ ദരിദ്രമായ ജീവിതച്ചുറ്റുപാടുകളില്‍ നിന്ന്‌ വരുന്ന ആളാണ്‌. മാത്രവുമല്ല ഒരു കേസില്‍പ്പെട്ട്‌ ജയില്‍ ശിക്ഷ അനുഭവിച്ചു തീര്‍ത്ത ഉടനെയാണ്‌ ഡ്രിസ്സിനെ ഫിലിപ്പി തന്റെ സഹായി ആക്കുന്നത്‌. തുടര്‍ന്ന്‌ ഇരുവര്‍ക്കുമിടയില്‍ വികസിക്കുന്ന സൗഹൃദവും അത്‌ ഇരുവരുടേയും ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളുമാണ്‌ ഇന്‍ടച്ചബിള്‍ ദൃശ്യവല്‍ക്കരിക്കുന്നത്‌.

ഇന്‍ടച്ചബിളിലെ തളര്‍ന്നു കിടക്കുന്ന ഫിലിപ്പിയുടെ സ്‌ഥാനത്ത്‌ ബ്യൂട്ടിഫുള്ളിലെ കഥാപാത്രത്തിന്റെ പേര്‌ സ്‌റ്റീഫന്‍ ലൂയിസ്‌ എന്നാണ്‌. ജയസൂര്യ അവതരിപ്പിക്കുന്ന സ്‌റ്റീഫന്‍ ലൂയിസ്‌ ഒരു നാള്‍ ശരീരം തളര്‍ന്ന്‌ ശയ്യാവലംബിയായിപ്പോകുന്നു. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്‌ഥയില്‍ കിടക്കുന്ന കോടിക്ക ണക്കിന്‌ സ്വത്തിന്‌ അവകാശിയായ സ്‌റ്റീഫന്‍ ലൂയിസിന്റെ ബന്ധുക്കളുടെ നോട്ടം മുഴുവന്‍ അയാളുടെ സ്വത്തിലാണ്‌. ധനമോഹികളും സ്വാര്‍ത്ഥമതികളുമായ ബന്ധുക്കളില്‍ നിന്ന്‌ അകലമിട്ട്‌ കഴിയുന്ന സ്‌റ്റീഫന്‍ ഒരു നാള്‍ ഒരു പാട്‌ ജീവിത പ്രശ്‌നങ്ങളുള്ള സംഗീതജ്‌ഞനായ ജോണിനെ (അനൂപ്‌ മേനോന്‍) പരിചയപ്പെടുന്നു. ജീവിതത്തിനു നേരെ പകച്ചു നോക്കി നില്‍ക്കുന്ന ജോണിനെ ജീവിതത്തെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുകയാണ്‌ പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാതെ ശയ്യാവലംബിയായിട്ടും ജീവിതത്തെ അതിരറ്റ ആസക്‌തിയോടെ സ്‌നേഹിക്കുന്ന സ്‌റ്റീഫന്‍ ലൂയിസ്‌.

ഫ്രാന്‍കോയിസ്‌ ക്‌ളൂസെറ്റും ഒമാര്‍സിയുമാണ്‌ യഥാക്രമം ഇന്‍ടച്ചബിളിലെ ഫിലിപ്പിയെയും ഡ്രിസ്സിനെയും അവതരിപ്പിക്കുന്നത്‌. യഥാര്‍ത്ഥ സംഭവത്തെ ആസ്‌പദമാക്കി 2004 ല്‍ പുറത്തു വന്ന ഒരു ഡോക്യുമെന്ററിയാണ്‌ ഇന്‍ടച്ചബിള്‍ എന്ന ഫ്രഞ്ച്‌ ചിത്രമൊരുക്കാന്‍ അതിന്റെ സംവിധായകര്‍ക്ക്‌ പ്രേരണയായത്‌. 2011 നവംബര്‍ 2 ന്‌ റിലീസായ ഈ ചിത്രം ഫ്രാന്‍സില്‍ മെഗാഹിറ്റാണ്‌. 2011 ഡിസംബര്‍ 2 നാണ്‌ ബ്യൂട്ടിഫുള്‍ കേരളത്തില്‍ റിലീസ്‌ ചെയ്‌തത്‌. 'ഗുസാരിഷു'ള്‍പ്പടെ മറ്റനേകം ഇന്ത്യന്‍ ചിത്രങ്ങളുമായി ബ്യൂട്ടിഫുളിന്‌ സാമ്യമുണ്ടെന്ന്‌ പറഞ്ഞു കേട്ടിരുന്നു. എന്നാലവയൊന്നും 'ഇന്‍ടച്ചബിള്‍' എന്ന ഫ്രഞ്ചു ചിത്രവുമായുള്ള സാമ്യത്തോളം വരില്ല. അനൂപ്‌ മേനോന്റെയാണ്‌ ബ്യൂട്ടിഫുളിന്റെ തിരക്കഥ. സംവിധാനം വി.കെ. പ്രകാശ്‌.

പോള്‍ കോക്‌സിന്റെ 'ഇന്നസെന്‍സി'നെ അതേപടി കോപ്പിയടിച്ച്‌ വച്ചിരിക്കയാണെന്നും പറഞ്ഞ്‌ ബ്‌ളെസിയുടെ 'പ്രണയ'ത്തെ ഇന്ത്യന്‍ പനോരമയില്‍ നിന്ന്‌ ഒഴിവാക്കിയത്‌ മുമ്പ്‌ വിവാദമായിരുന്നു.
mangalam