FLASH NEWS

Monday, August 1, 2011

ഇനി ത്യാഗത്തിന്റെ രാപ്പകലുകള്‍...

വിശ്വാസികള്‍ക്ക് ഇനി ത്യാഗനിര്‍ഭര രാപ്പകലുകള്‍. പകല്‍ നോമ്പനുഷ്ഠിച്ചും രാത്രി പ്രാര്‍ഥനകളില്‍ മുഴുകിയും തിങ്കളാഴ്ച മുതല്‍ അവര്‍ വിശുദ്ധ റമദാന്‍ മാസം ധന്യമാക്കും.

കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ തിങ്കളാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍, നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍, സംയുക്ത ഖാദിമാരായ എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, എം.എ. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.

റമദാന്‍ വ്രതം തിങ്കളാഴ്ച തുടങ്ങുമെന്ന് പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട, മണക്കാട് വലിയപള്ളി ഇമാം ഹാഫിസ് പി.എച്ച്. അബ്ദുല്‍ഗഫാര്‍ മൗലവി എന്നിവര്‍ അറിയിച്ചു. ജില്ലയിലെ വിവിധ ജമാഅത്തുകളിലെ ഇമാമുമാര്‍ പാളയം ജുമാമസ്ജിദില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

സൗദിയടക്കമുളള എല്ലാ ഗള്‍ഫ് രാഷ്ട്രങ്ങളിലും റമദാന്‍ ഒന്ന് തിങ്കളാഴ്ചയാണ്.

ഞായറാഴ്ച ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എ.പി. അബ്ദുല്‍ ഖാദര്‍ മൗലവി, കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് എ. അബ്ദുല്‍ ഹമീദ് മദീനി എന്നിവര്‍ നേരത്തേ അറിയിച്ചിരുന്നു...

No comments:

Post a Comment