
എം.എസ്.പി. ഗ്രൗണ്ടില്‍ 24 നു നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കു സൗകര്യങ്ങളൊരുക്കാന്‍ എം.എസ്.പിയുടെ ഇരുന്നൂറോളം ട്രെയിനികളും മേല്‍മുറി ക്യാമ്പിലെ നൂറോളം പേരും വളണ്ടിയര്‍മാരായി രംഗത്തുണ്ടാവും. അസിസ്‌റ്റന്റ് കമാന്‍ഡന്റ് ഇ.കെ. വിശ്വംഭരനാണ് നോഡല്‍ ഓഫീസര്‍.പരിപാടി തീരുന്നതുവരെ ഗ്രൗണ്ടിന്റെ നാലു ദിശയിലും എം.എസ്.പിയുടെ കാന്റീനുകള്‍ പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്കായി രണ്ടര രൂപയ്‌ക്കു ചായയും അഞ്ചു രൂപയ്‌ക്ക് പഴംപൊരി, വട എന്നിവയും കാന്റീനില്‍ ലഭിക്കും. കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുന്നതിനു ഗ്രൗണ്ടിന്റെ നാലു ദിശയിലും കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.
എം.എസ്.പി സ്‌കൂള്‍ മൈതാനത്ത് വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എ.ആര്‍. ഗ്രൗണ്ടിലും പൊതുജനങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കും. ഔദ്യോഗിക വാഹനങ്ങള്‍ക്കു റെയ്‌ഞ്ച് വര്‍ക്ക് ഷോപ്പില്‍ പാര്‍ക്ക് ചെയ്യാന്‍ സംവിധാനമുണ്ട്. എം.എസ്.പി ആശുപത്രിയുടെ സേവനവും ലഭ്യമാക്കും. പൊതുജനങ്ങള്‍ക്ക് പ്രാഥമികാവശ്യത്തിനുള്ള സൗകര്യവും എം.എസ്.പി ഒരുക്കുമെന്ന് അസി. കമാന്‍ഡന്റ് അറിയിച്ചു.
പരിപാടിയുടെ ഭാഗമായി പന്തല്‍കെട്ടല്‍ പ്രവൃത്തി അവസാനഘട്ടത്തിലാണ്. പന്തലിനുള്ള തൂണുകള്‍ എല്ലാം ഉറപ്പിച്ചു കഴിഞ്ഞു. നാളത്തോടെ എല്ലാ ജോലികളും പുര്‍ണമാകും. ആയിരങ്ങളെ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ളതാണു പന്തല്‍. പരാതികള്‍ പതിനായിരം കവിഞ്ഞതിനാല്‍ കൂടുതല്‍ പേര്‍ ഇവിടെയെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്...
mangalam
No comments:
Post a Comment