
ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരേന്ദ്ര സെവാഗ് ഏകദിന ക്രിക്കറ്റിലെ അത്യപുര്‍വതയായ ഡബിള്‍ സെഞ്ച്വറിക്കും ലോക റെക്കോര്‍ഡിനും ഉടമയായ നാലാം ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 418 റണ്‍സാണ് എടുത്തത്.
140 പന്തില്‍നിന്ന് 200 റണ്‍സ് തികച്ച വീരേന്ദ്ര സെവാഗ് വിന്‍ഡീസ് ബൌളിംഗ് നിരയെ അക്ഷരാര്‍ഥത്തില്‍ അമ്മാനമാടുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ കഴിഞ്ഞ വര്‍ഷം സചിന്‍ കുറിച്ച 200 റണ്‍സ് എന്ന റെക്കോര്‍ഡ് സെവാഗ് അനായാസമായിരുന്നു മറികടന്നത്. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ താളം കിട്ടാതെ വലഞ്ഞ സെവാഗേ ആയിരുന്നില്ല ഇന്‍ഡോറിലെ ക്രീസില്‍. 219 റണ്‍സെടുത്താണ് സെവാഗ് തന്റെ പടയോട്ടം അവസാനിപ്പിച്ചത്. എഴ് സിക്സറുകളും 25 ബൌണ്ടറികളും സെവാഗ് പായിച്ചായിരുന്നു റെക്കോര്‍ഡിലേക്കുള്ള സെവാഗിന്റെ കുതിപ്പ്...
No comments:
Post a Comment