
ആദാമിന്റെ മകന്‍ അബുവിലൂടെ ദേശീയ ചലചിത്ര അവാര്‍ഡ് നേടിയ സലിംകുമാര്‍ കോളിവുഡിലേക്ക്. കഴിഞ്ഞവര്‍ഷം സലിംകുമാറിന് ദേശീയ അവാര്‍ഡ് സമ്മാനിച്ച ജൂറിയിലെ അംഗം കൂടിയായ ഭാരത് ബാല ഒരുക്കുന്ന ചിത്രത്തിലൂടെയാണ് സലീംകുമാര്‍ കോളിവുഡില്‍ തുടക്കമിടുന്നത്. ഏത് തരത്തിലുള്ള വേഷവും തനിക്ക് നന്നായി ഇണങ്ങുമെന്ന് സലിംകുമാര്‍ തെളിയിച്ചിട്ടുണ്ടെങ്കിലും തന്നെ ജനപ്രിയനാക്കിയ കോമഡി വേഷങ്ങള്‍ ചെയ്യാനാണ് അദ്ദേഹത്തിന് ഏറെയിഷ്ടം.
മമ്മൂട്ടി നായകനായ വെനീസിലെ വ്യാപാരിയെന്ന ചിത്രമാണ് സലിംകുമാറിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. മായാവതി, പുലിവാല്‍ കല്ല്യാണം, ചോക്ലേറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ സലിംകുമാറിന് മികച്ച വേഷങ്ങള്‍ നല്‍കിയ ഷാഫിയുടെ ചിത്രമാണ് വെനീസിലെ വ്യാപാരി. ഡിസംബര്‍ 16നാണ് വെനീസിലെ വ്യാപാരി പുറത്തിറങ്ങുന്നത്. എസ്.എം വസന്ത് സംവിധാനം ചെയ്യുന്ന മറ്റൊരു തമിഴ് ചിത്രത്തിലും സലിംകുമാര്‍ വേഷമിടുന്നുണ്ട്.
No comments:
Post a Comment