
മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്‌റ്റില്‍ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ ആറു വിക്കറ്റ് നഷ്‌ടത്തില്‍ 277 റണ്‍സ് നേടി. അരങ്ങേറ്റ ടെസ്‌റ്റ് കളിച്ച ഓപ്പണര്‍ എഡ് കോവന്‍ (68) മുന്‍നായകന്‍ റിക്കി പോണ്ടിങ്ങിന്റെയും പിന്‍ബലത്തിലാണ് ഓസീസ് ആദ്യ തകര്‍ച്ചയില്‍ നിന്ന് കരകയറിയത്. ബ്രാഡ് ഹാഡിനിലും (21) പീറ്റര്‍ സിഡിലിലുമാണ് (34) ക്രീസിലുളളത്. ഡേവിഡ് വാര്‍ണര്‍ (37), ഷോണ്‍ മാഷ് (0), മൈക്കല്‍ ക്ലാര്‍ക്ക് (31), മൈക്ക് ഹസ്സി (0) എന്നിവരുടെ വിക്കറ്റാണ് ഇന്ന് വീണത്.
ഇന്ത്യയ്‌ക്കുവേണ്ടി സഹീര്‍ ഖാനും ഉമേഷ് യാദവും മികച്ച ബോളിംഗ് പ്രകടനം നടത്തി.ഉമേഷ് യാദവ് മൂന്നും സഹീര്‍ ഖാന്‍ രണ്ടും അശ്വിന്‍ ഒരു വിക്കറ്റും വീഴ്‌ത്തി. ക്യാപ്‌റ്റന്‍ ധോണി മൂന്ന് ക്യാച്ച് എടുത്തു
No comments:
Post a Comment