
ഏവര്‍ക്കും ന്യൂ ഇയര്‍ ആശംസകള്‍

ഇത്രയും നാള് മ്യൂസിക് റിയാലിറ്റി ഷോകളെ കുറ്റം പറഞ്ഞ് നടന്നിരുന്ന നമ്മുടെ പ്രിയ ഗായകന് യേശുദാസ് ഒരു പ്രമുഖ ചാനലിന്റെ മ്യൂസിക് റിയാലിറ്റി ഷോയില്‍ സെലിബ്രിറ്റി ഗസ്റ്റായി വന്നതില്‍ ആര്‍ക്കും ആശയക്കുഴപ്പം തോന്നിയേക്കാം. പാട്ടുകാരന് ഭിക്ഷ യാചിക്കും പോലെ എസ്.എം.എസ് യാചിക്കരുത്, പാട്ടുകാരന് ആത്മാഭിമാനം വേണം, പാട്ടുപാടുന്നവര്‍ തുള്ളരുത് എന്നെല്ലാം ചാനലുകളിലെ റിയാലിറ്റി ഷോകളെയും അതില്‍ പങ്കെടുക്കുന്നവരെയും വിമര്‍ശിച്ചു നടന്നിരുന്ന നമ്മുടെ പ്രിയ ഗായകന് എങ്ങനെ അവരുടെ വലയില്‍ വീണു എന്ന് അന്വേഷിക്കുമ്പോഴാണ് എല്ലാം പണത്തിന്റെ 'പവറല്ലേ' എന്ന തോന്നല്‍ ശക്തമാവുന്നത്.
സന്തോഷ് പണ്ഡിറ്റ് തിരക്കിലാണ്. ജിത്തു ഭായി എന്ന ചോക്ലേറ്റ് ഭായി എന്ന രണ്ടാം സിനിമയുടെ പണിപ്പുരയില്‍ ഉറക്കമൊഴിക്കുന്ന സന്തോഷിനു മുന്നില്‍ ഇപ്പോള്‍ വലിയൊരു വെല്ലുവിളി കൂടി അവശേഷിക്കുന്നു-എട്ട് നായികമാരെ തെരഞ്ഞെടുക്കുക. ഇത് വലിയൊരു കാര്യമാണെന്നാണ് സന്തോഷിന്റെ പക്ഷം! 
മെല്‍ബണ്‍: ഇന്ത്യക്കെതിരേ തിങ്കളാഴ്ച തുടങ്ങുന്ന ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍നിന്ന് ഓള്‍റൗണ്ടര്‍ ഡാനിയേല്‍ ക്രിസ്റ്റ്യനെ ഒഴിവാക്കി. ഇടംകൈയന്‍ ബൗളര്‍ മിച്ചല്‍ സ്റ്റാര്‍കിനെയും ഒഴിവാക്കിയിട്ടുണ്ട്. ഓപ്പണര്‍ എഡ് കോവനാണ് ടീമിലെ ഏക പുതുമുഖം. പേസ് ബൗളര്‍ ബെന്‍ ഹില്‍ഫെന്‍ഹാസിനെ തിരിച്ചെടുത്തിട്ടുണ്ട്. ആഷസ് പരമ്പരയ്ക്കു ശേഷം ആദ്യമായാണു ഹില്‍ഫെന്‍ഹാസ് കളിക്കുന്നത്.
നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം നമ്പര്‍ സ്ഥാനത്തു തിരിച്ചെത്താന്‍ ഇന്ത്യക്ക് അവസരം ലഭിക്കും. നിലവില്‍ ഇംഗ്ലണ്ടിനു പിന്നില്‍ രണ്ടാംസ്ഥാനക്കാരാണ് ഇന്ത്യ. 37 മത്സരങ്ങളില്‍നിന്ന് 125 റേറ്റിംഗ് പോയിന്റുമായാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. 41 മത്സരങ്ങളില്‍നിന്ന് 118 പോയിന്റാണ് ഇന്ത്യയുടെ സമ്പാദ്യം. ദക്ഷിണാഫ്രിക്കയ്ക്കു പിന്നില്‍ നാലാം സ്ഥാനത്താണ് ഓസ്ട്രേലിയ(103 റേറ്റിംഗ് പോയിന്റ്). ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 1-0 ത്തിനു മുന്നിലുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 116 റേറ്റിംഗ് പോയിന്റുണ്ട്. ജനുവരി 28 ന് അവസാനിക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയും ജനുവരി ഏഴിന് അവസാനിക്കുന്ന ദക്ഷിണാഫ്രിക്ക- ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്കും ശേഷം മാത്രമേ യഥാര്‍ഥ ചിത്രം തെളിയു. ഓസ്ട്രേലിയ 4-0 ത്തിനു പരമ്പര നേടുകയാണെങ്കിലും ഇന്ത്യയെ മറികടക്കാനാകില്ല. ഒരു പോയിന്റിന്റെ വ്യത്യാസം അപ്പോഴുമുണ്ടാകും. ഓസീസ് 3-1 നു പരമ്പര നേടുകയാണെങ്കില്‍ ഇന്ത്യയുടെ റേറ്റിംഗ് പോയിന്റ് 113 ആയി കുറയും. എതിരാളികള്‍ 108 റേറ്റിംഗ് പോയിന്റിലെത്തും. പരമ്പര 2-2 നു സമനിലയാകുകയാണെങ്കില്‍ ഓസീസിന് രണ്ട് റേറ്റിംഗ് നേടാനാകും. ഇന്ത്യക്ക് അതേ സമയം രണ്ട് റേറ്റിംഗ് പോയിന്റ് നഷ്ടപ്പെടും. ഇന്ത്യ പരമ്പര തൂത്തുവാരുകയാണെങ്കില്‍ 122 റേറ്റിംഗ് പോയിന്റ് നേടും. ഇംഗ്ലണ്ടുമായി മൂന്നു പോയിന്റിന്റെ വ്യത്യാസം മാത്രമേ അപ്പോഴുണ്ടാകു. 3-1 ന്റെ പരമ്പര നേട്ടം ഇന്ത്യക്ക് 120 റേറ്റിംഗ് പോയിന്റ് സമ്മാനിക്കും. ഓസീസ് 101 റേറ്റിംഗ് പോയിന്റിലേക്ക് ഇടിയും. 2-1 നാണു പരമ്പര ജയിക്കുന്നതെങ്കില്‍ ധോണിയുടെ സംഘത്തിന് ഒരു പോയിന്റാകും സമ്മാനം. ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഇരുരാജ്യങ്ങളിലും വച്ച് സച്ചിന് തെണ്ടുല്‍ക്കറാണു മുമ്പന്‍. രാജ്യാന്തര ക്രിക്കറ്റില്‍ നൂറാം സെഞ്ചുറി തികയ്ക്കാനൊരുങ്ങുന്ന സച്ചിന് ടെസ്റ്റ് റാങ്കിംഗില്‍ ആറാമനാണ്. ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ് (ഒന്‍പത്), വി.വി.എസ്. ലക്ഷ്മണ് (14), വീരേന്ദര്‍ സേവാഗ് (19) എന്നിവര്‍ ആദ്യ ഇരുപതിലുണ്ട്. മൈക്ക് ഹസി (17), മൈക്കിള്‍ ക്ലാര്‍ക്ക് (18) എന്നിവര്‍ മാത്രമാണ് ആദ്യ ഇരുപതിലുള്ള ഓസീസ് ബാറ്റ്സ്മാന്മാര്. ടോപ് ടെന്നില്‍ ഓസീസ് താരങ്ങളാരുമില്ല. ബൗളര്‍മാരുടെ റാങ്കിംഗിലും അങ്ങനെ തന്നെ. ആറാമനായ സഹീര്‍ ഖാനാണ് ഏറ്റവും മുന്നില്‍. 12 ാമനായ പീറ്റര്‍ സിഡില്‍, 14 ാമനായ ഷെയ്ന് വാട്സണ്, 15 ാമനായ മിച്ചല്‍ ജോണ്സണ് എന്നിവരാണ് ആദ്യ ഇരുപതിലുള്ള ഓസീസ് ബൗളര്‍മാര്‍.
ചേലാമലക്കുന്നിന്‍ മുകളില്‍നിന്ന് സര് സയ്യിദ് അഹമ്മദ് ഖാന്‍െറ സ്വപ്നം ഇനി വിജ്ഞാനത്തിന്‍െറ മഹാനദിയായി ഒഴുകും. നാട് കാത്തിരുന്ന സ്വപ്നസാക്ഷാത്കാരത്തിലേക്ക് പെരിന്തല്‍മണ്ണയുടെ കുന്നിന്‍ചെരിവ് നടന്നടുത്തപ്പോള്‍ സാക്ഷികളാകാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍. ചേലാമലയില്‍ ആഘോഷത്തിന്‍െറ തിരമാലകളുയര്‍ത്തിയെത്തിയ ജനതതിയെ സാക്ഷിയാക്കി അലീഗഢ് മുസ്ലിം സര്‍വകലാശാലയുടെ മലപ്പുറം കാമ്പസ് കേന്ദ്ര മാനവശേഷി വികസന മന്ത്രി കപില്‍ സിബല്‍ നാടിന് സമര്‍പ്പിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ക്രാഫ്റ്റ്സ്മേളയിലെ മുഖ്യ ആകര്‍ഷണങ്ങളിലെ ഒന്നായിരുന്ന മെഹന്തി മേള ഇത്തവണയും കോട്ടക്കുന്നില്‍ സംഘടിപ്പിക്കും. 25 നു വൈകീട്ട് അഞ്ചിന് അരങ്ങ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലാണ് മൈലാഞ്ചിയിടല്‍ മത്സരം നടക്കുക. 15നും 30നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര് 23 നു വൈകീട്ട് ഏഴിനകം കോട്ടക്കുന്ന് മേള ഓഫീസിലോ 9447516144, 9497159613 എന്ന നമ്പറുകളിലോ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ 25നു വൈകീട്ട് നാലിനു മുമ്പ് കോട്ടക്കുന്ന് മേള ഓഫീസില്‍ എത്തണമെന്നു ജില്ലാ വ്യവാസ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.


