
മലപ്പുറം വേങ്ങരയില്‍ നിര്‍മ്മാണത്തിലിരുന്ന ക്രഷറില്‍ തകര്‍ന്ന ഭിത്തിക്കടിയില്‍ പെട്ട് മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.
പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ക്രഷറുകള്‍ക്കും ക്വാറികള്‍ക്കുമായി ഒരു പുതിയ നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രിയും വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും സഭക്ക് ഉറപ്പ് നല്‍കി. ദുരന്തത്തെക്കുറിച്ച് അടുത്ത ദിവസം സഭയില്‍ ചര്‍ച്ചനടത്തുമെന്നും അവര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മലപ്പുറം കണ്ണമംഗലം ഊരകം കിളിനിക്കോട് മലയിലെ ക്രഷറില്‍ സംരക്ഷണ ഭിത്തി തകര്‍ന്ന് നാല് തൊഴിലാളികള്‍ മരിച്ചത്.
No comments:
Post a Comment