
കരിങ്കല്‍ ക്രഷറില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന് മുകളിലേക്ക് കോണ്‍ക്രീറ്റ് സുരക്ഷാഭിത്തി ഇടിഞ്ഞുവീണ് നാല് തൊഴിലാളികള്‍ മരിച്ചു. വേങ്ങര കണ്ണമംഗലം കിളിനക്കോട് ഊരകം മലയിലാണ് സംഭവം. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്.
മൂന്ന് മലയാളികളും ഒരു പശ്ചിമബംഗാള്‍ സ്വദേശിയുമാണ് മരിച്ചത്. കോഴിക്കോട് തിരുവമ്പാടി സ്വദേശിളായ പാപ്പച്ചന്‍ (60), ശ്രീനിവാസന്‍ (40), അഷറഫ് (40), ബംഗാള്‍ സ്വദേശി ബക്‌സര്‍ (29) എന്നിവരാണിവര്‍. ഒരു രാത്രി നീണ്ട പ്രയത്നത്തിനൊടുവില്‍ ഞായറാഴ്ച രാവിലെയാണ് ജഡങ്ങള്‍ പുറത്തെടുക്കാനായത്.
ജോലി പുരോഗമിക്കുന്നതിനിടെ ശക്‌തമായ മഴ പെയ്‌തതിനാല്‍ തൊഴിലാളികള്‍ കോണ്‍ക്രീറ്റ് ഭിത്തിക്കരികിലേക്ക് മാറിനില്‍ക്കുകയായിരുന്നു. ഇതിനിടെ ഭിത്തി തകര്‍ന്നുവീണു. നാല് തൊഴിലാളികള്‍ ഭിത്തിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയി.
ആറ് ആള്‍ പൊക്കവും രണ്ട് അടിയോളം വീതിയുമുള്ള കോണ്‍ക്രീറ്റ് ഭിത്തിയാണ് തകര്‍ന്നുവീണത്. ഫയര്‍ഫോഴ്സിനൊപ്പം പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും
No comments:
Post a Comment