പരപ്പനങ്ങാടി: റെയില്‍വേ ഗേറ്റിനടുത്ത് പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തീവണ്ടി തട്ടി വീണ യുവാവിനെ നാട്ടുകാര്‍ ആസ്പത്രിയിലെത്തിച്ചു.
റെയില്‍വേഗേറ്റിനു വടക്കുഭാഗത്തു താമസിക്കുന്ന ശെല്‍വകുമാര്‍ (15) ആണ് പരിക്കേറ്റ് ആസ്പത്രിയിലായത്. രാത്രി എട്ടുമണിയോടെ മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസ്സാണ് ശെല്‍വകുമാറിനെ ഇടിച്ചത്.
FLASH NEWS
Tuesday, January 10, 2012
വള്ളിക്കുന്നില്‍ വീണ്ടും റെയിലില്‍ വിള്ളല്‍
ആനങ്ങാടി റെയില്‍വേഗേറ്റിന് തെക്കുഭാഗത്ത് തിങ്കളാഴ്ച രാവിലെ റെയിലില്‍ വിള്ളല്‍ കണ്ടെത്തി. രാവിലെ ഏഴരമണിയോടെ നാട്ടുകാരാണ് വിള്ളല്‍ കണ്ടെത്തി അടുത്തുള്ള ഗേറ്റ്മാനെ അറിയിച്ചത്. രാവിലെ വടക്കുനിന്ന് വരുന്ന 10215-ാം നമ്പര്‍ ഗോവ- എറണാകുളം സൂപ്പര്‍ഫാസ്റ്റ് വണ്ടി കടന്നുപോയ ഉടനെയാണ് പൊട്ടല്‍ ദൃശ്യമായത്.
താത്കാലിക സംവിധാനമൊരുക്കി വേഗംകുറച്ച് തീവണ്ടികള്‍ കടന്നുപോകാന്‍ അനുവദിച്ചു. വൈകുന്നേരത്തോടെ പൊട്ടിയ റെയില്‍ മാറ്റിസ്ഥാപിച്ചു.
കടലുണ്ടിക്കും പരപ്പനങ്ങാടിക്കുമിടയില്‍ അടുത്തകാലത്തായി പത്തോളം റെയില്‍പൊട്ടല്‍ സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും പുതുതായി നിര്‍മിച്ച റെയില്‍പ്പാതയില്‍ ആദ്യമായിട്ടാണ് വിള്ളല്‍ കാണുന്നത്. എട്ടുകൊല്ലം മാത്രം പഴക്കമുള്ള പുതിയ പാളങ്ങളും അതിവേഗ തീവണ്ടികളുടെ വേഗതയും ഭാരവും താങ്ങാനാവാത്തവിധം ദുര്‍ബലമാണെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
താത്കാലിക സംവിധാനമൊരുക്കി വേഗംകുറച്ച് തീവണ്ടികള്‍ കടന്നുപോകാന്‍ അനുവദിച്ചു. വൈകുന്നേരത്തോടെ പൊട്ടിയ റെയില്‍ മാറ്റിസ്ഥാപിച്ചു.
കടലുണ്ടിക്കും പരപ്പനങ്ങാടിക്കുമിടയില്‍ അടുത്തകാലത്തായി പത്തോളം റെയില്‍പൊട്ടല്‍ സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും പുതുതായി നിര്‍മിച്ച റെയില്‍പ്പാതയില്‍ ആദ്യമായിട്ടാണ് വിള്ളല്‍ കാണുന്നത്. എട്ടുകൊല്ലം മാത്രം പഴക്കമുള്ള പുതിയ പാളങ്ങളും അതിവേഗ തീവണ്ടികളുടെ വേഗതയും ഭാരവും താങ്ങാനാവാത്തവിധം ദുര്‍ബലമാണെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
ഇന്ത്യയ്‌ക്കെതിരെ ബയറണ് നാല് ഗോള്‍ ജയം....

ലോക ഫുട്‌ബോളിലെ മിന്നുംതാരങ്ങള്‍ ഡല്‍ഹി ജവഹര്‍ലാല്‍ സ്‌റ്റേഡിയത്തില്‍ ബൂട്ട് കെട്ടിയിറങ്ങിയപ്പോള്‍ അത് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പുതിയ അനുഭവവും ആവേശവുമായി. പക്ഷേ ഗോള്‍ വല കുലുക്കുന്ന കാര്യത്തില്‍ അവര്‍ ഒട്ടും പിശുക്ക് കാട്ടിയില്ല. ലോക ക്ലബ് ഫുട്‌ബോളിലെ മുന്‍നിര ജര്‍മന്‍ ടീമായ ബയറണ്‍ മ്യൂണിക്കും ഇന്ത്യന്‍ ദേശീയ ടീമും തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ബയറണ്‍ നാല് ഗോളിന് ജയിച്ചു. നാലും വീണത് ആദ്യപകുതിയില്‍.
സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ഫുട്‌ബോള്‍ പ്രേമികളെ സാക്ഷിനിര്‍ത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. തുടക്കത്തില്‍ മികച്ച പ്രതിരോധം തീര്‍ത്ത ഇന്ത്യയ്ക്ക് അത് നിലനിര്‍ത്താനായില്ല. ഒന്നിന് പുറകേ ഒന്നായി ഇന്ത്യന്‍ ഗോള്‍വലയ്ക്കടുത്തേക്ക് ആര്യന്‍ റോബനും മുള്ളറും ഷ്യെയ്ന്‍ സ്റ്റീഗറും ഇരമ്പിക്കയറിയപ്പോള്‍ പ്രതിരോധ ഭടന്‍മാര്‍ കാഴ്ച്ചക്കാരായി മാറി.
ആദ്യ പകുതി അവസാനിക്കുന്നതിന് 20 മിനിറ്റ് മുമ്പാണ് മൂന്ന് ഗോളുകളും പിറന്നത്. ഗോമസും ഷ്യെയ്ന്‍ സ്റ്റീഗറും ഓരോ ഗോള്‍ വീതവും മുള്ളര്‍ രണ്ട് ഗോളും നേടി. ഇടയ്ക്ക് ബൈച്ചൂങ് ബൂട്ടിയയുടെ ചില മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും അവസരം മുതലാക്കാന്‍ കഴിഞ്ഞില്ല. മികച്ച ഒരവസരം ബൂട്ടിയ പുറത്തേക്ക് അടിച്ചുകളയുകയും ചെയ്തു. നാല് ഗോള്‍ ആദ്യപകുതിയില്‍ വീണെങ്കിലും രണ്ടാംപകുതിയില്‍ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പ്രതിരോധ നിര നന്നായി പിടിച്ചുനില്‍ക്കുകയും പലപ്പോഴും ഗോള്‍മുഖത്തേക്ക് എത്തുകയും ചെയ്തു. പക്ഷേ അവസരങ്ങളൊന്നും ഗോളാക്കാന്‍ കഴിഞ്ഞില്ല. കളി തീരാന്‍ അഞ്ച് മിനിറ്റ് മാത്രമുള്ളപ്പോള്‍ ബൂട്ടിയ ബൂട്ടഴിച്ചു. പകരം മലയാളി താരം സബിത്താണ് ഇറങ്ങിയത്. ലോകകപ്പിലെ ആറ് കളിക്കാരടങ്ങിയ ജര്‍മന്‍ ക്ലബുമായുള്ള ഏറ്റുമുട്ടല്‍ ബൂട്ടിയയ്ക്കുള്ള വിടവാങ്ങല്‍ മത്സരം കൂടിയായിരുന്നു. തോല്‍വിയോടെ ബൂട്ടിയ ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയപ്പോള്‍ കരഘോഷത്തോടെയാണ് ആരാധകര്‍ അദ്ദേഹത്തെ വരവേറ്റത്.
22 തവണ ജര്‍മന്‍ ചാമ്പ്യന്മാരും നാലുതവണ യുവേഫ ചാമ്പ്യന്മാരുമായ ബയറണ്‍ മ്യൂണിക്ക് ഇതാദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ നിറഞ്ഞുകളിച്ച ആര്യന്‍ റോബനും തോമസ് മുള്ളറും ഫിലിപ്പ് ലാമും ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗറും മരിയോ ഗോമസും ഫ്രാങ്ക് റിബറിയും ഉള്‍പ്പെടെയുള്ള താരങ്ങളാണ് ഡല്‍ഹിയില്‍ കളിക്കാനിറങ്ങിയത്.
Monday, January 9, 2012
തിരൂര്‍: വെട്ടത്ത് പുതിയങ്ങാടി യാഹും തങ്ങള്‍ ഔലിയയുടെ 159-ാമത് നേര്‍ച്ചയ്ക്ക് കൊടിയേറി....
ഞായറാഴ്ച കാലത്ത് 11ന് ബി.പി. അങ്ങാടി മത്സ്യമാര്‍ക്കറ്റ് പരിസരത്തുനിന്നും പുറപ്പെട്ട കഞ്ഞിക്കാരുടെ വരവോടെയായിരുന്നു നേര്‍ച്ചയ്ക്ക് തുടക്കം. വാദ്യമേളങ്ങളുടെ അകമ്പടിയോടെ അരിച്ചാക്കുകളുമായി പുറപ്പെട്ട വരവില്‍ നിരവധിപേര്‍ പങ്കെടുത്തു. കഞ്ഞിക്കാരുടെ വരവ് ഉച്ചയോടെ ജാറത്തില്‍ എത്തി. തുടര്‍ന്ന് ഇവര്‍ കൊണ്ടുവന്ന അരി ഉപയോഗിച്ച് കഞ്ഞി തയ്യാറാക്കി വിതരണം ചെയ്തു.
ഉച്ചയ്ക്ക് 2.30നാണ് കൊടിയേറ്റവരവ് ആരംഭിച്ചത്. തിരൂര്‍ പോലീസ് സ്റ്റേഷനില്‍നിന്ന് ഡിവൈ.എസ്.പി സലീമില്‍നിന്ന് നേര്‍ച്ചക്കമ്മിറ്റി ഭാരവാഹികള്‍ കൊടി ഏറ്റുവാങ്ങി. നെറ്റിപ്പട്ടംകെട്ടിയ 10 ആനകളുടെ അകമ്പടിയോടെയാണ് വരവ് നടന്നത്. ബാന്റുമേളം, ശിങ്കാരിമേളം, പാണ്ടിമേളം, കോല്‍ക്കളി, ദഫ്മുട്ട്, ചീനിമുട്ട്, ചെണ്ടമേളം എന്നിവ വരവിന് മിഴിവേകി.
പൂഴിക്കുന്ന് വരെയുള്ള ഏഴ് കിലോമീറ്റര്‍ ദൂരം നഗരക്കാഴ്ച നടത്തിയാണ് നേര്‍ച്ചവരവ് ജാറം അങ്കണത്തില്‍ എത്തിയത്. വരവില്‍ അണിനിരന്ന നൂറുകണക്കിനാളുകള്‍ക്കുപുറമെ റോഡിന് ഇരുവശങ്ങളിലും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നേര്‍ച്ചവരവിന് ആശീര്‍വാദമര്‍പ്പിച്ചു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന നേര്‍ച്ചയില്‍ 60ല്‍ പരം ഘോഷയാത്രകള്‍ എത്തും. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് വാക്കാട്ട് നിന്നുള്ള ചാപ്പക്കാരുടെ വരവ് ജാറത്തില്‍ എത്തുന്നതോടെ നേര്‍ച്ചയ്ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കമ്പം കത്തിക്കല്‍ ചടങ്ങ് നടക്കും.
ഉച്ചയ്ക്ക് 2.30നാണ് കൊടിയേറ്റവരവ് ആരംഭിച്ചത്. തിരൂര്‍ പോലീസ് സ്റ്റേഷനില്‍നിന്ന് ഡിവൈ.എസ്.പി സലീമില്‍നിന്ന് നേര്‍ച്ചക്കമ്മിറ്റി ഭാരവാഹികള്‍ കൊടി ഏറ്റുവാങ്ങി. നെറ്റിപ്പട്ടംകെട്ടിയ 10 ആനകളുടെ അകമ്പടിയോടെയാണ് വരവ് നടന്നത്. ബാന്റുമേളം, ശിങ്കാരിമേളം, പാണ്ടിമേളം, കോല്‍ക്കളി, ദഫ്മുട്ട്, ചീനിമുട്ട്, ചെണ്ടമേളം എന്നിവ വരവിന് മിഴിവേകി.
പൂഴിക്കുന്ന് വരെയുള്ള ഏഴ് കിലോമീറ്റര്‍ ദൂരം നഗരക്കാഴ്ച നടത്തിയാണ് നേര്‍ച്ചവരവ് ജാറം അങ്കണത്തില്‍ എത്തിയത്. വരവില്‍ അണിനിരന്ന നൂറുകണക്കിനാളുകള്‍ക്കുപുറമെ റോഡിന് ഇരുവശങ്ങളിലും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നേര്‍ച്ചവരവിന് ആശീര്‍വാദമര്‍പ്പിച്ചു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന നേര്‍ച്ചയില്‍ 60ല്‍ പരം ഘോഷയാത്രകള്‍ എത്തും. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് വാക്കാട്ട് നിന്നുള്ള ചാപ്പക്കാരുടെ വരവ് ജാറത്തില്‍ എത്തുന്നതോടെ നേര്‍ച്ചയ്ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കമ്പം കത്തിക്കല്‍ ചടങ്ങ് നടക്കും.
എടപ്പാളില്‍ മൂന്നിടത്തു തീപിടുത്തം....
എടപ്പാളില്‍ ഒരേസമയം മൂന്നിടത്തു തീപിടുത്തം. നടുവട്ടത്തുണ്ടായ തീപിടുത്തത്തില്‍ കൂടുതല്‍ നാശം. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നോടെയാണ് നടുവട്ടത്തെ രണ്ടു സ്‌ഥലങ്ങളിലായും എടപ്പാള്‍ ജംഗ്‌ഷനിലുമായി തീപിടുത്തമുണ്ടായത്. നടുവട്ടം സ്വദേശിയായ ടി. രാമകൃഷ്‌ണന്റെ ഉടമസ്‌ഥതയിലുള്ള നടുവട്ടത്ത് ആയിരുന്നു ആദ്യം തീ കണ്ടത്. മരം മുറിക്കുന്ന യന്ത്രത്തില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം. ഞായറാഴ്‌ചയായതിനാല്‍ മില്ലിന് അവധിയായിരുന്നു. ഇതു വഴി നടന്നു പോകുന്ന നാട്ടുകാരാണ് തീ കണ്ടത്. വാതില്‍, ജനല്‍, മരചിത്ര യന്ത്ര കവചം എന്നിവ കത്തിയമര്‍ന്നു. ഒരു ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. പൊന്നാനിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഇതേ സമയം തന്നെ എടപ്പാള്‍ പള്ളിക്കു സമീപത്തെ മാലിന്യക്കൂമ്പാരത്തിനും തീപിടിച്ചു. പുക ജംഗ്‌ഷനിലേക്കു പകര്‍ന്നതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. നടുവട്ടത്തു റോഡരികിലെ പുല്‍ക്കാടിനും തീപിടിച്ചു. ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.
Sunday, January 8, 2012
സ്റ്റാര്‍ സിംഗര്‍ ജോബി ഇപ്പോഴും വീടില്ലാതെ...
ഏഷ്യാനെറ്റിലെ
സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഫോറില്‍ ജോബി ജോണ്‍ എന്ന ചെറുപ്പക്കാരന്‍
ജേതാവായപ്പോള്‍ മലയാളിസമൂഹം ഒന്നടങ്കം ആഹ്ലാദിച്ചു. കാരണം
കഷ്ടപ്പാടിന്‍റെയും ബുദ്ധിമുട്ടുകളുടെയും വേദനയില്‍ നിന്ന് പിച്ചവച്ച്
കയറിവന്നവനാണ് ജോബി. ഈ പാട്ടുകാരന്‍ പാടുമ്പോള്‍ അതിന് കണ്ണീരിന്‍റെ
നനവുണ്ട്. എന്നാല്‍ ഒന്നാം സമ്മാനമായ ഒരുകോടി രൂപയുടെ വീട്
സ്വന്തമായിട്ടും, അത് ഉപയോഗിക്കാനാവാത്ത നിസഹായാവസ്ഥയിലാണ് ജോബി ഇപ്പോള്‍.
ഒരുകോടി
രൂപയുടെ വീടിന്‍റെ രേഖകള്‍ സ്റ്റാര്‍സിംഗര്‍ സ്പോണ്‍സറായ ട്രാവന്‍കൂര്‍
ബില്‍ഡേഴ്സ് പ്രതിനിധിയുടെ കൈയില്‍ നിന്ന് ഗ്രാന്‍റ് ഫിനാലെ വേദിയില്‍ ജോബി
ഏറ്റുവാങ്ങി. പക്ഷേ ആ വീട്ടില്‍ താമസമാക്കണമെങ്കില്‍ ജോബിക്ക് ഇനിയും
കടമ്പകള്‍ ഏറെ കടക്കാനുണ്ട്. രജിസ്ട്രേഷനും ടാക്സുമൊക്കെയായി 40 ലക്ഷം രൂപ
ജോബി അടച്ചെങ്കില്‍ മാത്രമേ വീട്ടില്‍ താമസമാക്കാന്‍ കഴിയുകയുള്ളൂ.
വീടിന്‍റെ
ഉടമ ജോബി തന്നെയാണ്. പക്ഷേ അത് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥ. “ഒന്നര
വര്‍ഷത്തെ കഷ്ടപ്പാടിന് ദൈവം തന്ന പ്രതിഫലമാണ് ഈ വീട്. പക്ഷേ, ഒരുഗതിയും
പരഗതിയുമില്ലാത്ത ഞാന്‍ ഇത്രയും പണം എങ്ങനെ ഉണ്ടാക്കാനാണ്. ഏഷ്യാനെറ്റും
ട്രാവന്‍കൂര്‍ ബില്‍ഡേഴ്സും ഇക്കാര്യത്തേക്കുറിച്ച് പിന്നീട്
സംസാരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. തീരുമാനമെന്തെന്ന് ദൈവത്തിന് മാത്രമേ
അറിയൂ” - ഒരു പ്രമുഖ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ജോബി ജോണ്‍
വ്യക്തമാക്കി.
കോഴിക്കോട്
തൊട്ടില്‍പ്പാലത്തിനടുത്ത് ചാപ്പാംതോട്ടമെന്ന മലയോര ഗ്രാമത്തില്‍
മണ്‍ചുവരുകളുള്ള ഒരു ചെറിയ കുടിലാണ് ജോബിയുടെ വീട്. അതിനടുത്തു തന്നെ
സുഹൃത്തുക്കളുടെയും പഞ്ചായത്തിന്‍റെയും സഹായത്തോടെ ലഭിച്ച ഒരു കൊച്ചുവീടും
ജോബിയുടേതായുണ്ട്. പാടിക്കിട്ടിയ വലിയ വീട്ടിലെ താമസം ജോബിക്ക് ഒരു സ്വപ്നം
മാത്രമായി അവശേഷിക്കുകയാണ്.
Friday, January 6, 2012
തെരുവ്‌നായ്‌ക്കളുടെ ഭീതി ഒഴിഞ്ഞപ്പോള്‍ തിരൂരില്‍ മോഷ്‌ടാക്കളുടെ ഭീതി.....
തിരൂര്‍: പേപ്പട്ടി കടിച്ച് നിരവധി പേര്‍ക്ക് പരുക്കേറ്റതോടെ നഗരസഭയുടെ നേതൃത്വത്തില്‍ നായ്‌ക്കളെ പിടിക്കുന്നവരെ വരുത്തി തെരുവ് നായ്‌ക്കളെ കൊന്നൊടുക്കി കഴിഞ്ഞതോടെ തിരൂരില്‍ കള്ളന്‍മാരുടെ ഭീതിതുടങ്ങി. രാത്രിയില്‍ മാലപൊട്ടിക്കുന്ന സംഘം സജീവമാണ്. തൃക്കണ്ടിയൂരിലെ നിരവധി വീടുകളില്‍ രണ്ടു ദിവസം മുമ്പ് കളളന്‍കയറി. കഴിഞ്ഞ ദിവസം കണ്ണികുളങ്ങര സുന്ദരന്റെ വീട്ടില്‍ നിന്നും മൂന്നര പവന്‍ സ്വര്‍ണമാല ബൈക്കില്‍ എത്തിയ സംഘം പൊട്ടിച്ചോടി. പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. ഇന്നലെ പുലര്‍ച്ചെ നാലിന് മുത്തൂര്‍ ഐ.ടി.സിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ കയറിയ മോഷ്‌ടാക്കള്‍ വീട്ടമ്മ റഹീമയുടെ കഴുത്തില്‍ നിന്നും ആറര പവന്‍ സ്വര്‍ണമാലയും കുട്ടിയുടെ ശരീരത്തില്‍ നിന്നും രണ്ടര പവന്‍ സ്വര്‍ണാഭരണവും പൊട്ടിച്ചെടുത്തു. കഴുത്തിന് കത്തിവെച്ചാണ് റഹീമയുടെ മാല കവര്‍ന്നത്. തിരൂര്‍ സി.ഐ: ആര്‍.റാഫി സ്‌ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്‌ധരുടെ പരിശോധനയ്‌ക്ക് ശേഷം കേസ് ഊര്‍ജിതമായി അന്വേഷിക്കും. തെരുവ് നായ്‌ക്കളെ കൊന്നൊടുക്കിയതോടെ രാത്രിയില്‍ റോഡുകള്‍ വിജനമാണ്. തെരുവ് നായ്‌ക്കള്‍ ഉണ്ടായിരുന്ന സമയത്ത് ഇവ സംശയാസ്‌പദ സാഹചര്യത്തില്‍ കാണുന്നവരെ വിരട്ടി ഓടിക്കുമായിരുന്നു. അതേ സമയം തെരുവ് നായ്‌ക്കള്‍ ആരേയും കടിച്ചിട്ടുമില്ല. പേപ്പട്ടി വിഷബാധയുടെ മറവില്‍ തെരുവ് നായ്‌ക്കളെ കൊന്നൊടുക്കണമെന്നാവശ്യപ്പെട്ടതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തിരൂരില്‍ ഇപ്പോഴും നായ്‌ക്കളെ പിടികൂടുന്നവര്‍ ഇരു ചക്രവാഹനങ്ങളില്‍ കറങ്ങുന്നുണ്ട്. ഇവര്‍ നായ്‌ക്കളെ കണ്ടെത്താനെന്ന പേരില്‍ സ്വകാര്യ വ്യക്‌തികളുടെ വീട്ടുവളപ്പിലെ മതില്‍ ചാടിക്കടന്ന് പരിസരം വീക്ഷിക്കാറുണ്ടെന്നും രാത്രി എട്ടിനു ശേഷവും നായ്‌ക്കളെ പിടികൂടാനാണെന്നും പറഞ്ഞു നടക്കുന്നതായും നാട്ടുകാര്‍ പറയുന്നു. നായ്‌ക്കളെ പിടിക്കാനെത്തിയവരെ ഉടന്‍ തിരിച്ചയക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്....
Subscribe to:
Posts (Atom)
