ചാമ്പ്യന്‍സ് ലീഗ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുംബൈ ഇന്ത്യന്‍സിന് രണ്ടാം കിരീടം. ഇന്നലെ ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിനെ 33 റണ്‍സിന് കീഴടക്കിയാണ് മുംബൈ രണ്ടാമതും 'ചാമ്പ്യന്‍സ്' ആയത്. ടോസ് നേടിയിട്ടും ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത റോയല്‍സിന് മറുപടി ബാറ്റിംഗിന്റെ തുടക്കത്തില്‍ പെരേരയുടെ വിക്കറ്റിന്റെ രൂപത്തില്‍ തുടക്കത്തിലെ തിരിച്ചടി നേരിട്ടു.
എട്ടു റണ്‍സെടുത്ത പെരേരയെ സ്‌മിത്തും കാര്‍ത്തിക്കും ചേര്‍ന്നു റണ്ണൗട്ടാക്കി. എന്നാല്‍, പിന്നീട് രഹാനെയും (65) സാംസണും (60) ചേര്‍ന്നു നടത്തിയ പോരാട്ടം പ്രതീക്ഷ നല്‍കിയെങ്കിലും ഹര്‍ഭജനും ഓജയ്‌ക്കും മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. പിന്നീടു വന്ന ബിന്നി (10) ഒഴിച്ചുള്ളവരാരും രണ്ടക്കം കണ്ടില്ല. നായകന്‍ ദ്രാവിഡ് ഒരു റണ്‍ മാത്രമെടുത്തു മടങ്ങി. മുംബൈയ്‌ക്കുവേണ്ടി ഹര്‍ഭജന്‍ നാലും പൊള്ളാഡ് മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി.
ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ഇന്ത്യന്‍സ് നിശ്‌ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്‌ടത്തില്‍ 202 റണ്ണെടുത്തു. 39 പന്തില്‍ ഒരു സിക്‌സറും അഞ്ചു ഫോറുമടക്കം 44 റണ്ണെടുത്ത ഓപ്പണര്‍ ഡെ്വയ്‌ന്‍ സ്‌മിത്താണു മുംബൈയുടെ ടോപ് സ്‌കോറര്‍. നായകന്‍ രോഹിത് ശര്‍മ (14 പന്തില്‍ രണ്ട് സിക്‌സറും മൂന്നു ഫോറുമടക്കം 33), ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ (14 പന്തില്‍ രണ്ട് സിക്‌സറും നാലു ഫോറുമടക്കം 37), അമ്പാട്ടി റായിഡു (24 പന്തില്‍ 29) എന്നിവരുടെ ബാറ്റിംഗ് മികവും ഐ.പി.എല്‍. ചാമ്പ്യന്‍മാര്‍ കൂടിയായ മുംബൈയ്‌ക്ക് 200 കടക്കാന്‍ സഹായകമായി. മലയാളി താരം സഞ്‌ജു സാംസണ്‍ (33 പന്തില്‍ 60), ഓപ്പണര്‍ അജിന്‍ക്യ രഹാനെ (47 പന്തില്‍ 65) എന്നിവരെ റോയല്‍സിനെ അനായാസം ലക്ഷ്യത്തിലെത്തിക്കുമെന്നു തോന്നിപ്പിച്ചു. പക്ഷേ ഇരുവരെയും അപകടകാരിയായ ഷെയ്‌ന്‍ വാട്‌സണ്‍ (എട്ട്), കെവിന്‍ കൂപ്പര്‍ (നാല്) എന്നിവരെയും പുറത്താക്കി വെറ്ററന്‍ ഓഫ് സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ആഞ്ഞടിച്ചു. 32 റണ്‍ വിട്ടുകൊടുത്താണ് ഹര്‍ഭജന്‍ നാലു പേരെ പുറത്താക്കിയത്. ഇടംകൈയന്‍ സ്‌പിന്നര്‍
പ്രജ്യാന്‍ ഓജ 26 റണ്‍ വഴങ്ങി ഒരു വിക്കറ്റുമെടുത്തു. നായകന്‍ രാഹുല്‍ ദ്രാവിഡ് (ഒന്ന്) രണ്ട് പന്തുകള്‍ നേരിട്ടു മടങ്ങി. നഥാന്‍ കൗള്‍ട്ടര്‍ നീല്‍ ദ്രാവിഡിനെ ബൗള്‍ഡാക്കി. ടോസ് നേടിയ രാജസ്‌ഥാന്‍ റോയല്‍സ് മുംബൈയെ ബാറ്റിംഗിനു വിടുകയായിരുന്നു. ഡെ്വയ്‌ന്‍ സ്‌മിത്തിനൊപ്പം ഓപ്പണ്‍ ചെയ്‌ത മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ 15 റണ്ണെടുത്തു മടങ്ങി. 13 പന്തിലാണു സച്ചിന്‍ 15 റണ്ണെടുത്തത്. ഷെയ്‌ന്‍ വാട്‌സണിനെ മുന്നോട്ടു കയറിയടിക്കാന്‍ ശ്രമിച്ച സച്ചിന്‍ ക്ലീന്‍ ബൗള്‍ഡായി. സച്ചിന്റെ കരിയറിലെ അവസാന ചാമ്പ്യന്‍സ് ലീഗ് ട്വന്റി20 മത്സരമായിരുന്നു. കാതടപ്പിക്കുന്ന കൈയടികളുടെ അകമ്പടിയോടെയാണു സച്ചിന്‍ പവലിയനിലേക്കു മടങ്ങിയത്. സച്ചിന്‍ പുറത്തായെങ്കിലും പതറാതെനിന്ന സ്‌മിത്തും റായിഡുവും ഇന്നിംഗ്‌സിനു വേഗം നല്‍കി. അവസാന എട്ട് ഓവറുകളിലാണു മുംബൈ 121 റണ്ണെടുത്തത്.
ഇന്നലത്തെ മത്സരത്തിനുശേഷം രാഹു ല്‍ ദ്രാവിഡ് ക്രിക്കറ്റില്‍നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചു...
FLASH NEWS
Monday, October 7, 2013
മുംബൈയ്‌ക്ക് രണ്ടാം കിരീടം.....

Sunday, June 30, 2013
എന്റെ വിവാഹം രജിസ്റ്റര്‍ചെയ്തു തരിക...
Friday, June 14, 2013
എല്ലാവരും കൈയൊഴിഞ്ഞു; ടെലിഗ്രാമും ഓര്‍മയാകുന്നു...
മാറങ്ങള്‍ക്കൊപ്പം പലതും മണ്‍മറഞ്ഞ കൂട്ടത്തിലേക്ക് മലയാളി കമ്പിയില്ലാക്കമ്പി എന്ന് ഓമനപ്പേരിട്ട് വിളിച്ച ടെലിഗ്രാമും. ജൂലായ് 15 ന് ടെലിഗ്രാo സേവനം രാജ്യത്ത് നിര്‍ത്തലാക്കുകയാണ്. ഇതുസംബന്ധിച്ച സന്ദേശം ബി.എസ്.എന്‍.എല്‍ എല്ലാ സര്‍ക്കിളുകളിലേക്കും കൈമാറിക്കഴിഞ്ഞു. ജനനവും, മരണവും എന്നുവേണ്ട അത്യാവശ്യ വിവരങ്ങള്‍ കൈമാറാന്‍ ഇന്ത്യന്‍ ജനത ഒരുകാലത്ത് ആശ്രയിച്ചത് ടെലിഗ്രാമിനെയായിരുന്നു.
160 വര്‍ഷക്കാലമായി ടെലിഗ്രാo ഇന്ത്യന്‍ ജനതയോടൊപ്പമുണ്ടായിരുന്നു. ഈമെയിലിനേയും എസ്.എം.എസ്സിനേയും ചാറ്റിനേയും ആളുകള്‍ ആശ്രയിച്ച് തുടങ്ങിയതോടെ ടെലിഗ്രാമിന് പ്രസക്തി നഷ്ടമായി തുടങ്ങി. ആര്‍ക്കും വേണ്ടാതായ ടെലിഗ്രാമം ഒരു ബാധ്യതയാണെന്ന് തിരിച്ചറിഞ്ഞാണ് 160 വര്‍ഷം തുടര്‍ന്ന സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം ആദ്യം തന്നെ ഇന്ത്യക്ക് പുറത്തേക്കുള്ള ടെലിഗ്രാo സേവനങ്ങള്‍ നിര്‍ത്തലാക്കിയിരുന്നു.
ഇന്ന് കൊല്‍ക്കത്തയായി മാറിയ പഴയ കല്‍ക്കട്ടയ്ക്ക് 50 കിലോമീറ്റര്‍ അകലെയുള്ള ഡയമണ്ട് ഹാര്‍ബറിലേക്കാണ് രാജ്യത്തെ ആദ്യത്തെ ടെലിഗ്രാം സന്ദേശം (ഇലക്ട്രിക്കല്‍ സിഗ്നലായി) പോയത്. 1850 നവംബര്‍ അഞ്ചിനായിരുന്നു അത്. 1855 ഫിബ്രവരിയോടെയാണ് പൊതുജനത്തിന് ഈ സേവനം ലഭ്യമായി.
മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ടെലിഗ്രാമിനും നവീനരൂപങ്ങള്‍ കൈവന്നു. ഏറ്റവും ഒടുവില്‍ വെബ് അടിസ്ഥാനത്തിലുള്ള സന്ദേശകൈമാറ്റം 2010 ല്‍ ആരംഭിച്ചു. ഇന്റര്‍നെറ്റിന്റെ ഉപയോഗം വ്യാപകമാകുകയും മൊബൈല്‍ ഫോണ്‍ ആര്‍ക്കും വാങ്ങാവുന്ന നിലയിലേക്ക് എത്തുകയും ചെയ്തതോടെ രാജ്യത്തെ 182 ടെലിഗ്രാഫ് ഓഫീസുകളിലേക്കുള്ള വഴി ആളുകള്‍ മറന്നുതുടങ്ങി.
ടെലിഗ്രാഫ് സര്‍വീസ് നിലനിര്‍ത്തുക വഴി മാത്രം ബി.എസ്.എന്‍.എല്ലിന് പ്രതിവര്‍ഷം 300 മുതല്‍ 400 കോടി വരെ നഷ്ടമുണ്ടെന്നാണ് കണക്ക്. അതിനാല്‍ ഈ സേവനം നിര്‍ത്തുകയെന്ന അനിവാര്യതിയിലേക്കെത്തി. നിലവില്‍ ടെലിഗ്രാഫ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരെ ടെലിഫോണ്‍, ഇന്റര്‍നെറ്റ് വിഭാഗങ്ങളില്‍ പുനര്‍നിയമിക്കും.
Mathrubhumi
Thursday, January 24, 2013
പിരിച്ചെടുത്ത തേങ്ങയെച്ചൊല്ലി തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു...
Wednesday, January 16, 2013
സ്‌കൂള്‍ യുവജനോത്സവം : സംസ്‌കൃത സെമിനാര്‍ 16 ന്
Thursday, December 13, 2012
വൃദ്ധയുടെ വായില്‍ തുണി തിരുകി ആഭരണങ്ങള്‍ മോഷ്‌ടിച്ചതായി പരാതി...
Tuesday, November 27, 2012
ഇല്യാസിനെ തട്ടിക്കൊണ്ടുപോയത് കുഴല്‍പ്പണ സംഘമെന്ന് സൂചന...
Tuesday, October 16, 2012
വിദ്യാര്‍ഥികളില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം വര്‍ധിക്കുന്നു...
Sunday, October 7, 2012
തീര്‍ത്ഥാടകരെ യാത്രയാക്കാന്‍ നീണ്ട നിര....
കുറ്റിപ്പുറത്ത് 30,000 പാക്കറ്റ് ഹാന്‍സ് പിടികൂടി
Wednesday, August 15, 2012
സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവത്തിനും ചികിത്സയ്‌ക്കും ഇനി പണം വേണ്ട....
സംസ്‌ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രസവവും മാതാവിന്റെയും കുട്ടിയുടെയും ചികിത്സയും ഇനി പൂര്‍ണമായും സൗജന്യം. ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിനു കീഴില്‍ ജനനി ശിശുസുരക്ഷാ കാര്യക്രം (ജെ.എസ്.എസ്.കെ.) പദ്ധതിയിലൂടെയാണിതു നടപ്പാക്കുന്നത്. ജെ.എസ്.എസ്.കെയുടെ സംസ്‌ഥാനതല ഉദ്‌ഘാടനം നാളെ രാവിലെ തൈക്കാട് ഗവ. ആശുപത്രിയില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും. ജില്ലയില്‍ പദ്ധതിയുടെ ഉദ്‌ഘാടനം 17 നു രാവിലെ 10.30 ന് മലപ്പുറം നഗരസഭാ ടൗണ്‍ ഹാളില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും.
ദേശീയതലത്തില്‍ മാതൃ-ശിശു മരണ നിരക്ക് പരമാവധി കുറയ്‌ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇപ്പോള്‍ ഭൂരിഭാഗം പ്രസവങ്ങളും നടക്കുന്നതു സ്വകാര്യ ആശുപത്രികളിലാണ്. നിര്‍ധനര്‍ മാത്രമാണു സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഗര്‍ഭിണികള്‍ക്കു വരുന്നതിനും പോകുന്നതിനും 500 രൂപ ലഭിക്കുന്നതോടൊപ്പം സാധാരണ പ്രസവമാണെങ്കിലും സിസേറിയനാണെങ്കിലും ഒരു വിധത്തിലുളള പണച്ചെലവും ആശുപത്രികളിലെത്തുന്നവര്‍ക്കുണ്ടാകുന്നില്ല എന്നതാണ് പദ്ധതിയുടെ സവിശേഷത. പ്രസവിച്ച് 30 ദിവസത്തിനകം ആശുപത്രികളിലെത്തുന്ന ഓരോ തവണയും 500 രൂപ വീതം ലഭിക്കും. പുതുതായി ജനിക്കുന്ന കുട്ടിക്ക് അസുഖമുണ്ടെങ്കില്‍ 30 ദിവസം വരെ സൗജന്യ ചികിത്സ ലഭിക്കും. മരുന്നുകളും മറ്റും സൗജന്യമായി ലഭിക്കും. സാധാരണ പ്രസവത്തിനു മൂന്നു ദിവസവും സിസേറിയന് ഏഴ് ദിവസവും ആശുപത്രിയില്‍ താമസിക്കാം. രോഗനിര്‍ണയം, ഭക്ഷണം, മരുന്നുകള്‍, രക്‌തം ആവശ്യമുളള രോഗികള്‍ക്കു രക്‌തം എന്നിവ സൗജന്യമായി ലഭിക്കും. ഒരു ദിവസത്തെ ഭക്ഷണക്രമം: രാവിലെ ഏഴിന് ബെഡ് കോഫി, എട്ടിന് പ്രഭാത ഭക്ഷണം, 10ന് പഴവര്‍ഗങ്ങള്‍, ഉച്ചയ്‌ക്ക് ഒന്നിന് ഉച്ച ഭക്ഷണം, നാലിന് ചായയും പലഹാരവും, 7.30ന് അത്താഴം.
കൂടുതല്‍ ചികിത്സയ്‌ക്ക് വേണ്ടി മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്‌താല്‍ ആ ആശുപത്രിയിലേക്കും അവിടെനിന്നു തിരിച്ചു വീട്ടിലെത്തുന്നതിനുമുള്ള വാഹന വാടക ലഭിക്കും.
ഗര്‍ഭിണികള്‍ക്കും അസുഖബാധിതരായ നവജാത ശിശുക്കള്‍ക്കും നല്‍കേണ്ട ആരോഗ്യ സുരക്ഷയ്‌ക്ക് അങ്ങേയറ്റം പ്രാധാന്യം നല്‍കുകയും അമിത ചെലവ് ഇല്ലാതാക്കുകയും ചെയ്യുന്ന ഈ പദ്ധതി ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ളവര്‍ക്കും മുകളിലുള്ളവര്‍ക്കും നഗര, ഗ്രാമീണ വ്യത്യാസമില്ലാതെ രാജ്യത്തെ ഒരു കോടി ഗര്‍ഭിണികള്‍ക്ക് പ്രയോജനം ചെയ്യും. 1100 കോടിരൂപയാണ് 2011-12 വര്‍ഷത്തേക്ക് സംസ്‌ഥാന സര്‍ക്കാരുകള്‍ക്കു ലഭിക്കുക. സാധാരണ പ്രസവത്തിന് 1650 രൂപയും സിസേറിയന് 3300 രൂപയും ചെലവഴിക്കാം.
കേരളത്തിലെ ഇപ്പോഴത്തെ മാതൃമരണ നിരക്ക് 81 (ഒരു ലക്ഷത്തിന്) ആണെങ്കിലും ദേശീയ ശരാശരി 212 ആണ്. മുഴുവന്‍ പ്രസവവും ആശുപത്രികളിലായാല്‍ പ്രസവത്തോടനുബന്ധിച്ചുള്ള മാതൃ മരണ നിരക്ക് ഇനിയും കുറയ്‌ക്കാന്‍ കഴിയും. ജില്ലയ്‌ക്ക് ജെ.എസ്.എസ്.കെ. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന് 4.16 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍ക്ക് 3.89 കോടിയും നവജാതശിശുക്കളുടെ ചികിത്സയ്‌ക്ക് 27.10 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പുതുതായി ജനിക്കുന്ന 15% കുട്ടികള്‍ക്കും അസുഖങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. ഒരു കുട്ടിക്ക് 700 രൂപ വരെ ചെലവഴിക്കാം.
Friday, June 29, 2012
81.30 രൂപ മുടക്കാന്‍ തയാറാണോ? വീട്ടിലെ മാലിന്യപ്രശ്‌നം പരിഹരിക്കാം....
വീട്ടീലെ മാലിന്യപ്രശ്‌നം പരിഹരിക്കണോ? വെറും 81 രൂപയും 30 പൈസയും മാത്രം മുടക്കിയാല്‍ മതി. മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള പൈപ്പ് കമ്പോസ്‌റ്റിംഗ് രീതി വീടുകളില്‍ ആവിഷ്‌ക്കരിക്കാന്‍ നിശ്‌ചയിച്ചിട്ടുള്ള വില 813 രൂപയാണ്. എന്നാല്‍ ഇതില്‍ 75 ശതമാനം ശുചിത്വമിഷനും 15 ശതമാനം ഗ്രാമപഞ്ചായത്തും സബ്‌സിഡിയായി നല്‍കുമ്പോള്‍ ഉപഭോക്‌താവിനു ചെലവാകുന്നത് തന്റെ വിഹിതമായ 10 ശതമാനം തുക മാത്രം. അതായത് 81.30 രൂപ.
വിലയേറിയ പദ്ധതികളായതിനാല്‍ മാലിന്യനിര്‍മാര്‍ജനം നടത്താന്‍ കഴിയുന്നില്ലെന്ന വീട്ടുകാരുടെ പരാതികള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഏതൊരു സാധാരണക്കാരനും പൈപ്പ് കമ്പോസ്‌റ്റിംഗ് ഇനി സ്വന്തം വീട്ടില്‍ നടപ്പിലാക്കാം. കമ്പോസ്‌റ്റിംഗിനായി നിശ്‌ച്ചിയ വ്യാസത്തോടെ ഒരു മീറ്റര്‍ നീളമുള്ള രണ്ടു പൈപ്പുകള്‍ മണ്ണില്‍ കുഴിച്ചിടും. പൈപ്പിന്റെ മുകള്‍ ഭാഗത്തെ വായ മൂടുകയും ചെയ്യും. ഇതു തുറന്നു ദിവസവും വീടുകളില്‍ നിന്നുപേക്ഷിക്കുന്ന മാലിന്യം നിക്ഷേപിക്കാം. ശേഷം അടച്ചുവെക്കുകയും ചെയ്യാം. ഇതു നിറയുന്നതോടെ രണ്ടാം പൈപ്പില്‍ മാലിന്യം നിക്ഷേപിക്കാം. നിശ്‌ചിത ദിവസത്തിനു ശേഷം ഇതു വളമായി മാറും. തിരുവനന്തപുരം കോര്‍പറേഷനില്‍ ഈ രീതിയാണ് കൂടുതല്‍ വീട്ടുകള്‍ സ്വീകരിച്ചിട്ടുള്ളതെന്നു മലപ്പുറത്തു നടന്ന ശില്‍പശാലയില്‍ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ വ്യക്‌തമാക്കി. മാലിന്യസംസ്‌ക്കരണത്തിനായുള്ള വിവിധ ബയോഗ്യാസ് പ്ലാന്റുകളേയും കമ്പോസ്‌റ്റ് രീതിയേയും പരിചയപ്പെടുത്താനായിരുന്നു തദ്ദേശസ്‌ഥാപന അധ്യക്ഷന്‍മാര്‍ക്കായി മലപ്പുറത്തു ശില്‍പശാല നടന്നത്. ജില്ലാ പദ്ധതി രൂപീകരണം, ഇതിന്റെ തുടര്‍പ്രവര്‍ത്തനം, മാലിന്യസംസ്‌ക്കരണം എന്നിവ കൂടിയായിരുന്നു ശില്‍പശാലയുടെ ലക്ഷ്യം. മണ്‍കല കമ്പോസ്‌റ്റിംഗ്, മണ്ണിര കമ്പോസ്‌റ്റിംഗ്, ജൈവഭരണി, ബയോഗ്യാസ് പ്ലാന്റ് എന്നിവയ്‌ക്കായി ലഭിക്കുന്ന സഹായത്തെക്കുറിച്ചും ശുചിത്വമിഷന്‍ കോര്‍ഡഡിനേറ്റര്‍ വ്യക്‌തിമാക്കി. കമ്പോസ്‌റ്റിംഗ് സ്‌ഥാപിക്കാന്‍ 90 ശതമാനം സബ്‌സിഡിയാണു ലഭിക്കുക.
നിലവിലെ സാഹചര്യത്തില്‍ കമ്പോസ്‌റ്റിംഗ് രീതി പ്രോല്‍സാഹിപ്പിക്കണമെന്നും ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ പറഞ്ഞു. ബയോഗ്യാസ് പ്ലാന്റുകളില്‍ അര മീറ്റര്‍ ക്യൂബിക്കിന് 6500 ഉം ഒരു മീറ്റര്‍ ക്യൂബിക്കിന് 10000 രൂപയുമാണ്.
ഇറച്ചിക്കട, ആശുപത്രി എന്നിവിടങ്ങളില്‍ ബയോഗ്യാസ് പ്ലാന്റിന് 50 ശതമാനം സബ്‌സിഡിയുണ്ട്. ബാക്കി ഉപഭോക്‌താവു വഹിക്കണം. പ്ലാസ്‌റ്റിക് വസ്‌തുക്കള്‍ തുണ്ടം തുണ്ടമാക്കി സംസ്‌ക്കരിക്കാനുള്ള പ്ലാസ്‌റ്റിക് ഷ്രഡിംഗ് ആന്‍ഡ് റീ പ്രോസസിംഗ് യൂണിറ്റും ചിലയിടങ്ങളില്‍ നടപ്പിലാക്കി വരുന്നു. തദ്ദേശ സ്‌ഥാപനങ്ങള്‍ക്കാണ് ഇത്രം യൂണിറ്റുകള്‍ തുടങ്ങാന്‍ എളുപ്പം. ശേഖരിക്കുന്ന പ്ലാസ്‌റ്റിക്കുകള്‍ തരംതിരിച്ച് യൂണിറ്റിലെത്തിച്ചു കഷ്‌ണമാക്കുകയാണ് ചെയ്യുക. ഇതു പിന്നീടു പ്ലാസ്‌റ്റിക് കവര്‍ ഉല്‍പാദകര്‍ക്കു നല്‍കാനാകും. ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കലക്‌ടര്‍ എം.സി. മോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു, സ്‌ഥിരസമിതി അധ്യക്ഷസ്‌ഥാനത്തുള്ള സലീം കുരുവമ്പലം, സക്കീന പുല്‍പ്പാടന്‍, ടി. വനജ, അംഗങ്ങളായ ഉമ്മര്‍ അറക്കല്‍, എ.കെ. അബ്‌ദുറഹ്‌മാന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ മുഹമ്മദലി, അശ്‌റഫ് കോക്കൂര്‍ പങ്കെടുത്തു.
mangalam..
ത്രിവേണിയുടെ സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ്: ജില്ലയ്‌ക്കുളള അഞ്ചു ബസുകള്‍ എത്തി...
കുറഞ്ഞ വിലയില്‍ പലവ്യഞ്‌ജനങ്ങളും പച്ചക്കറികളും വീടുകളില്‍ നേരിട്ടെത്തിക്കുന്നതിനായി ത്രിവേണിയുടെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നു. ഇതിനായി ചുറ്റുഭാഗവും കെട്ടിയ മിനിബസുകള്‍ സജ്‌ജമായി. സംസ്‌ഥാനതല ഉദ്‌ഘാടനം ജൂലൈ രണ്ടിനു വേങ്ങരയില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. മലപ്പുറം, പാലക്കാട് ജില്ലകളിലായി ആകെ പത്തു ബസുകളാണ് ആദ്യഘട്ടത്തില്‍ പുറത്തിറക്കിയിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍, വേങ്ങര, വണ്ടൂര്‍, പെരിന്തല്‍മണ്ണ, താനൂര്‍ മണ്ഡലങ്ങളിലും പാലക്കാട് ജില്ലയില്‍ തൃത്താല, പട്ടാമ്പി, പാലക്കാട്, മണ്ണാര്‍ക്കാട്, ഷൊര്‍ണുര്‍ മണ്ഡലങ്ങളിലുമാണ് ബസുകള്‍ സഞ്ചരിക്കുക. ഡിസംബറില്‍ 13 ബസുകള്‍ കൂടി പുറത്തിറക്കും. ഓരോ മണ്ഡലത്തിലേക്കും ഓരോ ബസ് എന്നതാണു ലക്ഷ്യം. നാലു ഭാഗവും ഗ്ലാസുകള്‍ കൊണ്ട് കവചിതമാണ് ബസ്. ഓരോ ബസിലും മൂന്നു ജീവനക്കാരുണ്ടാകുക. പലവ്യഞ്‌ജനങ്ങള്‍ സാധാരണ നിലയില്‍ നല്‍കാന്‍ റേഷന്‍കാര്‍ഡ് ആവശ്യമില്ല. എന്നാല്‍ സിവില്‍സപ്ലൈസ് ആവിഷ്‌ക്കരിച്ച നന്മ പദ്ധതി പ്രകാരം കൂടുതല്‍ വിലകുറച്ച് സാധനങ്ങള്‍ ലഭിക്കാന്‍ റേഷന്‍കാര്‍ഡ് നിര്‍ബന്ധമാണെന്ന് അധികൃതര്‍ പറഞ്ഞു
Saturday, June 23, 2012
വെന്നിയൂരില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി. ...
ദേശീയപാതയില്‍ മലപ്പുറം കോട്ടപ്പുറത്തിന് സമീപം വെന്നിയൂരില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി. വേങ്ങര ചെകിടക്കുന്നില്‍ ഫാത്തിമ, പരപ്പനങ്ങാടി സ്വദേശി ഷാഹിദ,പൂക്കിപ്പറന്പ് സ്വദേശി സാഖിദ് അലി എന്നിവരാണ് മരിച്ചവരില്‍ മൂന്നുപേര്‍. ഒരാളെ ഇനിയും തിരിച്ചറിയാനായിട്ടില്ല. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില്‍ രക്ഷപെട്ട ഒന്നര വയസ്സുള്ള ഒരുകുട്ടിയെ കോട്ടയ്ക്കലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Friday, June 15, 2012
എ.ടി.എമ്മില്‍നിന്ന് കീറിയതും ഒട്ടിച്ചതുമായ നോട്ടുകള്‍.....
എ.ടി.എം എന്നതിന് 'ആരും തൊടാത്ത മണി' എന്നൊരു പൂര്‍ണരൂപം കൂടി നല്‍കിയിരുന്നു നാട്ടുകാര്‍. കാരണം ആദ്യകാലത്ത് എ.ടി.എം കൗണ്ടറുകള്‍ വഴി പുത്തന്‍ നോട്ടുകളായിരുന്നു കിട്ടിയിരുന്നത്. വിവിധ ബാങ്കുകളുടെ എ.ടി.എമ്മുകള്‍ നാട്ടിലാകെ വ്യാപകമായതോടെ ഇപ്പോള്‍ പഴകിയതും കീറിയതുമായ നോട്ടുകളും കിട്ടുന്നുണ്ട്.
ഏത് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും ഏത് എ.ടി.എമ്മില്‍നിന്ന് വേണമെങ്കിലും പണം പിന്‍വലിക്കാമെന്നതിനാല്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി പരാതികള്‍ കുറവാണ്. കാരണം അതത് ബാങ്കിന്റെ ഉപഭോക്താക്കളുടെ പരാതികള്‍ക്ക് മാത്രമേ അധികൃതര്‍ ചെവികൊടുക്കൂ. ബുധനാഴ്ച വേങ്ങരയിലെ എ.ടി.എം കൗണ്ടറില്‍നിന്ന് പണം പിന്‍വലിച്ച പി.എസ്.എം.ഒ കോളേജ് വിദ്യാര്‍ഥി വി.കെ. മുഹമ്മദ്‌നവാസിന് കിട്ടിയ നൂറ്‌രൂപ നോട്ടുകളില്‍ ഒന്ന് ഒട്ടിച്ചതാണ്. പഴക്കം കാരണം അരികില്‍നിന്ന് കീറിപ്പോയ വലിയൊരു ഭാഗമാണ് വെള്ളക്കടലാസുപയോഗിച്ച് ഒട്ടിച്ചിട്ടുള്ളത്. പിതൃസഹോദരന്റെ എന്‍.ആര്‍.ഇ അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ച തുകയിലാണ് പഴയ നോട്ടും ഉള്‍പ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് പരാതിയുമായി ബാങ്കിലെത്തിയ നവാസിന് അധികൃതര്‍ നോട്ട് മാറ്റി നല്‍കി.
മറ്റ് എ.ടി.എമ്മുകളില്‍നിന്നും ഇതേ രീതിയിലുള്ള നോട്ടുകള്‍ കിട്ടുന്നതായി പരാതിയുണ്ട്. നൂറ്‌രൂപ നോട്ടുകളുടെ ക്ഷാമമാണ് ഇതിന് കാരണമെന്ന് ബാങ്കുകാര്‍ പറയുന്നു. കൗണ്ടറുകള്‍ വഴി പിന്‍വലിക്കാവുന്ന തുകയില്‍ ഏറ്റവും ചെറുത് നൂറ്‌രൂപയും അതിന്റെ ഗുണിതങ്ങളും ആയതിനാല്‍ നൂറിന്റെ നോട്ടിന് നല്ല ചെലവാണ്.
ഇരട്ടക്കൊലപാതകം: ബഷീറിന് പങ്കുള്ളതായി സൂചനയില്ലെന്ന് ഐ.ജി.
അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതകക്കേസില്‍ പി.കെ. ബഷീര്‍ എം.എല്‍.എയ്‌ക്കു പങ്കുള്ളതായി സൂചന ലഭിച്ചിട്ടില്ലെന്ന് കേസന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതലയുള്ള ഐ.ജി. ഗോപിനാഥന്‍. പ്രതികാരമാണു കൊലപാതകത്തിനു കാരണമായതെന്നാണു വിവരം. പ്രതികളെക്കുറിച്ചു കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ മുഴുവന്‍ പ്രതികളെയും പിടികൂടും.
കൊലപാതകത്തിനു പിന്നില്‍ രാഷ്‌ട്രീയമുണ്ടോയെന്ന് അറിയില്ല. ഗള്‍ഫിലേക്കു മുങ്ങിയ മുഖ്യപ്രതിയെന്നു സംശയിക്കുന്ന മുക്‌താര്‍ റഹ്‌മാനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഐ.ജി. പറഞ്ഞു.
ട്രോളിംഗ് നിരോധനം നാളെ അര്‍ധരാത്രി മുതല്‍...
Friday, May 25, 2012
കണ്ണീര്‍ച്ചാലായി ചാലിയാര്‍....
പെട്രോള്‍ വിലവര്‍ധനയില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം.
Monday, April 16, 2012
പനങ്ങാങ്ങരയ്‌ക്ക് പുതിയ പേര് 'അഞ്ചാം മന്ത്രിപ്പടി' ...
ഏറെക്കാത്തിരുന്ന മന്ത്രിസ്‌ഥാനം മഞ്ഞളാംകുഴി അലിക്കു ലഭിച്ചതോടെ നാട്ടിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരും ഫാന്‍സുകാരും ആഹ്‌ളാദത്തില്‍. മന്ത്രിയുടെ നാടായ പനങ്ങാങ്ങരയെ 'അഞ്ചാം മന്ത്രിപ്പടി'യെ പുനര്‍നാമകരണം ചെയ്‌തും പായസവും മിഠായിയും വിതരണം ചെയ്‌തും അദ്ദേഹത്തിന്റെ ഫാന്‍സുകാര്‍ ആഹ്‌ളാദം പൊടിപൊടിച്ചു.
കോഴിക്കോട്-പാലക്കാട് ദേശീയപാത 213 ലെ പനങ്ങാങ്ങര ടൗണിലാണു മന്ത്രിയുടെ വീട്. ഇന്നലെ ഈ സ്‌റ്റോപ്പിലൂടെ പോയ വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി സ്‌ഥലപ്പേര് ഇനി മുതല്‍ 'അഞ്ചാം മന്ത്രിപ്പടി'യായിരിക്കുമെന്ന് അറിയിച്ചു. എല്ലാ യാത്രക്കാര്‍ക്കും പായസസവും മിഠായിയും നല്‍കി. ഇതോടെ ദേശീയപാതയില്‍ നേരിയ തിരക്കും അനുഭവപ്പെട്ടു.

Subscribe to:
Posts (Atom)